Sunday, December 31, 2017

ഇന്ത്യൻ ഫുട്ബാൾ വിസ്മയം തീർത്ത വർഷം -2017



ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് ഉയരങ്ങളിൽ എത്തിച്ച വർഷമായിരുന്നു 2017. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയം വഹിച്ചതും ,  ഇന്ത്യൻ സൂപ്പർ ലീഗും  - ഐ ലീഗും  സമാന്തരമായി നടക്കുന്നതും ഇന്ത്യൻ നാഷണൽ ടീമിന്റെ കുതിപ്പുമെല്ലാം നിറഞ്ഞതായിരുന്നു 2017.
ഒരിക്കൽ ഇന്ത്യയെ “ ഉറങ്ങുന്ന ഭീമന്മാർ " എന്ന വിശേഷിപ്പിച്ച ഫിഫയെ , വിജയകരമായി ലോകകപ്പിന് ആതിഥേയം വഹിച്ച് ഫിഫയെ തന്നെ തിരുത്തി പറയിപ്പിച്ച വർഷം കൂടി ആയിരുന്നു .



ഇന്ത്യൻ ഫുട്ബോൾ ഐസ്വാൾ എഫ് സിയുടെ ഉദയം

ഇന്ത്യൻ ഫുട്ബോളിലെ ലെസ്റ്റർ സിറ്റിയായി ഐസ്വാൾ എഫ് സി. കൊൽക്കത്തൻ വമ്പന്മാരെയും ബെംഗളൂരു എഫ് സിയെയും മറികടന്ന് ഇന്ത്യൻ ഫുട്ബോളിന്റെ കിരീടം ഐസ്വാൾ എഫ് സി സ്വന്തമാക്കിയ വർഷം .നോർത്ത് ഈസ്റ്റിൽ നിന്ന് ആദ്യമായി ഐ ലീഗ് നേടുന്ന ആദ്യ ക്ലബ്ബ് എന്ന ചരിത്രം കുറിക്കുകയായിരുന്നു ഐസ്വാൾ .



ലോകകപ്പ് സ്വപ്നം 

ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും കാണാൻ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇന്ത്യ ഫിഫ ലോകകപ്പിൽ കളിക്കുക എന്നത് .സീനിയർ ലോകകപ്പ് അല്ലെങ്കിലും ആദ്യമായി ഫിഫ ടൂർണമെന്റിന് ആതിഥേയം വഹിച്ച്‌ ഇന്ത്യയുടെ സ്വപ്നം സാധിക്കുകയായിരുന്നു .കൊളംബിയ , ഘാന , യൂ .എസ്‌ .എ യോടൊപ്പം ഗ്രൂപ്പ് എ യിൽ ഇന്ത്യ ലോക ഫുട്ബാൾ ശക്തികളോട് കൊമ്പ് കോർത്തതും ഒരു ചരിത്രമായിരുന്നു . ലൂയിസ് നോർട്ടന്റെ കീഴിൽ ഇന്ത്യ ജാക്‌സൺ സിങ്ങിന്റെ ഹെഡറിലൂടെ ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നതും ചരിത്രമായി .

ഫിഫ ലോകകപ്പിനായി കൊൽക്കത്ത , ഗുവാഹത്തി , കൊച്ചി , മുംബൈ , ഡൽഹി , ഗോവ എന്നീ സ്റ്റേഡിയങ്ങളും നവീകരിച്ചതും നിരവധി ട്രെയിനിങ് പിച്ചുകൾ നിർമിച്ചതും ഇന്ത്യൻ ഫുട്ബോളിന് മറ്റൊരു നേട്ടമായിരുന്നു .



ലോകകപ്പിൽ വിസ്മയിപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ആരാധകർ 

U 17 ലോകകപ്പിലെ കാണികളുടെ 
എണ്ണത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ച് ലോക ഫുട്ബാളിന്റെ ചരിത്ര
താളുകളിൽ ഇടം നേടിയതും 2017 ഇലെ നേട്ടമായിരുന്നു .1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് ഇന്ത്യ പഴൻ കഥ ആക്കിയത് .
12,80,459 എന്ന പുതിയ റെക്കോർഡാണ് ഇന്ത്യ കുറിച്ചത് . 2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർക്കുകയായിരുന്നു  . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ 2017 മുതൽ  ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും പറയാം ഇനി  ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്. 


66684 ഫുട്ബാൾ ആരാധകരുടെ മുന്നിൽ ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു  വരവുകളുടെ ചരിത്രത്തിൽ ഇന്ത്യൻ  മണ്ണിൽ നടന്ന അണ്ടർ 17 ലോക കപ്പ് ഫൈനലും വിസ്മയിപ്പിച്ചു . സ്പാനിഷ് പടയെ  തകർത്തെറിഞ്ഞു ചാംപ്യൻ  പട്ടം പ്രീമിയർ ലീഗിന്റെ നാട്ടുകാർ നേടി. രണ്ടടിക്ക് തിരിച്ചു നാലല്ല മറിച്ചു അഞ്ചടി കൊടുത്തു സ്പാനിഷ് പടയെ അടിമുടി നിഷ്പ്രഭരാക്കി ഗോളുകൾ കൊണ്ടൊരു മഹാ പൂരം തീർത്തു ഇംഗ്ലീഷ് പട വിജയ തീരമണിഞ്ഞത് .


ഐ എസ്‌ എൽ -ഐ ലീഗ് 

ഐ എസ്‌ എൽ - ഐ ലീഗ് ലയനം പരാജയപ്പെട്ടപ്പോൾ ഐ ലീഗിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടും , ഐ എസ്‌ എല്ലിന് എ എഫ് സി കപ്പ് സ്പോട്ടും ലഭിച്ച് ഫിഫ എ എഫ് സി അംഗീകാരത്തോടെ സമാന്തരമായി രണ്ട് ലീഗ് നടന്ന വർഷം കൂടിയാണ് . പുതിയ മാറ്റങ്ങളോടെ രണ്ട്  പുതിയ ടീമുകളും ഐ എസ്‌ എല്ലിൽ വന്നു . ടാറ്റ ഗ്രൂപ്പിന്റെ ജംഷഡ്‌പൂർ എഫ് സിയും ഐ ലീഗിൽ നിന്ന് കൂട് മാറി വന്ന ബെംഗളൂരു എഫ് സിയുമാണ് പുതിയ രണ്ട് ടീമുകൾ . ഐ ലീഗിലും പുതിയ ടീമുകൾ വന്നു . കേരളത്തിൽ നിന്ന് ഗോകുലം കേരള എഫ് സിയും , ഐ ലീഗ് രണ്ടാം ഡിവിഷൻ വിജയിച്ചു വന്ന നേരൊക്ക എഫ് സിയും , ഇന്ത്യൻ u17 ലോകകപ്പ് താരങ്ങളെയും ഇന്ത്യ u19 താരങ്ങളെയും ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആരോസും ഐ ലീഗ് 2017/18 സീസണിലെ പുതുമുഖങ്ങളാണ് .



ഇന്ത്യൻ നാഷണൽ സീനിയർ ടീമിന്റെ കുതിപ്പ് :

ഫിഫ റാങ്കിങ്ങിൽ 105 ആം സ്ഥാനത്തോടെയാണ് ഇന്ത്യ 2017 അവസാനിപ്പിച്ചത്  . തുടർച്ചായി 13 മത്സരങ്ങൾ തോൽവി അറിയാതെ ചരിത്രം കുറിച്ചതും ഇന്ത്യൻ ഫുട്ബാളിന്റെ മറ്റൊരു നേട്ടമാണ് .
2017 മെയിൽ ഫിഫ റാങ്കിങ്ങിൽ 96 ആം സ്ഥാനത്തു എത്തി 21 വർഷങ്ങൾക്ക് ശേഷം മറ്റൊരു ചരിത്രം കൂടി ഇന്ത്യ കുറിച്ചു .സ്റ്റീഫൻ കോൺസ്റ്റന്റിന്റെ കീഴിൽ ഇന്ത്യൻ ടീം 2019 ഇൽ യൂ എ യിൽ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിന് 2011ന് ശേഷം യോഗ്യത നേടിയ വർഷം കൂടിയാണ് .
2017 വിട പറയുമ്പോൾ ഒരു പാട് നേട്ടങ്ങൾ കൈവരിക്കാനായിരിക്കും ഇന്ത്യൻ ഫുട്ബാൾ പുതു വർഷത്തിലേക്ക് കടക്കുക . ഐ എസ്‌ എൽ - ഐ ലീഗ് ലയനം സാധ്യമാകാനും ഇന്ത്യൻ ഫുട്ബോളിന് ശരിയായ  ഫുട്ബാൾ മാപ്പ് ഉണ്ടാകുമെന്ന് നമുക്ക് കാത്തിരിക്കാം .അതേ ഉറങ്ങി കിടന്ന ഇന്ത്യ എന്ന ഫുട്‌ബോൾ ഭീമൻ ഉണർന്നിരിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആയി നമുക്ക് കാത്തിരിക്കാം. മെക്സിക്കൻ തിരമാലകൾ അല്ല മറിച്ചു കൊച്ചിയിലെയും കൊൽക്കത്തയിലെയും ഗോവയിലെയും ഫുട്‌ബോൾ ഫാൻസ് ഇന്ത്യക്കായി ഒരുമിച്ചു  ആർത്തു വിളിക്കുമ്പോൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ സുനാമി പ്രകമ്പനം കൊള്ളിക്കുന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ  വെച്ചു  ഒരിക്കൽ നമ്മുടെ ടീം ഇന്ത്യയും  ലോകകപ്പ് നേടുന്ന വലിയ സുദിനം സ്വപ്നം കണ്ടുകൊണ്ടു നമുക്ക് 2017നോട് വിട പറയാം .
ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്ന സൗത്ത് സോക്കേർസ്  കുടുംബത്തിന്റെ പുതുവത്സരാശംസകൾ.






