Showing posts with label World Cup 2018. Show all posts
Showing posts with label World Cup 2018. Show all posts

Monday, June 18, 2018

നാലായിരം കിലോമീറ്റര്‍ താണ്ടി റഷ്യൻ ലോകകപ്പ്‌ കാണാന്‍ മലയാളി.


നാലായിരം കിലോമീറ്റര്‍ താണ്ടി റഷ്യൻ ലോകകപ്പ്‌ കാണാന്‍ മലയാളി. ഇരുപ്പത്തിയെട്ടുക്കാരനായ ക്ളിഫിന്‍ ഫ്രാന്‍സിസ് ആണ് ഈ സാഹസത്തിനു മുതിര്‍ന്ന മലയാളി.

ആലപുഴ ചേര്‍ത്തലയിലെ തുറവൂര്‍ സ്വദേശിയാണ് ഇദേഹം. എറണാകുളത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കണക്ക് അദ്ധ്യാപകനാണ് ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ ദിവസമാണ് നാലായിരം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇദേഹം മോസ്ക്കോയില്‍ എത്തിയത്.

ഒരു മത്സര ടിക്കറ്റ് മാത്രമാണ് ഇദ്ദേഹത്തിന്റെ കൈയില്‍ ഉള്ളത്. ജൂണ്‍ 26നു നടക്കുന്ന ഫ്രാന്‍സ് / ഡെന്മാര്‍ക്ക് മത്സരം കാണാന്‍ മാത്രമാണ് ഇദേഹത്തിന്‍റെ കൈയില്‍ ടിക്കറ്റ് ഉള്ളത്. സ്വന്തം വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച പണവുമായാണ്‌ ഇദേഹം റഷ്യയിലേക്ക് യാത്ര തിരിച്ചത്....
റെസ്പെക്ക്റ്റ് ക്ളിഫിന്‍.....
(കടപ്പാട്.. നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ)
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Saturday, May 19, 2018

ഈ ലോകകപ്പിന്റെ നഷ്ടങ്ങൾ.


എല്ലാ നിറങ്ങളുമുള്ള മഴവിൽ ലോകകപ്പല്ല ഇത്. ഫുട്ബോളിലെ മൂന്ന് പ്രാഥമിക വർണങ്ങൾ– ഇറ്റലിയുടെ നീലയും ഹോളണ്ടിന്റെ ഓറഞ്ചും ചില്ലിയുടെ ചുവപ്പും ഈ ലോകകപ്പിൽ കാണില്ല. ലോകകപ്പിനു യോഗ്യത നേടുമോ എന്ന നിലയിൽ അർജന്റീനയ്ക്കു മുകളിൽ തൂങ്ങിനിന്നിരുന്ന വാൾ ഒടുവിൽ വീണത് ഇറ്റലിയുടെ തലയ്ക്കു മുകളിലാണ്. ഇരുപാദങ്ങളിലുമായി സ്വീഡനോടു തോറ്റതോടെ അസ്സൂറിപ്പട 1958നു ശേഷം ആദ്യമായി ലോകകപ്പ് കാണാതെ പുറത്ത്. ജിയാൻല്യൂജി ബുഫൺ, ആൻഡ്രിയ ബർസാഗ്ലി, ലിയൊനാർഡോ ബൊന്നൂച്ചി, ജോർജിയോ കില്ലെനി എന്നിവർക്കും അതോടെ റഷ്യയിലെ മൈതാനങ്ങൾ അന്യമായി.

