Showing posts with label FOOTBALL. Show all posts
Showing posts with label FOOTBALL. Show all posts

Monday, November 30, 2020

ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.

 


ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.  മറഡോണ മായാജാലം കാണിച്ചു ആരാധകർക്കിടയിലേക്ക്  തൊടുത്തു വിട്ട ആ പന്ത് ഇന്ന് ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കുടുംബാംഗത്തിന്റെ കയ്യിൽ അമൂല്യ നിധി പോലെ സുഭദ്രം.

കാല്പന്തു കളിയിലെ ഇതിഹാസ താരം സാക്ഷാൽ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ ജനങ്ങളെ ആവേശത്തിലാഴ്ത്താനായി കണ്ണൂരിൽ വെച്ചു ഫുട്‌ബോൾ തട്ടി കളിക്കുന്ന ദൃശ്യങ്ങൾ  കാണാത്ത കളിയാരാധകർ ചുരുക്കമായിരിക്കും. മറഡോണയുടെ മരണ ശേഷം വീണ്ടും ദൃശ്യ മാധ്യമങ്ങൾ അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഉള്ള ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. ആ ഫുട്‌ബോൾ മാന്ത്രികൻ മലയാളികളുടെ മുൻപിൽ വെച്ചു നടത്തിയ ആ ഫുട്‌ബോൾ മായാജാലത്തിന്റെ വിഡിയോ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും വൈറൽ ആയി.  അന്ന് അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് അന്ന് തൊടുത്തു വിട്ട പന്ത് എവിടെയെന്നും, അത് കൈപ്പിടിയിൽ ഒതുക്കിയത് ആരെന്ന അന്വേഷണത്തിലും ആയിരുന്നു ഇതോടെ പലരും.



മറഡോണ തൊടുത്തു വിട്ട ആ പന്ത് ഉയർന്നു ചാടി കൈപിടിയിൽ ഒതുക്കിയത് യദാർത്ഥത്തിൽ സമർത്ഥനായ ഒരു ഗോൾ കീപ്പർ തന്നെ ആയിരുന്നു.  ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ് ആയ സൗത്ത് സോക്കേഴ്‌സിന്റെ സജീവ പ്രവർത്തകനും സംസ്ഥാന ഫുട്‌ബോളിലെ പ്രമുഖ ഗോൾ കീപ്പറുമായ കെ.റ്റി ഷെബിൻ ആയിരുന്നു അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ സ്പര്ശനമേറ്റ ആ ഫുട്‌ബോൾ സ്വന്തമാക്കിയത്. ഇന്ന് മറഡോണയുടെ അമൂല്യമായ ഒരു തിരുശേഷിപ്പ് പോലെ ആ ഫുട്‌ബോൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കെ.ടി ഷെബിൻ എന്ന ചെറുപ്പക്കാരൻ. 


കാൽപന്ത് കളിയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസ താരമായ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഫുട്‌ബോൾ കളിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു MSP സ്‌കൂളിന്റെ ഫുട്‌ബോൾ ടീമംഗങ്ങൾ ആയിരുന്ന കെ.ടി ഷെബിനും ഇന്ന് ബെംഗളൂരു എഫ്.സി പ്ലെയറും, ഇന്ത്യൻ ഇന്റർനാഷണലും ആയ ആഷിക്ക്  കുരിണിയനടക്കമുള്ളവരുടെ സംഘം കണ്ണൂരിൽ എത്തിയത്. സാക്ഷാൽ മറഡോണയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ആരാധകരെ ഫുട്‌ബോൾ തട്ടി ത്രസിപ്പിച്ച മറഡോണ അവസാനം തൊടുത്ത വിട്ട ആ പന്ത് ചെന്നു വീണത് MSP സ്‌കൂളിൽ നിന്നു വന്ന ആഷിക്ക് കുരുണിയനടക്കമുള്ളവരുടെ നടുവിലേക്കായിരുന്നു. ബോള് വരുന്നത് കണ്ടു ജനക്കൂട്ടം അത്യാവേശത്തോടെ  ഓടിയടുത്തുവെങ്കിലും ഗോൾകീപ്പർമാർക്ക് സ്വതസിദ്ധമായ ആ മെയ്‌വഴക്കത്തോടെ പന്ത് വേഗത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ അവസാനം ഭാഗ്യം സിദ്ധിച്ചത് ആകട്ടെ MSP സ്‌കൂളിന്റെ കെ. ടി ഷെബിൻ എന്ന ആ കൗമാരക്കാരൻ ഗോൾ കീപ്പർക്ക്.




ഇന്നു മലപ്പുറം ജില്ലാ സീനിയർ ടീമിന്റെ ഗോൾ കീപ്പർ ആയ കെ.ടി ഷെബിൻ മേലാറ്റൂർ RMHS സ്‌കൂളിലെ കായികാധ്യാപകൻ കൂടി ആണ്.  സെവൻസ് ഫുട്‌ബോളിലെ പ്രമുഖ ക്ളബ്ബ്കൾ ആയ റോയൽ ട്രാവൽസ്, അൽ മദീന ചെർപ്പുളശ്ശേരി, ഉഷ എഫ്.സി തൃശൂർ എന്നിവയടക്കം ഉള്ള പല പ്രമുഖ ടീമുകളുടെയും ഗോൾ വല കാത്തിട്ടുണ്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കെ.ടി ഷെബിൻ. ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ അസാമാന്യ സേവുകളും ആയി പല ഗോൾ ശ്രമങ്ങളും നിഷ്പ്രഭമാക്കി കെ.ടി ഷെബിൻ എന്ന യുവാവ് കൈയ്യടി നേടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനം മറഡോണ തൊടുത്ത വിട്ട ആ ബോള് കൈപ്പിടിയിൽ ഒതുക്കിയത് തന്നെ. 



മറഡോണയുടെ ഓർമ്മക്കായി ലഭിച്ച അമൂല്യ നിധിയായ ഈ ഫുട്‌ബോൾ എല്ലാം മലയാളികൾക്കുമായി സർക്കാരിന്റെ നേതൃത്വത്തിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കുക ആണെങ്കിൽ ഈ ഫുട്‌ബോൾ കൈമാറാൻ കെ.ടി ഷെബിനും കുടുംബാംഗങ്ങളും തയ്യാറാണ്. മറഡോണയെന്ന ഇതിഹാസത്തിന്റെ സ്മരണകൾ ഉണർത്തുന്ന  അമൂല്യമായ ഈ ഫുട്‌ബോൾ ഒന്നു കാണുവാനും സ്പര്ശിക്കാനുമായി കെ.ടി ഷെബിന്റെ വസതിയിലേക്ക് നൂറുകണക്കിന്  കായികപ്രേമികൾ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.   കളിയാരാധകരുടെ ഈ ആവേശം കാണുമ്പോൾ ഒരു സ്പോർട്സ് മ്യൂസിയം എന്ന ആശയം ആണ് സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കൂട്ടായ്മക്ക് സർക്കാരിന്റെ മുന്നിലേക്ക് വെക്കുവാൻ ഉള്ളത്. കായിക മേഘലയിൽ വളരെയധികം പാരമ്പര്യം ഉള്ള കേരളത്തിൽ അത് തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെ ആണന്നു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ആരാധകവൃന്ദം വിശ്വസിക്കുന്നു. അതിനു തിലകകുറി ചാർത്താൻ സാക്ഷാൽ ഫുട്‌ബോൾ ദൈവത്തിന്റെ തന്നെ സ്പര്ശനമേറ്റ ഈ ഫുട്‌ബോളിന് സാധിക്കുമെന്നതുറപ്പ്.  

✍🏽ആൽവി മത്തായി, സൗത്ത് സോക്കേഴ്‌സ്




Monday, August 3, 2020

നമ്പർ 01 | സുനിൽ ഛേത്രി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ | ഒരു പിറന്നാൾ സമ്മാനം

     


ഇന്ത്യൻ ഫുട്‍ബോളിന്റെ പത്തു ഇതിഹാസങ്ങളെ പരിചയപ്പെടുത്തുന്ന ഈ പംക്‌തി ഇവിടെ അവസാനിക്കുകയാണ്..ഇതൊരു നിമിത്തമാണ്.. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരത്തെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.. അദ്ദേഹത്തിന് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരു പിറന്നാൾ സമ്മാനം കൂടിയായി ഈ ലേഖനം മാറട്ടെ... 

