Monday, July 31, 2017

ഉറുഗ്വായ് താരം മതിയാസ് മിരാബജെ ഡൽഹി ഡയനാമോസിൽ
ഉറുഗ്വായ് U-20 താരമായിരുന്ന മതിയാസ് മിരാബജെ ഐ എസ് എലിലേക്ക്.  ഡൽഹി ഡയനാമോസിന് വേണ്ടിയാണ് മിരാബജെ ഐ എസ് എലിൽ കളിക്കുക. ഉറുഗ്വായ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ജുവൻെറഡിൽ നിന്നാണ് 28 കാരനായ മിരാബജെ ഡൽഹിയിൽ എത്തുന്നത്.


അർജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളിൽ വിവിധ ക്ലബുകളിൽ കളിച്ച ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ 2014 കോപ്പ ലിബർട്ടഡോറസ് നേടിയ അർജന്റീനിയൻ ക്ലബ്  സൻ  ലോറൻസോയിൽ അംഗമായിരുന്നു. 2014 ക്ലബ് ലോകകപ്പിൽ റണ്ണേഴ്സായ ടീമിനോപ്പം മിരാബജെ ഉണ്ടായിരുന്നു.

ഡൽഹി ഡയനാമോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് മിരാബജെ. മുമ്പ് ബ്രസീലിയൻ താരം പോളിഞ്ഞോയെ ഡൽഹി സൈൻ ചെയ്തിരുന്നു. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്.

അടിമുടിമാറിയ ഒരു ബ്ലാസ്റ്റേഴ്സിനെയാകും ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ നാം കാണാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ വന്ന മാറ്റങ്ങളെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നോക്കികാണുന്നത്. അതിന് കാരണം ജൂലൈ 23 ന് നടന്ന പ്ലെയർ ഡ്രാഫ്റ്റിലെ പ്രകടനം തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച തായാറെടുപ്പാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്ലേയർ ഡ്രാഫ്റ്റിനുവേണ്ടി നടത്തിയത്. പ്രത്യേകിച്ച് അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്ടോ, സി ഇ ഒ വരുൺ എന്നിവർ ഇന്ത്യൻ താരങ്ങളെ കുറിച്ച് വ്യക്തമായ ധാരണയിലാണ് ഡ്രാഫ്റ്റിന് എത്തിയത്.

ഇത്തവണ ടീം മാനേജ്മെന്റ് ആരാധകരുടെയും മനസ്സറിഞ്ഞാണ് പ്രവർത്തനം. നിലനിർത്തിയ താരങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ സി കെ വിനീതിനയാണ് ആദ്യ ടീം പരിഗണിച്ചത്. കേരളീയനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയും ഊർജ്ജവുമായ സി കെ വിനീതിനെ നിലനിർത്താൻ മാനേജ്മെന്റ് മറ്റൊന്നും ആലോചിച്ചിക്കേണ്ടി വന്നില്ല. ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിരം സാന്നിധ്യം വിനീതിനെ ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കാണാം.

സന്ദേശ് ജിങ്കാനെയാണ് നിലനിർത്തിയ മറ്റൊരു വലിയ താരം. സന്ദേശ് ജിങ്കാന് മലയാളി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വലിയ ഇടമാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കാക്കുന്ന ജിങ്കന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായ വികാരം കൂടെ കണക്കിലെടുത്ത് ജിങ്കന് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാൻ മാനേജ്മെന്റ് നിയോഗിച്ചു.

പിന്നീട് അണ്ടർ 21 വിഭാഗത്തിൽ പ്രശാന്തിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ പരുക്ക് മൂലം ഒറ്റ മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിക്കാതിരുന്ന പ്രശാന്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലേക്കുള്ള വിളി.


ഡ്രാഫ്റ്റിലേക്കിയപ്പോളും മികച്ച തിരഞ്ഞെടുപ്പുകളാണ് ടീം നടത്തിയത്. ആദ്യ അവസരത്തിൽ തന്നെ ഇന്ത്യയിലെ മികച്ച റെറ്റ് ബാക്കുകളിൽ ഒരാളായ തൃശൂർ സ്വദേശിയായ റിനോ ആന്റോയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കും ഐ ലീഗിലെ മിന്നും താരവുമായ ലാൽറുത്താരയെ കൂടെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നയം വ്യക്തമാക്കി. യുവതാരങ്ങളായ  ലാൽത്കിമ, പ്രീതം കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രതിരോധ ശൃംഖല രൂപപ്പെടുത്തി. ഇനി ഒരു വിദേശ താരത്തെയാകും  പ്രതിരോധത്തിലേക്ക് പരിഗണിക്കുന്നത്.

മറ്റ് എല്ലാ ടീമുകളും ഡ്രാഫ്റ്റിൽ ഒന്നിലധികം ഗോൾ കീപ്പർമാരെ പരിഗണിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് മുൻ എഫ് സി ഗോവ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരിയെയാണ് ടീമിലെടുത്തത് ഇത്തവണയും ഒരു വിദേശ ഗോൾ കീപ്പർ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ എത്തും എന്നും ഉറപ്പിക്കാം.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര ബ്ലാസ്റ്റേഴ്സിന്റെതാണ് എന്ന് പറയാം. കഴിഞ്ഞ വർഷങ്ങളിൽ കളി മെനയാൻ ആളില്ലാതിരുന്ന മധ്യനിരയിൽ ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളായ ജാക്കി ചന്ദ് സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി, മിലാൻ സിംഗ് എന്നിവരാണ്  ഇനി ബ്ലാസ്റ്റേഴ്സിന്റെ   മഞ്ഞ കുപ്പായത്തിൽ ഇറങ്ങുന്നത്. സിയാം ഹംഗലും ഇവർക്ക് കൂട്ടായി ഉണ്ടാകും. യുവ താരങ്ങളായ ലോകൻ മെയറ്റി, മലയാളി താരം അജിത് ശിവൻ എന്നിവരെ കൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കി.

25 വയസ്സുകാരൻ കരൺ സാവേയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഉള്ളത്. മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏക വിദേശ താരവും ഇയാൻ ഹ്യുമാണ്.


വളരെ മികച്ച താരങ്ങളെ സ്വന്തമാക്കി മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ഇനി മുതൽ പുത്തൻ വിദേശ താരങ്ങളാകും വരാൻ പോകുന്നത് എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ഫാൻ ഫേവറെറ്റുകൾ പലരും ടീമിലെത്താൻ സാധ്യതയില്ല ഇത് ആരാധകരെ നിരാശരാക്കുമെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ പറഞ്ഞ പോലെ ക്ലബ്ബാണ് വലുത് താരങ്ങളല്ല. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് രണ്ടു തവണ നഷ്ടപ്പെട്ട ആ കപ്പ് റെനെച്ചായനും കൂട്ടരും കൊണ്ടുവരും എന്ന് തന്നെ പ്രതീക്ഷിക്കാം...
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

കൂടുത്തകൾ ഫുട്ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

Sunday, July 30, 2017

ഇന്ത്യൻ അണ്ടർ 17 ടീമിന്റെ മെക്സിക്കൻ പര്യടനം പുനക്രമീകരിച്ചു
വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ അണ്ടർ 17 ടീമിന്റെ മെക്സിക്കൻ പര്യടനം പുനക്രമീകരിച്ചു. മുമ്പ് വിസാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ ടീമിന്റെ അമേരിക്കൻ പര്യടനം റദ്ദാക്കിയിരുന്നു. 