ഹോളണ്ടിന്റേതു പ്രവചിക്കപ്പെട്ട പതനമാണ്. 2016 യൂറോകപ്പിനു യോഗ്യത നേടാതെ പോയതു മുതൽ അവരുടെ ജഴ്സിയിലെ നിറം ഇളകിത്തുടങ്ങിയിരുന്നു. ഒടുവിൽ പ്ലേഓഫിനു പോലും യോഗ്യത നേടാനാകാതെ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ പുറത്ത്. ലാറ്റിനമേരിക്കൻ ചാംപ്യൻമാരായ ചിലെയുടെ പതനം പക്ഷേ അപ്രതീക്ഷിതമായിപ്പോയി. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിലും തങ്ങൾ തോൽപിച്ച അർജന്റീനയുടെ ശാപമാണോ അവരെ പിടികൂടിയത്? അലക്സിസ് സാഞ്ചെസ്, അർതുറോ വിദാൽ (ചിലെ), ആര്യൻ റോബൻ (ഹോളണ്ട്), ഗാരെത് ബെയ്ൽ (വെയ്‌ൽസ്)– ഈ ലോകകപ്പിന്റെ നഷ്ടതാരങ്ങളുടെ നിര അങ്ങനെ നീളുന്നു.

Friday, May 18, 2018

കാർഡിൽ മുങ്ങിയ ലോകകപ്പ്


2018 ലെ ഫിഫ വേൾഡ് കപ്പിന് ആഥിത്യമരുളാൻ ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലെ, പന്ത്രണ്ടു വേദികൾ ഒരുങ്ങി കഴിഞ്ഞു. ഈ അവസരത്തിൽ ചില മുൻകാല ലോകകപ്പ് ഓർമ്മകൾ നമുക്ക് പങ്കുവയ്ക്കാം.
ഫിഫ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ അത്ര നല്ലതല്ലാത്ത റെക്കോർഡുള്ള ലോകകപ്പ് ആയിരുന്നു  2006ലെ ജർമൻ ലോകകപ്പ്. ഏറ്റവും കൂടുതൽ തവണ കാർഡ് പുറത്തെടുത്തിന്റെ റെക്കോർഡ് 2006 ലെ ജർമ്മൻ ലോകക്കപ്പിനാണ്. 345 മഞ്ഞയും 28 ചുവപ്പുമടക്കം 373 കാർഡുകളാണ് ലോകകപ്പിൽ ഉടനീളം പുറത്തെടുത്തത്. ശരാശരി ഒരു മത്സരത്തിൽ അഞ്ചിൽ കൂടുതൽ കാർഡുകൾ.


2006 ലോകകപ്പ്‌ സെക്കൻഡ് റൗണ്ടിൽ പോർച്ചുഗലും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡുകൾ കണ്ട മത്സരം 16 മഞ്ഞകാർഡുകൾ കണ്ട മത്സരത്തിൽ നാലു താരങ്ങൾ ചുവപ്പുകണ്ട് പുറത്ത് പോയി. ഫുട്‌ബോൾ ചരിത്രത്തിൽ ഈ മത്സരം "The Battle of Nuremberg" എന്നാണ് അറിയപ്പെടുന്നത്.

ഫ്രാൻസും ഇറ്റലിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ മറ്റരാസിയുടെ മുനവച്ച വാക്കുകളില്‍ പ്രകോപിതനായ സിദാന്‍ ഇറ്റാലിയന്‍ താരത്തെ തലകൊണ്ടു നെഞ്ചിലിടിച്ചു വീഴ്ത്തിയത്തിന് ലഭിച്ച ചുവപ്പ് കാർഡ് ആയിരുന്നു 2006 ലോകകപ്പിലെ അവസാനത്തെ ചുവപ്പ് കാർഡ്.ഫൈനലിൽ ഫ്രാൻസിന് വേണ്ടി ആദ്യ ഗോൾ നേടിയത് സിദാൻ ആരുന്നെങ്കിലും സിദാനില്ലാത്ത ഫ്രഞ്ച് ടീമിനെ ഷൂട്ടൗട്ടില്‍  തോല്‍പ്പിച്ച് ഇറ്റലി ലോകകപ്പ് നേടുകയും ചെയ്തു. 
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

കൂടുതൽ ലോകകപ്പ് വാർത്തകൾക്കും വിശേഷങ്ങൾക്കുമായി സൗത്ത് സോക്കേഴ്സ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ..

Labels

Followers