Wednesday, March 21, 2018

ഭാവി തലമുറയെ വാർത്തെടുക്കാൻ ബ്രിസീലിയൻ ഊർജവുമായി ഗോകുലം കേരള എഫ് സി



ഗോകുലം കേരള എഫ് സി യുടെ ടെക്‌നിക്കൽ കൺസൾട്ടന്റായി ഇനി ബ്രിസീലിൽ നിന്നും ലൂയിസ് ഗ്രെസോ.മികച്ച ക്ലബ്ബുകളിൽ താരങ്ങളെ സ്‌കൗട്ടിങ് നടത്തി പരിചയ സമ്പത്തുണ്ട് ലൂയിസ് ഗ്രെസോക്ക് . ക്ലബ് അത്ലറ്റികോ പരാനെസ് , സാന്റോസ് എഫ് സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലും ലൂയിസ് പ്രവർത്തിച്ചിട്ടുണ്ട് .2007ൽ മോഹൻ ബഗാന്റെ ടെക്നിക്കൽ ഡയറക്ടറായും ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട് .2016 ൽ പരാനെസിനോടൊപ്പം കോഴിക്കോട് നടന്ന സൈന്റ് നാഗ്‌ജി ടൂർണമെന്റിലും ഭാഗമായിരുന്നു . ഹീറോ ഐ എസ്‌ എൽ ആദ്യ സീസണിൽ ബ്രസീലിയൻ താരങ്ങളെ ഇന്ത്യയിൽ എത്തിച്ചതിന്റെ പിന്നിൽ ലൂയിസ് തന്നെ , കൂടാതെ ഫിഫ അണ്ടർ 17 ലോകകപ്പിന് മുമ്പ് ഇന്ത്യൻ അണ്ടർ 17 ടീമിന് ബ്രിസീലിൽ പര്യടനം ഒരുക്കാൻ സഹായിച്ചതും ലൂയിസ് ആയിരുന്നു . കേരളത്തിലെ കഴിവുകളെ സ്‌കൗട്ടിങ്  ചെയ്ത ഗോകുലം അക്കാദമി കൂടുതൽ ശക്തിപെടുത്താൻ കൂടിയാണ് ലൂയിസ് കേരളത്തിൽ എത്തിയിരിക്കുന്നത്‌.

0 comments:

Post a Comment

Blog Archive

Labels

Followers