സുനിൽ ഛേത്രി... 1984 ആഗസ്റ്റ് 3ന്  സെക്കന്തരാബാദിൽ ജനിച്ച സുനിൽ ഇന്ത്യൻ ഫുട്ബോൾ അടക്കി ഭരിക്കുന്ന ഛത്രപതിയാകുമെന്ന് ആരും വിചാരിച്ചു കാണില്ല.
2002ൽ  മോഹൻ ബഗാനിൽ കളിയാരംഭിച്ച  സുനിൽ ഛേത്രി പിന്നീട് ജെ സി ടിയിലെത്തി. അവിടെ 21ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ഈസ്റ്റ്‌ ബംഗാളിലേക്ക് വന്നെങ്കിലും 2010ൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കൻസാസ് സിറ്റി വിസാർഡിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു സുനിൽ. പിന്നീട് പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ എത്തിയെങ്കിലും തിരിച്ചു ഇന്ത്യൻ മണ്ണിലേക്ക് തന്നെ വന്നു. ഇവിടെ മോഹൻ ബഗാൻ, ചിരാഗ്, ഡെംപോ, ചർച്ചിൽ മുംബൈ സിറ്റി, ബംഗളുരു എഫ് സി എന്നിവക്കായി ബൂട്ടുകെട്ടി. 
താൻ കളിച്ച ക്ലബുകൾക്കായി ഐ ലീഗും ഐ എസ് എല്ലും  ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും നേടാനും ബംഗളുരുവിനെ എ എഫ് സി ചലഞ്ച് കപ്പ് റണ്ണേഴ്‌സ് ആക്കുവാനും സുനിൽ ഛേത്രിക്ക് സാധിച്ചു.
ഇതിനിടയിൽ സന്തോഷ്‌ ട്രോഫിയിൽ ദില്ലിക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ടു ഹാട്രിക് നേടുവാനും സുനിൽ ഛേത്രിക്ക് സാധിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടങ്ങൾകൊണ്ട് മാത്രം  ദില്ലിയെ മുന്നോട്ടു നയിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ദേശീയ ലീഗിൽ മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനു ശേഷം ജെസിടിയെ രണ്ടാം സ്ഥാനത്തു എത്തിക്കാനും ആദ്യ ഐ ലീഗിൽ അവരെ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും ഛേത്രി സഹായിച്ചു. അതിലൂടെ 2007ലെ AIFF പ്ലയെർ ഓഫ് ദ ഇയർ അവാർഡും നേടാൻ സാധിച്ചു. ഇതിനു ശേഷം ഈസ്റ്റ്‌ ബംഗാളിൽ എത്തിയിരുന്നെങ്കിലും വിദേശ ക്ലബുകളുടെ ട്രയൽസ് ഓഫറുകൾ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.. അമേരിക്കയിൽ നിന്ന്  ലോസ് ഏഞ്ചൽസ് ഗാലക്‌സി, ഡിസി യുണൈറ്റഡ്, ഇംഗ്ളണ്ടിൽ നിന്ന് കൊവെൻട്രി സിറ്റി, സ്‌കോട്ടിഷ് ടീം സെൽറ്റിക് എന്നീ ടീമുകൾ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഗോവൻ ടീമായ ഡെംപോയിൽ കളിക്കുമ്പോൾ  ഇംഗ്ലണ്ടിലെ ക്വു പി ആറുമായി കരാർ ആയെങ്കിലും ഇന്ത്യ ഫിഫയുടെ ആദ്യ 70 സ്ഥാനങ്ങളിൽ ഇല്ലാഞ്ഞതിനാൽ വർക്ക്‌ പെർമിറ്റ്‌ ലഭിച്ചില്ല. പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ കൻസാസ് സിറ്റി വിസാർഡ്സ് അദ്ദേഹത്തെ സൈൻ ചെയ്തു.  പിന്നീട് ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും ചർച്ചിൽ ബ്രദേഴ്സിൽ വായ്പ അടിസ്ഥാനത്തിലും അദ്ദേഹം കളിച്ചു. ചർച്ചിലിനെ രണ്ടാമത്തെ ഐ ലീഗ് ഉയർത്താൻ ഛേത്രി സഹായിച്ചു. ഇതിനിടയിൽ പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിന്റെ റിസർവ് ടീമിൽ പോയെങ്കിലും അവിടെ നിന്ന് 2013ൽ  ബംഗളുരു എഫ് സി യുടെ ഭാഗമായി. അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗ് കിരീടമുയർത്താൻ ബാംഗ്‌ളൂരുവിനെ സുനിൽ ഛേത്രിയുടെ 14 ഗോളുകളും 7 അസിസ്റ്റുകളും സഹായിച്ചു. ബംഗളുരുവിനെ 2014-15 ലെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കുവാനും സുനിലിന് സാധിച്ചു. 2015ൽ മുംബൈ സിറ്റിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറി. നോർത്ത് ഈസ്റ്റിനെതിരെ ലീഗിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായി ചരിത്രം കുറിച്ചു. അടുത്ത സീസണിലും മുംബൈക്ക് വേണ്ടി കളം നിറഞ്ഞു കളിച്ചെങ്കിലും ഡീഗോ ഫോർലാനും സോണി നോർദെയും ഉള്ളത് കൊണ്ട് ഗെയിം ടൈമും സ്കോറിങ് റേറ്റും കുറവായിരുന്നു. 2015-16 സീസണിൽ വീണ്ടും വായ്പാടിസ്ഥാനത്തിൽ ബംഗളുരുവിൽ എത്തിയപ്പോൾ അവരെ ലീഗ് കിരീടജേതാക്കളാക്കുവാനും  എ എഫ് സി കപ്പിൽ റണ്ണേഴ്‌സ് ആക്കുവാനും സാധിച്ചു. 
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ബംഗളുരുവിനായ് 14 ഗോളുകൾ നേടാനും ഹീറോ ഓഫ് ദ ലീഗ് അവാർഡ് നേടുവാനും സാധിച്ചു. ബംഗളുരുവിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ നായകന് സാധിച്ചു. 
നീലക്കടുവകളുടെ ജേഴ്സിയിൽ 2007 നെഹ്‌റു കപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ടൂർണമെന്റ്. അരങ്ങേറ്റ മത്സരത്തിൽ കമ്പോഡിയയെ ആറു ഗോളുകൾക്ക് തോല്പിച്ചപ്പോൾ രണ്ടു ഗോളുകൾ സുനിൽ ഛേത്രിയുടെ വകയായിരുന്നു. അവിടെ നിന്നാരംഭിച്ച അശ്വമേധത്തിൽ എ എഫ് സി ചലഞ്ച് കപ്പും രണ്ടു തവണ സാഫ് ചാംപ്യൻഷിപ്പും മൂന്നുതവണ നെഹ്‌റു കപ്പും നേടുന്നതിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷികളായി. 
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളതും ഈ നീലക്കടുവയാണ്. ആറു തവണ ഇന്ത്യയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഛേത്രി എ എഫ് സി ചലഞ്ച് കപ്പിലെ മൂല്യമേറിയ താരമായും സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും എ എഫ് സി യുടെ ഏഷ്യൻ ഐക്കൺ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് 2011ൽ അർജുന അവാർഡും 2019ൽ പദ്മശ്രീയും നൽകിയാണ് രാജ്യം ആദരിച്ചത്. 
2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ ഹാട്രിക് അടക്കം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ചൈനീസ് തായ്‌പേയിയെ തോൽപിച്ചെങ്കിലും കാണികൾ കുറവായത് അദ്ദേഹത്തെ നിരാശനാക്കി. അന്ന് അദ്ദേഹം വിമർശിക്കാൻ ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ വന്നു കളി കാണാൻ അഭ്യർത്ഥിച്ച വീഡിയോ ട്വിറ്ററിൽ വൈറൽ ആയിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇടവും വലവും ബൈച്ചുങ് ബൂട്ടിയയെയും ഐ എം വിജയനെയും നിർത്തി ഗാലറിയിലേക്ക് നോക്കിയ സുനിലിനെ വരവേറ്റത് പതിനായിരങ്ങളുടെ ആർപ്പുവിളികളാണ്  നീലക്കടുവകൾക്ക് വേണ്ടി ഛേത്രിയുടെ നൂറാം മത്സരം അങ്ങിനെ അവിസ്മരണീയമായി മാറി. ഇന്ന് ആക്റ്റീവ് ഇന്റർനാഷണൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താഴെ ലയൺ മെസ്സിക്ക് മുകളിൽ  രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് നീലക്കടുവകളുടെ പടനായകൻ. 
സൗത്ത് സോക്കേഴ്സിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യൻ ഫുട്‍ബോളിലെ പത്തു ഇതിഹാസങ്ങളെ പരിചയപെടുത്തുന്ന പംക്‌തി അവസാനിപ്പിക്കാൻ ഇതിലും നല്ലൊരു താരവും ഇതിലും നല്ലൊരു ദിവസവും കിട്ടാനില്ല.. 
പ്രിയ സുനിൽ ഛേത്രിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ എന്നാ ഈ ലേഖന പരമ്പര തയ്യാറാക്കിയത് അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സ് 

Tuesday, July 21, 2020

“വക്കാ വക്കാ”|കഥ-9 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




രസമുള്ള അതിലേറെ കൗതുകമുള്ള ഒരു കഥയാണിത്. കഥയിലെ നായകര്‍ ഇന്നലെയിലെ താരങ്ങളല്ല. ഇന്നിന്റെ ആകര്‍ഷണങ്ങളാണ്.
നമ്മുടെ കഥ ഒരു പാട്ടില്‍ തുടങ്ങാം. ഫുട്‌ബോള്‍ എന്നാല്‍ നമ്മുടെ പുതിയ തലമുറയുടെ ചുണ്ടുകളില്‍ വിരിയുന്ന ആദ്യഗാനം വക്കാ.. വക്കാ... ദിസ് ടൈം സൗത്താഫ്രിക്ക എന്ന അടിപൊളി ചടുല താളമാണ്. ആ ഗാനത്തിലുടെ കാല്‍പ്പന്ത് ലോകത്തിന്റെ മനം കവര്‍ന്ന ഷക്കീറയാണ് നമ്മുടെ കഥയിലെ നായിക. ബാര്‍സിലോണ എന്ന സ്പാനിഷ് ഫുട്‌ബോള്‍ ക്ലബിനെ അറിയാത്തവരില്ല. ലിയോ മെസി എന്ന വിശ്വ ഇതിഹാസം നയിക്കുന്ന ടീം. ആ സംഘത്തിന്റെ പിന്‍നിരക്കാരില്‍ ഒന്നാമനായ ജെറാര്‍ഡ് പിക്വയാണ് കഥയിലെ നായകന്‍. കഥയിലേക്ക് പ്രവേശിക്കും മുമ്പ് കൗതുകത്തിന്റെ മൈതാനത്ത് ഒരു കാര്യം കൂടി-ഷക്കീരക്ക് ഫുട്‌ബോള്‍ എന്നാല്‍ അത് ഒരു ഗെയിം മാത്രമായിരുന്നു. പിക്വേക്ക് കാല്‍പ്പന്ത് എന്നാല്‍ അത് ജീവനുമായിരുന്നു. ഇനി കഥയിലേക്ക്.....

വക്കാ വക്കാ......

ഫിഫ നടത്തുന്ന വലിയ കാല്‍പ്പന്ത് മാമാങ്കം-ലോകകപ്പ്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കം ഇതാദ്യമായി ആഫ്രിക്കയില്‍. മുഖ്യവേദിയായി ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലേക്ക് കളിക്കാനില്ലെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഫിഫയോട് പറഞ്ഞു. ദക്ഷിണാഫ്രിക്ക ക്രിമിനലുകളുടെ ആസ്ഥാനമാണ്. അവിടെ കളിക്കാന്‍ താല്‍പ്പര്യമില്ല. കളി കാണാന്‍ കറുത്ത വന്‍കരയിലേക്ക് ആളുകളും വരില്ലെന്ന് വരെ പരാതിപ്പെട്ടു യൂറോപ്യന്മാര്‍. പക്ഷേ ഫിഫ നിലപാട് വ്യക്തമാക്കി- എല്ലാ വന്‍കരകളിലും ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ ഇത് ആഫ്രിക്കയുടെ ഊഴമാണ്. തീരുമാനത്തില്‍ മാറ്റമില്ല. ലോക ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം അന്തിമമായതോടെ യൂറോപ്യന്മാര്‍ പിന്‍വലിഞ്ഞു. ഫിഫയുടെ വിപണന വിഭാഗം ആഫ്രിക്കയിലേക്ക് കളി പ്രേമികളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ആദ്യ ഐഡിയ വരുന്നത്. അടിപൊളിയൊരു തീം സോംഗ്. എല്ലാവരെയും ഇളക്കിമറിക്കുന്ന ഗാനമായിരിക്കണം. ആ അന്വേഷണത്തിലാണ് കൊളംബിയന്‍ പോപ്പ് നര്‍ത്തകി ഷക്കീറാ ഇസബെല്‍ മെബാറക് റിപ്പോളിയിലേക്ക് കാര്യങ്ങളെത്തുന്നത്. അങ്ങനെ ഗാനത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചയ്തു. ലോകോത്തര താരങ്ങളെ വെച്ചുള്ള വീഡിയോ ആല്‍ബം. അതില്‍ പങ്കെടുക്കാനായി സ്പാനിഷ് ദേശീയ താരം ജെറാര്‍ഡ് പിക്വേയുള്‍പ്പെടെയുള്ളവരെത്തുന്നു. ഷക്കീറയും പിക്വേയും പരിചയപ്പെടുന്നു.