Happy New Year 2018 @southsoccers

KBFC vs BFC : പുൽമൈതാനത്തിന് തീപിടിക്കും മുൻപ് പടതലവന്മാരെ പരിചയപ്പെടാം




ദൈവത്തിന്റെ സ്വന്തം ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സും ബ്ലാസ്റ്റേഴ്സനെ പോലെ ആരാധക  ബാഹുല്യമുള്ള ഇന്ത്യൻ സൂപ്പർ ലീഗിലെ 
പുതിയ ടീം ആയ  ബാംഗ്ലൂർ ഫ് സി യും തമ്മിൽ ഈ പുതുവർഷ തലേന്ന് ആർത്തിരമ്പുന്ന മഞ്ഞ തീരമാലകളെ സാക്ഷിയാക്കി നടക്കുവാൻ പോകുന്നത്ഇത് വരെ ഇന്ത്യൻ ഫുട് ബോൾ കാണാത്ത ഒരു പടപ്പുറപ്പാട് തന്നെ    അത് കൊണ്ട് തന്നെ ഈ മത്സരം ജന ശ്രെദ്ധ ആകർഷിക്കുന്നു.ഇന്ത്യൻ ദേശിയ ടീംലെ രണ്ടു ശക്തികൾ തമ്മിലുള്ള മത്സരം എന്നോ വിശേഷിപ്പിക്കാം അതുകൂടാതെ .ഇന്ത്യൻ വന്മതിലിനെ ഭേദിക്കാൻ ബ്രഹ്മാസ്ത്രത്തിനാകുമോ എന്ന് ഇന്ന് കൊച്ചി ഉറ്റു നോക്കുകയാണ്. ഇന്ത്യൻ ദേശീയ നായകനും ഇന്ത്യ കണ്ട എക്കാലത്തെയും നല്ല ഫുട് ബോൾ പ്ലെയറും ഇന്ത്യൻ ദേശീയ ടീം  താത്ക്കാലിക ക്യാപ്റ്റനും ഡിഫെൻഡറുമായ സന്ദേശ് ജിങ്കനും നേർക്ക് നേർ വരുന്നു. അത് കൊണ്ട് തന്നെ സൗത്ത് സോക്കേഴ്സ് ടീം ഈ രണ്ടു വ്യക്തികളെ കൂടുതൽ അറിയാൻ ശ്രമിച്ചതും.


സന്ദേശ് ജിങ്കൻ
1993 ജൂലൈ 21 നു ചണ്ടിഗ്രഹിൽ ജനിച്ച സെന്റ് സ്റ്റീഫൻ അക്കാദമിയിൽ പരിശീലിച്ച ജിംഗൻ അകംടെ ടീം നു വേണ്ടിയും അണ്ടർ 19 സംസ്ഥാന ടീമിന് വേണ്ടിയും കളിച്ചിരുന്നു.  മികച്ച  പ്രകടനം കാഴ്ച വച്ചതോടെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീം ആയ യുണൈറ്റഡ് സിക്കിം നു വേണ്ടി കളിച്ചു.മികച്ച പ്രകടനത്തിന്റെ ഫലമായി 2012 സീസണ് ശേഷം യുണൈറ്റഡ് സിക്കിം ഐ ലീഗിൽ സ്ഥാനം ഉറപ്പിച്ചു.2012 ഒക്ടോബർ 6  നു സാൽഗോക്കർ നു എതിരെ മുൻനിര ക്ലബ് ഫുട്ബോളിലേക്കു അരങ്ങേറ്റം കുറിച്ചു .അരങ്ങേറ്റ മത്സരത്തിൽ 90 മിനുട്ടും കളിച്ച ജിംഗൻ തന്റെ ആദ്യ ഗോളും ക്ലബ് നു വേണ്ടി വിജയ ഗോളും നേടി. 2012 നവംബർ 18 ന് തന്റെ രണ്ടാം ഗോൾ സ്പോർട്ടിങ് ഗോവ ക്കെതിരെ നേടി.ജിങ്കന്റെ കളി മികവ് ശ്രദ്ധിക്കപ്പെട്ട സീസൺ കൂടി ആയിരുന്നു.ചൈനീസ് ലീഗിലെ ലീഗ് വൺ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നു എന്ന് പറയപ്പെടുന്നു.ഐ ലീഗിലെ പ്രമുഖ ടീമായ ഡെംപോ യുടെ ഓഫർ വേണ്ടെന്നു വച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി. ഡ്രാഫ്റ്റിൽ കേരളം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. കേരളം ബ്ലാസ്റ്റേഴ്‌സ് ന്റെ ആദ്യ മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നു എതിരെ സുബ്സ്റ്റിട്യൂഷൻ ലിസ്റ്റിലായിരുന്നു സ്ഥാനം.ചെന്നൈ ഇൻ എതിരെ ഉള്ള രണ്ടാമത് മത്സരത്തിൽ ജിങ്കൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി. 2014 സീസണിലെ മറ്റു മത്സരങ്ങളിൽ ജിങ്കൻ പ്രതിരോധ നിര കാത്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയോട് ഒരു ഗോളിന് പരാജയപ്പെട്ടു.ആ സീസൺലെ എമേർജിങ് പ്ലയെർ ഓഫ് ദി ലീഗ് അവാർഡ് സ്വന്തമാക്കി.
2015 വർഷത്തെ ഐ ലീഗിൽ സ്പോർട്ടിങ് ഗോയ്ക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചു.2015 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കനെ ഒരു കോടി രൂപയ്ക്കു നില നിർത്തി. ഏറ്റവും വില കൂടിയ ഇന്ത്യൻ താരമായി.ആ സീസൺ ജിങ്കനും കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഓർക്കുവാൻ ആഗ്രഹിക്കാത്ത സീസൺ കൂടി ആയിരുന്നു. പോയിന്റ് ടേബിളിൽ അവസാന സ്ഥാനമായിരുന്നുകേരള ബ്ലാസ്റ്റേഴ്സന്റെ സ്ഥാനം . ഐ സ് ൽ സീസണിന് നു ശേഷം ഡി സ് കെ ശിവജിയാണ് വേണ്ടി ഐ ലീഗിൽ കളിച്ചു.
2016 വർഷത്തെ ഐ സ് ൽ സീസണിന് വീണ്ടും കേരളം ബ്ലാസ്റ്റേഴ്‌സിൽ ആരോൺ ഹ്യൂഗ്‌സ് നും സെഡ്രിക് ഹെങ്‌ബെർട്ടനു മൊപ്പംസ്റ്റീവ് കൊപ്പെൽന്റെ നേതൃത്വത്തിൽ അണിനിരന്ന ടീമിൽ പ്രതിരോധം കാക്കുവാൻനിയുക്തൻ ആയെങ്കിലും സീസണിൽ ആദ്യത്തേതും രണ്ടാമത്തെയും റൌണ്ട് മത്സരങ്ങൾ കളിക്കുവാൻ സാധിച്ചില്ല. .2018 ലെ ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ് 'ഡി'യിൽ തുർകിസ്താനെതിരെയും ഒമാനെതിരെയും മത്സരങ്ങൾ ഉണ്ടായിരുന്നു.ദേശിയ ടീംൽ നിന്നും തിരിച്ചു വന്ന ശേഷം ആ സീസണിലെ ഏറ്റവും നല്ല പ്രതിരോധ കൂട്ട് കേട്ട്‌ കൂടി ആയിരുന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും ഫൈനലിൽ വീണ്ടും ഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയോട് പെനാലിറ്റി ഷൂട്ട് ഔട്ട്ൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
സീസണിൽ ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി ലോൺ അടിസ്ഥാനത്തിൽ  ഐ ലീഗിൽ കളിച്ചു. ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി 2016 AFC കപ്പിന് വേണ്ടിയും ഫെഡറേഷൻ കപ്പിലും കളിച്ചു. ബാംഗ്ലൂർ ഫ് സി ക്കു വേണ്ടിഡി സ് കെ ശിവജിയനെതിരെ വിജയ ഗോൾ  നേടി.
2017 -2018 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കനെ സെന്റർ ബാക് പൊസിഷൻ സ്‌ഥാനം നൽകി. കൂടാതെ കേരളം ബ്ലാസ്റ്ററിന്റെ നായക സ്ഥാനവും ജിങ്കാൻ ഏൽപ്പിച്ചു. ജിംഗാൻറെ നേതൃത്വത്തിൽ ആനി നിരന്ന കേരളം ബ്ലാസ്റ്റേഴ്‌സ് 6 മത്സരങ്ങളിൽ നിന്നായി ഒരു ജയവും 4 സമനിലയും 1 പരാജയവും നേടി സീസൺ ടേബിളിൽ 8 ആം സ്ഥാനത്താണ് . ഇനിയുള്ള മത്സരങ്ങൾ ജയിക്കുക തന്നെ വേണം . മാഞ്ചസ്റ്റർ ഇതിഹാസ താരങ്ങളായ ദിമിറ്റർ ബെർബെറ്റോവിന്റെയു വെസ്  ബ്രൗൺ ന്റെ യും പരിചയ സമ്പത്തിൽ കേരളം ഇനിയുള്ള  മത്സരങ്ങൾ വിജയിച്ചു മുന്നേറുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.