മെക്സിക്കോ, ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന കൊളംബിയ, ചിലി എന്നീ ടീമുകളുമായി ജൂലൈ പകുതിയോടെ നടത്താൻ തീരുമാനിച്ച മത്സരങ്ങളാണ് മാറ്റിവെച്ചത്. 

മാറ്റിവെച്ച മത്സരങ്ങൾ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. ആഗസ്റ്റ് 3 ന് മെക്സിക്കോയെയും ആഗസ്റ്റ് 4, ആഗസ്റ്റ് 6 തീയ്യതികളിൽ യഥാക്രമം കൊളംബിയ, ചിലി എന്നീ ടീമുകളുമായി ടീം മത്സരിക്കും. ശക്തരായ ടീമുകൾക്ക് എതിരെയുള്ള എല്ലാ മത്സരങ്ങളും ടീമിന് ഗുണം ചെയ്യുമെന്ന് പരിശീലകൻ ലൂയിസ് നോർട്ടൺ ഡി മാറ്റോസ് അഭിപ്രായപ്പെട്ടു.

ജൂലൈ 31 മുതൽ 3 ബാച്ചുകളായിട്ടാകും ടീം മെക്സിക്കോ യിലേക്ക് തിരിക്കുന്നത്. 


ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെ 6 നഗരങ്ങളിലായി അരങ്ങേറും. ഇന്ത്യ, അമേരിക്ക, കൊളംബിയ, ഗാനം എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ ഡൽഹിയിലാണ് നടക്കുന്നത്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

Friday, July 28, 2017

ഡൽഹി ഡൈനാമോസിന്റെ ആദ്യ വിദേശ സൈനിങ്‌ പോളിൻഹോ ഡിയാസ്ബ്രസീലിയൻ മിഡ്ഫീൽഡർ പോളിൻഹോ  ഡിയാസുമായു കരാർ ഒപ്പിട്ടതായി  ഡെൽഹി ഡൈനാമോസ് പ്രഖ്യാപിച്ചു. ബ്രസീലിലെ വിവിധ ക്ലബ്ബുകൾക്കായി കളിക്കുന്ന അനുഭവുമായാണ് 29 കാരൻ എത്തുന്നത് .


ഡൈനാമോസ് പുതിയ സൈനിംഗ് ഉറപ്പാക്കിയത്    അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു . പോളിൻഹോ ഇന്ത്യൻ ഫുട്ബോളിലെ വ്യവസ്ഥയ്ക്കും വ്യവസ്ഥകൾക്കും അനുയോജ്യമാകുന്നതെങ്ങനെയെന്ന് കണ്ടിരുന്നു കാണണം . ബ്രസീലിന് പുറത്തുള്ള കളിയെക്കുറിച്ച് അദ്ദേഹത്തിന് പരിചയ സമ്പത് കുറവാണ് , അതിനാൽ കോച്ചിനെ ഇവിടെ ഉപയോഗിക്കുന്നത് വെല്ലുവിളി തന്നെയായിരിക്കും .


ചാപ്പകോൺസെ , അത്ലറ്റികോ  പരാണൻസ് തുടങ്ങിയ ക്ലബ്ബ്കൾക്ക് വേണ്ടി പോളിൻഹോ കളിച്ചിട്ടുണ്ട്  .
പോൾ കോലിയോ മെനേസസ് ഐസ്വാൾ എഫ്സിയുടെ പുതിയ പരിശീലകൻനിലവിലെ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സി തങ്ങളുടെ പുതിയ ഹെഡ് കോച്ചിനെ ഒപ്പ് വെച്ചു . 39 വയസ്സുകാരനായ പോർച്ചുഗീസ് പോൾ ജോർജ് കോലിയോ മെനേസസ് മികച്ച  അനുഭവം നേടിയിട്ടുണ്ട്.

പനാമ, ലാവോസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളിലും അദ്ദേഹത്തിന് പരിശീലനാനുഭവം ലഭിച്ചിട്ടുണ്ട് . ഐസ്വാളിന്  ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ  പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും. ഐസിഎൽ കണ്ടു കൊണ്ട്  ശെരിയായ നിയമനമാണ്  അവർ ചെയ്തത്.

പ്രഖ്യാപനം  -ലീഗ് ചാമ്പ്യൻമാർ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ്  അറിയിച്ചത് .

കനേഡിയൻ ഗോൾകീപ്പർ സണ്ണി ധാലിവാളിന് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചതിനെ തുടർന്ന് U-17 ടീമിൽ ഉൾപ്പെടുത്തി
ഫിഫയുടെ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക്  കനേഡിയൻ ഗോൾകീപ്പർ സണ്ണി ധാലിവാളിന് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടീമിൽ ഉൾപ്പെടുത്തി  .
എം എൽ എസ്‌ ക്ലബ്ബായ ടോർനോടോ എഫ്സി  യൂത്ത് ടീമുകൾക്ക് വേണ്ടി ഗോൾ കീപ്പറായിരുന്ന സണ്ണിയെ  ഓൾ ഇന്ത്യ  ഫുട്ബോൾ ഫെഡറേഷന്റെ നൂതനമായ ഓൺലൈൻ പോർട്ടലിലൂടെയാണ് തെരഞ്ഞെടുക്കുന്നത് . ഈ വർഷമാദ്യം ഗോവയിൽ പത്ത് ദിവസം നീണ്ട ട്രിയൽസിൽ  പങ്കെടുക്കുകയും പോർച്ചുഗീസ് കോച്ച് ലൂയിസ് നോർട്ടൺ ഡി മാട്ടോസ് ഏറെ സന്തോഷിക്കുകയും ചെയ്തു. പക്ഷേ, വ്യാഴാഴ്ച വരെ അദ്ദേഹത്തിന് ഇന്ത്യൻ  പാസ്പോർട്ട് ഉണ്ടായിരുന്നില്ല ,ലോകകപ്പിലെ കളിക്കാനുള്ള  സ്വപ്നം യാഥാർത്ഥ്യമാകുന്നത് അത്ര എളുപ്പമായിരുന്നില്ല.
സണ്ണിക്ക്  പാസ്പോർട്ട് ലഭിച്ചു  മെക്സിക്കോയിൽ ടീമിനൊപ്പം ചേരും. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സ്പോർട്സ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിനു നന്ദി പറഞ്ഞാണ്  എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത് .
ഇന്ത്യൻ മണ്ണിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിന് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ രണ്ടാമത്തെ പി ഐ ഒയായി സണ്ണി മാറി. എന്നാൽ അമേരിക്കയിൽ നിന്നുള്ള നമിത്തിന്  ഇന്ത്യൻ പാസ്പോർട്ട് മാത്രമേ ഉള്ളൂ. എന്നാൽ സണ്ണിക്ക് കനേഡിയൻ, ഇന്ത്യൻ പാസ്പോർട്ടുകൾ  രണ്ടുമുണ്ട് .
എഐഎഫ്എഫ് സ്രോതസുകളുടെ അടിസ്ഥാനത്തിൽ, പ്രായപൂർത്തിയാകാത്തവർക്ക് വിവിധ പൗരത്വങ്ങൾ ഏർപ്പെടുത്താൻ നിയമം അനുവദിക്കുന്നുണ്ട്, എന്നാൽ 18 വയസ്സ് കഴിഞ്ഞാൽ, ആറ് മാസത്തിനുള്ളിൽ അദ്ദേഹം ഇന്ത്യൻ അല്ലെങ്കിൽ വിദേശ പൗരത്വം നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

അടുത്തിടെ ഡി.സി യുണൈറ്റഡും ചിക്കാഗോ ഫയർ എന്നിങ്ങനെ  നിരവധി മേജർ ലീഗ് സോക്കർ (എം എൽ എസ്) ക്ലബ്ബിന്റെ റഡാർ ആണ് ഈ ഗോൾകീപ്പർ . മുമ്പ് അദ്ദേഹം ടൊറന്റോ എഫ്.സി. അക്കാദമിയിൽ ആയിരുന്നു.
"സണ്ണി ടീമിന് നല്ല സ്ഥാനം കണ്ടെത്തുന്നു. അയാൾക്ക് വലിയ കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ലോകകപ്പ് പോലെ ഒരു ടൂർണമെന്റിൽ അദ്ദേഹത്തിന്റെ ഉയരവും ഗംഭീര വിജയവും ഒരു വലിയ നേട്ടമാണ്. എന്നാൽ ആദ്യ പതിനൊന്നിൽ ഇടം നേടാൻ  അദ്ദേഹം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് .

