Friday, August 31, 2018

ഡെലേ അലി ചലഞ്ച് ഏറ്റെടുത്ത് രൺബീർ കപൂർ വെല്ലുവിളിച്ചിരിക്കുന്നത് മൂന്ന് മുംബൈ എഫ്സി താരങ്ങളെ.


ടോട്ടൻഹാം ഹോട്ട്സ്പറിന്റെ  ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.

മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.

മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ  സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..

വിശ്വവിഖ്യാതമായ ആ ഏഴാം നമ്പറിന് ഇനി പുതിയ അവകാശി..


ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയുടെ അടുത്ത ഉടമ ആരാവും എന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നു.

പല പ്രമുഖ താരങ്ങളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കടേന കോപ്പേ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം. ആരും പ്രതീക്ഷിക്കാത്ത ഒരു താരമാണ് റയൽ മാഡ്രിഡ് പുതിയ ഏഴാം നമ്പർ ജേഴ്സി ധരിക്കാൻ പോകുന്നത് അത് മറ്റാരുമല്ല സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണെബുവിൽ എത്തിയ സ്‌ട്രൈക്കർ മാരിയാനോ ഡയസ്.

25കാരനായ ഡയസ് ലിയോണിന് വേണ്ടി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട് 2016-17 സീസണുകളിൽ ലാലീഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ടീമിലെ അംഗവുമായിരുന്നു ഡയസ്.

പ്രദീപ് മോഹൻരാജ് ഡൽഹി ഡൈനാമോസിൽ...


മുൻ ചെന്നൈ സിറ്റി എഫ്.സി മധ്യനിര താരം പ്രദീപ് മോഹൻരാജ് 2018/19 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് വേണ്ടി ബൂട്ട്കെട്ടും.

തമിഴ് നാട്ടിൽ ജനിച്ച പ്രദീപ് ചിരാഗ് യുണൈറ്റഡ് കേരളയിലൂടെയാണ് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിക്കുന്നത്. 2012-13 സീസണിൽ ഐ ലീഗിൽ മുബൈ ആസ്ഥാനമാക്കിയുള്ള എയർ ഇന്ത്യ ടീമിലെ നിറസാനിധ്യമായിരുന്നു പ്രദീപ്.

27 കാരനായ പ്രദീപ് മുംബൈ ടൈഗേഴ്‌സ്, മുംബൈ എഫ് സി ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ ഓസോൺ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Tuesday, August 14, 2018

The legendary PK Banerjee was awarded the AIFC Hall of Fame award


The legendary PK Banerjee was awarded the AIFC (Association of Indian Football Coaches) Hall of Fame award.  He wasn't able to attend the AIFC Annual Awards because of health problems. The AIFC Director Mr. Sanjoy sen handed over the trophy from his private residence. Banerjee played in 84 internationals in his 13 years of representing India. This included three Asian Games (Tokyo, Jakarta and Bangkok). He was also part of the Indian team which finished fourth (the country's best result) in the 1956 Melbourne Olympics and had captained the national team at the 1960 Rome Olympics.A Padma Shri awardee in 1990. He was one of the first recipients of Arjuna Award, when the awards were instituted in 1961, PK Banerjee was associated as coach of the national team from 1970 to 1986.

Monday, August 13, 2018

സ്പാനിഷ് താരം ഡേവിഡ് സിൽവ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു




സ്പാനിഷ് മധ്യനിര താരം ഡേവിഡ് സിൽവ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ട്വിറ്ററിൽ പങ്കുവെച്ച കത്തിലൂടെയാണ്  താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പാനിഷ് മധ്യനിരയിലെ പ്രധാനിയായിരുന്ന സിൽവ 2008 യൂറോ കപ്പ്, 2010 ലോകകപ്പ്,2012 യൂറോ കപ്പ് എന്നിവ സ്പെയിനിന് നേടിക്കൊടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 129 മത്സരങ്ങളിൽ സ്പാനിഷ് കുപ്പായം അണിഞ്ഞ താരം 37 ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ താരം ക്ലബ്ബ് ഫുട്ബോളിൽ തുടരും. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് ഡേവിഡ് സിൽവ

ജർമൻ സൂപ്പർ കപ്പിൽ വീണ്ടും ബയൺ ചുംബനം.


ജർമൻ സൂപ്പർ കപ്പ് തുടർച്ചയായ മൂന്നാം തവണയും ബയൺ മ്യൂണിക്കിന്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ഫ്രാങ്കഫർടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് കീഴടക്കിയത്.


പോളീഷ് സൂപ്പർ താരം ലെവൻഡോവ്സ്കി ബയേണിനെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ബയേൺ കീരീടം നേടിയത്. 21,26,54 മിനുട്ടുകൾക്കുള്ളിൽ ആയിരുന്നു സൂപ്പർ താരം ബയേണിനായി ഗോളുകൾ നേടിയത്. കോമാനും തിയഗോയുമാണ് മറ്റ് സ്കോർമാർ. ഫ്രാങ്ക്ഫർട്ടിനെതിരായ ജയം DFL-POKAL ഫൈനലിലെ തോൽവിക്കുള്ള പ്രതികാരവുമായി.

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്; മെസ്സിക്ക് ബാഴ്സ കുപ്പായത്തിൽ 33ാം കിരീടം


സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്. കോപ ഡെൽ റേ റണ്ണേഴ്സായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്സ 13 തവണയും സ്പാനിഷ് സൂപ്പർ കപ്പ്  സ്വന്തമാക്കിയത്. പുതിയ നായകൻ മെസ്സിക്ക് കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. പ്രതിരോധ നിര താരം ജെറാഡ് പിക്വെ മുന്നേറ്റ നിര താരം ഓസ്മൻ ഡെംബലെയും ബാഴ്സക്കായി ഗോൾ നേടി. പാബ്ലോ സറാബിയയാണ് സെവിയ്യക്കായി വലകുലുക്കിയത്.

സൂപ്പർ താരങ്ങളെല്ലാം അണിനിരത്തിയാണ് ബാഴ്സ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ സ്പാനിഷ് ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഒമ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയിലൂടെ സെവ്വിയ്യ മുന്നിലെത്തി. 42 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സക്ക് മറുപടി നൽകാൻ. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും പ്രതിരോധ നിര താരം ജെറാഡ് പിക്വെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 78 ആം മിനുട്ടിൽ ഓസ്മൻ ഡെംബലെയും ഉഗ്രൻ ഷോട്ട് സെവിയ്യയുടെ വലയിലാക്കി ബാഴ്സ ലീഡ് നേടി. 91 ആം മിനുട്ടിൽ സമനില പിടിക്കാൻ ലഭിച്ച അവസരം സെവിയ്യയുടെ ഫ്രഞ്ച്  ബെൻ യെഡർ  താരം കളഞ്ഞു കുളിച്ചു. യെഡററുടെ പെനാൽറ്റി കിക്ക് കൈപിടിയിലാക്കി ഗോൾ കീപ്പർ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷകനായി.