ഷക്കീറ ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. കൃത്യമായി പറഞ്ഞാല്‍ 1977 ഫെബ്രുവരി 2. ഇപ്പോള്‍ പ്രായം 43. പിക്വേയും ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. 1987 ല്‍. വയസ് 33. അതായത് രണ്ട് പേരും തമ്മിലുള്ള പ്രായതതിന്റെ അന്തരം പത്ത് വയസാണ്.
അനുരാഗത്തിന് കണ്ണും കാതുമില്ലല്ലോ.... ഷക്കീറ ലോകകപ്പ്് വേളില്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു. സ്പാനിഷ് ദേശീയ ടീമില്‍ അംഗമായി പിക്വേയും അവിടെ തന്നെ. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയുടെ നൃത്തം. അന്ന് തന്നെ പിക്വേ നര്‍ത്തകിക്ക് കത്തെഴുതി- സുഖമാണല്ലോ.., കാലാവസ്ഥയെല്ലാം എങ്ങനെ...? പിക്വേയുടെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഷക്കീറ മറന്നില്ല. ഒരു ജാക്കറ്റുണ്ടെങ്കില്‍ കൊടുത്തയക്കു...
ലോകകപ്പ്് പുരോഗമിക്കും തോറും ആ പാട്ടും അതോടൊപ്പം സ്പാനിഷ് ദേശീയ ടീമിന്റെ കുതിപ്പും. ഒടുവില്‍ സ്‌പെയിന്‍ ഫൈനലില്‍-കളി കാണാന്‍ ഷക്കീറയും. ഹോളണ്ടിനെ കലാശ മല്‍സരത്തില്‍ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോക ജേതാക്കളായി മാറുന്നു. ഫൈനല്‍ ദിവസം കളിക്ക്് മുമ്പ് നടന്ന സമാപന ചടങ്ങിലും പാടാന്‍ ഷക്കീറയുണ്ടായിരുന്നു. അതോടെ പിക്വേയും ഷക്കീറയും ഭാഗ്യത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി.
2011 ല്‍ ബാര്‍സിലോണയില്‍ ഒരു സ്‌റ്റേജ് ഷോയില്‍ രണ്ട് പേരും വീണ്ടും കാണുന്നു.
ആ ബന്ധം വളര്‍ന്നു. പത്ത്് വയസിന്റെ വിത്യാസം പ്രണയത്തെ ബാധിച്ചില്ല. ഷക്കീറ നേരത്തെ വിവാഹിതയായിരുന്നു. ആ ബന്ധം വേര്‍പ്പെടുത്തിയാണ് കൊളംബിയക്കാരി പിക്വേയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.
രണ്ട് പേരുടെയും ജന്മദിനം എങ്ങനെ ഒന്നായി എന്ന് ചോദിച്ചപ്പോള്‍ ഷക്കീറ ചിരിച്ച് പറഞ്ഞത് അതാണ് ഭാഗ്യം എന്നാണ്. പത്ത് വയസിന്റെ വിത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിരിയോടെയുള്ള ഉത്തരം-പ്രണയത്തിന് പ്രായമില്ല.
വാര്‍ത്തകളെ രണ്ട് പേരും സ്‌നേഹിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ വലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തില്ല. സ്വകാര്യത ഇഷ്ടപ്പെട്ട ഇരുവരും താമസം ബാര്‍സിലോണയിലേക്ക് മാറ്റി. സംഗിത രംഗത്ത് വിഖ്യാതയായി ഷക്കീറയുടെയും കാല്‍പ്പന്ത് മൈതാനത്ത് കരുത്തനായ പിക്വേയുടെയും കുടുംബ ജീവതത്തെ അറിയാന്‍ പപ്പരാസികള്‍ പല വഴിക്ക് നീങ്ങി. പക്ഷേ ജീവിതമായിരുന്നു രണ്ട് പേര്‍ക്കും പ്രധാനം.
2012 സെപ്തംബറില്‍ സ്വന്തം വെബ്‌സൈറ്റിലുടെ ഷക്കീറ ആ സത്യം വെളിപ്പെടുത്തി- താന്‍ ഗര്‍ഭിണിയാണ്. 2013 ജനുവരി 22ന് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നു-അവന്റെ പേര് മിലാന്‍. സ്‌നേഹം എന്നാണ് മിലാന്‍ എന്ന പദത്തിന്റെ ലാറ്റിന്‍ അര്‍ത്ഥം.
2015 ജനുവരി 29 ന് വീണ്ടും ഷക്കീറയുടെ വെളിപ്പെടുത്തല്‍. ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു. പേര് സാഷ. ഈ പദത്തിന്റെ അര്‍ത്ഥം കാവല്‍ക്കാരന്‍ അഥവാ പോരാളി.
രണ്ട് ആണ്‍കുട്ടികളുടെ മാതാവായപ്പോള്‍ ഷക്കീര യാത്രകള്‍ കുറച്ചു. ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ ജോലി രണ്ട് കുട്ടികളെ വളര്‍ത്തി വലുതാക്കലാണെന്ന് അവര്‍ തന്നെ പറഞ്ഞു. 2017 ല്‍ പിക്വേയുമായുള്ള പ്രണയത്തെക്കുറിച്ച് പുതിയ പാട്ട്.

Sunday, July 5, 2020

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, June 26, 2020

"അമ്മമ്മോ.... നൈജീരിയ" |കഥ-3| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




ഒളിംപിക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ലഡു പൊട്ടലാണ്.... നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ആഗോള കായിക മാമാങ്കത്തില്‍ എല്ലാവരെയും കാണാം. ഓട്ടവും ചാട്ടവും ഫുട്‌ബോളും ഹോക്കിയും വോളിബോളും അങ്ങനെ മല്‍സരങ്ങളുടെ ഓണക്കാലം അല്ലേ.... ഒളിംപിക്‌സിന്റെ ചരിത്രം കൂട്ടുകാര്‍ക്കെല്ലാം അറിയില്ലേ... പുരാതന ഗ്രീസ്. ചിന്നിചിതറി കടന്ന നഗര രാഷ്ട്രങ്ങള്‍. സ്പാര്‍ട്ടയും ഏതന്‍സും കൊറീന്ത്യയും ഒളിംപിയയുമെല്ലാം. ഗ്രീസിന്റെ ഭൂമിരാഷ്ട്രപരമായ കിടപ്പ് രസകരമാണ്. കുന്നുകളും താഴ്‌വരകളുമായി സിഗ് സാഗ് പോലെ. നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിലെ വിത്യസ്ത നഗരങ്ങള്‍ തമ്മില്‍ ബന്ധമില്ലാതെ നില്‍ക്കുന്ന അവസ്ഥക്ക് അന്ത്യമിട്ടാണ് നഗര രാഷ്ട്രങ്ങളുടെ കായിക സമ്മേളനം ഒളിംപിയ എന്ന നഗര രാഷ്ട്രത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിംപിയയിലെ ഈ ഒത്തുചേരലാണ് പില്‍ക്കാലത്ത് ഒളിംപിക്‌സായി പരിമണിച്ചത്.  പുരാതന ഒളിംപിക്‌സില്‍ നമ്മള്‍ക്ക്് പരിചയമുള്ള മല്‍സരങ്ങളില്‍ ദ്വന്ദുയുദ്ധം മാത്രമായിരുന്നു-ഇന്നത്തെ ബോക്‌സിംഗിന്റെ ഒരു പഴയ രൂപം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ് ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയത്-1896 ല്‍. അന്ന് മുതലാണ് നമുക്കിന്ന് പരിചയമുള്ള മല്‍സരങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. ഈ ആദ്യ ആധുനിക ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതായി പോലും രേഖകള്‍ പറയുന്നു. ഏതന്‍സ് ഇലവനും  അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടീമായ  സിര്‍നയും തമ്മില്‍ കളിച്ചിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാര്‍  പറയുന്നുണ്ട്. 1900 ലെയും 1904 ലെയും ഒളിംപിക്‌സിലും ഫുട്‌ബോളുണ്ടായിരുന്നു. പക്ഷേ ഇവയെല്ലാം വിവിധ ക്ലബുകള്‍ തമ്മിലായിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഒളിംപിക് ഫുട്‌ബോള്‍ ഔദ്യോഗികമായി മാറിയത്  1908 ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ഒളിംപിക്‌സിന്റെ ആതിഥേയര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ്. ഐ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായിക സംഘടന പിറന്നത് 1894 ജൂണ്‍ 23 നാണ്. ആ ദിവസമാണ് എല്ലാ വര്‍ഷവും ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്നതും കൂട്ടുകാര്‍ തിരിച്ചറിയണം. ആ ദിവസാണിപ്പോള്‍. അതിനാല്‍ രസമുള്ള ഒരു ഒളിംപിക് ഫുട്‌ബോള്‍ കഥ പറയട്ടെ...