ഇന്ത്യൻ ടീം ഈ ആഴ്ചയിൽ മെക്സിക്കോയിലേക്ക് തിരിക്കും അവിടെ മൂന്ന് പ്രധാന മത്സരങ്ങൾ കളിക്കും .
ആഗസ്ത് 3ന് മെക്സിക്കയോടും , കൊളംബിയയോട്  (ഓഗസ്റ്റ് 4), ചിലി (ആഗസ്ത് 6 )  ഇന്ത്യൻ ടീം മത്സരിക്കും.
ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റിന് രാജ്യത്ത് ആറ് വേദികളിലായി സംഘടിപ്പിക്കുന്നത്. ഇന്ത്യ അമേരിക്ക, കൊളംബിയ, ഘാന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഉള്ളത്.

Thursday, July 27, 2017

യൂ ഇ എഫ് എ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കളിച്ച മിഡ്‌ഫീൽഡർ റെനേ മിഹേലിക് ഇനി ചെന്നൈയിൻ എഫ് സിക്ക് സ്വന്തംഇന്ത്യൻ സൂപ്പർ ലീഗിന്റെ 2017-18 സീസണിൽ സ്ലൊവേനിയൻ കളിക്കാരനായ റെനെ മിഹേലികിനെ  ചെന്നൈയിൻ  സ്വന്തമാക്കി . 29 കാരനായ ലാറ്റിനമേരിക്കൻ ക്ലബിലെ റിഗാ എഫ്.സി.യിൽ കരാർ കാലാവധിക്കു ശേഷം, 2015 ഐഎസ്എൽ ചാമ്പ്യൻമാർക്ക് ഫ്രീ ട്രാൻസ്ഫെറിലൂടെ കരാർ ഒപ്പ് വെച്ചത് .


സ്ലോവേനിയൻ ഭീമൻമാരായ എൻ.കെ. മേരിബോറിന്റെ യൂത്ത് അക്കാഡമിയിൽ നിന്ന് മിഹിക്ലിൻ ബിരുദം നേടി. 19 ആം വയസ്സിൽ മിനലിക് അന്താരാഷ്ട്ര തലത്തിൽ സ്ലോവേനിയയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. യൂഇഎഫ് ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചിട്ടുണ്ട് റെനേ.

തികച്ചും നല്ലൊരു സൈനിങ്ങാണ് ചെന്നൈ നടത്തിയിരിക്കുന്നത് .

ലൂസിയൻ ഗോയൻ കൂട്ടായി ഗേഴ്‌സൺ വീണ്ടും മുംബൈ സിറ്റി എഫ് സിയിൽ
ഗേഴ്‌സൺ വിയേര വീണ്ടും മുംബൈ സിറ്റി എഫ് സിയ്ക്കായി പന്ത് തട്ടും. ലൂസിയൻ ഗോയൻ പുറമേ കഴിഞ്ഞ വർഷം മുംബൈ പ്രതിരോധം കാത്ത ഗേഴ്സണെയും മുംബൈ സിറ്റി ഇപ്രാവശ്യം ടീമിലെത്തിച്ചു. കഴിഞ്ഞ വർഷം മുംബൈ സിറ്റി എഫ് സിയ്ക്കായി 14 മത്സരങ്ങൾ കളിച്ച ഗേഴ്സൺ ഒരു ഗോളും നേടിയിട്ടുണ്ട്. 

2009 ലെ അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ ടീമിൽ നെയ്മറിനൊപ്പം കളിച്ച താരമാണ് ഗേഴ്സൺ.

24 കാരനായ ഗേഴ്സൺ ബ്രസീലിയൻ ക്ലബ്ബായ ഗർമിയോയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് മുംബൈയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഗോഴ്സൺ,ഗോയൻ കൂട്ടുകെട്ടായിരുന്നു മുംബൈ ശക്തി. ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമികളിൽ ഒന്നും മുംബൈ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഇരുവരെയും വീണ്ടും സ്വന്തം പാളയത്തിലെത്തിക്കാൻ മുംബൈ കരുത്ത് പകരുന്നത്.


ഇതുവരെ രണ്ട് വിദേശ പ്രതിരോധതാരങ്ങളെ സ്വന്തമാക്കിയ മുംബൈ വരും ദിവസങ്ങളിൽ മറ്റ് മേഖലകളിലേക്ക് മികച്ച താരങ്ങളെയാണ് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

ടിരിയെ സ്വന്തമാക്കാൻ ജെംഷഡ്പൂർ എഫ് സി
മുൻ അത്ലറ്റികോ ഡി കൊൽക്കത്ത താരം ടിരിയെ സ്വന്തമാക്കാൻ ജെംഷഡ്പൂർ എഫ് സി.  കഴിഞ്ഞ അത്ലറ്റികോ ഡി കൊൽക്കത്ത താരവുമായി ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ടാറ്റയുടെ നേത്യത്വത്തിലുള്ള ടീം മൂന്നോട്ട് പോകുന്നത്.

അത്ലറ്റികോ മാഡ്രിഡ് ബി ടീമിൽ നിന്നുമായിരുന്നു 26 കാരനായ ടിരി കഴിഞ്ഞ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയിൽ എത്തിയത്. എന്നാൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും വഴി പിരിഞ്ഞ കൊൽക്കത്തയുമായി ഇപ്പോൾ കരാർ ഒന്നും തന്നെ ഇല്ല എന്നതാണ് ജെംഷഡ്പൂർ എഫ് സിയെ ടിരിയെ ടീമിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളാണ് പ്രതിരോധതാരമായ ടിരി കൊൽക്കത്തയ്ക്ക് വേണ്ടി കഴിച്ചത്.


ടിരിയുമായി ചർച്ചകൾ നടത്തുന്നതായി മുഖ്യ പരിശീലകനായ സ്റ്റീവ് കോപ്പൽ സ്ഥിദീകരിച്ചു. 