സുനിൽ ഛേത്രി 
ഇന്ത്യൻ ആർമിയിലെ ഇലക്ട്രോണിക്സ് എഞ്ചിനീയർ ആയ കെ ബി ഛേത്രിയുടെയും സുശീലാ ഛേത്രി യുടെയും മകനായി സുനിൽ ഛേത്രി 1984 ആഗസ്റ്റ് 3 നു ആന്ധ്രാ പ്രദേശിലെ സെക്കന്ദരാബാദിൽ ജനിച്ചു . അച്ഛൻ കെ ബി ഛേത്രി ഇന്ത്യൻ ആർമി ഫുട്ബോൾ ടീമിനു വേണ്ടിയും  അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയും അമ്മയും നേപ്പാൾ വനിതാ നാഷണൽ ടീം നു വേണ്ടി കളിച്ചിരുന്നു.  ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ കളിച്ചു  വളർന്ന സുനിൽ ഛേത്രി നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് അണിഞ്ഞു. നിലവിൽ ഇന്ത്യൻ ദേശിയ ടീമിന്റെയും  ബാംഗ്ളൂർ ഫ് സി യുടെയും ക്യാപ്റ്റൻ ആണ്. 2004 മാർച്ച് 30 ന് ഇന്ത്യൻ U-20 ദേശിയ ടീമിലായിരുന്നു സുനിൽ ഛേത്രിയുടെ രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരം  .2004  ഏപ്രിൽ 3 നു  ഭൂട്ടാൻ  U-23 ടീമിന്  എതിരെ ഇരട്ട ഗോളുകൾ നേടി .  അദ്ദേഹം ആദ്യമായി രാജ്യത്തിന് വേണ്ടി 
അണ്ടർ 20 നു വേണ്ടി തുടങ്ങിയ ഗോൾ വേട്ട ഇന്നും തുടരുന്നു ഇത് വരെ 97 മത്സരങ്ങളിൽ നിന്നായി  56 ഗോൾ നേടി ഇന്ത്യക്കു വേണ്ടി എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി.  
ദേശിയ ഫുട്ബോൾ ലീഗിലെ മോഹൻ ബഗാൻ ആയിരുന്നു സുനിൽ ഛേത്രിയുടെ ആദ്യത്തെ പ്രൊഫഷണൽ ക്ലബ്.2002-03 സീസണിൽ ഛേത്രി 4 ഗോളുകൾ നേടി. അടുത്ത സീസണിൽ സുനിൽ ഛേത്രിക്കു .2003-05 4 ഗോളുകൾ മാത്രമേ നേടുവാൻ സാധിച്ചുള്ളൂ.
സുനിൽ ഛേത്രി 2005-06 സീസണിൽ ജെ സി ടി യുമായി കരാറിൽ ഒപ്പുവച്ചു .സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് തലങ്ങളിൽ ഡൽഹിക്ക് വേണ്ടി ഛെത്രി രണ്ടു ഹാട്രിക് നേടി.2006-07 കാലഘട്ടത്തിൽ ജെ.ആർ.സിക്കു വേണ്ടി പതിനൊന്ന് ഗോളുകൾ നേടി. ഐ ലീഗിന്റെ ആദ്യ സീസണിൽ, ഛേത്രി ഏഴു ഗോളുകൾ നേടി. ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനുമായി 2007 ലെ എഐഎഫ്എഫ് പ്ലെയർ ഒഫ് ദ ഇയർ പുരസ്കാരം നേടി .
2008 ഒക്ടോബറിൽ വിദേശ ക്ലബ്ബുകൾ വാഗ്ദാനങ്ങൾ നൽകിയതായി പറയപ്പെടുന്നു. 2008-09 സീസണിന്റെ തുടക്കത്തിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാളുമായി ചേതരി ഒപ്പുവെച്ചു.2008 സെപ്റ്റംബർ 26 ന് ചിറഗ് യുണൈറ്റഡിനെതിരെ 28 ആം മിനുട്ടിൽ ഗോൾ നേടി . ആ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-1 ന് ഈസ്റ്റ് ബംഗാൾ ജയിച്ചു.രണ്ട് മേജർ ലീഗ് ഫുട്ബോൾ ടീമുകൾ ഛെത്രിയിലും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സഹ താരങ്ങളായ സ്റ്റീവൻ ഡയസുമായി കരാറിൽ ഏർപ്പെട്ടു റിപ്പോർട്ടുകൾ വന്നു. 2009 ജനുവരി 25 ന് ചേതേരി കോവെന്റ്രിയിലെത്തി. നാല് ദിവസങ്ങൾക്കു ശേഷം കോവെന്റ്രി മാനേജർ ക്രിസ് കോലി മാൻ ഛെത്രിയിൽ താത്പര്യമില്ലെന്ന് അറിയിച്ചു.നാലുമാസങ്ങൾക്ക് ശേഷം 2009 ജൂണിൽ താൻ കോവെന്റ്രി സിറ്റിയിലേക്ക് മടങ്ങുമെന്നു പറഞ്ഞിരുന്നു എന്നിരുന്നാലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്‌തതിനെ തുടർന്ന് മറ്റൊരു ഐ ലീഗ് ക്ലബ് ആയ ഡെമ്പോ യുമായി വിദേശത്തു അവസരങ്ങൾ വന്നാൽ റിലീസ് നൽകണം എന്ന ഉപാധികളോടെ രണ്ടു വർഷത്തെ കരാറിന് 22 മെയ് 2009 ൽ ഒപ്പു വച്ചു. 2009 ഓഗസ്റ്റ് 7-നു സ്കോട്ട്ലൻഡിലെ പ്രീമിയർ ലീഗ് ടീമായ സെൽറ്റിക് ചേതരിയിൽ ഒപ്പുവയ്ക്കാനുള്ള നീക്കങ്ങൾ നടന്നുവെന്നാണ് റിപോർട്ടുകൾ . 30 ഓഗസ്റ്റ് 2009 ലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിലൂടെ അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിന്റെ മൂന്നു വർഷ കരാർ ഒപ്പിട്ടു എന്ന് അറിയിച്ചു. നിർഭാഗ്യം എന്ന് പറയട്ടെ ബ്രിട്ടൻ സർക്കാർ അദ്ദേഹത്തിനു വിസ നിഷേധിച്ചു. ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഒരു ലേഖനം അനുസരിച്ച്,ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 70-ാം സ്ഥാനത്തിന് താഴെ ആയ കാരണത്താലാണ് സുനിൽ ഛേത്രിയുടെ വിസ നിഷേധിച്ചത് എന്ന് രേഘപെടുത്തിയിരിക്കുന്നു
2010 മാർച്ചിൽ മേജർ ലീഗ് സോക്കർ ലെ കനസ് സിറ്റി വിസാർഡ്സ് നു വേണ്ടി കരാർ ചെയ്യപ്പെട്ടു എന്നും അദ്ദേഹം കളിച്ചു തുടങ്ങി യിരിക്കുന്നു എന്ന വാർത്തകളും വന്നു .അങ്ങിനെ സുനിൽ ഛേത്രി സൗത്ത് ഏഷ്യക്കു പുറത്തുള്ള ക്ലബ്ബിൽ കളിക്കുന്ന മൂന്നാമത്തെ കളിക്കാരനായി. സുനിൽ ഛേത്രി ഒരു തന്ത്രശാലിയായ കളിക്കാരനാണെന്നു കനസ് സിറ്റി വിസാർഡിന്റെ മുഖ്യ കോച്ച് പീറ്റർ വെർമെസ് അഭിപ്രായപ്പെട്ടിരുന്നു. 2010 ജൂലൈ 23 ന്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കനസ് സിറ്റി വിസാർഡ്സ് നു വേണ്ടി ഒരു സൗഹൃദ മത്സരത്തിൽ മധ്യനിരയിൽ ചേതരി കളിക്കുമെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ഒരു ലീഗ് മത്സരം ഇതുവരെ കളിച്ചിട്ടില്ല. ആ സമയത്താണ് സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീം ഇത് സജീവ സാനിദ്യം അയവുഎം എന്ന പ്രഖ്യാപനം ഉണ്ടായത് . അങ്ങിനെ 2011 ഫെബ്രുവരി 5 ന് ഛെത്രി ഔദ്യോഗികമായി കനസ് സിറ്റി വിസാർഡ്സ് ടീം വിടുന്നു .


ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും കളിച്ചു. 2012 ജൂലൈ 4 ന് ഛെത്രി സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗലുമായി രണ്ട് വർഷത്തെ കരാറിൽ റിസർവ് ടീമിനൊപ്പം കളിക്കുമെന്ന് റിപ്പോർട്ട് വന്നു .2013 ഫെബ്രുവരി 13 മുതൽ ഐ ലീഗ് ക്ലബ് ആയ ചർച്ചിൽ ബ്രോതെര്സ് ഇത് ലോൺ അടിസ്ഥാനത്തിൽ കളിച്ചു.
2013 ജൂലൈ 19 ന്, സ്പോർട്ടിംഗ് ക്ലൂബ് ഡി പോർട്ടുഗലിൽ നിന്ന് റിലീസ് വാങ്ങിയതിന് ശേഷം ആ വര്ഷം ആരംഭിച്ച ബാംഗ്ളൂർ ഫ് സി ഇത് കളിച്ചു. ബാംഗ്ലൂർ ഫിക്‌ ക്കു വേണ്ടി 23 കളികളിൽ നിന്നായി 7 അസിസ്റ്റും 14 ഗോളും നേടി . ആ സീസണിൽ കിരീടം ബാംഗ്ലൂർ ഫ് സി നേടി. 2015 സീസൺ അവസാനത്തോടെ സുനിൽ ഛേത്രിയും റോബിൻ സിങ്ങും തൊലി സിങ്ങും ഐ സ് എൽ ലേക്ക് മാറുന്നതായി ബാംഗ്ലൂർ ഫ് സി സിഇഒ പാർത്ഥ ജിൻഡാൽ ഔദ്യോഗികമായി അറിയിച്ചു.
2015 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിൽ സുനിൽ ഛേത്രിയെ 1.2 കോടിക്ക് മുംബൈ സിറ്റി സ്വന്തമാക്കി.ആ സീസണിലെ ഡ്രാഫ്റ്റിൽ ഏറ്റവും വില കൂടിയ ഇന്ത്യൻ താരമായി. ആ സീസണിൽ ആദ്യത്തേതും രണ്ടാമത്തെയും റൌണ്ട് മത്സരങ്ങൾ കളിക്കുവാൻ സാധിച്ചില്ല. ഇന്ത്യൻ ദേശീയ ടീമിന് 2018 ലെ ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ് 'ഡി'യിൽ തുർകിസ്താനെതിരെയും ഒമാനെതിരെയും മത്സരങ്ങൾ ഉണ്ടായിരുന്നു. ദേശിയ ടീം ഇത് നിന്നും തിരിച്ചു വന്ന ശേഷം ചെന്നൈക്കെതിരെ കളിച്ചു. അദ്ദേഹത്തിന്റെ നാലാമത് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി. സീസണിലെ നാലു മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ നേടി.
2015–16 സീസണിൽ ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി ലോൺ അടിസ്ഥാനത്തിൽ  ഐ ലീഗിൽ കളിച്ചു. ആ സീസണിൽ  5 ഗോൾ നേടി സുനിൽ ബാംഗ്ലൂരിനെ മൂന്നു വര്ഷത്തിനിടയ്ക്കു രണ്ടാമത് കിരീട നേട്ടത്തിന് അര്ഹനാക്കി 2016 AFC കപ്പിൽ കിറ്റ്ചെയ്ക്കെതിരായ മത്സരത്തിൽ രണ്ട് റൗണ്ടിലും രണ്ട് ഗോളുകൾ അദ്ദേഹം നേടി.   ഈ നേട്ടം തന്നെയായിരുന്നു 2016  AFC കപ്പ്ന്റെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചതും. 
 വീണ്ടും സുനിൽ ഛേത്രി ബാംഗ്ലൂർ ഫ് സിൽ ഒരു വർഷത്തെ കരാറിൽ ഒപ്പു വച്ചു . ഇന്ത്യൻ സൂപ്പർ ലീഗ് 2017 -2018 സീസണിൽ 7 മത്സരങ്ങൾ കഴിയവെ  3 ഗോളുകൾ നേടി .

ധീരജ് സിങ്ങ് ഇന്ത്യൻ ആരോസിൽ തുടരില്ല ; ലക്ഷ്യം വിദേശ ക്ലബ്ബ്കൾ




ഇന്ത്യ അണ്ടർ 17 ഗോൾകീപ്പർ ഇനി ഇന്ത്യൻ ആരോസിൽ തുടരില്ല . ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മൂന്ന് വർഷത്തെ കരാറിൽ ഒപ്പ് വയ്ക്കാൻ അംഗീകരിക്കാത്തത് ആണ് കാരണം . സീസൺ മുഴുവൻ ഇന്ത്യൻ ആരോസിൽ തുടരാൻ ധീരജിന് സമ്മദം ആയിരുന്നു , എന്നാൽ ഫെഡറേഷൻ കരാർ മറ്റു താരങ്ങൾക്ക് നൽകിയത് പോലെ മൂന്ന് വർഷത്തേക്ക് എന്നതാണ് ധീരജിനെ പിന്തിരിപ്പിച്ചത് .ഡിസംബർ 31 ഓടെ ധീരജിന്റെ  ഇന്ത്യൻ ആരോസുമായുള്ള കരാർ അവസാനിക്കും .