അമ്മമ്മോ.... നൈജീരിയ

ഈ കഥയുടെ പശ്ചാത്തലം അമേരിക്കയാണ്. 1996 ലെ ഒളിംപിക്‌സ്.  അതിന് വേദിയായത് അറ്റ്‌ലാന്റ നഗരം. അമേരിക്കക്കാര്‍ക്ക്് ഫുട്‌ബോളിനോട് വലിയ താല്‍പ്പര്യമില്ലെങ്കിലും അറ്റ്‌ലാന്റയിലേക്ക് വന്നവരെല്ലാം ശക്തരായ ഫുട്‌ബോള്‍ ടീമുകളായിരുന്നു. 1992 ലെ ഒളിംപിക്‌സ് വരെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒളിംപിക് ടീമിലെത്താമായിരുന്നെങ്കില്‍ ആ വര്‍ഷം വലിയ നിയമ ഭേദഗതിയുണ്ടായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവര്‍ മാത്രമേ പാടുള്ളുവെന്ന്. മൂന്ന് സീനിയേഴ്‌സിന് മാത്രം കളിക്കാം.  നേരിട്ട്് ഒരു ടീമിനും ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാനാവില്ല. എല്ലാ വന്‍കരകളിലും യോഗ്യതാ മല്‍സരങ്ങള്‍. അങ്ങനെ യോഗ്യതാ കടമ്പ കടന്ന് അറ്റ്‌ലാന്റയിലേക്ക് വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ, നൈജീരിയ, ജപ്പാന്‍ തുടങ്ങിയവര്‍. ബ്രസീലും അര്‍ജന്റീനയുമുള്ളതിനാല്‍ സ്വര്‍ണവും വെള്ളിയും അവര്‍ പങ്കിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കോ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മല്‍സരങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയവരെല്ലാം നോക്കൗട്ടിലെത്തി. അട്ടിമറിക്കാരായി ആഫ്രിക്കയില്‍ നിന്നും ഘാനയും നൈജീരിയയും കടന്നു കയറി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍  പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും അര്‍ജന്റീന സ്‌പെയിനിനെയും  നൈജീരിയ മെക്‌സിക്കോയും ബ്രസീല്‍ ഘാനയെയും തോല്‍പ്പിച്ചതോടെ ആവേശം ഉയര്‍ന്നു. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നൈജീരിയയും അര്‍ജന്റീനക്കെതിരെ പോര്‍ച്ചുഗലും. ഒന്നാം സെമിയുടെ ഫലം പ്രതീക്ഷിച്ച പോലെയായിരുന്നു-അര്‍ജന്റീനക്കാര്‍ രണ്ട് ഗോളുകള്‍ പോര്‍ച്ചുഗല്‍ വലയില്‍ നിക്ഷേപിച്ചു. രണ്ടാം സെമിയില്‍ ബ്രസീല്‍ അണിനിരത്തിയ പേരുകള്‍ പറയാം-  സാക്ഷാല്‍ റൊണാള്‍ഡോ, റിവാള്‍ഡോ, ബെബറ്റോ,  ഗോള്‍ക്കീപ്പര്‍ ദീദ, ജുനിഞ്ഞോ, സാവിയോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍. കിക്കോഫില്‍ തന്നെ ബ്രസീല്‍ സ്‌ക്കോര്‍ ചെയ്തു. ഫ്‌ളാവിയോയുടെ ബൂട്ടില്‍ നിന്ന്. 20-ാം മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന് പറ്റിയ പിഴവില്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ ബ്രസീലിന്റെ വലയില്‍ പന്തെത്തി. അങ്ങനെ 1-1. എന്നാല്‍ ബെബറ്റോയും ഫ്‌ളാവിയോയും ഒന്നാം പകുതിക്ക് മുമ്പ് സ്‌ക്കോര്‍ ചെയ്തതോടെ 3-1 ന് ബ്രസീല്‍ മുന്നില്‍. സ്വന്തം ടീം ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കൂറെ ബ്രസീലുകാര്‍ സ്‌റ്റേഡിയം വിടുകയും പുറത്ത് ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. 78-ാം മിനുട്ടില്‍ വിക്ടര്‍ ഇക്‌പെബയുടെ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വലയില്‍. മല്‍സരം 2-3. അവസാന മിനുട്ടില്‍ നായകന്‍ കാനുവിന്റെ കാലുകളില്‍ പന്ത്. ഊളിയിട്ട് ബ്രസീല്‍ ബോക്‌സില്‍ കയറിയ നായകന്‍ പന്ത് വലയിലാക്കി, 3-3. പിന്നെ 30 മിനുട്ട് അധികസമയം.  മൂന്നാം മിനുട്ടില്‍ തന്നെ കാനു വീണ്ടും നിറയൊഴിച്ചതോടെ ആഘോഷം നൈജീരിയന്‍ ക്യാമ്പിലായി. ബ്രസീലുകാര്‍ തളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ വിടാതെ അവര്‍ പൊരുതിയെങ്കിലും ഡിഫന്‍സില്‍ കൂടുതല്‍ ആളുകളെ അണിനിരത്തി അവശേഷിക്കുന്ന 27 മിനുട്ട് നൈജീരിയ പൊരുതി നിന്നു. അങ്ങനെ ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ അവര്‍ ഫൈനലില്‍. ഫുട്‌ബോള്‍ ലോകം മോഹിച്ചത് ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലായിരുന്നു. പക്ഷേ  ജോര്‍ജിയയിലെ ഏതന്‍സിലുള്ള സാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി ഓഗസ്റ്റ് മൂന്നിന് നടന്നത് ലാറ്റിനമേരിക്കയും ആഫ്രിക്കയും തമ്മിലുള്ള ബലാബലം. അതായത് അര്‍ജന്റീനയും നൈജീരിയയും.
ചാമ്പ്യന്‍ഷിപ്പില്‍ അസാധ്യ ഫോമിലായിരുന്നു അര്‍ജന്റീനക്കാര്‍. വിഖ്യാതരായ റോബര്‍ട്ടോ അയാല, ജാവിയര്‍ സനേറ്റി, മത്തിയാസ് അല്‍മേഡ, റോബര്‍ട്ടോ സെന്‍സീനി, ക്ലൗഡിയോ ലോപസ്, ഡിയാഗോ സിമയോണി, ഏരിയല്‍ ഒര്‍ടേഗ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങി എല്ലാവരും പില്‍ക്കാലത്ത് ലോക ഫുട്‌ബോളില്‍ അരങ്ങ് തകര്‍ത്തവര്‍. വന്‍ ആരവങ്ങളില്‍ കളി തുടങ്ങി. മൂന്നാം മിനുട്ടില്‍ തന്നെ ലോപസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. അതോടെ ഗ്യാലറിയില്‍ അര്‍ജന്റീനക്കാരുടെ മതിമറന്ന ആഘോഷം. പക്ഷേ തിരിച്ചുവന്ന നൈജീരിയ ബബയാറോയിലുടെ സമനില നേടി.  ആദ്യ പകുതിയില്‍ 1-1. രണ്ടാം പകുതി തുടങ്ങിയതും ഹെര്‍നാന്‍ ക്രെസ്‌പോ നേടിയ പെനാല്‍ട്ടി ഗോളില്‍ അര്‍ജന്റീന മുന്നില്‍. അവിടെയും സൂപ്പര്‍ ഈഗിള്‍സ് എന്ന് വിളിപ്പേരുള്ള നൈജീരിയക്കാര്‍ തളര്‍ന്നില്ല. അവരുടെ കൊച്ചുതാരം  ഡാനിയേല്‍ അമോകാച്ചി 74-ാം മിനുട്ടില്‍ സമനില നേടുന്നു.  പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസരങ്ങളെല്ലാം അര്‍ജന്റീനക്കാര്‍ക്കായിരുന്നു. പക്ഷേ പ്രത്യാക്രമണത്തില്‍ വന്യമായ ആഫ്രിക്കന്‍ കരുത്തില്‍ നൈജീരിയക്കാര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാന്‍ തുടങ്ങി. കളി 90-ാം മിനുട്ടില്‍. അമോകാച്ചിയിലുടെ പന്ത് ഇമാനുവല്‍ അമുനികേക്ക്. ഓഫ്‌സൈഡ് കെണിയില്‍ നിന്ന് വന്‍ കുതിപ്പില്‍ മോചിതനായ താരം പെനാല്‍ട്ടി ബോക്‌സിലേക്ക് കയറിയപ്പോള്‍ അര്‍ജന്റീനയുടെ കരുത്തനായ ഗോള്‍ക്കീപ്പര്‍  പാബ്ലോ കവലാരോ മുന്നോട്ട് കയറി. പക്ഷേ ഗോള്‍ക്കീപ്പറെയും പരാജിതനാക്കി  അമുനികേ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിച്ചത് സുന്ദരമായ വോളിയില്‍. മല്‍സരം 3-2 ല്‍ നൈജീരിയക്ക് അനുകൂലം. ബാക്കിയുള്ളത് അധികസമയമായ നാല് മിനുട്ട് മാത്രം. ആ സമയത്തെയും നൈജീരിയക്കാര്‍ അതിജയിച്ചപ്പോല്‍ ഇതാദ്യമായി ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം ആഫ്രിക്കയില്‍....

ഒളിംപിക് ഫുട്‌ബോളിലെന്നല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇത്തരത്തില്‍ വിസ്മയ തിരിച്ചുവരവ് കുറവായിരുന്നു. വിഖ്യാതരായ രണ്ട് ലാറ്റിനമേരിക്കക്കാര്‍. ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചത് 1-3 ന് പിറകില്‍ നിന്ന ഘട്ടത്തില്‍. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1-2ന് പിന്നില്‍ നിന്ന ഘട്ടത്തില്‍. അതോടെ നൈജീരിയക്കാര്‍ ലോക ഫുട്‌ബോളല്‍ അട്ടിമറിക്കാരായി. ലോക ഫുട്‌ബോളിലെ പലരും പറഞ്ഞു-ആഫ്രിക്കയില്‍ നിന്ന് ഒരു ടീം ലോകകപ്പ് നേടുമെങ്കില്‍ അത് നൈജീരിയക്കാര്‍ ആയിരിക്കുമെന്ന്. പക്ഷേ ഈ ഒളിംപിക് ഫുട്‌ബോള്‍ കരുത്ത് ലോക വേദിയില്‍ പ്രകടിപ്പിക്കാന്‍ പലത് കൊണ്ടും അവര്‍ക്കായില്ല എന്നതായിരുന്നു ഖേദകരമായ സത്യം.


ചിത്രം
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ നൈജീരിയന്‍ ടീം

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Saturday, May 2, 2020

ലോക ഫുട്‍ബോളിലെ സ്റ്റൈൽ മന്നന് ഒരായിരം ജന്മദിനാശംസകൾ.

1975 മെയ് 2 ന്  ലണ്ടനിലെ ലൈറ്റൻസ്റ്റോണിൽ ജനനം. 1985 ൽ ഇംഗ്ലണ്ടിലെ റിഡ്ജ്വേ റോവേഴ്സിന്റെ യൂത്ത് ടീമിന് വേണ്ടി കെട്ടിയ ബൂട്ട് പിന്നീട് അഴിച്ചു വെച്ചത് 28 വർഷങ്ങൾക്കിപ്പുറം 2013ൽ അങ്ങ് പാരീസിൽ പി എസ് ജി ക്ക് വേണ്ടി തന്റെ  അവസാന മത്സരം പൂർത്തിയാക്കിയതിന് ശേഷം. സംഭവ ബഹുലമായ കരിയർ. 
മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ഇവൻ ബൂട്ട് കെട്ടിയ ടീമുകളും നിസ്സാരലല്ല. സ്പെയിനിൽ റയൽ മാഡ്രിഡ്‌, അമേരിക്കയിൽ ലോസാഞ്ചെൽസ് ഗാലക്സി, ഇറ്റലിയിൽ മിലാൻ, ഫ്രാൻസിൽ പി എസ് ജി എന്നിങ്ങനെ പോകുന്നു..ഈ നാലു രാജ്യങ്ങളിലെയും ലീഗ് കിരീടങ്ങൾ നേടുന്നതിൽ ഭാഗഭാക്കായ ഒരേയൊരു ഇംഗ്ലീഷ് കളിക്കാരൻ ഇവൻമാത്രമാണ്. അതുപോലെ നൂറു ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ആദ്യത്തെ ഇംഗ്ളീഷുകാരനും ഇവനാണ്. പല ക്ലബുകൾക്ക് വേണ്ടിയും പല നേട്ടങ്ങളും കൊയ്യുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി ലോകകപ്പും സ്വന്തമായി ബാലൻ ഡി ഓറും  അവന് അന്യമായിരുന്നു. എന്നാൽ അന്നും ഇന്നും എന്നും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മാസ്മരികമായ പുഞ്ചിരിയോടെ, കളിക്കളത്തിൽ ഇപ്പോൾ കോപാകുലനാവും എന്ന് പ്രവചിചകനാവാത്ത ഒറ്റയാനെപ്പോലെ, ഏത് വന്മതിലിനു മുകളിലൂടെയും മഴവില്ല് കണക്കെ വളഞ്ഞുപോയി ഗോൾവലകളെ ചുംബിക്കുന്ന ഫ്രീകിക്കുകളുടെ രാജകുമാരൻ...കളത്തിൽ ഇറങ്ങിയാലും കല്യാണം കഴിച്ചാലും കളികാണാൻ പോയാലും റാമ്പിൽ ചുവടു വെച്ചാലും.. എന്നും എവിടെയും തന്റെതായ ഒരു സ്റ്റൈൽ സൃഷ്ടിച്ചിട്ടുള്ള most celebrated football players in the world എന്ന ഗണത്തിൽ ഇന്നും ഒന്നാമൻ.. 
സാക്ഷാൽ ഡേവിഡ് റോബർട്ട്‌ ജോസഫ് ബെക്കാം എന്ന ലോക ഫുട്‍ബോളിലെ സ്റ്റൈൽ മന്നന് ഒരായിരം ജന്മദിനാശംസകൾ..

Friday, April 17, 2020

അഞ്ചു മികച്ച ഇന്ത്യൻ ഫുട്ബോൾ പരിശീലകർ


ഇന്ത്യൻ ഫുട്‍ബോളിൽ നിരവധി മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടു കൂടി ആണ് ഈ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  നിലവിൽ എല്ലാ ഐ എസ് ൽ ടീമുകളും ഫോറിൻ കോച്ചിനെ ആണ് ആശ്രയിച്ചുകൊണ്ടിരുന്നത് ഫോറിൻ കൊച്ചിനെ പുറത്താക്കിയ  അവസരത്തിൽ  ചില പരിശീലകർക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ അടുത്ത സീസണിലേക്ക് ഐ എസ് ലിൽ AFC പ്രൊ ലൈസൻസ് നേടിയ ഇന്ത്യൻ പരിശീലകർക്കും ടീമുകളുടെ മുഖ്യ പരിശീലകർ ആകാം എന്ന നിയമം വന്നിരിക്കുന്നു. ഇന്ത്യയിൽ നിരവധി കഴിവുള്ള പരിശീലകർ ഉണ്ട് ഇവരിൽ പലരും ഐ ലീഗിൽ കഴിവ് തെളിയിച്ചവരും ആണ് അങ്ങിനെ ഉള്ള അഞ്ചു പരിശീലകരെ നമുക്ക് പരിചയപ്പെടാം


1. ബസ്താബ് റോയ്   
                                            ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ഇപ്പോഴത്തെ അസിസ്റ്റന്റ് കോച്ചായ മുൻ ഇന്ത്യൻ കളിക്കാരൻ ബസ്താബ് റോയ് ഐ-ലീഗ് ഭീമന്മാരായ മോഹൻ ബഗാൻ, മുഹമ്മദൻ, ടോളിഗഞ്ച് അഗ്രഗാമി, ജോർജ്ജ് ടെലിഗ്രാഫ് എന്നിവയ്ക്കായി കളിച്ചു.