ടിരിയോടൊപ്പം മുൻ 
അത്ലറ്റികോ ഡി കൊൽക്കത്ത വിംഗർ സമീഹ് ദൗത്തിയെയും ടീമിലെത്തിക്കാൻ ജെംഷഡ്പൂർ എഫ് സി ശ്രമിക്കുന്നുണ്ട്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

ബ്രസീലിയൻ താരം മാർസെലീഞ്ഞൊയെ എഫ് സി പൂനെ സിറ്റി സ്വന്തമാക്കിയേക്കും
 കഴിഞ്ഞ വർഷത്തെ ഗോൾഡൺ ബൂട്ട് ജേതാവിനെ ഏകദേശം $350,000 ഡോളർ മുടക്കിയാണ് പൂനെ തങ്ങളുടെ ടീമിലെത്തിച്ചതെന്നാണ് സൂചന. ഒരു വർഷത്തെ കരാറിലാണ് മാർസെലീഞ്ഞോ പൂനെയുമായി ഒപ്പുവെച്ചത്. ഗോൾ.കോം ആണ് ഈ വാർത്ത പുറത്തുവിട്ടത്

കഴിഞ്ഞ വർഷം 10 ഗോളുകൾ നേടി ഗോൾഡൺ ബൂട്ട് സ്വന്തമാക്കിയ മാർസെലീഞ്ഞോക്കായി ഇന്ത്യൻ സൂപ്പർ ലീഗിലെ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. അവരെല്ലാം മറികടന്നാണ് പൂനെ മാർസെലീഞ്ഞോയെ കൂടെക്കൂട്ടിയത്. 

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ സാധിക്കാതെ വന്നത്തോടെയാണ് പൂനെ മാർസെലീഞ്ഞോയെ സമീപിച്ചത്. കൂടാതെ കഴിഞ്ഞ സീസണിലെ സഹതാരം കീൻ ലൂയിസ് പൂനെ ടീമുലുള്ളത് മാർസെലീഞ്ഞോയെ ടീമിലെത്തിക്കാൻ ഗുണകരമായി.

30 കാരനായ മാർസലീഞ്ഞോ കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്നും 10 ഗോളുകൾ നേടിയിട്ടുണ്ട്. മാർസെലീഞ്ഞോയുടെ ഗോളടി മികവാണ് ഡൽഹി ഡയനാമോസിനെ സെമി വരെ എത്തിച്ചത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.

മാർസെലീഞ്ഞോയെ കൂടാതെ ഓറഞ്ച് & പർപ്പിൾസ് നോർത്ത് ഈസ്റ്റ് സ്ട്രൈക്കറായ എമലിയാനോ ആൽഫാരോയെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ സെമിയിൽ പോലും എത്താൻ കഴിയാത്ത ടീമെന്ന ചീത്ത പേര് മാറ്റാനുറച്ചാണ് എഫ് സി പൂനെ സിറ്റി മികച്ച താരങ്ങളെ സ്വന്തമാക്കുന്നത്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

Wednesday, July 26, 2017

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സ്റ്റേഡിയം ഇത്തവണ മികച്ച അനുഭവങ്ങൾ സമ്മാനിക്കും കൂടെ റിസേർവ് ടീമും ഒരുക്കും
" ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സ്റ്റേഡിയം ഇത്തവണ മികച്ച അനുഭവങ്ങൾ സമ്മാനിക്കും "  - കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനി

കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന കേട്ട് പരാതികളിൽ ഒന്നായിരുന്നു സ്റ്റേഡിയത്തിലെ മോശം അവസ്ഥ.അതിന് ഇത്തവണ മാറ്റം ഉണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനി പറഞ്ഞു. അതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും വേഗത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും 
കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ  പുതിയ തലവൻ കോച്ച് റീൻ മെലെൻസ്റ്റീൻ ഔദ്യോഗികമായി അവതരിപ്പിക്കുമ്പോഴാണ്  മാധ്യമങ്ങൾക്ക് മുന്നിൽ സിഇഒ ഇക്കാര്യം അറിയിച്ചു. അസിസ്റ്റന്റ് കോച്ച് തംഗ്ബോയ് സിങ്‌ടോയും  കോച്ചിനുമൊപ്പം മാധ്യമങ്ങളോട് സംസാരിക്കാനായി എത്തിയിരുന്നു അദ്ദേഹം.

ആരാധകർക്ക് സ്റ്റേഡിയം അനുഭവം മെച്ചപ്പെടുത്തുന്നതിന് നമുക്ക് ഏറ്റവും മികച്ചത് എന്താണെന്ന് വിലയിരുത്തി വേണ്ടത് ചെയ്യും . ഞങ്ങൾ ഗ്രാസ്റൂട്ട് ലെവലിൽ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡവലപ്മെന്റ് സെന്ററുകൾ ഉടൻ  ആരംഭിക്കും. നമ്മൾ ഏറ്റവും മികച്ചത് ശ്രമിക്കുന്നു. റെനേ യൂത്ത് ലെവലിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ പരിശീലിപ്പിച്ച ആളാണ്, ഞങ്ങൾ അദ്ദേഹത്തിൽ  നിന്നും നിർദ്ദേശങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു

ഒരു റിസേർവ് സ്ക്വാഡ് രൂപീകരിക്കാൻ ക്ലബ് തയ്യാറാണെന്നും ക്ലബ്ബിന്റെ  കളിക്കാരായ സി.കെ. വിനീത്, റിനോ ആന്റോ, ആരാധകരെ ഇഷ്ടപ്പെട്ട സന്ദേശ് ജിങ്കാൻ  എന്നിവരെ നിലനിർത്താനുള്ള തീരുമാനമെടുത്തത്  അവരുടെ ക്ലബ്ബിന് വേണ്ടി മുൻകാല പ്രകടനം വിലയിരുത്തിയായിരുന്നുവെന്നു. 

റിസർവ് സ്ക്വാഡ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്, ഐ ലീഗ് ടീമുകളുമായി ലയനത്തിനും ശ്രമിക്കുന്നുണ്ട് അത് മൂലം  റിസേർവ് ടീമിന് വേണ്ടി കളിക്കാരെ വായ്പയെടുക്കാൻ കഴിയുമെന്നാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത്. അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കേരള ബ്ലാസ്റ്ററിലുള്ള യുവ കളിക്കാരെ വികസിപ്പിച്ചെടുക്കുന്നതിനും  പുതിയ സി.ഇ.ഒയ്ക്കു കീഴിൽ ക്ലബ് നൽകിയിട്ടുള്ള അടിത്തറയെക്കുറിച്ചും അസിസ്റ്റന്റ് കോച്ച് തംഗ്ബോയ് സിങ്‌ടോ  പറഞ്ഞു.
 കേരള ബ്ലാസ്റ്റേഴ്സിൽ വരുൺ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നു അതിനായി ഒരു അടിസ്ഥാനം പണിയാൻ സമയമായി. ആരംഭവും ഉദ്ദേശവും നല്ലതാണ്. " സിങ്‌ടോ കൂട്ടി ചേർത്തു

 ©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ കോടീശ്വരന്മാർ കൂടുന്ന ഇന്ത്യൻ ഫുട്ബോൾ
ഇന്ത്യയിൽ ഒരു കാലത്ത് ഫുട്ബോൾ ഒരു പ്രഫഷനനാക്കാൻ പല താരങ്ങളും തയാറായിരുന്നില്ല. ജോലിയിലേക്കുള്ള എളുപ്പ വഴിയായിട്ടാണ് ഇന്ത്യയിലെ ഒരു തലമുറ ഫുട്ബോളിനെ സമീപിച്ചിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി ഇന്ത്യൻ ഫുട്ബോളിൽ മാറ്റം കണ്ടുതുടങ്ങിയത്. യഥാർത്ഥത്തിൽ ഇന്ത്യൻ സൂപ്പർ ലീഗാണ് ഇന്ത്യൻ ഫുട്ബോളിന്  ഒരു പുതു ജീവൻ നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ഒരു പിടി സ്വപ്നങ്ങളാണ് നൽകുന്നത്.

ക്രിക്കറ്റ് അടക്കി വാഴുന്ന ഇന്ത്യയിൽ ധോണിമാരും കോഹ്ലിമാരും കോടികൾ പ്രതിഫലം വാങ്ങുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് ഇവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല.  