നേരത്തെ തന്നെ മദർവെൽ എഫ് സി (സ്കോട്ടിഷ് പ്രീമിയർഷിപ്പ് ) ,ചാർട്ട്ലൻ അത്ലറ്റിക് ക്ലബ് (ലീഗ് ഒൺ ഇംഗ്ലണ്ട് ), ടോറോന്റോ എഫ് സി (എം .എൽ .എസ്‌ ) എന്നിവയിൽ നിന്ന് ധീരജിന് ഓഫറുകൾ വന്നിരുന്നു .ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യൂണൈറ്റഡുമായും ധീരജ് സംസാരിച്ചു വരികയാണ് .മദർ വെൽ എഫ് സി യുമായി ട്രിയൽസ് നടത്താൻ വിസ ശെരിയായാൽ ഉടൻ ധീരജ് സ്കോട്ലൻഡിലേക്ക് പറക്കും .മേൽ പറഞ്ഞ ക്ലബ്ബ്കളും ധീരജ് ഓപ്ഷൻ ആയി നോക്കുന്നുണ്ട്


Saturday, December 30, 2017

ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു ഗ്ലാമർ പോരാട്ടം നാളെ ; ന്യൂ ഇയർ നൈറ്റിൽ കൊച്ചി ഇളകും




അങ്ങനെ കാത്തിരുന്ന ആ ദിവസമെത്തിയിരിക്കുന്നു!
ഇതുവരെ ഒരു കളി പോലും തമ്മിൽ കളിച്ചില്ലെങ്കിലും ഐ എസ് എൽ  ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കാൻ പോകുന്നത് അതും ഡിസംബർ 31ന്. ഇതിലും വലുതെന്ത് വേണം ഒരു മലയാളി ഫുട്ബോൾ പ്രേമിക്ക്, ഇനി  ഒരു വിജയം കൂടെ ആയാൽ മലയാളികളുടെ ന്യൂയർ നൈറ്റ് സമ്പൂർണ്ണം. എന്നാൽ ബാഗ്ലൂരിനെതിരെ  വിജയം അത്ര എളുപ്പമാവില്ല ജിങ്കനും കൂട്ടർക്കും. തുടർച്ചയായ 2 ഹോം മാച്ചുകൾ പരാജയപ്പെട്ടെങ്കിലും ശക്തർ തന്നെയാണ് ചേത്രിയും സംഘവും. മറ്റ് ഐ എസ് എൽ ടീമുകൾ പുതിയ ടീമും പുതിയ കോച്ചുമായി ഇറങ്ങിയപ്പോൾ മുമ്പ് ഐ ലീഗ്  കളിച്ച് തഴമ്പിച്ച ടീമുമായാണ് ബാഗ്ലൂരിന്റെ വരവ്, അതു തന്നെയാണ് മറ്റ് ടീമുകളിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നത്, അവരുടെ പുതിയ സൈനിംങ്ങുകളും ഒന്നിനൊന്നു മെച്ചമാണ് . പുതുതായെത്തിയ വെനസ്വേലൻ സ്ട്രൈക്കർ മിക്കുവും ഓസീസ് മിഡ്ഫീൽഡർ എറിക് പാർട്ടാലുവും മികച്ച ഫോമിലാണ്.ഇതിനു കൂടെ ചേത്രിയും ഉദാന്തയും കൂടെയാകുമ്പോൾ ബ്ലാസ്റ്റേർസ് ഡിഫൻസ് കുറച്ചു വിയർക്കേണ്ടി വരും. 



എന്നാൽ മത്സരം കൊച്ചിയിലാണെന്നത് ബ്ലാസ്റ്റേർസിന് ഗുണം ചെയ്യും. പന്ത്രണ്ടാമനായി എത്തി സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്ന ആരാധകൾ തന്നെയാണ് കൊമ്പന്മാരുടെ കരുത്ത് . ആരാധകർ അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ബാഗ്ലൂരിനെതിരെ ഒരു ജയം, തങ്ങളെ പരിഹസിച്ച വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ അഹങ്കാരത്തിനൊരു മറുപടി. എന്നാൽ എല്ലാം കോച്ചിന്റെയും കളിക്കാരുടെയും കയ്യിലാണ് .ചെന്നൈക്കെതിരെ നന്നായി കളിച്ചെങ്കിലും നമ്മുടെ മിഡ്ഫീൽഡും അറ്റാക്കും ഇനിയും മെച്ചപ്പെടാനുണ്ട്.നല്ലൊരു ഫോറിൻ മിഡ്ഫീൽഡറുടെ അഭാവം ഇപ്പോഴും തെളിഞ്ഞു കാണുന്നു. സെന്റർ ബാക്കായ വെസ് ബ്രൌൺ ഡിഫൻസീവ് മിഡിൽ കളിക്കേണ്ടി വരുന്നത് അതുകൊണ്ടുതന്നെയാണ്. ഫിനിഷിങ്ങിൽ വരുത്തുന്ന പിഴവുകളും ബ്ലാസ്റ്റേർസിന് തലവേദനയാണ്, ഹ്യൂം പഴയ ഫോമിലേക്കെത്താതതും  കോച്ചെന്ന നിലയിൽ റെനെയെ കുഴക്കുന്നുണ്ട്. പരിക്ക് മാറി ബെർബ തിരിച്ചെത്തുന്നത് ടീമിന് ഉണർവ് നൽകും. എന്നാൽ അവസാന മത്സരത്തിൽ പരുക്കേറ്റ റിനോ ആന്റോ ഇറങ്ങില്ല .

📝രാഹുൽ തെന്നാട്ട് 

Friday, December 29, 2017

ഇന്ത്യൻ ഫുട്ബാൾ വിസ്മയം തീർത്ത വർഷം -2017



ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് ഉയരങ്ങളിൽ എത്തിച്ച വർഷമായിരുന്നു 2017. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയം വഹിച്ചതും ,  ഇന്ത്യൻ സൂപ്പർ ലീഗും  - ഐ ലീഗും  സമാന്തരമായി നടക്കുന്നതും ഇന്ത്യൻ നാഷണൽ ടീമിന്റെ കുതിപ്പുമെല്ലാം നിറഞ്ഞതായിരുന്നു 2017.
ഒരിക്കൽ ഇന്ത്യയെ “ ഉറങ്ങുന്ന ഭീമന്മാർ " എന്ന വിശേഷിപ്പിച്ച ഫിഫയെ , വിജയകരമായി ലോകകപ്പിന് ആതിഥേയം വഹിച്ച് ഫിഫയെ തന്നെ തിരുത്തി പറയിപ്പിച്ച വർഷം കൂടി ആയിരുന്നു .



ഇന്ത്യൻ ഫുട്ബോൾ ഐസ്വാൾ എഫ് സിയുടെ ഉദയം

ഇന്ത്യൻ ഫുട്ബോളിലെ ലെസ്റ്റർ സിറ്റിയായി ഐസ്വാൾ എഫ് സി. കൊൽക്കത്തൻ വമ്പന്മാരെയും ബെംഗളൂരു എഫ് സിയെയും മറികടന്ന് ഇന്ത്യൻ ഫുട്ബോളിന്റെ കിരീടം ഐസ്വാൾ എഫ് സി സ്വന്തമാക്കിയ വർഷം .നോർത്ത് ഈസ്റ്റിൽ നിന്ന് ആദ്യമായി ഐ ലീഗ് നേടുന്ന ആദ്യ ക്ലബ്ബ് എന്ന ചരിത്രം കുറിക്കുകയായിരുന്നു ഐസ്വാൾ .



ലോകകപ്പ് സ്വപ്നം 

ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും കാണാൻ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇന്ത്യ ഫിഫ ലോകകപ്പിൽ കളിക്കുക എന്നത് .സീനിയർ ലോകകപ്പ് അല്ലെങ്കിലും ആദ്യമായി ഫിഫ ടൂർണമെന്റിന് ആതിഥേയം വഹിച്ച്‌ ഇന്ത്യയുടെ സ്വപ്നം സാധിക്കുകയായിരുന്നു .കൊളംബിയ , ഘാന , യൂ .എസ്‌ .എ യോടൊപ്പം ഗ്രൂപ്പ് എ യിൽ ഇന്ത്യ ലോക ഫുട്ബാൾ ശക്തികളോട് കൊമ്പ് കോർത്തതും ഒരു ചരിത്രമായിരുന്നു . ലൂയിസ് നോർട്ടന്റെ കീഴിൽ ഇന്ത്യ ജാക്‌സൺ സിങ്ങിന്റെ ഹെഡറിലൂടെ ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നതും ചരിത്രമായി .

ഫിഫ ലോകകപ്പിനായി കൊൽക്കത്ത , ഗുവാഹത്തി , കൊച്ചി , മുംബൈ , ഡൽഹി , ഗോവ എന്നീ സ്റ്റേഡിയങ്ങളും നവീകരിച്ചതും നിരവധി ട്രെയിനിങ് പിച്ചുകൾ നിർമിച്ചതും ഇന്ത്യൻ ഫുട്ബോളിന് മറ്റൊരു നേട്ടമായിരുന്നു .



ലോകകപ്പിൽ വിസ്മയിപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ആരാധകർ 

U 17 ലോകകപ്പിലെ കാണികളുടെ 
എണ്ണത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ച് ലോക ഫുട്ബാളിന്റെ ചരിത്ര
താളുകളിൽ ഇടം നേടിയതും 2017 ഇലെ നേട്ടമായിരുന്നു .1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് ഇന്ത്യ പഴൻ കഥ ആക്കിയത് .
12,80,459 എന്ന പുതിയ റെക്കോർഡാണ് ഇന്ത്യ കുറിച്ചത് . 2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർക്കുകയായിരുന്നു  . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ 2017 മുതൽ  ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും പറയാം ഇനി  ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്. 