ബാഴ്സ കുപ്പായത്തിൽ മെസ്സി പുതിയ റെക്കോർഡും സ്വന്തമാക്കി.ബാഴ്സക്ക് വേണ്ടി ഏറ്റവും കിരീടങ്ങൾ നേടിയ താരമായി സൂപ്പർ താരം മാറി. ബാഴ്സ യിൽ മെസ്സിയുടെ 33ആം കിരീടമായിരുന്നു ഇത്

Mission Asian dreams. A Pre AFC cup get together at Dubai,


The evening at Bilva School Ground, Dubai was a splendid one for SouthSoccers. The football tournament followed by AFC cup preparation (off the pitch – in stands) discussions were made, and the members has promised about their presence.
On 10/08/2018 the mini friendly tournament with four teams took place. 45 people attended the event, who came from different emirates and it made the event grand success. The four teams for the tournament were named as

1. Chettri Strikers
















2. Jeje Killer
















3. Anas Warriors
















4. Jinghan Fighters

















In which league games were played against each other. And in the finals the best two teams from the league stage Chettri Strikers and Jeje Killers played the decider. And with score line 0-1 Jeje Killers became the champions.
“The support and energy from Blue Pilgrims has given us the boost for this tournament and also everyone is very enthusiastic to support India during the AFC cup” prominent member of SouthSoccers Mr. Anoop Satheesh has commented about the event and AFC cup when asked. The event raised the bar and moreover the enthusiasm shown by the members and guests gave a positive sign of support for Indian team.

While SouthSoccers and Blue Pilgrims has come together to bring every fan groups and Indian football fans during the AFC cup. It is the pledge taken by all to give everything for India during the tournament which is to be held through January and February.


SOUTHSOCCERS members welcome the blue pilgrims from India, who is going to be for AFC and promise that every possible support will be arranged.

SouthSoccers Media Wing

അടുത്ത വർഷം യുഎഇ ൽ നടക്കാൻ ഇരിക്കുന്ന എ എഫ്‌സി കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പുകൾക്ക് സൗത്ത് സോക്കേഴ്‌സ് തുടക്കം കുറിച്ചു


2019 ജനുവരിയിൽ യൂ എ യിൽ വെച്ചു നടക്കുന്ന എ എഫ് സി കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് പരമാവധി  ആരാധകരുടെ  പിന്തുണ  ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കളുടെ ഭാഗമായി യൂ എ ഇ സൗത്ത് സോക്കേഴ്സ് അംഗങ്ങൾ ദുബായിൽ ഒത്തുകൂടി. ആലോചന യോഗവും സൗഹൃദ ഫുട്ബോൾ മത്സരവും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം നിർത്തി പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയും ടീമിന് വേണ്ട പിന്തുണ  നൽകാനും ആണ് ഈ യോഗത്തിൽ തീരുമാനം എടുത്തത് . യൂ എ യിലെ എല്ലാ എമിറേറ്റിൽ നിന്നും അംഗങ്ങൾ ഈ പരുപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ ആവേശം ആയി മാറാറുള്ള ബ്ലൂ പിൽഗ്രിംസിന്റെ അംഗങ്ങളും ജനുവരിയിൽ നടക്കുന്ന മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ ഉണ്ടാകും. അവരുമായി സഹകരിച്ചു എല്ലാ ഫാൻസ് ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ചു  ഇന്ത്യൻ ടീമിന് പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സൗത്ത് സോക്കേഴ്സ് അംഗങ്ങൾ നാലു ടീമുകൾ ആയി തിരിഞ്ഞു പങ്കെടുത്ത ആവേശകരമായ  സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ജെ ജെ കില്ലേഴ്‌സ് ചാമ്പ്യൻമാർ ആയി.

Sunday, August 12, 2018

ഉനായ് എമറി യുഗത്തിന് തോൽവിയോടെ തുടക്കം. മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടങ്ങി


ഉനായ് എമറിയുടെ കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ആഴ്സണലിന് തോൽവിയോടെ തുടക്കം. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്സിനെ തകർത്തത്. റെഹീം സ്റ്റെർലിങ്,ബെർണാഡോ സിൽവ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു


എമറി കീഴിൽ സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടക്കം കുറിക്കാൻ ഇറങ്ങി ആഴ്സണലിന് 14 ആം മിനുട്ടിൽ തന്നെ റെഹീം സ്റ്റെർലിങ് ആദ്യ പ്രഹരം ഏൽപ്പിച്ചു. മെൻഡി നൽകിയ പാസ് ബോക്സിന് പുറത്ത് നിന്നും അതിമനോഹരമായി പീറ്റർ ചെക്കിനെ കാഴ്ചക്കാരനാക്കി സ്റ്റെർലിങ് വലയിലാക്കി. പിന്നീടും സിറ്റിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. 54ആം  റാംസെ പിന്വലിച്ച് ലാകസെറ്റയെ ഇറക്കി. 55 ആം മിനുട്ടിൽ ലഭിച്ച മികച്ച അവസരം പക്ഷേ ലാകസെറ്റക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64 ആം മിനുട്ടിൽ വലത് വിങിലൂടെ കുതിച്ചു മെൻഡി ബോക്സിന് അകത്തേക്ക് നൽകി ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിലാക്കി ബെർണാഡോ സിൽവ സിറ്റിയുടെ വിജയം ഉറപ്പിച്ചു.

മാനേക്ക് ഡബിൾ; വെസ്റ്റ്ഹാമിനെ തകർത്ത് ലിവർപൂൾ തുടങ്ങി



ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സാദിയോ മാനേയുടെ ഇരട്ടഗോൾ മികവിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ തുടക്കം ഗംഭീരമാക്കി.

19 ആം മിനുട്ടിൽ സൂപ്പർ താരം സലായിലൂടെ ലിവർപൂൾ സീസണിലെ ആദ്യ ഗോൾ നേടി.പ്രതിരോധ നിര താരം റോബർട്ട്സണായിരുന്നു ഗോളിന് വഴിയൊരുക്കുകയത്. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ മാനേ ഗോൾ നേടി ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 53ആം മിനുട്ടിൽ മാനേ ഗോൾ നേട്ടം രണ്ടാക്കി. ബ്രസീലിയൻ താരം ഫിർമിനോയുടെ പാസ് മികച്ച ഒരു ഫിനിഷിങിലൂടെ വലയിലാക്കി. 88ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ സ്റ്റുറിഡ്ജ് ലിവർപൂളിന്റെ നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.


മറ്റൊരു മത്സരത്തിൽ സതാംപട്ടണും ബേൺലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടൻഹാമും ജയത്തോടെ തുടങ്ങി, എവർട്ടന് സമനില കുരുക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിയും ടോട്ടൻഹാം ഹോട്ട്സ്പരും ജയത്തോടെ സീസണിന് തുടക്കമിട്ടു. അതേ സമയം എവർട്ടനെ വോൾവ്സ് സമനിലയിൽ കുരുക്കി


പുതിയ പരിശീലകൻ മൗറീസിയോ സരിക്ക് കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ചെൽസി ഹഡേൾസ്ഫീൽഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. 34ആം മിനുട്ടിൽ ഫ്രഞ്ച് താരം എൻഗോലോ കാന്റയിലൂടെ ചെൽസി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 80ആം മിനുട്ടിൽ സ്പാനിഷ് താരം പെഡ്രോ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോൾ കീപ്പർ കെപ്പ അരിസബലാഗയും ചെൽസിക്കായി ആദ്യ മത്സരത്തിന് ഇറങ്ങി.


ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാം ഹോട്ട്സ്പരും തുടക്കം ഗംഭീരമാക്കി.  കളിയുടെ തുടക്കത്തിൽ തന്നെ ജാൻ വെർട്ടോൻഗനിലൂടെ ടോട്ടൻഹാം ലീഡ് നേടി. അധികം വൈകാതെ തന്നെ ജോസേലുവിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എന്നാൽ 18ആം മിനുട്ടിൽ സൂപ്പർ താരം ഡെലെ അലിയിലൂടെ ഗോളിൽ ടോട്ടൻഹാം രണ്ടാം ഗോളും നേടി ജയം സ്വന്തമാക്കി.


എവർട്ടനെ സമനിലയിൽ കുരുക്കി പ്രീമിയർ ലീഗിലേക്കുള്ള വരവ് വോൾവ്സും ഗംഭീരമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വോൾവ്സ് സമനില പിടിച്ചത്. 11ആം മിനുട്ടിൽ ബ്രസീലിയൻ താരം റിച്ചാർലിസൺ എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 44 ആം മിനുട്ടിൽ പോർച്ചുഗീസ് താരം റൂബൻ നവാസ് മികച്ച ഒരു ഫ്രീ കിക്ക് ഗോളിലൂടെ വോൾല്സിനെ ഒപ്പമത്തിച്ചു. അതിനിടെ 40ആം മിനുട്ടിൽ ജാഗിലെക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തിരിച്ചടിയായി. 67ആം മിനുട്ടിൽ റിച്ചാർലിസൺ രണ്ടാം ഗോൾ നേടി എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്ന വോൾവ്സ് റൗൾ ജിമിനെൻസിലൂടെ സമനില പിടിച്ച് ലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.


മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് കാർഡിഫ് സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും വാട്ട്ഫോർഡ് ബ്രയ്ട്ടനെയും തോൽപ്പിച്ചു.

ജപ്പാനിൽ ഇതിഹാസം ഇനിയെസ്റ്റക്ക് ആദ്യ ഗോൾ.


ജെ- ലീഗ് ടീമായ വിസ്സൽ കൊബേയിലേക്ക് ചേക്കേറിയ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റക്ക് ജപ്പാനിൽ ആദ്യ ഗോൾ. ജൂബിലോ ലവാറ്റക്കെതിരെ നടന്ന മത്സരത്തിൽ മുൻ ആർസേനൽ, ജർമനി മുനേറ്റതാരം ലൂക്കാസ് പെഡോൾസ്ക്കിയിൽ നിന്ന് നേടിയ ബോൾ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇതിഹാസം ജപ്പാനിലും തന്റെ മുദ്ര പതിപ്പിച്ചു.

കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ആയിരുന്നു ഇനിയെസ്റ്റ യുടെ മാസ്മര ഗോൾ. ഇന്നത്തെ വിജയത്തിൽ ഏറെ സന്തോഷവാൻ ആണെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഇനിയേസ്റ്റ മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജെറാഡ് പികെ വിരമിച്ചു.


ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധ താരം ജറാഡ് പികെ ആഭ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2016 ൽ അൽബേനിയക്കെതിരെ നടന്ന ലോകകപ്പ്‌ യോഗ്യത മത്സരത്തിന് ശേഷം 2018 ലോകകപ്പിന് ശേഷം താൻ വരമിക്കും എന്നുളള സൂചന പികെ നൽകിയിരുന്നു.

സ്പെയിനിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ബാഴ്സ പരിശീലകൻ ലൂയിസ് എൻറിക്കെയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് 31 വയസുകാരനായ പികെ തൻറെ വിരമിക്കൽ പ്രഘ്യാപിച്ചത്.

സ്പാനിഷ് നാഷണൽ ടീമിന് വേണ്ടി 102 തവണ ബൂട്ട്കെട്ടിയ പികെ രണ്ട് യൂറോപ്യൻ ചാപ്യൻഷിപ്പുകളിലും മൂന്ന് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിച്ചു. 2010 ൽ സ്പെയിനുവേണ്ടി ആദ്യമായി ലോകകപ്പ് നേടിയ ടീമിലും രണ്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ യൂറോകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു പികെ.

Saturday, August 11, 2018

കേരളത്തിന് കൈതാങ്ങാവാൻ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും സൂപ്പർ മച്ചാൻസും


കേരളത്തിൽ മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന വർക്ക് സഹായഹസ്തവുമായി ഇന്ത്യയിലെ പ്രമുഖ ആരാധന കൂട്ടായ്മകളും. ബെംഗളൂരു എഫ് സി ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ചെന്നൈയിൻ എഫ് സിയുടെ ആരാധകരായ സൂപ്പർ മച്ചാൻസുമാണ് കേരളത്തിന് സഹായിക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുന്നത്. സൂപ്പർ മച്ചാൻസ് അടിയന്തരമായ ബ്രഡ്, ബിസ്ക്കറ്റുകൾ, കുടിവെള്ളം എല്ലാം ശേഖരിച്ചു ദുരിതമനുഭവിക്കുന്ന വർക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്.
ബെംഗളൂരു എഫ് സി ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും കേരളത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ ഫെയ്സ്ബുക്കിലൂടെ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സരിയും പിള്ളേരും ഇന്നിറങ്ങും..



പുതിയ മാസ്റ്റർ സരിയുടെ കീഴിൽ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് നീലക്കടുവകൾ ഇറങ്ങുമ്പോൾ....

സരിയുടെ തന്ത്രങ്ങൾ
ജീവിതത്തിൽ ഇന്നു വരെ ഒരു പ്രൊഫഷണൽ ലീഗിൽ പോലും ബൂട്ട് കിട്ടിയിട്ടില്ലാത്ത മൗരിസിയോ സരി എന്ന ഇറ്റാലിയൻ ബാങ്കർ 2015ൽ റാഫേൽ ബെനിറ്റസിനു പകരക്കാരനായി എംപോളിയിൽനിന്നും നാപോളിയിൽ എത്തിയപ്പോൾ ഒരുമാതിരി വരുന്ന നാപോളിഫാന്സിന്റെ പോലും നെറ്റി ചുളിച്ചിരുന്നു. നാപോളിക്ക് കാര്യമായ കപ്പുകൾ നേടിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടും 2016 - 2017 സീസണിലെ ഇറ്റാലിയൻ ലീഗ് കോച്ച് ഓഫ് ദി ഇയർ അവാർഡിന് ഇദ്ദേഹത്തെ പരിഗണിച്ചപ്പോൾ മാത്രമാണ് ചിലരുടെയെങ്കിലും കണ്ണിൽ ഇയാളൊരു കൊച്ചാണെന്നുള്ള ധാരണ വന്നതെന്ന ഇന്നത്തെ ലാ ലീഗാ പ്രീമിയർ ലീഗ് അമുൽ ബേബി തെറ്റിദ്ധാരണ 2015 മുതലുള്ള നാപോളിയുടെ കളിശൈലി കാണുമ്പോൾ ഒരുപക്ഷെ മാറിയേക്കാം. ഒന്നുമല്ലാത്തൊരു ടീമിനെ ലീഗ് കപ്പ് അടിപ്പിച്ച രനെരി മാത്രമായിരിക്കാം അവരുടെ കണ്ണിലെ കോച്ച്. എന്നാൽ നാപോളിയെന്നൊരു ഇറ്റാലിയൻ ടീമിന്റെ അവരുടെ പരമ്പരാഗത പ്രതിരോധ ഫുട്ബോളിൽ നിന്നും അറ്റാക്കിങ് ഫുടബോളിലേക്കുള്ള ദൂരം വളരെ വേഗം കുറച്ചുകൊണ്ടുള്ള സരിയുടെ കോച്ചിങ് മറ്റു പ്രമുഖ ക്ലബ് ഓണർ മാരുടെ സരിയിലേക്കുള്ള അടുപ്പം കൂട്ടലായിരുന്നു. ലീഗ് ഫുടബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഇനി സരിയുടെ കോച്ചിങ് മികവിൽ നീല സിംഹങ്ങൾക്ക് എന്തുചെയ്യാനാകും എന്ന ചോദ്യങ്ങൾക്കു ഏതാനും മിനിറ്റുകൾക്ക് ഒരുപക്ഷെ മറുപടിയാകും.