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കുക എന്ന ആശയത്തോടെ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി തന്നെ പലരും ചോദ്യം ചെയ്തിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും മറുപടിയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിന്റെ വിജയം. ഓരോ വർഷവും കഴിയും തോറും ഇന്ത്യൻ സൂപ്പർ ലീഗിന്റെ വളർച്ചയാണ് നാം കാണുന്നത്. എട്ടു ടീമുകളുമായി 2014 ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിൽ എത്തി നിൽക്കുമ്പോൾ രണ്ട് പുതിയ ടീമുകൾ കൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കടന്നു വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളായ ടാറ്റയും ജിന്ഡാൽ ഗ്രൂപ്പുമാണ് ടീമുകളെ സ്വന്തമാക്കിയത് തന്നെ ഇന്ത്യയിലെ ഫുട്ബോൾ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.

ഇന്ത്യയിലും വിദേശത്തും മികച്ച നിലവാരം പുലർത്തുന്ന താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലും പന്ത് തട്ടുന്നത്. വർഷങ്ങൾ കഴിയുന്തോറും ഇവരുടെ പ്രതിഫലത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ആദ്യ സീസണിൽ ഒരു ഇന്ത്യൻ താരത്തിനും കോടികൾ പ്രതിഫലം ലഭിച്ചിരുന്നില്ല. അന്നത്തെ അവസ്ഥയിൽ അതിന് ഒരു അതിശയോക്തിയും ഉണ്ടായിരുന്നില്ല. എന്നാൽ ആദ്യ പതിപ്പിന്റെ വിജയം രണ്ടാം പതിപ്പ് മുതൽ കണ്ടുതുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗ് ലേലത്തിലൂടെ രണ്ടു കോടിപതികൾ ഉണ്ടായി. അത് വേറെ ആരുമായിരുന്നില്ല ഒന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി യായിരുന്നു. ഇന്ത്യൻ ഫുട്ബോൾ താരത്തിന് കോടികൾ പ്രതിഫലം ലഭിക്കുന്നത് ആദ്യമായിരുന്നു ഇന്ത്യയിൽ. ഛേത്രി ഒപ്പം യൂജൻസൺ ലിങ്തോയും ഉണ്ടായിരുന്നു.


ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിൽ എത്തി നിൽക്കുമ്പോൾ രണ്ടിൽ നിന്നും പത്തോളം താരങ്ങൾ കോടിപതികളുടെ പട്ടികയിലെത്തിയിരിക്കുന്നു. രണ്ടാം സീസണിൽ 41 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കിയ അനസ് എടത്തൊടികയെ 2017 ൽ 1.1 കോടി മുടക്കിയാണ് ജംഷഡ്പൂർ എഫ് സി സ്വന്തമാക്കിയത്.  ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് പ്രതിഫലത്തിൽ ഉണ്ടായ മാറ്റം വളരെ പ്രകടമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ ഇന്ത്യൻ താരങ്ങൾക്കായി ടീമുകൾ ചെലവഴിച്ചത് 24 കോടി രൂപയായിരുന്നു. ഇന്ന് അത് 48.25 കോടി രൂപയിൽ എത്തി നിൽക്കുന്നു. ആദ്യ പതിപ്പിനെ അപേക്ഷിച്ച് താരങ്ങളെ സ്വന്തമാക്കാൻ ഇരട്ടി തുക ചിലവഴിക്കേണ്ടി വന്നു. കഴിഞ്ഞ സീസണിൽ കളിച്ച ചില താരങ്ങളെ നിലനിർത്താൻ വേണ്ടി മാത്രം ക്ലബ്ബുകൾ ചിലവഴിച്ചത് 11.55 കോടി രൂപയാണ്.

2014 ൽ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ എ ടി കെ 3.91 കോടി രൂപയാണ് ചിലവഴിച്ചത്. മുംബൈ സിറ്റി എഫ് സി 3.76 രുപയും  ചിലവഴിച്ചു. എന്നാൽ 2017 ൽ ബെംഗളൂരു എഫ് സി 6.01 കോടിയും കേരള ബ്ലാസ്റ്റേഴ്സ് 5.93 കോടിയും ചിലവഴിച്ചും. 2014 ലും 2017 ഉം തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം വളരെ പ്രകടമാണ്.

2017 ൽ ഓരോ ടീമുകളും ചിലവഴിച്ച തുക ഒന്ന് പരിശോധിക്കാം

🔹 എ ടി കെ - 5.62 കോടി
🔹 ബെംഗളൂരു എഫ് സി - 6.01 കോടി
🔹 ചെന്നൈയൻ എഫ് സി - 5.66 കോടി
🔹 ഡൽഹി ഡയനാമോസ് - 3.91 കോടി
🔹എഫ് സി ഗോവ - 3.90 കോടി
🔹 എഫ് സി പൂനെ സിറ്റി - 3.63 കോടി
🔹 ജംഷഡ്പൂർ എഫ് സി - 4.73 കോടി
🔹 കേരള ബ്ലാസ്റ്റേഴ്സ് - 5.93 കോടി
🔹 മുംബൈ സിറ്റി എഫ് സി - 5.79 കോടി
🔹 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - 3.66 കോടി


ലോകത്തിലെ ശക്തമായ ലീഗും കളിൽ ഒന്നാണ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ്. അതോടൊപ്പം താരങ്ങളുടെ പ്രതിഫലത്തിലും പ്രകടമായ മാറ്റം കാണാം. ഏതൊരു കായികമേളയുടെയും ക്ലബ്ബുകളുടെയും ഊർജ്ജം എന്നത് ആരാധകരാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങളെല്ലാം നിറഞ്ഞ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ഈ ആരാധക കൂട്ടം ഇന്ത്യയിലെ ഫുട്ബോൾ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.  ഇന്ത്യയിലെ ഗ്രാമങ്ങളിൽ എല്ലാ ഇപ്പോൾ  ഫുട്ബോൾ ആവേശം അലയടിക്കും. പുത്തൻ ഫുട്ബോൾ അക്കാദമികൾ വളർന്നു വരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഫുട്ബോൾ സ്റ്റേഡിങ്ങൾ ഉയർന്നു വരുന്നു. ഒപ്പം ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കായ 96 ൽ എത്തി നിൽക്കുന്നു.2015 മാർച്ചിൽ ഇത് 173 ആയിരുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്. ഇതിൽ ഒരു ചെറിയ പങ്ക് ഇന്ത്യൻ സൂപ്പർ ലീഗും വഹിച്ചിട്ടുണ്ട്


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

ഇന്ത്യൻ സൂപ്പർ ലീഗ് : മുബൈ സിറ്റി എഫ് സി ലുഷിയാൻ ഗോയാന്റെ കരാർ രണ്ട് വർഷത്തേക്ക് നീട്ടികഴിഞ്ഞ സീസണിൽ മുംബൈക്ക് ഇന്ത്യൻ  സൂപ്പർ ലീഗിൽ (ഐഎസ്എൽ) മികച്ച പ്രകടനം കാഴ്ചവെച്ച ലുഷിയാൻ ഗോയാൻ ടീമിൽ സ്ഥിരതാമസമാകുമെന്ന് മുംബൈ സിറ്റി എഫ്.സി. പ്രഖ്യാപിച്ചു.