 2015 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെ ബസ്താബ് റോയിയെ അവരുടെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചിരുന്നു.  കൊൽക്കത്ത ഫുട്ബോൾ ലീഗ് ഡിവിഷൻ മൂന്നിൽ കളിച്ച അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി റോയിയെ തിരഞ്ഞെടുത്തു.  



                                    
2. പ്രദ്യം റെഡ്ഡി    
                                                      സ്കോട്ടിഷ് വംശജനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ പ്രദ്യം റെഡ്ഡി ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെയും ഫുട്ബോൾ യുണൈറ്റഡ് പോലുള്ള ടിവി ഷോകളിലെയും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റാണ്.

 ഐ-ലീഗ് രണ്ടാം ഡിവിഷൻ നേടി ഐ-ലീഗ് ടോപ്പ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ 2011 ൽ റെഡ്ഡി ഷില്ലോംഗ് ലജോങ്ങിനെ സഹായിച്ചു.  2013 ജൂണിൽ റെഡ്ഡി ബെംഗളൂരു എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂർ എഫ് സി ആ സമയം ഐ ലീഗിൽ ആയിരുന്നു കളിച്ചിരുന്നത്.  2017 ൽ റെഡ്ഡി അവരുടെ 2017-18 സീസണിലെ അസിസ്റ്റന്റ് കോച്ചായി എഫ്‌സി പൂനെ സിറ്റിയിലേക്ക് മാറി.സീസണിന്റെ അവസാനം അവരുടെ ഫോറിൻ കോച്ചിനെ പുറത്താക്കിയതിനെ തുടർന്ന് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനവും ഏറ്റെടുത്തിട്ടുണ്ട്.  


3. സഞ്ജോയ് സെൻ   
                                         നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെയുടെ യൂത്ത് ഡെവ്‌ലോപ്‌മെന്റിന്റെ തലവനായി പ്രവർത്തിക്കുന്ന ഫുട്‌ബോൾ മാനേജരാണ് സഞ്ജോയ് സെൻ.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മോഹൻ ബഗാൻ 2014-15ൽ ഐ-ലീഗും 2015-16 ൽ ഫെഡറേഷൻ കപ്പും നേടി.

 2010 ൽ സെൻ ഐ-ലീഗ് ക്ലബ് പ്രയാഗ് യുണൈറ്റഡ് എസ്‌സിയുടെ പരിശീലകനായിരുന്നു. കുറച്ചുകാലത്തിനുശേഷം മുഹമ്മദൻ സ്പോർട്ടിംഗ് 2013 സീസണിലെ പുതിയ ഹെഡ് കോച്ചായി സഞ്ജോയ് സെന്നിനെ നിയമിച്ചു.  അതിനുശേഷം അദ്ദേഹം 2013 ഡ്യുറാൻഡ് കപ്പ് നേടി, കൂടാതെ 2014 ഐ‌എഫ്‌എ ഷീൽഡും നേടി.
 2014 ഡിസംബറിൽ മോഹൻ ബഗന്റെ പരിശീലകനായി സെൻ നിയമിതനായി. മോഹൻ ബഗാനുമായി 2014-15 ഐ-ലീഗ് നേടി.  2001-02 ൽ കോച്ച് സുബ്രത ബട്ടാചാര്യയുടെ കീഴിൽ അവസാനമായി വിജയിച്ചതിന് ശേഷം 13 വർഷത്തിന് ശേഷം മോഹൻ ബഗൻ ഐ-ലീഗ് ട്രോഫി നേടി.  മോഹൻ ബഗാൻ എസിയുമായി 2015-16 ഇന്ത്യൻ ഫെഡറേഷൻ കപ്പും നേടി. 



4. ഗിഫ്റ്റ് റൈഖാൻ     
                                               ഇടത് കാൽ കളിക്കാരനും ഇപ്പോൾ പരിശീലകനുമായ ഗിഫ്റ്റ് റൈഖാൻ 1981 മെയ് 25 ന് മണിപ്പൂരിലെ മാപ്പോ സിങ്ടൂണിൽ ജനിച്ചു.  1999-2007 വരെ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം.  കളിച്ച ദിവസങ്ങളിൽ ബി‌എം‌എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്, എച്ച്‌എ‌എൽ, ഇന്ത്യൻ ബാങ്ക്, വാസ്‌കോ, ബി‌എം‌എൽ, പൂനെ എഫ്‌സി എന്നിവയ്ക്കായി റൈഖാൻ കളിച്ചു.  ഐ-ലീഗിൽ പോലും കളിച്ചു.

 2011 ൽ പൂനെ എഫ്‌സി അണ്ടർ -20 ടീമിന്റെ മുഖ്യ പരിശീലകനായി റൈഖാൻ നിയമിതനായി. 2012 ൽ 2012 ഐ-ലീഗ് അണ്ടർ -20 ൽ ഒന്നാം സ്ഥാനത്തെത്തി ടീമിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചു.

 പുതിയ ഹെഡ് കോച്ച് മൈക്ക് സോണിയുടെ സഹായിയായി പുണെ എഫ്‌സിയിലെ ആദ്യ ടീമിലേക്ക് റൈഖാനെ സ്ഥാനക്കയറ്റം നൽകിയതായി 2013 സെപ്റ്റംബറിൽ സ്ഥിരീകരിച്ചു.

 2018 ജൂണിൽ ഐസ്‌വാൾ എഫ്‌സി 2018-19 ഐ-ലീഗിന്റെ പ്രധാന പരിശീലകനായി നെറോക എഫ്‌സിയിൽ നിന്ന് റൈഖാൻ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു.  അടുത്ത വർഷം അദ്ദേഹം നെറോക്കയിലേക്ക് മടങ്ങി.  ഗോകുലം കേരളവുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു.



5. ഖാലിദ് ജമീൽ

ഇന്ത്യൻ അസോസിയേഷൻ ഫുട്ബോൾ മാനേജരും മുൻ കളിക്കാരനുമായ ഖാലിദ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി നാൽപത്തിയേഴ് മത്സരങ്ങൾ കളിച്ചു.  നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുടെ യുവജന വികസനത്തിന്റെ തലവനാണ്.                                               2007 ൽ മുംബൈ എഫ്‌സിയിൽ മിഡ്ഫീൽഡറായി ഖാലിദ് ജമിൽ ചേർന്നെങ്കിലും ക്ലബ്ബിനൊപ്പമുള്ള രണ്ട് വർഷത്തിനിടെ അവരോടൊപ്പം ഒരു ഗെയിം പോലും കളിച്ചില്ല.  2009 ൽ ജമീൽ വിരമിക്കൽ പ്രഖ്യാപിച്ചു.  വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം, അതേ ക്ലബ്ബിൽ നിന്ന് മാനേജർ ജീവിതം ആരംഭിച്ച അദ്ദേഹം പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള ഒരു മികച്ച സീസൺ നടത്തി.

 2017 ഐ-ലീഗ് സീസണിൽ ജമീൽ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു, അതേ വർഷം ഐസ്വാൾ എഫ്‌സി അദ്ദേഹത്തിന് കീഴിൽ ഐ-ലീഗ് ചാമ്പ്യന്മാരായി.  ഐ-ലീഗ് നേടിയ ആദ്യത്തെ വടക്കുകിഴക്കൻ ക്ലബ്ബായി ഐസ്വാൾ എഫ്‌സി ചരിത്രം എഴുതി.

 ഐസ്വാൾ എഫ്‌സിയുമായി ഐ-ലീഗ് നേടിയ ശേഷം, 2017-18 സീസണിൽ എതിരാളികളായ ക്ലബ് ഈസ്റ്റ് ബംഗാളിൽ മുഖ്യ പരിശീലകനായി ചേർന്നു.  ഈസ്റ്റ് ബംഗാൾ ഖാലിദ് ജാമിലിനെ ഹെഡ് കോച്ചായി ഒപ്പിട്ടു. റെക്കോർഡ് തകർച്ച 1.25 കോടി. ഇന്ത്യയുടെ മികച്ച ടോപ്പ് ടയർ ഫുട്ബോൾ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ പരിശീലകനായി.

 യുവജന വികസന മേധാവിയായും 2019 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായും നിയമിക്കപ്പെട്ടു.

CREDIT: INDIAN FOOTBALL FOR WORLD CUP

Sunday, June 16, 2019

ദയനീയം അർജന്റീന


കോപ അമേരിക്ക ടൂർണമെന്റിലും  അർജന്റീനക്ക് തോൽ വിതുടക്കം.കൊളംബിയായോട് രണ്ട് ഗോളിന്റെ ദയനീയ തോൽവി.മൈതാനത്ത് ആക്രമണ ഫുട്ബാലോ ഗോൾവല ലക്ഷ്യംവെച്ഛ് ഒരു ഷോട്ടോ ഇല്ലാതെ അർജന്റീന ഉഴറി.ഈ ടീം ടൂർണമെന്റ്ൽ ഏതുവരെ എത്തുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Monday, March 18, 2019

കളിയെഴുത്തിന് ചില പൊടിക്കൈകൾ





കളിയെഴുത്തിന് ചില പൊടിക്കൈകൾ.. 
കേരളത്തിൽ ഫുട്ബോൾ ട്രോളന്മാർക്ക് യാതൊരു പഞ്ഞവുമില്ല.. എന്നാൽ ഒരു കളിയെ വിശകലനം ചെയ്യുന്നതിലോ റിപ്പോർട്ട്‌ ചെയ്യുന്നതിലോ ആരും  വലിയ താല്പര്യം കാണിക്കുന്നതായി കണ്ടിട്ടില്ല. എഴുത്തിനെ കുറിച്ച് അറിവില്ലാത്തതോ എങ്ങെനെ എഴുതണം എന്നറിയാത്തതോ ആണ് നിങ്ങളുടെ ബുദ്ധിമുട്ടെങ്കിൽ അതിന്  ഒരു പരിധി വരെ പരിഹാരം കാണാവുന്ന പൊടിക്കൈകൾ ഇതാ..

1.ഭാഷ : മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം. അതിനായി മലയാള സാഹിത്യമൊ ഗ്രാമറോ  പഠിക്കണം എന്നില്ല. നമ്മൾ സാധാരണ സംസാരിക്കുന്ന സിമ്പിൾ മലയാളം തന്നെ ഉപയോഗിച്ച് എഴുതുക.പക്ഷെ സാധാരണ ട്രോളുകളിലൊക്കെ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. പരമാവധി മലയാളം ഉപയോഗിക്കുക.ഇനി നമ്മുടെ മനസ്സിൽ ഇംഗ്ലീഷ് വക്കാണ് വരുന്നത് എങ്കിൽ അതിന്റെ ലളിതമായ മലയാളം അർത്ഥമോ അല്ലെങ്കിൽ ആ ഇംഗ്ലീഷ് വാക്ക് തന്നെയോ ഉപയോഗിക്കാം. 
 