NB : SMOKING CAUSES CANCER

ഹസാഡ്, വില്യൻ, കാന്റെ.
ഇവർ മൂന്നുപേരുമാണ് ചെൽസിയുടെ ഹീറോസ്. യു സീ ദി ഐറണി ഡോണ്ട്യു... ഇവർ മൂന്നുപേരും ട്രാൻസ്ഫർ വിൻഡോയിൽ നല്ല പൈസ കിട്ടിയിട്ടും പോകാത്തവരാണ്,.. ഒരുപക്ഷെ പോയാലുണ്ടാകുന്ന വിടവ് പകരം വരുന്ന ആർക്കും നികത്താൻ കഴിയാത്തതാകുമെന്ന ഉത്തമ ബോദ്യം അബ്രഹാമോവിച്ചിനുണ്ടാകും. മൂന്നുപേരും നിലവിലെ ഫോമിൽ തുടർന്നാൽ വീണ്ടുമൊരു പ്രീമിയർ ലീഗ് അബ്രഹാമിന്റെ ഷെൽഫിൽ കയറും.


ബെസ്ററ് ഫിനിഷർ അഥവാ ദിധ്യാർ ദ്രോഗ്ബ,
ദ്രോഗ്‌ബക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ രണ്ടു സീസണിലും ഉത്തരം കണ്ടെത്താത്ത ചെൽസി പുതിയ സീസണിലും കാര്യമായ മുന്നേറ്റ കരാറുകൾ നടത്തിയില്ല.

പെഡ്രോ, മൊറാട്ട ജിറോഡ്
തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സരി യുടെ വരവ് മൂന്നുപേർക്കും പ്രജോദനമായാൽ ഈ സീസൺ എതിരാളികളുടെ ഗോൾ വലയം അടിച്ചു തകർക്കാൻ തക്ക നല്ല ഉശിരുള്ള പവർ ഹൗസുകൾ...


കാഹിൽ, ലൂയിസ്, ആപ്‌സി
ടെറിയുടെ കൂടുമാറ്റം കാര്യമായി ബാധിച്ച കഴിഞ്ഞ സീസൺ ലൂയിസുകൂടി ഫോമിലേക്കെത്താതിരുന്നപ്പോൾ കാഹിലും ആപ്‌സിയും നന്നായി വിയത്തിരുന്നു. ലൂയിസിന്റെ തിരിച്ചു വരവിൽ കാഹിലും ആപ്‌സിയും കരുത്താർജിക്കുമെന്നുറപ്പാണ്. കാരണം ഇറ്റാലിയൻ ഡിഫൻസിന്റെ ചെറിയൊരു ശൈലി സരിക്ക് കിട്ടാതിരിക്കില്ലല്ലോ...

കോര്ടിയാസ് പുറത്തും കെപ്പ അകത്തും.
ചില്ലറ വിലക്ക് കോര്ടിയാസ് പോയതും പൊന്നും വിലക്ക് കെപ്പയെ ബിൽബാവോയിൽനിന്നും എടുത്തതും ഗുണമോ ദോഷമോയെന്നു ഫുടബോൾ പണ്ഡിതർ ഇപ്പോഴും വിധിയെഴുതിയിട്ടില്ല.. പക്ഷെ സീസണുടനീളം കബലീറോയെയും ഗ്രീനിനെയും പോലുള്ള സെക്കന്റ് കീപ്പർ ഓപ്ഷൻ എന്തായാലും ചെൽസിക്ക് ഗുണത്തിലേറെ ദോഷം മാത്രമേ ഉണ്ടാകാൻ പോകുന്നുള്ളൂ.


ജോർജിഞ്ഞോ, കാന്റെ,
സരിക്ക് മുന്നേ നാപോളിയിൽ നിന്നും ഈ സീസണിൽ വന്ന പ്രതിരോധത്തിലൂന്നിയ മധ്യനിരക്കാരൻ. കാന്റയെപ്പോലെതന്നെ കാണുന്നവർക്കു പ്രതിരോധത്തിലൂന്നിയതാണോ മുന്നേറ്റത്തിന്റെ ഭാഗമാണോ എന്ന് പലപ്പോഴും സംശയമുണ്ടാക്കുന്ന 26 കാരൻ. കാന്റയുടെ കൂടെ കൂടി പുതിയൊരു തീഗോളത്തിനു തിരികൊളുത്താൻ ഉതകുന്ന ഇറ്റാലിയൻ.
കാന്റെ: ഒന്നും പറയാനില്ല... പോണ പോക്കിൽ പോയാൽ വൈകാതെ ബാലൻഡിയോർ നോമിനിയാകാൻ അർഹനായവൻ.

കോവാസിക്, ഡ്രിങ്ക് വട്ടർ, ഫാബ്രിഗാസ്.
മധ്യനിര കരുത്തുറ്റതു തന്നെ.. ഫാബ്രിഗാസ് പഴയ ഫോമിൽ തിരിച്ചെത്തിയാൽ മധ്യനിരയിലെ തിരഞ്ഞെടുപ്പ് സരിക്ക് ശെരിക്കും തലവേദനയാകുമെന്നുറപ്പ്.. എന്നിരുന്നാലും റയലിൽ നിന്നും പുതുതുജീവൻ തേടിയിറങ്ങിയ കോവാസിക്കിന് മുൻ‌തൂക്കം കിട്ടാനാണ് കൂടിതൽ ചാൻസ്..

റോസ് ബർക്കലി
ഈ സീസണിൽ അറ്റാക്കിങ് മിഡിൽ തിളങ്ങാൻ ഒരുപക്ഷെ ഈ താരത്തിനായാൽ അബ്രഹാമിന്റെ കഴിഞ്ഞ സീസണിലെ പണം മുതലാവും. വില്യനെയും ഹസാർഡിനെയും  മറികടക്കാനുള്ള മരുന്ന് ഈ മുൻ എവർട്ടൻ താരത്തിനുണ്ടാകാത്തതുകൊണ്ടാണ്  കഴിഞ്ഞ സീസണിൽ കൂടുതലും ബെഞ്ചിൽ നിലയുറപ്പിക്കേണ്ടി വന്നത്.