2016 ലെ ഐഎസ്എല്ലിൽ  കളിച്ച 34 കാരനൻ  രൺബീർ കപൂറിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമിൽ  അമേരിന്ദർ സിംഗ്, സെഹ്നാജ് സിംഗ് എന്നിവരോടപ്പം  പങ്കാളികളാകുന്നത്

ചൈന  സൂപ്പർ ലീഗിൽ ടിയാൻജിൻ തെഡായിലും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചാമ്പ്യൻസ് ലീഗിലും മുൻപ് മുംബൈ ടീമിന്റെ കോച്ച് അലക്സാണ്ടർ ഗുമാരെസുമായി മുൻകാല സഹസംഘടനയുമായി ഗോയിയൻ ബന്ധപ്പെട്ടിരുന്നു. ഇതിനുമുൻപ് റോമൻ ലീഗിൽ കളിക്കുമ്പോൾ , ആറു തവണ യൂറോപ ലീഗിലും  ഒരു തവണ ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുണ്ട് ഗോയാൻ.ഗോയാന്റെ തിരിച്ചു വരവ് മുന്ബിക്ക് കൂടുതൽ ശക്തി പകരും .


ചാംപ്യൻസ് കപ്പ് വരുന്നു....!
ചാംപ്യൻസ് കപ്പ് വരുന്നു. ആഗസ്റ്റ് മാസത്തിൽ ചെന്നൈയിൽ വെച്ചായിരിക്കും ചാംപ്യൻസ് കപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ,മലേഷ്യ, സെന്റ് കിറ്റ്സ് & നെവിസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പഴയ നെഹ്റു കപ്പിന്റെ പുതിയ രൂപമാണ് ചാംപ്യൻസ് കപ്പ്.

ഇന്ത്യൻ ദേശീയ ടീമിന് കൂടുതൽ അന്താരാഷ്ട്ര മത്സരം പരിചയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 18 മുതൽ 27 വരെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്(മറീന അറീന) മത്സരങ്ങൾ അരങ്ങേറുക.

 ഇന്ത്യ, അഫ്ഗാനിസ്ഥാൻ,മലേഷ്യ, സെന്റ് കിറ്റ്സ് & നെവിസ് എന്നീ ടീമുകൾ ലീഗ് ഫോർമാറ്റിൽ പരസ്പരം മത്സരിക്കും. കൂടുതൽ പോയിന്റുകൾ നേടുന്ന 2 ടീമുകൾ ഫൈനലിന് യോഗ്യത നേടും. 18 - 22 വരെയുള്ള ദിവസങ്ങളിൽ ലീഗ് മത്സരങ്ങൾ നടക്കും.
ആഗസ്റ്റ് 27 ന് ഫൈനൽ.

ചാംപ്യൻസ് കപ്പ് നടത്തുന്നത് ഐ എം. ജി. റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ചാകും. ഹീറോ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറാകും.

©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

Tuesday, July 25, 2017

ഒഫീഷ്യൽ : ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്ക് എ എഫ് സി കപ്പ് യോഗ്യത
ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്ക് എ എഫ് സി കപ്പ് യോഗ്യത നൽകാൻ ഇന്ന് ചേർന്ന എ എഫ് സി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ശുപാർശ പ്രകാരമാണ് ഇന്ത്യൻ സൂപ്പർ ലീഗിന് യോഗ്യത ലഭിച്ചത്. ഒരു  രാജ്യം ഒരു ലീഗ് എന്നതാണ് എ എഫ് സി മാനദണ്ഡമെങ്കിലും ഇന്ത്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എ എഫ് സി അംഗീകാരം നൽകിയത്. 

കഴിഞ്ഞ വർഷങ്ങളിൽ ഫെഡറേഷൻ കപ്പ് ജേതാക്കൾക്ക് നൽകി യോഗ്യതാകും ഇനി മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്. ഐ ലീഗിന് എ എഫ് സി ചാംപ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. 2018 വരെ ആയിരിക്കും ഈ സ്ഥിതി തുടരുക.

ഇന്ത്യയിൽ ഓരോ സമയമാണ് ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും നടത്തുന്നത്. അഞ്ച് മാസത്തോളം ഇരു ലീഗുകളും നീണ്ടു നിൽക്കും. 2018 നുള്ളിൽ തന്നെ രണ്ട് ലീഗുകൾ എന്ന സമ്പ്രദായം മാറ്റി ഒരു ലീഗ് എന്ന ആശയം നടപ്പിലാക്കാൻ എ എഫ് സി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ ഏഴിന് കോലാലംപൂർ നടന്ന ചർച്ചയിൽ ഏകദേശം ധാരണയിൽ  എത്തിയിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല.

എ എഫ് സി കപ്പ് ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബുകൾ കളിക്കുന്ന ടൂർണ്ണമെന്റാണ്.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

Monday, July 24, 2017

കേരള ബ്ലാസ്റ്റേർസിൽ തെരുഞ്ഞെടുത്ത ഞെട്ടലിൽ അജിത് ശിവൻ
ആറു മാസം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ കളി കണ്ട് കൊണ്ടിരുന്ന ഒരു ആരാധകനായിരുന്നു ഇരുപത് കാരനായ അജിത് ശിവൻ, ഇന്ന് തന്റെ ഇഷ്ട താരങ്ങൾക്കൊപ്പം മഞ്ഞ കുപ്പായമണിഞ്ഞു നവംബറിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ അജിത്തും ഉണ്ടാകും.

ഇടുക്കിയിൽ നിന്നുള്ള മിഡ്ഫീൽഡറും , മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ചുവട് വെച്ച്,കേരള ഫുട്ബോൾ താരമായ റിനോ ആന്റോയ്‌ക്ക് ശേഷം കൊച്ചിയിലെ ഐഎസ്എൽ ഫ്രാഞ്ചൈസിയിൽ ഡവലപ്പ്മെന്റ് പ്ലെയറായി ശനിയാഴ്ച മുംബൈയിലെ ഡ്രാഫ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ടു അജിത് ശിവൻ . 
ഏതാനും മാസം മുൻപാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യുമ്പോൾ , ഞാൻ  ബ്ലാസ്റ്റേഴ്സിൽ കളിക്കുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലന്ന് ,അജിത് പറയുന്നു.

 "അജിത് ശിവൻ തന്റെ കോളേജിനെ ഓൾ കേരള ഇന്റർ ഫുട്ബോൾ ടൂർണമെന്റിൽ വിജയത്തിലേക്ക് നയിച്ചു ,കൂടാതെ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയതും ഐ എസ്‌ എല്ലിലേക്ക് വഴിയൊരുക്കി.

ഈ വർഷമാദ്യം ഇന്ത്യ അണ്ടർ 23 പ്രോബബിൾസിലും അജിത് ഇടം നേടി ,ഇത്  205 ഇന്ത്യൻ ഫുട്ബോളർമാരുടെ ഡ്രാഫ്റ്റിലെ പട്ടികയിൽ  അജിതിനെയും  എത്തിക്കുകയായിരുന്നു . "ഡ്രാഫ്റ്റ്  പട്ടികയിൽ എന്റെ പേര് വന്നത് തന്നെ  എനിക്ക് അതിശയമായിരുന്നു , അതിനാൽ എന്റെ ഹോം ടീം എന്നെ തിരഞ്ഞെടുത്തപ്പോൾ തികച്ചും ഞെട്ടിപ്പോയി," അജിത് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഫോൺ വിളിച്ച് അജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എനിക്ക് അവസരം കിട്ടുമെന്ന് . എനിക്ക് പരിശീലനം നടത്താനും ലോകോത്തര കളിക്കാർക്കും പരിശീലകർക്കുമൊപ്പം കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അത് കൊണ്ട് ഇനി മുതൽ ഇതിനേക്കാൾ   കഠിനാധ്വാനം ചെയ്യാൻ ഞാൻ തയ്യാറാണ്, "അദ്ദേഹം കൂട്ടി ചേർത്തു .