2.വായന : മലയാളം പത്രങ്ങൾ,മാസികകൾ, ഫേസ്ബുക്കിലും മറ്റും വരുന്ന സ്പോർട്സ് സംബന്ധമായ ലേഖനങ്ങൾ,അങ്ങിനെ എന്തും. നന്നായി വായിക്കുന്നവന് നനന്നായി ഭാഷ വഴങ്ങും.നന്നായി എഴുതാനും സാധിക്കും. ചില ഉപമകൾ, ശൈലികൾ എന്നിവ നമുക്ക് കിട്ടുന്നത് വായനയിലൂടെയാണ്.മാത്രമല്ല പ്രശസ്തരുടെ വാക്കുകൾ, ഉദ്ധരണികൾ (quotes) എന്നിവയൊക്കെ ലേഖനങ്ങളിൽ ഉൾപ്പെടുത്തി മനോഹരവുമാക്കാം. 

3.അറിവ് സമ്പാദിക്കൽ : നമ്മൾ എഴുതാൻ പോകുന്ന വിഷയം, അതിനെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ച് നല്ല അറിവ് വേണം. ഉദാഹരണത്തിന് ഒരു ടീമിനെ കുറിച്ചെഴുതുമ്പോൾ കളിക്കാർ, കോച്ച്, മുൻകാല ചരിത്രം, പ്രകടനമികവ്, നേട്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അറിയണം. ടീമിനെ കുറിച്ചുള്ള റിപോർട്ടുകൾ, വിക്കിപീഡിയ എന്നിവയൊക്കെ നമുക്ക് റഫറൻസിനായി ഉപയോഗിക്കാം. 

4. ഉള്ളടക്കം : നമ്മൾ എഴുതാൻ പോകുന്ന വിഷയം എന്തിനെകുറിച്ചാണ്, അതിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം, എന്നൊക്കെ ഒരു രൂപരേഖ മനസ്സിൽ ആദ്യം ഉണ്ടാക്കിയാലെ നമ്മുടെ എഴുത്തിനു ഒരു ഒഴുക്കും വൃത്തിയും ഒക്കെ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിന് ഒരു കളിക്കാരനെ കുറിച്ചുള്ള റിപ്പോർട്ട്‌ ആണ് ഉദ്ദേശമെങ്കിൽ അയാളുടെ ആദ്യകാലം മുതൽ ഇതുവരെ ഉള്ള കളി ജീവിതത്തിന്റെ ഒരു ചെറിയ സംഗ്രഹം,കളിച്ച ടീമുകൾ, അവിടുത്തെ  അയാളുടെ പ്രധാന പ്രകടനങ്ങൾ, നേടിയ പുരസ്‌കാരങ്ങൾ എന്നിങ്ങനെ മൊത്തത്തിൽ ഒരു റിപ്പോർട്ടിന്റെ ചെറിയ  രൂപം മനസ്സിൽ ഉണ്ടാവാണം. എന്നിട്ട് അതു നമ്മുടെ എഴുതിനനുസരിച്ച് വിശദീകരിച്ചു, നല്ല ശൈലിയോട് കൂടി എഴുതാം. 

5. ക്ഷമ,സമാധാനം  : ഒരു ലേഖനമോ മറ്റോ എഴുതുമ്പോൾ ക്ഷമയും സമാധാനവുമെല്ലാം  അത്യന്താപേക്ഷിതമാണ്. വാക്കുകൾ കിട്ടാതിരിക്കുക, എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുക എന്നിവയൊക്കെ ചെയ്യുമ്പോൾ അതിൽ അസ്വസ്ഥരാവരുത്. മനസ്സ് സ്വസ്ഥമാകുകയും നമ്മുടെ ചിന്തകൾ എഴുതുന്ന വിഷയത്തിൽ മാത്രം നിർത്തുകയും ചെയ്താൽ വളരെ നന്നായി എഴുതാൻ സാധിക്കും. തിരക്ക് പിടിച്ചു  ചെയ്താൽ ഒരു കാര്യവും അത്ര നന്നായെന്ന് വരില്ല.  
6.ആത്മവിശ്വാസം :
നമുക്ക് ഒരു വിഷയത്തെ കുറിച്ച് എഴുതാൻ സാധിക്കും എന്നും താൻ എഴുതുന്നത് തന്റെ അറിവിൽ സത്യസന്ധവുമാണ് എന്ന് നമുക്ക് വിശ്വാസം വേണം. എഴുതിയതിൽ തെറ്റോ അക്ഷരംപിശകോ ഉണ്ടെങ്കിൽ അതു തിരുത്താനായി രണ്ടുമൂന്നു പ്രാവശ്യം നന്നായി വായിച്ചു നോക്കുന്നത് നല്ലതാണ്. ഇനി നമ്മുടെ എഴുത്തുകളിൽ എന്തെങ്കിലും പിശകുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതു സ്വീകരിക്കാനും തിരുത്തേണ്ടത് തിരുത്താനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കാൻ മടിക്കരുത്. ഒരാളും എല്ലാം തികഞ്ഞവനല്ല. തെറ്റ് മനസ്സിലാക്കി തിരുത്തുമ്പോൾ നമ്മുടെ അറിവും കഴിവും കൂടുകയേ ഉള്ളൂ.  
7.തലക്കെട്ടും വാൽകഷ്ണവും :
എഴുതിയ ലേഖനത്തിന് മികച്ച ഒരു തലക്കെട്ട് നിർബന്ധമാണ്. എഴുതിയ വിഷയത്തെ സ്പർശിക്കുന്നതായിരിക്കണം തലക്കെട്ട്. അതുപോലെ എഴുതിയ വിഷയത്തെ സംബന്ധിക്കാത്ത എന്നാലും ആ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് വാൽകഷ്ണം എന്ന രീതിയിൽ അവസാനം കൊടുക്കാവുന്നതാണ്.
നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നിയത് കൊണ്ടാണ് വത്യസ്തമായ ഈ വിഷയം പങ്കു വെച്ചത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, അനുകരണീയമെന്ന് തോന്നിയെങ്കിൽ ഫുട്ബോൾ സംബന്ധമായ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് നിങ്ങൾക്കും എഴുതാം. എഴുതിയ ലേഖനങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. മികച്ച ലേഖനങ്ങൾ സൗത്ത് സോക്കേഴ്സ് പേജിൽ പോസ്റ്റ്‌ ചെയ്യും. മാത്രമല്ല നിങ്ങൾക്ക് പ്രോത്സാഹനമായി ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും. 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Friday, January 25, 2019

കോപ അമേരിക്ക 2019 : ഗ്രൂപ്പുകളായി





      46ആം കോപ അമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പുകളുടെ തീരുമാനമായി.ജൂണ് 14 മുതൽ ജൂലൈ7 വരെ ബ്രസീൽ വെച്ചാണ് ലാറ്റിനമേരിക്കൻ പോരാട്ടങ്ങൾ. ആതിഥേയരായ ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ നേരിടും. പെറു, വെനസ്വേല എന്നിവയാണ് ഗ്രൂപ്പിലെ മറ്റു  ടീമുകൾ.
     കരുത്തരായ  അർജന്റീനയോടൊപ്പം കൊളംബിയ, പരാഗ്വയ്,ഖത്തർ എന്നീ ടീമുകളാണ്.
   ഗ്രൂപ്പ് സി യിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം  ഉറുഗ്വായ്, ഇക്വഡോർ, ജപ്പാൻ എന്നിവരാണ്. ജപ്പാൻ, ഖത്തർ ടീമുകൾ അതിഥി രാജ്യങ്ങളായിട്ടാണ് ടൂര്ണമെന്റിനെത്തുന്നത്.

*Southsoccers - Together for Indian Football*

മാഞ്ചസ്റ്റർ സിറ്റി - ചെൽസി ഫൈനൽ





      ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ - ചെൽസി കലാശപോരാട്ടം. രണ്ടാം സെമിഫൈനലിൽ ടോട്ടൻഹമിനെ പെനാൽറ്റി  ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് ചെൽസിയുടെ ഫൈനൽ പ്രവേശനം. നിശ്ചിത സമയത്ത് മൊത്തം സ്കോർ 2-2 പാലിച്ചതിനെത്തുടർന്നു അധികസമയം കളിക്കാതെ പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.
     നേരത്തെ, മാഞ്ചസ്റ്റർ സിറ്റി അഗ്രഗേറ്റ് സ്കോർ 10 -0 നു ബർട്ടനെ തോൽപിച്ചു ഫൈനലിൽ കടന്നിരുന്നു. ഫെബ്രുവരി 24നു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.                                       *Southsoccers - Together for Indian Football*

Sunday, January 6, 2019

ഗുർപ്രീത് ക്യപ്റ്റൻ ആകാൻ സാധ്യത


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഗുർപ്രീത് സന്ധുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങാൻ സാധ്യത. ജിങ്കൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ സുനിൽ ഛേത്രിക്ക് ഇതിൽ വിയോജിപ്പ് ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഛേത്രിയും കോൺസ്റ്റൻറ്റൈനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അറിയുന്നു  ഇങ്ങനെ ഒരു അവസരത്തിൽ ആണ് ജിങ്കനെയും ഛേത്രിയെയും ഒഴിവാക്കി സന്ധുവിനെ ക്യാപ്റ്റൻ ആക്കിയത് എന്നറിയുന്നു.

Thursday, December 6, 2018

ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷി..ക്രിസ്റ്റ്യാനോ ജൂനിയർ


" അയാൾകെന്താണിത്ര പ്രത്യേകത ?? വെറുമൊരു സാധാരണ കളിക്കാരൻ മാത്രമല്ലേ അയാളൂം ?? " ഒരു സീനിയർ കോച്ച് ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ച് അന്നത്തെ ഈസ്റ്റ് ബംഗാൾ കോച്ച് സുഭാഷ് ഭൗമികിനോട് ചോദിച്ച ചോദ്യമാണിത്.ഭൗമികിന്റെ ഉത്തരം " 89 മിനിറ്റും 30 സെകണ്ടും അയാൾ ഗ്രൗണ്ടിൽ വെറും സാധാരണക്കാരൻ മാത്രമായിരിക്കും, പക്ഷേ ബാക്കിയുള്ള 30 സെകന്റിൽ അയാളിലെ അസാധാരണത്വം നിങൾക്ക് കാണാം. ആ 30 സെകണ്ട് മാത്രം മതി അയാൾക് വിജയഗോൾ നേടാൻ ". ഈ ഉത്തരം മാത്രം മതി ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ എന്ന  സാധരണക്കാരനായ ഫുട്ബോൾ താരത്തിന്റെ പ്രതിഭയും മഹത്വവും മനസിലാക്കാൻ.

വെറും ഒരു വർഷം മാത്രമാണ് അയാൾ ഇന്ത്യയിൽ ഫുട്ബോൾ കളിച്ചത്.  എന്നിട്ടും അയാൾ ഇന്ത്യൻ ഫുട്ബോളിന് എങനെ മറക്കാൻ പറ്റത്തവനായി ?? ഒരുത്തരമേയുള്ളൂ, അയാൾ ഇന്ത്യക് നൽകിയത് മഹത്തായ ബ്രസീലിയൻ ഫുട്ബോളിന്റെ മനോഹാരിത മാത്രമായിരുന്നില്ല. സ്വന്തം ജീവൻ കൂടിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ രക്തസാക്ഷിയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ.