66684 ഫുട്ബാൾ ആരാധകരുടെ മുന്നിൽ ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു  വരവുകളുടെ ചരിത്രത്തിൽ ഇന്ത്യൻ  മണ്ണിൽ നടന്ന അണ്ടർ 17 ലോക കപ്പ് ഫൈനലും വിസ്മയിപ്പിച്ചു . സ്പാനിഷ് പടയെ  തകർത്തെറിഞ്ഞു ചാംപ്യൻ  പട്ടം പ്രീമിയർ ലീഗിന്റെ നാട്ടുകാർ നേടി. രണ്ടടിക്ക് തിരിച്ചു നാലല്ല മറിച്ചു അഞ്ചടി കൊടുത്തു സ്പാനിഷ് പടയെ അടിമുടി നിഷ്പ്രഭരാക്കി ഗോളുകൾ കൊണ്ടൊരു മഹാ പൂരം തീർത്തു ഇംഗ്ലീഷ് പട വിജയ തീരമണിഞ്ഞത് .


ഐ എസ്‌ എൽ -ഐ ലീഗ് 

ഐ എസ്‌ എൽ - ഐ ലീഗ് ലയനം പരാജയപ്പെട്ടപ്പോൾ ഐ ലീഗിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടും , ഐ എസ്‌ എല്ലിന് എ എഫ് സി കപ്പ് സ്പോട്ടും ലഭിച്ച് ഫിഫ എ എഫ് സി അംഗീകാരത്തോടെ സമാന്തരമായി രണ്ട് ലീഗ് നടന്ന വർഷം കൂടിയാണ് . പുതിയ മാറ്റങ്ങളോടെ രണ്ട്  പുതിയ ടീമുകളും ഐ എസ്‌ എല്ലിൽ വന്നു . ടാറ്റ ഗ്രൂപ്പിന്റെ ജംഷഡ്‌പൂർ എഫ് സിയും ഐ ലീഗിൽ നിന്ന് കൂട് മാറി വന്ന ബെംഗളൂരു എഫ് സിയുമാണ് പുതിയ രണ്ട് ടീമുകൾ . ഐ ലീഗിലും പുതിയ ടീമുകൾ വന്നു . കേരളത്തിൽ നിന്ന് ഗോകുലം കേരള എഫ് സിയും , ഐ ലീഗ് രണ്ടാം ഡിവിഷൻ വിജയിച്ചു വന്ന നേരൊക്ക എഫ് സിയും , ഇന്ത്യൻ u17 ലോകകപ്പ് താരങ്ങളെയും ഇന്ത്യ u19 താരങ്ങളെയും ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആരോസും ഐ ലീഗ് 2017/18 സീസണിലെ പുതുമുഖങ്ങളാണ് .



ഇന്ത്യൻ നാഷണൽ സീനിയർ ടീമിന്റെ കുതിപ്പ് :

ഫിഫ റാങ്കിങ്ങിൽ 105 ആം സ്ഥാനത്തോടെയാണ് ഇന്ത്യ 2017 അവസാനിപ്പിച്ചത്  . തുടർച്ചായി 13 മത്സരങ്ങൾ തോൽവി അറിയാതെ ചരിത്രം കുറിച്ചതും ഇന്ത്യൻ ഫുട്ബാളിന്റെ മറ്റൊരു നേട്ടമാണ് .
2017 മെയിൽ ഫിഫ റാങ്കിങ്ങിൽ 96 ആം സ്ഥാനത്തു എത്തി 21 വർഷങ്ങൾക്ക് ശേഷം മറ്റൊരു ചരിത്രം കൂടി ഇന്ത്യ കുറിച്ചു .സ്റ്റീഫൻ കോൺസ്റ്റന്റിന്റെ കീഴിൽ ഇന്ത്യൻ ടീം 2019 ഇൽ യൂ എ യിൽ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിന് 2011ന് ശേഷം യോഗ്യത നേടിയ വർഷം കൂടിയാണ് .
2017 വിട പറയുമ്പോൾ ഒരു പാട് നേട്ടങ്ങൾ കൈവരിക്കാനായിരിക്കും ഇന്ത്യൻ ഫുട്ബാൾ പുതു വർഷത്തിലേക്ക് കടക്കുക . ഐ എസ്‌ എൽ - ഐ ലീഗ് ലയനം സാധ്യമാകാനും ഇന്ത്യൻ ഫുട്ബോളിന് ശരിയായ  ഫുട്ബാൾ മാപ്പ് ഉണ്ടാകുമെന്ന് നമുക്ക് കാത്തിരിക്കാം .അതേ ഉറങ്ങി കിടന്ന ഇന്ത്യ എന്ന ഫുട്‌ബോൾ ഭീമൻ ഉണർന്നിരിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആയി നമുക്ക് കാത്തിരിക്കാം. മെക്സിക്കൻ തിരമാലകൾ അല്ല മറിച്ചു കൊച്ചിയിലെയും കൊൽക്കത്തയിലെയും ഗോവയിലെയും ഫുട്‌ബോൾ ഫാൻസ് ഇന്ത്യക്കായി ഒരുമിച്ചു  ആർത്തു വിളിക്കുമ്പോൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ സുനാമി പ്രകമ്പനം കൊള്ളിക്കുന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ  വെച്ചു  ഒരിക്കൽ നമ്മുടെ ടീം ഇന്ത്യയും  ലോകകപ്പ് നേടുന്ന വലിയ സുദിനം സ്വപ്നം കണ്ടുകൊണ്ടു നമുക്ക് 2017നോട് വിട പറയാം .
ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്ന സൗത്ത് സോക്കേർസ്  കുടുംബത്തിന്റെ പുതുവത്സരാശംസകൾ.





Happy New Year 2018 @southsoccers

ആരോസിന്റെ അസ്ത്രവർഷത്തിൽ പകച്ചു മോഹൻ ബഗാൻ..




കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ അവരുടെ സ്വന്തം തട്ടകത്തിൽ വച്ച് സമനിലയിൽ തളച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ . സമനില ഗോൾ നേടിയത് മലയാളികളുടെ സ്വന്തം രാഹുലും. കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വലയിലാക്കി ഡിപൻട ഡിക മോഹൻ ബഗാനെ മുന്നിലെത്തിച്ചു. എന്നാൽ ആത്മവിശ്വാസം കൈവിടാതെ പന്തു തട്ടിയ ഇന്ത്യൻ ആരോസിന്  വൈകാതെ അതിനുള്ള പ്രതിഫലവും ലഭിച്ചു. മുപ്പത്തിമൂന്നാം മിനിട്ടിൽ റഹീം അലിയുടെ ക്രോസിൽ നിന്നും രാഹുൽ സമനില ഗോൾ നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി രാഹുൽ തന്റെ ഫോം തെളിയിച്ചു. 

രണ്ടാം പകുതിയിൽ ആരോസ് ക്യാപ്റ്റൻ അമർജിത്ത് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. എന്നാൽ വിട്ടു കൊടുക്കാൻ ആരോസിന്റെ ചുണക്കുട്ടികൾ ഒരുക്കമായിരുന്നില്ല , അവർ അവസാനം വരെ പൊരുതി, ബഗാന്റെ അറ്റാക്കുകൾ ആരോസിന്റെ ഡിഫൻസിൻ തട്ടി മടങ്ങി . പോസ്റ്റിന് കീഴിൽ ധീരജിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്, ധീരജ് തന്നെയാണ് കളിയിലെ താരവും.

📝 രാഹുൽ തെന്നാട്ട്

ഫുട്ബോളിന് 2017- ഒരു തിരിഞ്ഞു നോട്ടം:




പല പ്രമുഖ ദേശീയ ടീമുകളുടെയും ക്ലബ് ടീമുകളുടെയും വീഴ്ചയും വാഴ്ചയും കണ്ട വർഷമാണ് 2017.അവയിലേക്കൊരു തിരനോട്ടം ആണ് ഇവിടെ നടത്തുന്നത്.

വീണ്ടും ചരിത്രം രചിച്ച് റയൽ മാഡ്രിഡ്:

ജൂൺ 3 ന് കാർഡിഫിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ  വമ്പന്മാരായ  യുവന്റസിനെ 4-1 ന് തകർത്ത് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് നിലനിർത്തുന്ന ടീമായി ലോസ് ബ്ലാൻകോസ് മാറി.

ഡിസംബറിൽ അബുദാബിയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻമാരായ ഗ്രെമിയോയെ 1-0 ന് തോൽപിച്ച് സിദാനും സംഘവും സീസണിലെ അഞ്ചാം കിരീടവും സ്വന്തമാക്കി.


യുവ രക്തത്തിൽ മുന്നേറിയ മൊണാകോ

18 വയസുള്ള എംബപ്പേ,22 തികഞ്ഞ തോമസ് ലെമാർ,23 ൽ എത്തിയ ബെർണാഡോ സിൽവ,തുടങ്ങിയവരുടെ മികവിൽ മുന്നേറി എവരെയും അതിശയിച്ചു ഫ്രഞ്ച് കിരീടം സ്വന്തമാക്കുകയും,ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ മുന്നേറാനും മൊണകോക്ക്‌ സാധിച്ചു.


ഇംഗ്ലണ്ടിന് പ്രതീക്ഷയായി യുവ തലമുറ


2017 ഇംഗ്ലീഷ് ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന വർഷമായിരുന്നു. അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 20 ലോകകപ്പിൽ ഇംഗ്ലണ്ട് വെനസ്വേലയെ കീഴടക്കി ആദ്യമായി കിരീടം ചൂടി. ഇന്ത്യ ആദ്യമായി ആതിഥേയരായ അണ്ടർ 17 ലോകകപ്പിലും ഇംഗ്ലണ്ട് യൂറോപ്യൻ ജേതാക്കളെ സ്പെയിനെ കീഴടക്കി ആദ്യമായി കിരീടം സ്വന്തമാക്കി. 


യുവ നിരയുടെ കരുത്തിൽ ജർമ്മനി കോൺഫെഡറേഷൻ കപ്പ് ജേതാക്കൾ


റഷ്യയിൽ നടന്ന ഫിഫ കോൺഫെഡറേഷൻ കപ്പിൽ ചിലിയെ തോൽപ്പിച്ചു ജർമ്മനിയുടെ യുവ നിര ജേതാക്കളായി. പ്രമുഖ താരങ്ങളെ ഉൾപ്പെടുത്താതെ ജർമ്മനി നേടിയ വിജയം വരുന്ന 2018 ലെ ലോകകപ്പ് മോഹങ്ങൾക്ക് നിറം പകരുന്നതാണ്.


ഇന്ത്യൻ ഫുട്ബോൾ ഐസ്വാൾ എഫ് സിയുടെ ഉദയം


ഇന്ത്യൻ ഫുട്ബോളിലെ ലെസ്റ്റർ സിറ്റിയായി ഐസ്വാൾ എഫ് സി. കൊൽക്കത്തൻ വമ്പന്മാരെയും ബെംഗളൂരു എഫ് സിയെയും മറികടന്ന് ഇന്ത്യൻ ഫുട്ബോളിന്റെ കിരീടം ഐസ്വാൾ എഫ് സി സ്വന്തമാക്കി.