മോസസ്, റുഡിഗെർ, സപ്പോകോസ്റ്റ, അലോൺസോ, ക്രിസ്റ്റീൻസൺ  - ഗോളടിക്കുന്ന പ്രതിരോധഭടന്മാർ.
കഴിഞ്ഞ സീസോണുകളുടെ കണക്കുകൾ നോക്കിയാൽ തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് അലോൻസോയെന്ന സ്പാനിഷ് ബുള്ളിനെ. സ്വതവേ സൗമ്യ സ്വഭാവമുള്ള അലോൺസോ സുന്ദരമായ ഫ്രീകിക്കുകളുടെ ഉടമയാണ്. മോസസിനും റുഡിഗറിനും  സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സീസൺ അവസാനത്തേക്കു സ്വതസിദ്ധമായി അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. സപ്പകോസ്റ്റയും ക്രിസ്റ്റിയും  കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്ത മികച്ച സ്ഥിരതയുള്ള കളിക്കാർ തന്നെയാണ്.

അമ്പാടു, മുസണ്ട, RLC, ഓടോയ്‌, ടമ്മി- മൂർച്ചയേറിയ വജ്രായുധങ്ങൾ.
കഴിവുറ്റതും പ്രതീക്ഷയുള്ളതുമായ നല്ല മൂനാം ഓപ്‌ഷനുകൾ.. അമ്പാടുവെന്ന പ്രതിരോധക്കാരനും RLC എന്ന വിളിപ്പേരിലുള്ള മദ്യനിരക്കാരൻ  ലോഫ്‌റ്റസും, ബെൽജിയത്തിലെ റൊണാൾഡോ മുസാൻഡോയും മൂനാം ഓപ്ഷനുകൾക്കു കഴിവ് തെളിയിച്ചവരാണ്. ടമ്മിയും ഒഡോയും പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു..

ബെക്കയോക്കു- നഷ്ടമോ ലാഭമോ
കിട്ടിയാൽ കിട്ടി പോയാൽ പോയിയെന്ന മനോഭാവം ഉണ്ടെന്നു തോന്നിക്കുന്ന ചുരുക്കം പ്ലയേഴ്‌സിൽ ഒരാൾ. ചെൽസിയോടൊപ്പം തികച്ചും പരാജയം. ഉയര്തെഴുഴുനേൽക്കുമെന്ന പ്രതീക്ഷയിൽ മിലാൻ ലോണിന് ചോദിച്ചിട്ടു പോലും എബ്രഹാം തയ്യാറായില്ലെങ്കിൽ ബാക്കോയിൽ ഉള്ള പ്രതീക്ഷ തന്നെയാണത്

അപ്പൊ തുടങ്ങട്ടെ... ലണ്ടൻ ഈസ് BLUE ..
എഴുതിയത് : പ്രവീൺ വെല്ലോ

അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടാൻ ജംഷഡ്പൂർ എഫ് സി


പ്രീ സീസൺ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടാൻ ജംഷഡ്പൂർ എഫ് സി. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീമായിട്ടാകും ജംഷഡ്പൂർ എഫ് സിയുടെ മത്സരം. ഇത്തവണ സ്പെയിനിലാണ് ജംഷഡ്പൂരിന്റെ ഐ എസ് എൽ അഞ്ചാം സീസണിലനുള്ള ഒരുക്കങ്ങൾ. 5 പ്രീ സീസൺ മത്സരങ്ങളിലാണ് ടീം സ്പെയിനിൽ കളിക്കുക. ടൊരെലോഡോണസ്,ജിമ്നാസ്റ്റിക്ക  സെഗോവിയന, മൊസ്റ്റോൾസ് ,  അത്‌ലറ്റിക്കോ മാഡ്രിഡ് ബി എന്നീ  ടീമുകളെയാണ്  സ്പെയിനിൽ നേരിടുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജംഷഡ്പൂർ ഓഗസ്റ്റ് 14 ന് പ്രീ സീസൺ മത്സരങ്ങൾക്കായി സ്പെയിനിലേക്ക് തിരിക്കും.

സ്പാനിഷ് പടയുമായി ജംഷഡ്പൂർ എഫ് സി.


സ്പാനിഷ് പടയുമാ.യി ജംഷഡ്പൂർ എഫ് സി വരുന്നു... ഐ എസ് എൽ അഞ്ചാം സീസണിലേക്ക് മൂന്ന് സ്പാനിഷ് താരങ്ങളെ ജംഷഡ്പൂർ എഫ് സി സൈൻ ചെയ്തു. കാർലോസ് കാൽവോ, സെർജിയോ ഡിഡോഞ്ച, പാബ്ലോ മെർഗാഡോ എന്നീ മധ്യനിര താരങ്ങളാണ് ജംഷഡ്പൂർ എഫ് സി ടീമിലെത്തിച്ചത്.

അത്‌ലറ്റിക്കോ മാഡ്രിഡ് യൂത്ത് താരമായിരുന്ന കാർലോസ് കാൽവോ ഇറ്റാലിയൻ ക്ലബ്ബ് ഉദിനെസ, സ്പാനിഷ് ക്ലബ്ബ് ഗ്രാനഡ ടീമുകളിൽ കളിച്ച പരിചയ സമ്പത്തുമായാണ് കാർലോസ് കാൽവോ ജംഷഡ്പൂരിലേക്ക് എത്തുന്നത്.

അറ്റാക്കിങ്ങ് മിഡ്ഫീൽഡരായ  സെർജിയോ ഡിഡോഞ്ചയും മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് യൂത്ത് താരമാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് സി,ബി ടീമുകൾക്ക് വേണ്ടി കളിച്ച താരം സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമായ റയൽ സർഗോസക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

 പാബ്ലോ മെർഗാഡോ മുൻ വലൻസിയ ബി ടീം താരമാണ്. റെറ്റ് വിങ് പൊസിഷനിൽ കളിക്കുന്ന താരത്തെ ലെഫ്റ്റ് വിങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും ഉപയോഗിക്കാൻ സാധിക്കും



ഇതോടെ ജംഷഡ്പൂർ എഫ് സിയിൽ സ്പാനിഷ് താരങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനക്കാരായ ജംഷഡ്പൂർ എഫ് സി പുതിയ പരിശീലകൻ സീസർ ഫെറാണ്ടോയുടെ കീഴിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്

ചെന്നൈയിൻ സൂപ്പർ താരത്തെ റാഞ്ചി ഡൽഹി ഡയനാമോസ്


ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയുടെ സൂപ്പർ താരം റെനെ മിഹലിച്ചിനെ ഡൽഹി ഡയനാമോസ് റാഞ്ചി. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ് സിയുടെ നട്ടെല്ലായിരുന്ന റെനെ മിഹലിച്ച് 14 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടുകയും 4 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.


പ്രശസ്ത സ്ലൊവേനിയൻ ക്ലബ്ബായ മാരിബോർ അക്കാദമി പ്രോഡക്റ്റായ താരം 3 തവണ സ്ലൊവേനിയൻ ദേശീയ കുപ്പായവും അറിഞ്ഞിട്ടുണ്ട്. ലാത്വിയൻ ക്ലബ്ബ് റിഗയിൽ നിന്നാണ് റെനെ മിഹലിച്ച് കഴിഞ്ഞ തവണ ഐ എസ് എല്ലിന് എത്തിയത്. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് റെനെ മിഹലിച്ചിന്റെ വരവ് കരുത്ത് പകരും.