2003 ഡിസംബറിലാണ് അയാൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്.  ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ പ്രതിരോധനിര താരം ഡഗ്ലസ് ഡാ സില്വയാണ് ജൂനിയറിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത്. മുൻപ് കളിച്ചുകൊണ്ടിരുന്ന ബ്രസീലിയൻ ക്ലബായ അമെരിക ഫുട്ബോൾ ക്ലബിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ ഈസ്റ്റ് ബംഗാൾ ഓഫർ നൽകിയ 15 ലക്ഷം എന്ന തുക തന്നെ ധാരാളമായിരുന്നു ജൂനിയറിന്. മറിച്ചൊന്നു ചിന്തിക്കുക കൂടി വേണ്ടിയിരുന്നില്ല. അതങനെയാണല്ലോ. 4000ത്തിലധികം രജിസ്റ്റ്രേർഡ് പ്രഫഷണൽ താരങൾ ഉള്ള സാവോ പോളോയിൽ നിന്ന് അന്നന്നത്തേക്കൂള്ളത് കിട്ടാൻ തന്നെ കഷ്ടപെടുന്ന കാലമായിരുന്നു അത്. അമ്മയും ഭാര്യ ജൂലിയാനയും ഉൾപെടുന്ന കുടുംബം, വീട്ടു വാടക എല്ലാം കൂടി നടത്തികൊണ്ടു പോകാൻ ഈ ഓഫർ കണ്ണുമടച്ച് സ്വീകരിക്കാൻ തന്നെ ജൂനിയർ തീരുമാനിച്ചു. അങനെ 2003ഇൽ ലോകത്തിലെ ഫുട്ബോൾ വിപണിയിലേക്ക് മറ്റൊരു ബ്രസീലിയൻ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയർ ഇന്ത്യയിലെത്തി.

ക്രിസ്റ്റ്യാനോ വരുന്നതിന് മുൻപ് ആ വർഷത്തെ ദേശീയ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ തുടക്കം പരിതാപകരമായിരുന്നു. ആകെ കളിച്ച 3 കളികളിൽ 1 തോൽവി, രണ്ട് സമനില. ഈ നിലയിൽ നിൽകുന്ന ഒരു ടീമിലേക്ക് 26 ആം നമ്പർ ജേഴ്സിയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് നടന്ന് വരുന്നത് തങളുടെ രക്ഷകനാണെന്ന് ഈസ്റ്റ് ബംഗാൾ ഫാൻസ് അറിഞ്ഞിരുന്നില്ല. ആരും അങനെയൊരു താരോദയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് ദേശീയ ലീഗ് കണ്ടത് പുതിയൊരു സൂപ്പർ താരത്തെയാണ്. 18 മൽസരങളിൽ 15 ഗോളുകൾ, സഹതാരം ബൈച്ചുങ് ബൂട്ടിയയുമൊത്ത് ദേശീയ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം. ( ബൂട്ടിയ 12 ഗോളുകൾ നേടീ ), ആ വർഷത്തെ ദേശീയ ലീഗ് ഈസ്റ്റ് ബംഗാളിന്റെ ഷെൽഫിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലിയൻ മാന്ത്രികന്റെ കാലുകളായിരുന്നു. വെറും 18 മൽസരങൾ കൊണ്ട് ഇന്ത്യയിലേ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയർ. തൊട്ടടുത്ത വർഷം ഗോവൻ വമ്പന്മാരായ ഡെമ്പോയിലേക്ക് കൂടുമാറിയത് ആ വർഷത്തേ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസിൽ. 22 ലക്ഷം രൂപയ്ക്. ബ്രസീലിൽ ജനിച്ചു വളർന്ന ക്രിസ്റ്റ്യാനോയ്ക് കൊൽകത്തയേക്കാൾ ചേരുന്നത് ഗോവയായിരിക്കും എന്നതും കൂടി കണക്കിലെടുത്തായിരുന്നു ബംഗാൾ വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്.

2004ലെ ഫെഡറേഷൻ ഫൈനൽ. ഡെമ്പോയ്ക് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മേജർ ടൂർണമെന്റ് ഫൈനൽ. ബംഗലുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങിയപ്പോൾ ആരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് തങൾ സാക്ഷിയാകാൻ പോകുന്നതെന്ന്. മോഹൻ ബഗാനും ഡെമ്പോയും തമ്മിലുള്ള വാശിയേറിയ പോരട്ടം, ഇന്ത്യയിലേ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം ഡെംമ്പോ ഗോവയുടെ വെളുത്ത 10ആം നമ്പർ കുപ്പായത്തിൽ നിറചിരിയോടെ. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെമ്പോ മൽസരത്തിൽ ലീഡെടുത്തു. താൻ എന്ത് കൊണ്ട് ഏറ്റവും മൂല്യമുള്ള താരമായി എന്ന് വിളിച്ചറിയിക്കുന്ന ക്ലിനികൽ ഫിനിഷിംഗോടു കൂടിയ ഒന്നാംതരം ഗോൾ ബഗാൻ വലയിൽ തറഞ്ഞിറങുന്നത് നോക്കി നിൽകാനെ ബഗാൻ ഗോളി സുബ്രതോ പാലിന് സാധിച്ചുള്ളൂ. രണ്ടാം പകുതിയുടെ 78 ആം മിനുറ്റ്, ബഗാൻ ബോക്സിലേക്ക് കുതിച്ചു കയറുന്ന ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ഇടതു വിംഗിൽ നിന്ന് ഡെമ്പോ താരം ലാസറുസ് ഫെർനാണ്ടസിന്റെ ഉഗ്രൻ ലോഫ്റ്റഡ് ലോംഗ് ക്രോസ്. അപകടം മണത്ത സുബ്രതോ, ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ടെക് കുതിച്ചു, പക്ഷേ ബോക്സിനു തൊട്ടു പുറത്ത് വെച്ച് ക്രിസ്റ്റ്യാനൊ പന്ത് തന്റെ വലം കാലു കൊണ്ട്  ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു തന്റെ രണ്ടാം ഗോളും ഡെമ്പോയുടെ വിജയവും പോകറ്റിലാക്കിയെങ്കിലും അനിവാര്യമായിരുന്ന തന്റെ വിധിയെ തടയാൻ അയാൾക്ക് സാധിച്ചില്ല.  തന്നെ തടയാൻ വന്ന സുബ്രതോയുമായി കൂട്ടിയിടച്ച ക്രിസ്റ്റ്യാനോ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. ഒരു ഗോളും ആഘോഷിച്ചില്ല. ഗോളുകൾ മാത്രം നേടിയ ആ താരത്തിന് വിധി പക്ഷേ നൽകിയത് ചുവപ്പ് കാർഡായിരുന്നു. ജീവന്റെ വിലയുള്ള ചുവപ്പ് കാർഡ്.


ഡെമ്പോ താരങൾ വിജയമാഘോഷികുമ്പോൾ കൂട്ടിയിടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട് സൈഡ് ലൈനിൽ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സ്വാഭാവികമായ ഗോൾ ആഘോഷമായിരിക്കും എന്ന് കരുതി, പക്ഷേ അസ്വാഭാവികത മണത്ത സഹതാരങളായ റാന്റി മാർട്ടിൻസും കെ.സി പ്രകാശും ഓടി വന്ന് കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവൻ പിടിച്ചു നിർത്താനും ബോധം തിരിച്ചെടുക്കാനും പരിശ്രമിക്കുന്നുണ്ടായിരുന്നു. കെ.സി മെഡികൽ സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ഇച്ഛാശക്തിയുടെയും സംഘടനാപാടവത്തിന്റെയും ഫലമായി ആവശ്യത്തിന് മെഡികൽ സ്റ്റാഫുകളോ ആംബുലൻസോ സജ്ജീകരിച്ചിട്ടില്ലായിരുന്നു. ഏറേ വൈകി ബാംഗ്ലൂർ ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും വിലപ്പെട്ട  ആ ജീവൻ നമുക്ക് നഷ്ടപെട്ടു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് വെറും ചടങുകൾ. മൽസരം 2-0 ത്തിന് ഡെമ്പോ സ്വന്തമാക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിലും സ്റ്റേഡിയത്തിലും ഉയർന്നത് ഒരു ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർഥനയായിരുന്നു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി കൊണ്ട് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക അറിയിപ്പ് അവരെ തേടിയെത്തി. " CRISTIANO JUNIOR IS NO MORE ". ഡ്രസ്സിംഗ് റൂമിലിരുന്ന് പൊട്ടി കരയാനല്ലാതെ കോച്ച് അർമാണ്ടോ കൊളോസൊയ്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ഫുട്ബോളിനെ പ്രണയിച്ചവൻ, ഗോളുകളിൽ സന്തോഷം തിരഞ്ഞവൻ ഒടുവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങി. ഒരുപക്ഷേ അല്പം നേരത്തെ അവശ്യ ചികിത്സ കിട്ടിയിരുന്നെങ്കിൽ നിലനിർത്താമായിരുന്ന ഒരു ജീവൻ, അധികൃതരുടെ അനാസ്ഥയുടെ അടയാളമായി ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷിയായി ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു.

"ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ : ഇന്ത്യൻ ഫുട്ബോളിലെ ജ്വലിക്കുന്ന താരകം നീ... ഓർമകളിൽ നിനക്ക് മരണമില്ല.... "

( ക്രിസ്റ്റ്യാനോ ജൂനിയറിനോടൂള്ള ആദര സൂചകമായി ഡെമ്പോ ഗോവ തങളൂടെ 10ആം നമ്പർ ജേഴ്സി എന്നന്നേക്കുമായി പിൻവലിച്ചു )

മിഥുൻ വാവ ( റോയൽ സ്പോർട്സ് അരീന )

Friday, September 7, 2018

വെസ്ലി സ്‌നൈഡർ കാവ്യാത്മകമായി വിടവാങ്ങി. കടുത്ത ഹോളണ്ട് ആരാധകനായ നാസർ മാലിക് എഴുതുന്നു.