 ക്രിസ്റ്റ്യാനോ റൊണാൾഡോ ഭരിച്ച 2017:

വ്യക്തിപരമായി നോക്കുകയാണെങ്കിൽ 2017 ൽ  ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രം തിരുത്തിയത് ഉൾപെടെയുള്ള 5 കിരീടങ്ങളും, അഞ്ചാം ബാലൻ ഡി ഓറും പറങ്കിപ്പടയുടെ പടനായകന്റെ ഷെൽഫിൽ ഈ വർഷമെത്തി.


ട്രാൻസ്ഫർ വിപണിയിലെ പൊന്നും താരമായി നെയ്മർ:

222 മില്ല്യൻ യൂറോ എന്ന ലോക റെക്കോർഡ് തുകക്ക് ബാഴ്സലോണ യിൽ നിന്നും പി എസ് ജിയിൽ എത്തിയ  ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏവരെയും അത്ഭുതപ്പെടുത്തി


നിരാശരാക്കി അസൂറികളും ഓറഞ്ച് പടയും:


6 പതിറ്റാണ്ടിനു ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാൻ ആവാതെ പോയ ഇറ്റലിയും ,കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ ഹോളണ്ടും അടുത്ത ലോകകപ്പിന് യോഗ്യത നേടത്തത് ഓരോ ഫുട്ബോൾ പ്രേമിക്കും നൊമ്പരം ഉണ്ടാക്കുന്നതായി. ബഫണും,ഡി റോസി, ചില്ലേനി,ബർസാഗ്ലി തുടങ്ങിയ അസൂറികളുടെ ഒരു തലമുറ തന്നെയും ഒപ്പം ഓറഞ്ച് പടയുടെ റോബനും തങ്ങളുടെ അന്താരാഷ്ട്ര കരിയർ ഇതോടൊപ്പം അവസാനിപ്പിക്കുകയും ചെയ്തത് ഈ വർഷമാണ്.


ഒരു പറ്റം മഹാരഥന്മാർ കളി മതിയാക്കിയ വർഷം:

റോമയുടെയും ഇറ്റലിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഫ്രാൻസിസ്കോ ടോട്ടി തന്റെ 40ആം വയസ്സിൽ ഫുട്ബോളിന് വിടപറഞ്ഞു.
ജർമ്മനിയെ ലോകകപ്പ് കിരീടം നെട്ടത്തിലേക്ക്‌ നയിച്ച ഫിലിപ്പ് ലാം,സ്പെനിന്റെ സാബി അലോൺസോ, ഇറ്റലിയുടെ തന്നെ ആന്ദ്രോ പിർലോ ബ്രസീലിന്റെ 
ബാലൻ ഡി ഓർ ജേതാവ് കൂടി ആയ കക്ക തുടങ്ങിയവരും ഈ വർഷം കളി മതിയക്കിയവരിൽ ഉൾപ്പെടുന്നു.

കെയ്ൻ എന്ന ഗോൾ സ്കോറിങ്ങ് മെഷീൻ


കഴിഞ്ഞ 9 വർഷമായി മെസ്സിയും റൊണാൾഡോയും പങ്കിട്ടെടുത്തിരുന്ന വർഷത്തിലെ ടോപ് സ്കോറർ പദവിക്ക് ഇത്തവണ പുതിയ അവകാശി ഉണ്ടായി എന്നതാണ് മറ്റൊരു വസ്തുത.ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ 56 ഗോളുകളുമായി 2017ലെ ടോപ് സ്കോറർ പദവി സ്വന്തമാക്കി.മെസ്സിയെ മറികടന്നായിരുന്നു ഈ ഇംഗ്ലീഷ് താരത്തിന്റെ നേട്ടം.

📝Fahiz.vp Tirurangadi

Thursday, December 28, 2017

എ ഐ എഫ് എഫ് അംഗീകാരത്തോടെ ഫുട്ബോൾ കോച്ചുമാരുടെ സംഘടനക്ക് ഇന്ത്യയിൽ തുടക്കം




അസോസിയേഷൻ ഓഫ് ഇന്ത്യൻ ഫുട്ബോൾ കോച്ചസ് (AIFC) എന്ന പേരിൽ ഇന്ത്യയിൽ ഫുട്ബോൾ കോച്ചുമാരുടെ സംഘടനക്ക് തുടക്കം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സഹകരണത്തോടെയാണ് കോച്ചുമാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഈ സംഘടന.
എ.എഫ്.സി കോച്ചിങ് ലൈസെൻസ് കോഴ്സുകൾ നൽകാൻ  വേണ്ടിയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ  കീഴിൽ  കോച്ചുകൾക്ക് പഠനാനന്തര പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് സംഘടന പ്രവർത്തിക്കുക. 

2014ൽ 1200 കോച്ചിൽ നിന്ന് 6500 കോച്ചുകളായിരുന്നു ആദ്യ ലക്ഷ്യം .ഇപ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 65000 കോച്ചുകളെ രാജ്യത്തിന് സംഭാവന ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം.വിജയൻ, മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഡെറിക് പെരേര, സാൻജോയ് സെൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് താങ്‌ബോയ് സിങ്‌ടോ, ഐ.എസ്.എൽ യൂത്ത് ആൻഡ് ഗ്രാസ് റൂട്ട് ഡെവലൊപ്മെന്റ് മേധാവിയായ ദിനേശ് നായർ എന്നിവരാണ് ഡയറക്ടർമാർ.

ആശാന്റെ തന്ത്രങ്ങൾ പാളി , ജംഷഡ്‌പൂരിന്റെ കോട്ട തകർത്ത് ചെന്നൈ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ 16 പോയിന്റോടെ  ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുകയാണ് ചെന്നൈ സിറ്റി എഫ് സി . ജംഷഡ്‌പൂർ എഫ് സി അവരുടെ തട്ടകത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ് സി തോൽപ്പിച്ചത് .ആദ്യ പകുതി അവസാനിക്കുമ്പോൾ ജെജെ യുടെ പെനാൽറ്റിയിലൂടെ യാണ് ചെന്നൈയിൻ വിജയ ഗോൾ നേടിയത് . ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാൻ ജംഷഡ്‌പൂരിന് അവസരം ലഭിച്ചെങ്കിക്കും ബെൽഫോർട് അവസരം നഷ്ടപ്പെടുത്തി .രണ്ടാം പകുതിയിൽ ജംഷഡ്‌പൂർ ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ചെന്നൈയിൻ പ്രതിരോധം തീർത്ത് മൂന്ന് പോയിന്റ് സ്വന്തമാക്കുകയായിരുന്നു . സ്വന്തം തട്ടകത്തിൽ ജംഷെഡ്പുരിന്റ രണ്ടാം തോൽവിയാണ് ഇത് .

Wednesday, December 27, 2017

മിനേർവ പഞ്ചാബിന് ആദ്യ തോൽവി സമ്മാനിച്ച് ഐസ്വാൾ എഫ് സി




സീസണിലെ ആദ്യ തോൽവി മിനേർവ പഞ്ചാബിന് സമ്മാനിച്ച് ഐസ്വാൾ എഫ് സി. ലീഗിൽ തോൽവി അറിയാതെ കുതിക്കുകയായിരുന്ന മിനേർവ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി കീഴടക്കിയത്.
ഐസ്വാൾ എഫ് സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമാക്കിയാണ് മിനേർവ കളിക്കാൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ ചെഞ്ചോയുടെ നേതൃത്വത്തിൽ മിനേർവ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഐസ്വാൾ എഫ് സിക്കും മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചു. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ കരീം ഓമോളജ നുരെൻ നിലവിലെ ചാമ്പ്യന്മാർക്ക് ലീഡ് സമ്മാനിച്ചു. 86ആം മിനുട്ടിൽ ആന്ദ്രേ കുടെ ഗോൾ നേടി മിനേർവക്ക് ആദ്യ പരാജയം സമ്മാനിച്ചു. എക്സ്ട്രാ ടൈമിൽ മഹേഷ് കോസല മിനേർവക്കായി ഗോൾ നേടിയെങ്കിലും വിജയം സ്വന്തമാക്കാൻ അത് മതിയായിരുന്നില്ല.


ജയത്തോടെ ഐസ്വാൾ ആറാം സ്ഥാനത്തേക്ക് മുന്നേറി. ആറു കളിയിൽ നിന്നും 4 വിജയവും ഒരു തോൽവിയും ഒരു സമനിലയുമായി മിനേർവ പഞ്ചാബ് തന്നെയാണ് ലീഗിൽ ഒന്നാമത്

കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് ജനുവരി നാല് മുതല്‍



കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018 - 19 അധ്യയന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 2018 ജനുവരി നാല് മുതല്‍ ഫെബ്രുവരി 10 വരെ വിവിധ ജില്ലകളില്‍ നടത്തും.  അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ ഖോ എന്നീ കായിക ഇനങ്ങളില്‍ ആണ്‍/പെണ്‍കുട്ടികള്‍ക്ക് എല്ലാ ജില്ലയിലും സെലക്ഷന്‍ നടത്തും.  തീയതി, ജില്ല, സ്ഥലം എന്ന ക്രമത്തില്‍: 

ജനുവരി നാല് കാസര്‍കോഡ് (കാസര്‍ഗോഡ് പെരിയ ജവഹര്‍ നവോദയ വിദ്യാലയ ഗ്രൗണ്ട്),  അഞ്ചിന് കണ്ണൂര്‍ (കണ്ണൂര്‍ പരേഡ് ഗ്രൗണ്ട്), ആറിന് വയനാട് (മാനന്തവാടി ജി.എച്ച്.എസ്.എസ്), എട്ടിന് കോഴിക്കോട് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട്), ഒമ്പതിന് മലപ്പുറം ( മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പിയുലും), 11ന് പാലക്കാട് (മേഴ്‌സി കോളേജ്), 12ന് തൃശൂര്‍ (എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്), 15ന് എറണാകുളം  (മഹാരാജാസ് കോളേജ് ഗ്രൗണ്ട്), 16ന് ഇടുക്കി (സെന്റ് ജോസഫ് കോളേജ് മൂലമറ്റം),17ന് കോട്ടയം (സെന്റ് തോമസ് കോളേജ് പാല), 19ന് പത്തനംതിട്ട( മുന്‍സിപ്പല്‍ സ്റ്റേഡിയം), 20ന് ആലപ്പുഴ (ഇ.എം.എസ് സ്റ്റേഡിയം), 22ന് കൊല്ലം (എല്‍.ബി. സ്റ്റേഡിയം),  23ന് തിരുവനന്തപുരം (യൂണിവേഴ്‌സിറ്റി സ്റ്റേഡിയം).

സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, റസ്‌ലിംഗ്, തായ്ക്വാണ്‍ഡോ, ആര്‍ച്ചറി, സൈക്ലിംഗ്, നെറ്റ്‌ബോള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് (കോളേജ് മാത്രം), സോഫ്റ്റ്‌ബോള്‍, ഹോക്കി, കനോയിംഗ് & കയാക്കിംഗ്, റോവിംഗ് ഇനങ്ങളില്‍ താഴെപ്പറയുന്ന ക്രമത്തില്‍ സോണല്‍ സെലക്ഷന്‍ നടത്തും.

ഫെബ്രുവരി ഒന്നിന് കണ്ണൂര്‍ (കാസര്‍കോഡ്, കണ്ണൂര്‍), രണ്ടിന് കോഴിക്കോട് (കോഴിക്കോട്, വയനാട്), മൂന്നിന് പാലക്കാട് (മലപ്പുറം, പാലക്കാട്), അഞ്ചിന് തൃശൂര്‍ (എറണാകുളം, തൃശൂര്‍), ആറിന് കോട്ടയം( കോട്ടയം, ഇടുക്കി, ആലപ്പുഴ), ഏഴിന് തിരുവനന്തപുരം (പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം), ഒമ്പതിന് ആലപ്പുഴ (വാട്ടര്‍ സ്‌പോര്‍ട്‌സ് മാത്രം).

കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് സ്‌കൂള്‍ ഹോസ്റ്റല്‍ പ്രവേശനം.  (ഇപ്പോള്‍ ആറ്, ഏഴ്, ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം).

സംസ്ഥാന മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒന്‍പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം.

ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍ ജൂനിയര്‍, സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് നേരിട്ട് അഡ്മിഷന്‍ നല്‍കും.  ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.

പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിന് ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം.  (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യ മത്സരം), ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും.  ദേശീയ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും.  (അവരുടെ കായിക ക്ഷമത പരിശോധിക്കും).

അതത് ജില്ലയില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സിലും, സോണല്‍ സെലക്ഷന്‍ നടക്കുന്ന സെന്ററുകളിലും രാവിലെ 8.30 നു സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.

Tuesday, December 26, 2017

ഇവൻ ഇന്ത്യൻ മെസ്സിയോ റൊണാൾഡോയോ ?? നാങ്ദാമ്പ നോറാമിന്റെ തകർപ്പൻ ഗോൾ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ




ഹീറോ ഐ ലീഗിന്റെ 2017/18 സീസണിൽ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരങ്ങളെയും ഇന്ത്യൻ അണ്ടർ 19 ടീമിലെ താരങ്ങളെയും ഉൾപ്പെടുത്തിയുള്ള ടീമാണ് ഇന്ത്യൻ ആരോസ് . ഇത് വരെയുള്ള ആരോസിന്റെ മത്സരങ്ങൾ വിലയിരുത്തിയാൽ ഐ ലീഗിൽ ആരോസിനെ ഉൾപ്പെടുത്തിയത് ഏറ്റവും മികച്ചൊരു തീരുമാനം എന്ന് പറയേണ്ടി ഇരിക്കുന്നു .മറ്റു മുതിർന്ന ടീമുകളോട് ജയിച്ചും പൊരുതി നിന്നുമാണ് ഇന്ത്യൻ ചുണകുട്ടികളുടെ ഇത് വരെയുള്ള പ്രകടനം . ഈ യുവ താരങ്ങളുടെ സ്കിൽസും , ഒൺ ടച്ച് പാസും , ഗോളുകളും ഇന്ത്യൻ ഫുട്ബോളിനെ വിസ്മയിപ്പിക്കുകയാണ് .

അങ്ങനെയുള്ള ഒരു തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ചൊവ്വാഴ്ച്ച  കാണാൻ കഴിഞ്ഞത് .ഐ ലീഗിലെ ബോക്സിങ് ഡേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ കീഴടക്കിയാണ്  ഇന്ത്യ ആരോസ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കിയത് . എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാൻക്കാണ്  ഇന്ത്യൻ യുവ നിര ഷില്ലോങ് ലജോങ്ങിനെ കീഴടക്കിയത്. 



ഇതിൽ മൂന്ന് ഗോളുകൾക്കും പ്രത്യേകതയുണ്ട് . ഐ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം  കുറഞ്ഞ ഗോൾ സ്‌കോറർ ആയിരിക്കുകയാണ് ജിതേന്ദ്രയുടെ ആദ്യ ഗോൾ .( പ്രായം 16 വർഷവും 6 മാസവും  13 ദിവസവും ).സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ട്ടിക്കുകയാണ് നാങ്ദാമ്പയുടെ ആരോസിന് വേണ്ടിയുള്ള രണ്ടാമത്തെ ഗോൾ .ഇന്ത്യൻ മെസ്സി അല്ലെങ്കിൽ  റൊണാൾഡോ എന്ന് ആരാധകർ പേരിടാൻ തർക്കിക്കുമ്പോഴും ഒരു കാര്യം തീർച്ചയാണ് , ഇന്ത്യൻ ഫുട്ബോളിൽ അടുത്ത കാലത്തൊന്നും ഇത് പോലൊരു ഗോൾ കണ്ടിരിക്കില്ല .നാല് ഡിഫെൻഡർമാരുടെ ഇടയിലൂടെ ഡ്രിബ്ലിങ് ചെയ്ത് കുതിച്ചായിരുന്നു നോറാമിന്റെ മിന്നും ഗോൾ . മൂന്നാമത്തേത് മലയാളി താരം രാഹുലിന്റെ ഐ ലീഗിലെ ആദ്യ ഗോൾ . ഫിഫ ലോകകപ്പിൽ ഗോൾ പോസ്റ്റിൽ തട്ടി ഭാഗ്യം കയ്യൊഴിഞ്ഞപ്പോഴും മികച്ച പ്രകടനങ്ങൾ വീണ്ടും കാഴ്ച്ച വെച്ച് വിസ്മയിപ്പിക്കുയാണ് ഈ താരം .
Click Here:

ആറു ഗോൾ വിജയത്തോടെ എം എസ് പി മലപ്പുറം U-15 ഐ ലീഗ് ഫൈനൽ റൗണ്ടിൽ




എം എസ് പി മലപ്പുറം അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിൽ കടന്നു. ഇന്ന് വൈകിട്ട്  നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയെ  കീഴടക്കിയാണ് എം എസ് പി ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. എതിരില്ലാത്ത ആറു ഗോളുകൾക്ക് ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയെ എം എസ് പി തോൽപ്പിച്ചത്. 
അഭിജിത്ത് എം എസ് പി ക്കായി നാലു ഗോളുകൾ നേടിയപ്പോൾ അക്മൽ ഷാൻ, അശ്വിൻ എന്നിവർ ഒരോ ഗോൾ വീതവും നേടി.

ആദ്യ മത്സരത്തിൽ പ്രോഡിജി സ്പോർട്സിനെ എതിരില്ലാത്ത ആറു ഗോളിനും രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-1 നും കീഴടക്കിയ എം എസ് പി മൂന്നാം മത്സരത്തിൽ കോവളം എഫ് സിയെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എഫിൽ നിന്നും ഗോകുലം കേരള എഫ് സിയും അണ്ടർ 15 ഐ ലീഗിന്റെ ഫൈനൽ റൗണ്ടിൽ കടന്നിട്ടുണ്ട്.

ബോക്സിങ് ഡേയിൽ ഷില്ലോങിനെ തകർത്തു ഇന്ത്യൻ ആരോസ്. രാഹുലിന് ഐ ലീഗിൽ ആദ്യ ഗോൾ




ഐ ലീഗിലെ ബോക്സിങ് ഡേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ കീഴടക്കി ഇന്ത്യ ആരോസ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യൻ യുവ നിര ഷില്ലോങ് ലജോങ്ങിനെ കീഴടക്കിയത്. ജിതേന്ദ്ര സിംഗ്, നോങ്ഡംബ നൈറോമം, മലയാളി താരം കെ പി രാഹുൽ എന്നിവർ ഇന്ത്യൻ ആരോസിനായി ഗോളുകൾ നേടി.


മലയാളി താരം രാഹുലിനെ ആദ്യ ഇലവനിൽ ഉൾപെടുത്താതെയാണ് ആരോസ് സ്വന്തം തട്ടകത്തിൽ ഷില്ലോങ് ലജോങ്ങിനെ നേരിടാൻ ഇറങ്ങിയത്. തുടക്കത്തിൽ തന്നെ ആരോസ് കളിയുടെ നിയന്ത്രണം കൈയ്യിലെടുത്തു. 18ആം മിനുട്ടിൽ ജിതേന്ദ്രയിലൂടെ ആരോസ് ലീഡ് എടുത്തു.പിന്നീട് ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ ഷില്ലോങ് താരം ലാൽറോഹുലക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ കളിയുടെ നിയന്ത്രണം പൂർണമായും ആരോസിന്റെ കൈകളിലായി. 86ആം മിനുട്ടിൽ ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ എന്ന വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ നോങ്ഡംബ നൈറോമം ആരോസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഷില്ലോങ് ലജോങ്ങ് പ്രതിരോധത്തെ മുഴുവൻ കബളിപ്പിച്ചാണ് നൈറോമം ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ രാഹുൽ കളിയുടെ ഇഞ്ചുറി ടൈമിൽ ആരോസിന്റെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

ജയത്തോടെ അഞ്ചു കളികളിൽ നിന്നും ആറ് പോയിന്റുമായി ആറാമതാണ് ഇന്ത്യൻ ആരോസ്

ഐ എസ്‌ എൽ - ഐ ലീഗ് ലയനത്തിന് ഉറപ്പ് നൽകി കായിക മന്ത്രി രാജവർധൻ സിംഗ് റാത്തോഡ്




ഐഎസ്‌ എൽ, ലീഗ് എന്നിവയുടെ ലയനത്തിന് ഇതുവരെ ശരിയായ മാർഗമൊന്നുമില്ലെങ്കിലും ഓൾ ഇന്ത്യ  ഫുട്ബാൾ ഫെഡറേഷൻ (..എഫ്.എഫ്) രണ്ട് ലീഗുകളും ഉടൻ ലയിപ്പിക്കുമെന്ന് സർക്കാറിന് ഉറപ്പ് നൽകി .


മുമ്പ്  പദ്ദതി  ചെയ്തത് പോലെ ലീഗ് 1, ലീഗ് 2 എന്നീ രണ്ടു താഴ്ന്ന ഡിവിഷൻ ലീഗുകളുമായി ഫെഡറേഷൻ മുന്നോട്ട് പോകും , അതായത് ലീഗ് രണ്ടാം ഡിവിഷനിലേക്ക് താഴ്ത്തപ്പെടും .