Thursday, August 9, 2018

അനസ് വിളിക്കുന്നു ജിങ്കനെ ചെളിയിൽ കളിച്ചാടാൻ


ഇന്ത്യൻ ദേശിയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും പ്രതിരോധത്തിലെ ഉരുക്കു കോട്ടകൾ ആയ നമ്മുടെ സ്വന്തം അനസും ജിങ്കാനും തമ്മിൽ ഒരു വെല്ലുവിളി നടക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗം. കാര്യം വേറെ ഒന്നും അല്ല അനസിന്റെ ഇഷ്ട്ട വിനോദം ആണ് സ്വന്തം നാടായ മലപ്പുറത്തെ മുണ്ടപ്പാലത്ത്‌ ചേറിൽ ഫുട്ബോൾ കളിക്കുക എന്നത്. ആ കളിയിൽ പങ്കെടുക്കാൻ ജിങ്കനെ വെല്ലുവിളിച്ചിരിക്കുകയാണ് അനസ്. അനസിനെ വെല്ലുവിളി ജിങ്കൻ ഏറ്റെടുക്കുകയും ചെയ്തു തന്റെ സ്വദേശം ആയ ചണ്ഡിഗഡിൽ നിന്നും തന്റെ കൂട്ടുകാരെയും കൊണ്ട് എത്തും എന്നാണ് ജിങ്കൻ പറഞ്ഞിരിക്കുന്നത്.





മുൻപ് ഐ എസ് ൽ രണ്ടാം സീസണിൽ അനസ് ഡൽഹി ഡൈനാമോസിൽ കളിക്കുമ്പോൾ തന്റെ സഹ കളിക്കാരൻ ആയ ഫ്രഞ്ച് താരം മലൂദയെയും ചെളിയിൽ കളിക്കാൻ അനസ് ക്ഷണിച്ചിട്ടുണ്ട്. മലൂദ കളിക്കാൻ ഉള്ള താല്പര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ തോൽക്കുന്നവർ ജയിക്കുന്നവരുടെ വസ്ത്രം കഴിക്കികൊടുക്കണം എന്നതാണ് അനസ് ട്വിറ്ററിൽ ആവശ്യപെട്ടിരിക്കുന്നത്. എന്തായാലും ജിങ്കാൻ വരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ആ മത്സരം നേരിൽ കാണാൻ ഉള്ള ആവേശത്തിൽ ആണ് ഫുട്ബോൾ ആരാധകർ

Wednesday, August 8, 2018

പടയോട്ടത്തിന് തയ്യാറായി ഇന്ത്യൻ U 20 പുലിക്കുട്ടികൾ ഇനി അങ്കം വമ്പന്മാരായ ഫ്രാൻസിനോടും ക്രോയേഷ്യയോടും




കോട്ടിഫ് കപ്പിൽ u20 അർജന്റീനൻ ടീമിനെ 2-1 ന് നീലക്കടുവകൾ വീഴ്‌ത്തിയ ആഹ്ലാദം കെട്ടണയുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ഫുട്ബോളിന് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത വന്നിരിക്കുന്നു  . അതെ കോട്ടിഫ് കപ്പിന് ശെഷം ഇന്ത്യൻ U20 ടീം നാല് രാഷ്ട്ര ടൂർണമെന്റിൽ നേരിടാനൊരുങ്ങന്നത് വമ്പന്മാരായ ഫ്രാൻസിനോടും ക്രൊയേഷ്യയോടും , സ്ലോവേനിയയുമയിട്ടാണ്സെ. സെപ്റ്റംബർ  4 മുതൽ 9 വരെയാണ് മത്സരം അരങ്ങേറുക . ഫ്രാൻസിന്റെയും ക്രോയേഷ്യയുടെയും സീനിയർ ടീമുകൾ ഫിഫ ലോകകപ്പിൽ ഫൈനലിൽ  കളിച്ച ടീമുകളാണ് . സ്ലോവേനിയ സീനിയർ ടീം ലോക റാങ്കിങ്ങിൽ 56ആം സ്ഥാനത്താണ് . ഇന്ത്യൻ ഫുട്ബാളിന്റെ ഏറ്റവും വലിയ പാളിച്ച വമ്പൻ ടീമുകളോട് ഏറ്റുമുട്ടുന്നില്ല എന്നതായിരുന്നു . എന്നാൽ ഇന്ത്യ U16 U20 ടീമുകൾക്ക് പൂർണ്ണ പിന്തുണയും വിദേശ പര്യടനങ്ങൾ നടത്താൻ പൂർണ്ണ ചിലവ് സ്റ്റേക്ക് ഹോൾഡേഴ്‌സിനോടൊപ്പം വഹിക്കുന്നത് ഇന്ത്യൻ സ്പോർട്സ് മന്ത്രാലയമാണ് . ഇന്ത്യൻ ഫുട്ബാൾ ലോക ഭൂപടത്തിൽ വരവറിയിച്ച് കഴിഞ്ഞു , ഈ വരുന്ന മത്സരങ്ങളിൽ  മികച്ച പ്രകടനം തന്നെ  ഇന്ത്യൻ പുലിക്കുട്ടികളിൽ  നിന്ന് നമുക്ക് പ്രതീക്ഷിക്കാം .




Tuesday, August 7, 2018

ജോർദാനിൽ ഗോൾ മഴ തീർത്ത് ഇന്ത്യൻ പുലിക്കുട്ടികൾ , യമൻ തരിപ്പണം




അതെ മിഷൻ ജോർദാനും വിജയകരയാമായി അവസാനിപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ  . വാഫ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യ .ഹർപീത് , രോഹിത് ധനു , റിഡ്ജെ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോൾ വല കുലുക്കിയത് . മികച്ച അറ്റാക്കിങ് നടത്തി ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ ലീഡ് ഉറപ്പിച്ചിരുന്നു . ബാക്കി രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ് . ഈ മത്സരത്തോടെ നമുക്ക് പൂർണ്ണ വിശ്വാസത്തോടെ പറയാം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ U16 ചുണക്കുട്ടികൾ തയ്യാറായി കഴിഞ്ഞു എന്ന് . 

അണ്ടർ 16 ഏഷ്യകപ്പിന് ടീം യോഗ്യത നേടിയത് നേപ്പാളിൽ വെച്ചു നടന്ന യോഗ്യത മത്സരങ്ങളിൽ പലസ്‌തീനെയും നേപ്പാളിനെയും തോൽപിച്ച്  ടീം ശക്തരായ ഇറാഖിനെ സമനിലയിൽ തളച്ചാണ്. ഏഷ്യകപ്പിൽ സെമിയിൽ എത്താൻ സാധിച്ചാൽ അടുത്ത അണ്ടർ 17 ലോകകപ്പിന് നമുക്ക് നേരീട്ട് യോഗ്യത നേടാൻ സാധിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിൽ ഇന്തോനേഷ്യ ,വിയറ്റ്നാം , ഇറാൻ അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഡ്രാ ചെയ്തിരിക്കുന്നത് . ഈ ടീമിൽ നമുക്ക് വിശ്വസിക്കാം , ഇവർ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട ..