അർഹത ഉണ്ടായിട്ടും ബാലൻ ഡി ഓർ പുരസ്ക്കാരം നിഷേധിക്കപ്പെട്ട വെസ്ലി സ്‌നൈഡർ എന്ന ഡച്ച്  ഇതിഹാസ താരത്തിന് കാലം കരുതി വെച്ച സമ്മാനം അതിലും വലുതായിരുന്നു ,  മധുരമുള്ളതായിരുന്നു  ഒരു പക്ഷെ  വിടവാങ്ങൽ  ഇത്രയേറെ കാവ്യാത്മകമായ മറ്റൊരു താരവും ഫുട്‌ബോൾ ലോകത്ത് കാണില്ല

ആംസ്റ്റർഡാം അറീനനയിലെ തിങ്ങി നിറഞ്ഞ ഓറഞ്ച് ആരാധകർക്കിടയിൽ അവസാന മത്സരം കളിക്കാൻ ക്യാപ്റ്റനായി സ്‌നൈഡർ ഇറങ്ങിയത് തൊട്ട് പ്രിയപ്പെട്ട താരത്തിന്റെ പേര് ഗ്യാലറിയിൽ ആവേശത്തോടെ ആരാധകർ മുഴക്കി കൊണ്ടിരുന്നു , ഭൂരി ഭാഗം പുതു തലമുറയുമായി  ഇറങ്ങിയ ഹോളണ്ട് ടീം പെറുവിന് മുന്നിൽ താളം കണ്ടെത്താൻ വിഷമിച്ചു വൈകാതെ തന്നെ ഹോളണ്ട് പോസ്റ്റിൽ ഗോളും വീണു , ഗോൾ വീണ ശേഷവും തണുപ്പൻ കളിയാണ് ഹോളണ്ട് കളിച്ചു വന്നത് എന്നാൽ പ്രായം തളർത്താത്ത പോരാട്ട വീര്യം കാണിച്ച സ്‌നൈഡർ തന്റെ സ്വത സിദ്ധമായ ശൈലിയിൽ തലങ്ങും വിലങ്ങും പ്രതിരോധ നിര കീറി മുറിച്ചു പാസുകൾ നൽകി പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ മുന്നേറ്റ നിരക്കായില്ല ആദ്യ ഗോൾ വീണ ശേഷം പാർക്കിഗ്‌ ഗെയിമിലേക്ക് തിരിഞ്ഞ പെറുവിന്റെ പ്രതിരോധം തകർക്കലും എളുപ്പമായിരുന്നില്ല ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഡെപ്പെ നടത്തിയ കഠിന ശ്രമങ്ങളും പാഴായി പോയി , കെട്ടുറുപ്പില്ലാത്ത കളിയുമായാണ് ഹോളണ്ട് ആദ്യ പകുതിക്ക് ശേഷം മൈതാനം വിട്ടത്

രണ്ടാം പകുതിയിൽ ഹോളണ്ട് കോച്ച് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ  ഇറക്കിയത് അതിൽ സ്ട്രൂമാന് പകരം ഇറങ്ങിയത് ഹോളണ്ടിന്റെ ഭാവി പ്രതീക്ഷയായ ഫാങ്കി ഡീ ജോംഗ് എന്ന 21 കാരനായ മിഡ് ഫീൽഡറായിരുന്നു മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ വരാൻ പോകുന്ന സ്‌നൈഡർ അല്ലെങ്കിൽ വേണ്ട  സ്‌നൈഡർക്ക് പകരമായി ഹോളണ്ടിന് ലഭിച്ച ഭാഗ്യ താരം , ആദ്യ പകുതിയിൽ കണ്ട ഹോളണ്ട് ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത് . കെട്ടുറപ്പോടെ ഉണർന്ന് കളിക്കുന്നു . ഇതിഹാസ താരത്തിന്റെ വിട വാങ്ങൽ മത്സരം പരാജയത്തോടെ ആവരുത് ജയിച്ചേ തീരു എന്ന ഉറച്ച തീരുമാനത്തിൽ പന്ത് തട്ടുന്ന ഹോളണ്ടിനെയാണ് കണ്ടത് .  രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റുകൾ ശേഷം മിഡ് ഫീൽഡിൽ കവിത രചിക്കുന്ന സ്‌നൈഡറിൽ നിന്നും തന്റെ എക്കാലത്തെയും ക്ളാസിക് ടച്ചുള്ള ഒരു മനോഹര പാസ് പെറു ഡിഫൻഡർമാർക്കിടയിലൂടെ നൽകുന്നു , ഓഫ് സൈഡ് ട്രാപ്പ് പോലും കഭിളിപ്പിച്ചു നൽകിയ പാസ് വാർമർക്ക് ഗോളി മാത്രം നിൽക്കെ അനായാസം ഗോളാക്കി മാറ്റാമായിരുന്നു എന്നാൽ വാർമാർ സുന്ദരമായ പാസ് തുലച്ചു കളഞ്ഞു എന്ന് പറയാം , കടുത്ത നിരാശ പടർന്ന സ്‌നൈഡറുടെ മുഖം കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി കാരണം ഓറഞ്ച് ജേഴ്സിയിൽ അവസാന മത്സരം ജയിച്ചു കൊണ്ട് വിട വാങ്ങുവാൻ അത്രക്ക് ആ മുഖം ആഗ്രഹിച്ചിരുന്നു . കളിയുടെ 60 മത്തെ മിനിറ്റിലാണ് ഫുട്‌ബോൾ ലോകം ഇന്നെ വരെ കണ്ട ഏറ്റവും സുന്ദരവും കാവ്യാത്മകവുമായ വിടവാങ്ങലിന് ലോകത്തെ ഫുട്‌ബോൾ പ്രേമികൾ സാക്ഷിയായയ് , ആരാണോ തന്റെ റോൾ ഇനി തൊട്ട് ഓറഞ്ച് ജേഴ്സിയിൽ ഏറ്റെടുക്കാൻ പോവുന്നത് അതെ ' ഫ്രാങ്കി ജീ ഡോങ്കിൽ ' നിന്ന് സ്നൈഡറെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ പാസ് വരുന്നു ,  അളന്ന് മുറിച്ചു നൽകിയ പാസ് ഡെപ്പെ അനായാസം പെറുവിന്റെ ഗോൾ വലയിലേക്ക് കയറ്റി വിടുന്നു , ഗോൾ വീണപ്പോൾ സ്‌നൈഡറുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഫ്രാങ്ക് ഡീജോ ങ്കിനെ പോയി കെട്ടി പുണരുന്നു ' ഇനി എനിക്ക് ധൈര്യമായി മടങ്ങാം എല്ലാം ഇവിടെ ഭദ്രം ' എന്ന ആത്മവിശ്വാസം ആ മുഖത്ത് തെളിഞ്ഞു , അതോടൊപ്പം ഗ്യാലറിയിൽ നിന്നും അനൗൺസ്മെന്റ് വരുന്നു  ' ബെഞ്ചമിൻ വെസ്ലി സ്‌നൈഡർ ' എന്ന നമ്മുടെ പ്രിയപ്പെട്ട താരം വിട വാങ്ങുന്നു ' ആ നിമിഷം സ്‌നൈഡർ ഗ്യാലറിയിലേക്ക് കൈ ഉയർത്തി കാണിച്ചു കൊണ്ട് സഹ കളിക്കാരെ ആശ്ലേഷിച്ചു ഗ്രൗണ്ട് വിടുന്നു . ഇത്രയും സുന്ദരമായ ഒരു വിടവാങ്ങൽ ആർക്കാണ് ലഭിച്ചു കാണുക . സ്നൈഡർ നൽകിയ പാസിലാണ് സമനില ഗോൾ പിറന്നത് എങ്കിൽ അതിന്റെ കാവ്യ ഭംഗി തന്നെ നഷ്ടമായേനെ , ഒരു ഇതിഹാസ സീനിയർ താരത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം ഹോളണ്ടിന് വേണ്ടിയുള്ള ആദ്യ കളിയിൽ തന്നെ സമ്മാനിച്ച ഫ്രാങ്കി നീ മാസാണ് ഇതിൽ പരം നിനക്ക് എന്താണ് നൽകാൻ കഴിയുക ?

ഗ്രൗണ്ട് വിട്ട ശേഷവും കളിക്കളത്തിൽ ഉറ്റു നോക്കിയിരുന്ന സ്‌നൈഡർക്ക് വിരുന്നൊരുക്കി ഓറഞ്ച് പട പ്രോംസിന്റെ സുന്ദരമായ നീക്കത്തിലൂടെ ഡെപ്പെ തന്റെ മനോഹരമായ രണ്ടാം ഗോൾ നേടിയപ്പോൾ ടീമെന്ന നിലക്കും ഓറഞ്ച് പട  സ്‌നൈഡർക്ക് അവിസ്മരണീയ ജയം സമ്മാനിച്ചു ,  ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങൾ ഹോളണ്ടിനായി കളിച്ച നായകന് ജയത്തോടെയുള്ള രാജകീയമായ വിടവാങ്ങൽ നൽകി

ഫ്രാൻകി ഡീ ജോങ്ക്  ഓറഞ്ച് ഉമ്മകൾ

വീ ലൗ വ്യൂ സ്‌നൈഡർ 

Friday, August 31, 2018

ഡെലേ അലി ചലഞ്ച് ഏറ്റെടുത്ത് രൺബീർ കപൂർ വെല്ലുവിളിച്ചിരിക്കുന്നത് മൂന്ന് മുംബൈ എഫ്സി താരങ്ങളെ.


ടോട്ടൻഹാം ഹോട്ട്സ്പറിന്റെ  ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.

മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.

മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ  സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..

Monday, August 13, 2018

സ്പാനിഷ് താരം ഡേവിഡ് സിൽവ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു




സ്പാനിഷ് മധ്യനിര താരം ഡേവിഡ് സിൽവ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ട്വിറ്ററിൽ പങ്കുവെച്ച കത്തിലൂടെയാണ്  താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പാനിഷ് മധ്യനിരയിലെ പ്രധാനിയായിരുന്ന സിൽവ 2008 യൂറോ കപ്പ്, 2010 ലോകകപ്പ്,2012 യൂറോ കപ്പ് എന്നിവ സ്പെയിനിന് നേടിക്കൊടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 129 മത്സരങ്ങളിൽ സ്പാനിഷ് കുപ്പായം അണിഞ്ഞ താരം 37 ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ താരം ക്ലബ്ബ് ഫുട്ബോളിൽ തുടരും. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് ഡേവിഡ് സിൽവ

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്; മെസ്സിക്ക് ബാഴ്സ കുപ്പായത്തിൽ 33ാം കിരീടം


സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്. കോപ ഡെൽ റേ റണ്ണേഴ്സായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്സ 13 തവണയും സ്പാനിഷ് സൂപ്പർ കപ്പ്  സ്വന്തമാക്കിയത്. പുതിയ നായകൻ മെസ്സിക്ക് കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. പ്രതിരോധ നിര താരം ജെറാഡ് പിക്വെ മുന്നേറ്റ നിര താരം ഓസ്മൻ ഡെംബലെയും ബാഴ്സക്കായി ഗോൾ നേടി. പാബ്ലോ സറാബിയയാണ് സെവിയ്യക്കായി വലകുലുക്കിയത്.

സൂപ്പർ താരങ്ങളെല്ലാം അണിനിരത്തിയാണ് ബാഴ്സ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ സ്പാനിഷ് ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഒമ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയിലൂടെ സെവ്വിയ്യ മുന്നിലെത്തി. 42 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സക്ക് മറുപടി നൽകാൻ. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും പ്രതിരോധ നിര താരം ജെറാഡ് പിക്വെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 78 ആം മിനുട്ടിൽ ഓസ്മൻ ഡെംബലെയും ഉഗ്രൻ ഷോട്ട് സെവിയ്യയുടെ വലയിലാക്കി ബാഴ്സ ലീഡ് നേടി. 91 ആം മിനുട്ടിൽ സമനില പിടിക്കാൻ ലഭിച്ച അവസരം സെവിയ്യയുടെ ഫ്രഞ്ച്  ബെൻ യെഡർ  താരം കളഞ്ഞു കുളിച്ചു. യെഡററുടെ പെനാൽറ്റി കിക്ക് കൈപിടിയിലാക്കി ഗോൾ കീപ്പർ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷകനായി.

ബാഴ്സ കുപ്പായത്തിൽ മെസ്സി പുതിയ റെക്കോർഡും സ്വന്തമാക്കി.ബാഴ്സക്ക് വേണ്ടി ഏറ്റവും കിരീടങ്ങൾ നേടിയ താരമായി സൂപ്പർ താരം മാറി. ബാഴ്സ യിൽ മെസ്സിയുടെ 33ആം കിരീടമായിരുന്നു ഇത്

Labels

Followers