വെള്ളയാനിയിലെ  ശ്രീ അയ്യങ്കളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അജിത് ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. പക്ഷേ, അദ്ദേഹം നിർമലയിലെ കോച്ച് അൻവർ സാദത്ത് എന്ന പരിശീലകന്റെ   കണ്ണിൽ പെട്ടപ്പോഴാണ് അജിത്തിന്റെ കളിയിൽ മാറ്റം വന്നത് .

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ  വിനീത് സി.കെ, റിനോ, പ്രശാന്ത്  എന്നിവരോടൊപ്പം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ പ്രാദേശിക താരമാകും അജിത് . "ഇത് ഒരു സ്വപ്നമാണ്, അത് എന്റെ കരിയറിന് മാറ്റി മറിക്കും  ," അജിത് പറഞ്ഞു

ഫാക്ട് ഫുട്ബാൾ അക്കാദമി ആലുവക്ക് അഭിമാന നിമിഷം : രണ്ട് താരങ്ങൾ കൂടി മോഹൻ ബഗാൻ U-19 ട്രിയൽസിൽകൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ അണ്ടർ 19 ടീമിലേക്ക് വീണ്ടും ഫാക്ട് ഫുട്ബാൾ അക്കാദമിയിൽ നിന്ന് രണ്ട് താരങ്ങൾ കൂടി ട്രിയൽസിൽ പങ്കെടുക്കും .അക്കാദമിയിലെ ഗോൾകീപ്പർസായ നിതിൻ സജീവും അതുൽ രാജും ട്രിയൽസിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് തിരിച്ചു .ഇതിന് മുന്പ് ഫാക്ട് അക്കാദമിയിലെ തന്നെ ഡിഫെൻഡറും സ്‌ട്രൈക്കറിനെയും മോഹൻ ബഗാനിലേക്ക് സെലെക്ഷൻ ലഭിച്ചിട്ടുണ്ട് .ട്രിയൽസിൽ  നല്ല പ്രകടനം കാഴ്ച്ച വെക്കാൻ സൗത്ത് സോക്കേർസ് എല്ലാ വിത ആശംസകളും നേരുന്നു .


ഹ്യൂം ദാദാ വീണ്ടും ഹ്യുമേട്ടൻ ആകുന്നു
ആദ്യ സീസണിലിലെ മലയാളികളുടെ ഹ്യുമേട്ടൻ വീണ്ടും തിരിച്ചു വരുന്നു. കഴിഞ്ഞ രണ്ട് സീസണിൽ കൊൽക്കത്തയുടെ താരമായിരുന്നു ഹ്യുമേട്ടൻ.
സൂപ്പർ താരം ഇയാൻ ഹുമും കേരള ബ്ലാസ്റ്റേഴ്സും ആയി കരാർ ഒപ്പിട്ടതായി ‌ സ്കൈ സ്‌പർട്സ് റിപ്പോർട്ട് ചെയ്തു .ഐ.എസ്.എൽ സീസൺ 3 കൊൽക്കത്തയെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഹ്യൂമേ  ബ്ലാസ്റ്റേഴ്സിന്റെ പാളയത്തിൽ വീണ്ടും എത്തും .
ഇയാൻ ഹ്യുമ് ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച  താരമാണ് .  കേരളത്തിൽ നിരവധി ആരാധകർ ഉള്ള താരം  ആണ് ഹ്യൂമേ .
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനായ ഇയാൻ ഹ്യൂമേ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് ടീമിന്റെ മുന്നേറ്റത്തിന് കരുത്താകും
ഹ്യൂമേ  ബ്ലാസ്റ്റേഴ്സിലേക്ക്  ചേക്കേറുന്നത് കൊൽക്കത്തക്ക് വൻ തിരിച്ചടിയാകും.

Sunday, July 23, 2017

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സറിഞ്ഞു മാനേജ്‌മെന്റ്മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് സജ്ജരായി. സി കെ വിനീതിനെയും സന്ദേശ് ജിങ്കനെയും പ്രശാന്തിനെയും നിലനിർത്തി പ്രതീക്ഷയേകിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സന്തുലിതമായ ടീമിനെയാണ് ഡ്രാഫ്റ്റിലൂടെ തിരഞ്ഞെടുത്തത്.

മുംബൈയിലെ സെന്റ് റെഗിസ് ഹോട്ടലിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന്റെ ഡ്രാഫ്റ്റിൽ നിന്നും ഒരു പിടി മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മലയാളി താരം റിനോ ആന്റോ, ഇന്ത്യൻ ദേശീയ താരം ജാക്കിചന്ദ് സിംഗ്, മധ്യനിര താരം മിലാൻ സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി എന്നിവയാണ് യെല്ലോ ആർമി സ്വന്തമാക്കിയ പ്രമുഖർ.

മൂന്നാം റൗണ്ട് മുതൽ ഡ്രാഫ്റ്റിൽ പങ്കെടുത്ത ബ്ലാസ്റ്റേഴ്സിന് അവസാന അവസരമാണ് ലഭിച്ചത്. മൂന്നാം റൗണ്ടിൽ മലയാളിയായ റിനോ ആന്റോയെ(63 ലക്ഷം) ജിങ്കനു കൂട്ടായി ടീമിലെത്തിച്ചും. കഴിഞ്ഞ വർഷവും റിനോ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കളിച്ചിരുന്നു. ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിലയേറിയ താരവും റിനോ തന്നെയാണ്.

നാലാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ്  ഇന്ത്യയുടെ അണ്ടർ 23 ടീം ക്യാപ്റ്റൻ ലാൽറുതാരയെ സ്വന്തമാക്കി. അഞ്ച്, ആറ് റൗണ്ടുകളിൽ യഥാക്രമം യുവ താരം മിലാൻ സിംഗ്, ജപ്പാനീസ് വംശജനായ വെറ്ററൻ താരം അരാട്ട ഇസുമി എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തം പാളയത്തിലെത്തിച്ചു. ഏഴാം റൗണ്ടിൽ മുൻ എഫ് സി ഗോവ ഗോൾ കീപ്പറും ആദ്യ സീസണിൽ വിജയികളായ എ ടി കെ യുടെ വല കാത്ത സുഭാഷിഷ് റോയ് ചൗധരിയെ സ്വന്തമാക്കി. വരും സീസണികളിൽ സുഭാഷിഷ് റോയ് ചൗധരി ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റിന് മുന്നിലുണ്ടാകും

എട്ടാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ മികച്ച മധ്യനിര താരമായ ജാക്കിചന്ദ് സിംഗിനെ 55 ലക്ഷം രൂപക്ക്  കുടെകൂട്ടി. പിന്നീടുള്ള റൗണ്ടുകളിൽ സിയാം ഹംഗൽ, പ്രീതം കുമാർ സിംഗ് , ലാൽതാകിമ,സാമുവൽ ഷദപ് എന്നിവരെയാണ് സ്വന്തമാക്കിയത്. അവസാന റൗണ്ടുകളിൽ ലോകെൻ മെയ്റ്റയ്, കരൺ സാഹ്നി, കൊച്ചി നിർമല കോളേജ് വിദ്യാർത്ഥിയായ അജിത് ശിവൻ എന്നിവരെ കൂടെ ടീമിലെത്തിച്ചു.

ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളെയും പ്രതിരോധ താരങ്ങളെയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന് മുൻ നിരയിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനായില്ല. അതുകൊണ്ട് വിദേശ താരങ്ങളെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തേണ്ടി വരും.


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

ബെംഗളൂരു എഫ് സിക്ക് ശെഷം ഡ്രാഫ്റ്റിൽ ഏറ്റവും കൂടുതൽ 5.93 കോടി രൂപ ചെലവാക്കി കേരള ബ്ലാസ്റ്റേർസ്ഇന്ത്യൻ സൂപ്പർ ലീഗ് 2017 2014 ലെ ഐഎസ്എൽ  ആരംഭിച്ചതിനേക്കാൾ 103 ശതമാനം വർദ്ധനവാണ് താരങ്ങളുടെ വേതനത്തിൽ കാണാൻ കഴിഞ്ഞത് . പത്ത് ക്ലബ്ബുകൾ ഇന്ന് 48.85 കോടി രൂപ  മുംബൈയിലെ ഐഎസ്എൽ ഇന്ത്യൻ പ്ലെയർ ഡ്രാഫ്റ്റിൽ ചെലവഴിച്ചു . ഐഎസ്എൽ 2014 പ്ലെയർ ഡ്രാഫ്റ്റ്, ഇന്ത്യയിൽ ഇതുവരെ നടന്ന ആദ്യത്തെ കളിക്കാരുടെ  ഡ്രാഫ്റ്റിൽ , എട്ട് .എൽ.എൽ ക്ലബ്ബുകൾ 24 കോടി രൂപ ചെലവഴിച്ചു.

അനസ് എടത്തൊടികയും യൂഗിനേസൻ ലിങ്‌ദോയും   1.10 കോടി രൂപയുടെ കരാർ നേടി ഡ്രാഫ്റ്റിലെ മൂല്യമേറിയ താരങ്ങൾ . ഡ്രാഫ്റ്റിലെ  ഓപ്പണിങ് സമയത്ത് തന്നെ അവർ പെട്ടെന്ന്  തിരഞ്ഞെടുത്തു. അനസിനെ  ആദ്യ റൗണ്ടിൽ തന്നെ  ജംഷഡ്പൂർ എഫ്സി സ്വന്തമാക്കി ,ഒരു മിനിറ്റ് പോലും പാഴാക്കാതെ .ടി.കെ ആദ്യ വിളിയിൽ തന്നെ യൂഗിനേസൻ ലിങ്‌ദോയെ നേടി .


ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ  2017 നവംബർ 17 നാണ് -സുനിൽ ഛെത്രി, ജെജ്, യൂജിനേസൺ, ജാക്കിചന്ദ്, സന്ദേശ്, പ്രിതം, സുബ്രത പോൾ, ജയേഷ് തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന 29 ഇന്ത്യൻ നാഷണൽ താരങ്ങളിൽ നിന്ന് 25 താരങ്ങളും 5 മാസത്തെ ലീഗിൽ കളിക്കും .  


ഇന്ത്യൻ പ്ലയർ ഡ്രാഫ്റ്റ് നോക്കിയാൽ , 10 ഐഎസ്എൽ ക്ലബ്ബുകൾ ഒന്നിച്ചുചേർന്ന് 11.51 കോടി രൂപ 22 താരങ്ങളെ നിലനിർത്തുന്നതിൽ ചെലവഴിച്ചു

ഇന്ന്, ക്ലബുകൾ ചുരുങ്ങിയത് 15 കളിക്കാരെയും രണ്ട് U21 കളിക്കാരെയും  18 പേരെ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഫുട്ബോൾ ക്വാട്ടയും പൂർത്തിയാക്കി.

ഡ്രാഫ്റ്റ് ദിവസം അവസാനത്തോടെ 134 മികച്ച  വാഗ്ദാനങ്ങൾ ഐഎസ്‌ എൽ ക്ലബ്ബിൽ ഡ്രാഫ്റ്റിൽ 37.33 കോടി രൂപയുടെ മൊത്തം ശമ്പളത്തിൽ സ്വന്തമാക്കി . നിലനിർത്തിയ കളിക്കാർക്ക് ചെലവാകുന്നതോടെ ക്ലബ്ബുകൾ മൊത്തം ചെലവാക്കിയത് 48.85 കോടി രൂപ.


ഇന്ത്യൻ സൂപ്പർ ലീഗ് രണ്ട് തവണ ഫൈനലിസ്റ്റായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കോളേജിലെ മത്സരങ്ങളിൽ നിന്ന് ഉയർന്നുവരുന്ന കഴിവുകളെ വളരെയേറെ സഹായിച്ചു. സച്ചിൻ ടെണ്ടുൽക്കർ  ഉടമസ്ഥതയിലുള്ള ടീം റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ക്യാമ്പസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലൂടെ  വന്ന അജിത് ശിവനെ സ്വന്തമാക്കി .

17 കളിക്കാർക്ക് 6.01 കോടി രൂപ ചെലവിട്ടാണ് ബംഗളൂരു എഫ്സി ഏറ്റവും കൂടുതൽ ചെലവഴിച്ചത് . ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 5.93 കോടി രൂപ 16 ഇന്ത്യൻ താരങ്ങൾക്കായി ചെലവഴിച്ചു രണ്ടാം സ്ഥാനത്തുംഇന്ത്യൻ കളിക്കാർ വരുന്നതോടെ, ഐഎസ്എൽ ക്ലബ്ബുകൾ വിദേശ കളിക്കാരെ ഒപ്പിടുന്നതിന്റെ കൂട്ടുകെട്ടുകൾ രൂപീകരിക്കും. ഓരോ ക്ലബിനും സീസണിൽ 7, പരമാവധി 8 താരങ്ങളെ പ്രതിനിധീകരിക്കാൻ അനുവദിച്ചിട്ടുണ്ട്.Saturday, July 22, 2017

ഐഎസ്എൽ: അത്ലെറ്റിക്കോ ഡി കൊൽക്കത്ത ഇനി മുതൽ ATK - അമാർ താമർ കൊൽക്കത്തഐഎസ്എൽ: അത്ലെറ്റിക്കോ ഡി  കൊൽക്കത്ത ഇനി മുതൽ  ATK - 'അമാർ താമർ കൊൽക്കത്ത'

എന്നിരുന്നാലും ടീം ചുവന്ന, വെളുത്ത വരകളുള്ള ഷർട്ടുകളുമായി തുടരും. ടീമിന്റെ പേര്  .ടി.കെ തന്നെയായിരിക്കും , പക്ഷെ അത്ലറ്റിക്കോ ഡി  കൊൽക്കത്ത ആയിരിക്കില്ല എന്നാൽ ഇനി  അമർ ടമാർ  കൊൽക്കത്തയാണ് "എന്ന് പ്രിൻസിപ്പൽ ഉടമ സഞ്ജീവ് ഗോയെങ്ക പറഞ്ഞു.

കൊൽക്കത്തയിലെ ഇന്ത്യൻ സൂപ്പർ ലീഗ്  (ഐഎസ്എൽ) ക്ലബ്ബായ  അത്ലറ്റികോ  ഡി കൊൽക്കത്തയും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള ബന്ധം അവസാനിച്ചതിനു ശേഷം ഇപ്പോൾ ATK ആയി മാറിയിരിക്കുന്നു. 'നിങ്ങളുടെയും  എന്റെയും കൊൽക്കത്ത' എന്നാണ്  "അമർ ടമാർ  കൊൽക്കത്ത" യുടെ അർഥം .


Blog Archive

Labels

Followers