ഇനി മിഷൻ യമൻ ; ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഇന്ത്യൻ ചുണകുട്ടികൾ വീണ്ടും ഇന്ന് യുദ്ധ ഭൂമിയിലേക്ക്.




ആധുനിക ഫുട്‌ബോളിൽ അധികമൊന്നും നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന ഇന്ത്യൻ ഫുട്‌ബോൾ വളരുകയാണ്. ആറു വട്ടം ലോക ചാമ്പ്യന്മാർ ആയ അണ്ടർ 20 അർജന്റീന ദേശിയ ടീമിനെയും അണ്ടർ പതിനാറിൽ ഏഷ്യൻ ചാമ്പ്യന്മാർ ആയ ഇറാക്കിനെയും യദാക്രമം ഇന്ത്യൻ അണ്ടർ 20 ടീമും ഇന്ത്യൻ അണ്ടർ 16 ടീമും തോല്പിച്ചതോടെ ഇന്ത്യൻ ഫുട്‌ബോൾ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. 

ഭാഗ്യത്തിന് ജയിച്ചതല്ല. മനോഹരമായി കളിച്ചു തന്നെയാണ് ഇന്ത്യയുടെ പുലി കുട്ടികൾ വമ്പന്മാരെ മലർത്തിയടിച്ചത്. ഇറാക്കിനെ ഭാഗ്യം തുണച്ചിരുന്നില്ലങ്കിൽ 4 ഗോളുകൾ  എങ്കിലും ഇന്ത്യക്ക് നേടുവാൻ സാധിച്ചേനെ. 

ജോർദ്ദാനെ 4:0നു തോൽപ്പിച്ച ഇന്ത്യൻ ടീം ജപ്പാന് എതിരെ നിർഭാഗ്യം കൊണ്ടു മാത്രം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി. പക്ഷെ തെറ്റുകൾ തിരുത്തി ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെതിരെ വിജയം നേടി തങ്ങളുടെ കരുത്ത് അവർ തെളിയിച്ചു കഴിഞ്ഞു.  എന്തായാലും ഈ വിജയങ്ങൾകൊണ്ടും ഈ ടീമിൽ വിശ്വാസം ഇല്ലാത്തവർ ഇന്നത്തെ കളി കാത്തിരുന്നു കാണുക. ഇന്ത്യയുടെ ചുണക്കുട്ടികളുടെ കളിയഴക് ആവോളം ആസ്വദിക്കുക. ഇന്ത്യൻ ഫുട്‌ബോൾ വളരുകയാണ്. ആർജന്റീനയെയും വെനിസ്വെലയെയും ഇറാക്കിനെയും വരെ വിറപ്പിക്കാൻ സാധിക്കുന്ന തലത്തിലേക്ക് നമ്മൾ വളർന്നെങ്കിൽ പ്രതീക്ഷിക്കാം നമ്മുടെ രാജ്യവും സീനിയർ ലോകകപ്പിന് ബൂട്ടണിയുന്ന കാലം. ഇത് അതിമോഹം അല്ല. കൃത്യമായ നിരീക്ഷണം ആണ്. ഇത് സംഭവിക്കാതിരുന്നെങ്കിലെ അതൊരു അത്ഭുതം ആകു..

Monday, August 6, 2018

അർദ്ധരാത്രിയിൽ താണ്ഡവമാടി ഇന്ത്യൻ പുലിക്കുട്ടികൾ ; ചരിത്ര വിജയം ഐ ഒ എ യുടെ അവഗണനക്കുള്ള ചുട്ട മറുപടി



അതെ ഞങ്ങൾ ഫുട്ബോൾ ലോകത്തെ ഉറങ്ങി കിടക്കുന്ന ഭീമൻമാർ തന്നെ ആണ് .. എന്നാൽ ഞങ്ങളുടെ കുരുന്നുകൾ തയാറായി കഴിഞ്ഞു ഇനി ഞങ്ങൾക്ക് ഉറക്കമില്ല രാവുകൾ 
ഇന്ത്യ യുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പ്രകടനം ആണ് നമ്മുടെ വിവിധ age ക്യാറ്റഗറിയിൽ ഉള്ള ചുണക്കുട്ടികൾ കാഴ്ചവെക്കുന്നത് 
ഇന്നലെ നമ്മുടെ നാട് ഉറങ്ങിയപ്പോൾ ലോകത്തിലെ രണ്ട് കോണിൽ നമ്മുടെ നാടിന്റെ അഭിമാനം കാക്കാൻ നമ്മുടെ ഭാവി താരങ്ങൾ കൈയും മെയ്യും മറന്ന് പോരാടുകയായിരുന്നു. മാത്രമല്ല ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ടീമിനെ തഴഞ്ഞ ഇന്ത്യൻ ഓലമ്പിക് അസ്സോസിയേഷനുള്ള ചുട്ട മറുപടിയും കൂടിയായിരുന്നു .

ആദ്യം നടന്ന WAFF U16 ടൂർണമെൻറിൽ എഫ്‌സി 16 ചാമ്പ്യൻ ആയ ഇറാഖ് ആയിരുന്നു നമ്മുടെ എതിരാളികൾ 
ചാമ്പ്യൻ ടീം എന്ന ഒരു പരിഗണനയും കൊടുക്കാത്ത പ്രകടനം ആയിരുന്നു അവർക്ക് മേൽ നമ്മൾ നടത്തിയത്.

ശാരീരിക ക്ഷമതയിലും കളി മികവിലും അവരെ നമ്മുടെ കുട്ടികൾ ബഹുദൂരം പിന്നിൽ ആക്കി .
ഇറാഖ്ന്റെ ഗോൾ മുഖത്തു നിന്ന് നമ്മുടെ താരങ്ങൾ ഇറങ്ങാൻ മടി കാണിച്ചതോടെ എതിർ ടീം നന്നായി വിയർത്തു .
ഒരു സമനില എങ്കിലും നേടി രക്ഷപ്പെടണം എന്ന അവസ്ഥയിൽ ആയി ഇറാഖിന്റെ കളി .
ഇന്ത്യൻ നിര തിരമാലകൾ പോലെ ആർത്തിരബി ചെന്നെങ്കിലും ഗോൾ മാത്രം മാറി നിന്നു. ഫിനിഷിങ് ലെ പോരായ്മകൾ ഇല്ലായിരുന്നു എങ്കിൽ ഗോൾ മഴ തന്നെ നമുക്ക് കാണാൻ കഴിയുമായിരുന്നു

രണ്ടാമത് നടന്ന U20 COTIF കപ്പിൽ സാക്ഷാൽ മെസ്സിയുടെ പിന്തുടർച്ചക്കാർ ആണ് നമ്മുടെ കൗമാര താരങ്ങൾക്കു മുന്നിൽ അടിയറവു പറഞ്ഞത്
അര്ജന്റീനയുടെ സീനിയർ ടീം താത്കാലിക പരിശീലകന്റെ കുട്ടികളെ ആണ് നമ്മൾ മറികടന്നത് എന്ന് വളരേ പ്രാദാന്യത്തോടെ കാണേണ്ട ഒന്നാണ്

ഈ ടൂർണമെൻറിൽ തോൽവി അറിയാതെ ഗോൾ വഴങ്ങാതെ മുന്നേറി വന്ന ടീം ആണ് അര്ജന്റീന . ഫിഫ യുടെ U20 ക്യാറ്റഗറി യിൽ മോസ്റ്റ്‌ successful ടീം എന്ന വിളിപേര് ഉളളവർ ആണ് അര്ജന്റീന ആയതിനാൽ നമ്മുടെ ഈ വിജയത്തിന് മാധുര്യം ഏറെ ആണ്

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ ദീപക് ലൂടെ നമ്മൾ മുന്നിൽ എത്തി. അതിനു ശേഷം അര്ജന്റീന യുടെ ആക്രമണം തന്നെ ആയിരുന്നു . ഇന്ത്യ  പ്രതിരോധം തീർത്തു നന്നായി ചെറുത്തു നിന്നു.
Ankit Yadavu ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയ നമ്മൾ കളി വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്നു. 68 ആം മിനുട്ടിൽ ലോക നിലവാരത്തിലുളള ഒരു ഫ്രീകിക്കിലൂടെ അൻവർ അലി ലീഡ് രണ്ടായി ഉയർത്തി. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കേണ്ട അർജന്റീന ഒരു ഗോൾ മടക്കി ..

ഇന്നലെ ഒരു രാത്രി കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ന് ഒരുപാട് നേട്ടങ്ങൾ ആണ് നമ്മുടെ യുവ നിര സമ്മാനിച്ചത് 
ഇന്ത്യൻ ഫുട്ബോൾ മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ആണ് കടന്ന് പോകുന്നത് നമുക്ക് വേണ്ടത് ഒരു ഛെത്രിയെ അല്ലാ ഒരുപാട് ഛെത്രി മാരെ ആണ് എന്ന് ഇന്നലെ നമ്മുടെ കുട്ടികൾ കാണിച്ചു തന്നു.
ഫുട്ബോൾ വളരണം അതിന് ഇതുപോലെ ഉളള ടൂർണമെന്റ്ൽ പങ്കെടുക്കണം നല്ല ടീമുകൾ ആയി കളിക്കണം
പ്രദീക്ഷകൾ ഒരുപാട് ആണ് ഈ യുവ നിരയിൽ

Southsoccers മീഡിയ ടീം

ഇത് ചരിത്രം; നിലവിലെ എ എഫ് സി u16 ചാമ്പ്യന്മാരായ ഇറാഖിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ചുണക്കുട്ടികൾ




വാഫ് u16 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ചുണക്കുട്ടികളുടെ കുതിപ്പ് തുടരുന്നു . ആദ്യ മത്സരത്തിൽ ജോർദാനെ പരാജയ പെടുത്തിയ ഇന്ത്യ ജപ്പാന് എതിരെ  മികച്ച പ്രകടനം കാഴ്ച്ച വെച്ചു എങ്കിലും ഫിനിഷിങ്ങിലെ പോരായ്മയിലൂടെ പരാജയം നേരിട്ടു. പക്ഷെ ആ  പോരായ്മകൾ നികത്തി ഇറാഖിനെ ഇന്ന് ശെരിക്കും വിറപ്പിക്കുകയായിരുന്നു ഇന്ത്യൻ ചുണക്കുട്ടികൾ . ഇറാഖിന് കളിയുടെ ഒരു മേഖലയിലും ഇന്ത്യയുടെ ഒപ്പം എത്താൻ സാധിച്ചില്ല. ശാരിക ക്ഷമതയിലും നമ്മളുടെ കുട്ടികൾ മികച്ചു നിന്നു. ഫിനിഷിങ്ങിലെ പോരായ്മകൾ ഇല്ലായിരുന്നു എങ്കിൽ മൂന്നോ നാലോ ഗോളിന് നമ്മൾ ജയിച്ചേനെ. ആദ്യ പകുതിയിൽ മികച്ച അറ്റാക്കിങ്  നടത്തിയ ഇന്ത്യ രണ്ടാം പകുതിയിലും ഇറാഖിന്റെ പോസ്റ്റിലേക്ക് നിരന്തരമായി അറ്റാക്കിങ് തുടർന്നു .അവസാന നിമിഷത്തിൽ ഭുവനേശിന്റെ  ഹെയ്ഡറിലൂടെ ഇന്ത്യ ഗോൾ നേടി ചരിത്രം കുറിക്കുകയാരുന്നു .

Saturday, August 4, 2018

ഇന്ത്യൻ ഫൂട്ബോൾ പാടെ അവഗണിക്കപ്പെട്ടു കിടന്ന സമയത്ത്‌ ഓൺലൈൻ മീഡിയകളിൽ ഒറ്റയാൾ പോരാട്ടം നടത്തി ഇന്ത്യൻ ഫൂട്ബോളിനെ ഒരുപാട്‌ പേരിലേക്കെത്തിച്ച ഉണ്ണി പറവന്നൂർ ഗോകുലം കേരള ഓപറേഷൻസിലേക്ക്‌.




ഐ.എസ്‌.എല്ലിന്റെയൊക്കെ വരവിനും വർഷങ്ങൾക്ക്‌ മുൻപ്‌ ഇന്ത്യൻ ഫൂട്ബോൾ പൂർണമായും ഉറങ്ങികൊണ്ടിരുന്ന അവസരത്തിൽ 2009ൽ ഫൂട്ബോൾ ന്യൂസ്‌ ഇന്ത്യ എന്ന ഉണ്ണിയുടെ ട്വിറ്റർ അക്കൗണ്ട്‌ വഴി ഇന്ത്യൻ ഫൂട്ബോളിനെ തൽസമയം പൊതുമധ്യത്തിലേക്ക്‌ എത്തിക്കാൻ തുടങ്ങി. FNI എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫൂട്ബോൾ ന്യൂസ്‌ ഇന്ത്യ പെട്ടന്ന് തന്നെ ഇന്ത്യൻ ഫൂട്ബോൾ ഫാൻസിനേയും പ്രമുഖരേയുമെല്ലാം  ഫോളോവേർസ്സാക്കി തീർത്തു ഫൂട്ബോൾ താരങ്ങൾ, ഓഫീഷ്യലുകൾ, ജേണലിസ്റ്റുകൾ തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ഇന്ന് FNIയുടെ ആരധകരാണു.

ഉണ്ണിയെ പോലൊരു ഫൂട്ബോൾ മാസ്റ്റർ മൈൻഡിനെ തലപ്പെത്തെത്തിക വഴി ഗോകുലം കേരള സമ്പൂർണ്ണമായും പ്രൊഫഷണൽ നിലപാടുകൾ സ്വീകരിക്കുന്ന ഒരു ക്ലബാണെന്ന് വീണ്ടും തെളിയിച്ചിരിക്കുയാണു.

കേരള ഫുട്ബോൾ ലൈവിന്റെ ആരംഭം മുതൽ തിങ്ക്ടാങ്കുകളിൽ ഒരാളായി കൂടെയുള്ള ഉണ്ണിയേട്ടൻ ഗോകുലം കേരളയിൽ എത്തുന്നത് കെ എഫ് എല്ലിനും അഭിമാനിക്കാവുന്ന കാര്യമാണ്.

ഉണ്ണി പറവന്നൂരിനും ഗോകുലം കേരളക്കും ആശംസകൾ.

Credit: Kerala Football Live

Blog Archive

Labels

Followers