രണ്ട് ലീഗുകൾ അടുത്ത വർഷം ലയിപ്പിക്കുമോ എന്ന് ബംഗാളിൽ നിന്നുള്ള ഒരു എംപി ഋതാബ്രത ബാനർജി സർക്കാരിനെ ചോദ്യം ചെയ്‌ത് കൊണ്ട്  പാർലമെന്റിന്റെ അപ്പർ ഹൗസിൽ വിഷയം സമീപകാലത്ത് ഉന്നയിച്ചിരുന്നു .




മറുപടിയിൽ സ്പോർട്സ് മന്ത്രി രാജവർധൻ സിംഗ് റാത്തോഡ് എഐഎഫ്എഫുമായി  ചർച്ച  ചെയ്തതിന് ശെഷം , ഒരു ഏകീകൃത ലീഗ് ഉടൻ ഉണ്ടാകും എന്ന്  അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി .


എഐഎഫ്എഫും അതിന്റെ എല്ലാ ഓഹരിയുടമകളും ചേർന്ന്  ഇന്ത്യക്ക് അനിയോജ്യമായ  ക്ലബ് ഫുട്ബോൾ മോഡൽ പുനർനിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അതിൽ ടോപ് ഡിവിഷൻ ആയി  ഏകീകൃത ലീഗും , പിന്നെ ലീഗ് 1 ഉം ലീഗ് 2 ഉം രണ്ടും മൂന്നും  ഡിവിഷൻ ആയി തുടരുമെന്നും റാത്തോഡ് പറഞ്ഞു.


"പദ്ധതിയുടെ സുഗകരമായ  നടത്തിപ്പിന് എഐഎഫ്എഫിന്  ഫിഫയുടെയും  എഎഫ്സിയുടേയും സഹായം ലഭിക്കുന്നുണ്ട്   ," മന്ത്രി പറഞ്ഞു.

എം.എസ്.പി ഫുട്ബോൾ അക്കാദമി സെലക്ഷൻ

         



MSP Football Academy യുടെ 2018-19 വർഷത്തേക്കുള്ള      Youth - I-League ടീമിലേക്കും MSP School  ടീമിലേക്കുമുള്ള സെലക്ഷൻ 2017 ഡിസംമ്പർ 30, 31 തിയ്യതികളിൽ നടക്കുന്നു.

      U-17 വിഭാഗത്തിൽ 2002-2003 വർഷങ്ങളിൽ ജനിച്ചവർക്കും U-14 വിഭാഗത്തിൽ 2005-2006 വർഷങ്ങളിൽ ജനിച്ചവർക്കും പങ്കെടുക്കാം.

    U-17 വിഭാഗത്തിൽ സെലക്ഷനിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവരായിരിക്കണം.

       സെലക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 30-12-2017 ന് രാവിലെ 7 മണിക്ക് എം.എസ്.പിയുടെ കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ ജനന സർട്ടിഫികറ്റ്, കളിയിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാവണം.

       തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസം, വിദ്യഭ്യാസം എന്നിവ സൗജന്യമായിരിക്കും

Abdurahman- 9061048293
Santhosh      - 9447353413
Junaid           - 9809761545
Shuhaib        - 9388280680

Saturday, December 23, 2017

ആവേശകരമായ രണ്ടാം നോർത്ത് ഈസ്റ്റ്‌ ഡെർബിയിൽ നെരോക്കക് ജയം



സീസണിലെ രണ്ടാം നോർത്ത് ഈസ്റ്റ് ഡെർബിയിൽ ഐ ലീഗിലെ പുതുമുഖങ്ങളായ നെരോക്ക എഫ് സിക്ക് ആവേശകരമായ വിജയം. ഷില്ലോങ് ലജോങ്ങിനെ ഏകപക്ഷീയമായ ഒരു ഗോളിന് നെരോക്ക തോൽപ്പിച്ചത്. സുഭാഷ് സിംഗാണ് നെരോക്കയുടെ വിജയ ഗോൾ നേടിയത്.

രണ്ടാം നോർത്ത് ഈസ്റ്റ് ഡെർബിയിലും വിജയം ലക്ഷ്യമാക്കിയാണ് ഷില്ലോങ് സ്വന്തം തട്ടകത്തിൽ നെരോക്കയെ നേരിടാൻ ഇറങ്ങിയത്. ഗോൾ അകന്നു നിന്നു ആദ്യ പകുതിയിൽ ഇരു ടീമുകളും ചില മികച്ച നീക്കങ്ങൾ നടത്തി. രണ്ടാം പകുതിയിൽ 
83'മിനിറ്റിൽ പ്രീതം സിംഗിന്റെന്റെ ക്രോസിൽ   സുഭാഷ് സിങ് ഒരു ഹെയ്ഡറിൽ കൂടെ നെരോക്കക് വേണ്ടി വിജയം ഗോൾ നേടിയത്
ഈ വിജയത്തോടെ അഞ്ചു കളിയിൽ നിന്നും പത്ത് പോയിന്റുമായി നെരോക്ക എഫ് സി മുന്നാം സ്ഥാനത്തേക്ക് മുന്നേറി.

തോൽക്കാൻ വന്നതല്ല , വിജയം ക്രിസ്തുമസ് സമ്മാനമായി ആരാധകർക്ക് നൽകാൻ സാധിക്കാത്തതിൽ നിരാശയുണ്ട് - സി കെ വിനീത്




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഇന്നലെ കണ്ടത് .റഫറിയുടെ തെറ്റായ നിർണയത്തിൽ നിന്ന് കിട്ടിയ പെനാൽറ്റിയിലൂടെ ചെന്നൈ ഗോൾ നേടിയതും , അവസാന നിമിഷത്തിൽ ജിംങ്കാന്റെ ഉഗ്രൻ ക്രോസിലൂടെ സി കെ യുടെ ബുള്ളറ്റ് ഷോട്ടിലൂടെ  സമനില പിടിച്ചതും അക്ഷരാർത്ഥത്തിൽ മത്സരത്തിന്റെ ആവേശം കൂട്ടി .

മത്സരത്തിന് ശേഷം ഐ എസ്‌ എൽ അവതാരകന്റെ ചോദ്യങ്ങൾക്ക് സി കെ പറഞ്ഞത് ഇങ്ങനെ .
രണ്ട് സീസണിലും ചെന്നൈയിൻ എഫ് സിക്ക് എതിരെ സ്കോർ ചെയ്തതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം , തോൽക്കാൻ വന്നതല്ല എന്നും  നിസ്സാരമായി ജയിക്കേണ്ട മത്സരം ചില അവസരങ്ങൾ ഗോൾ ആക്കാൻ നഷ്ടപ്പെടുത്തിയതാണെന്നും വിനീത് പറഞ്ഞു . 
കൃത്യ സമയത്ത്  ഗോൾ പോസ്റ്റിന് മുന്നിൽ സ്കോർ ചെയ്യാൻ എത്തുന്നത് എങ്ങനെ എന്ന് അവതാരകന്റെ അടുത്ത ചോദ്യം , ടീം അംഗങ്ങളിൽ ഉള്ള വിശ്വാസമാണ് , കൃത്യ സമയത്ത് പന്ത് എത്തിക്കുമെന്നുള്ള വിശ്വാസമാണ് -വിനീത് പറയുന്നു .പെനാൽറ്റി നൽകിയത് തികച്ചും തെറ്റായ തീരുമാനം ആയിരുന്നു എന്നും , ഇതിൽ റഫറിയെ കുറ്റപ്പെടുത്താൻ ആകില്ല എന്നും വിനീത് കൂട്ടി ചേർത്തു .

മത്സരം വിജയിച്ച് ആരാധകർക്ക് ക്രിസ്തുമസ് സമ്മാനം നൽകാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും , ആരാധകർ കാത്തിരിക്കുന്ന ബെംഗളൂരു എഫ് സി യുമായുള്ള അടുത്ത മത്സരത്തിൽ തനിക്ക് സ്കോർ ചെയ്യണമെന്നും , വിജയിച്ച് മൂന്ന് പോയിന്റുകൾ നേടി ന്യൂ ഇയർ സമ്മാനായി നൽകുമെന്നും വിനീത പറഞ്ഞു .

തല ഉയർത്തി തന്നെ മലയാളത്തിന്റെ ചെമ്പട




ഉത്തർ പ്രദേശിൽ നടന്ന ഗോരഗ്പൂർ ആൾ ഇന്ത്യ ഇൻവിറ്റേഷൻ പ്രൈസ് മണി ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ അടിപതറിയെങ്കിലും അഭിമാനകരമായ പ്രകടമാണ് എഫ് സി കേരള കാഴ്ച വെച്ചത്..മുൻ മത്സരങ്ങളിൽ ഉത്തർപ്രദേശിന്റെയും ഒഡിഷയുടെയും സന്തോഷ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ശക്തരായ ടീമുകളെ തകർത്താണ് എഫ് സി കേരള ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ കരുത്തരായ സി ആർ പി എഫ് ജലന്ധറിനോട് അവസാനം വരെ കടുത്ത പോരാട്ടം എഫ് സി കേരള താരങ്ങൾ കാഴ്ച വെച്ചു ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിൽ ആണ്‌ ചെമ്പട കീഴടങ്ങിയത്.കിട്ടിയ ഒരു പിടി അവസങ്ങൾ നഷ്ടപ്പെടുത്തിയതിന് വൻ വില നൽകേണ്ടി വന്നു.  മത്സരഫലത്തിൽ നിരാശയുണ്ടെങ്കിലും ടൂർണമെന്റിൽ ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടരാണെന്ന് എഫ് സി കേരള പരിശീലകൻ പുരുഷോത്തമനും മാനേജർ നവാസും പറഞ്ഞു.. ഐ ലീഗ് രണ്ടാം ഡിവിഷന് തയ്യാറെടുക്കുന്ന ടീമിന്റെപ്രീ സീസണിലെ  രണ്ടാം ഫൈനലായിരുന്നു ഇന്നലെ നടന്നത്..മുൻപ് മഹാരാഷ്ട്രയിൽ നടന്ന ഗാധിൻലഞ്ച് അഖിലേന്ത്യാ ടൂർണമെന്റിൽ ചാമ്പ്യന്മാരായിരുന്നു എഫ് സി കേരള.
ഓപ്പൺ ട്രയൽസ് വഴി നേടിയതടക്കം ഒരു കരുത്തുറ്റ യുവനിരയെയാണ് ചെമ്പടയുടെ പോരാളികളായി വാർത്തെടുക്കുന്നത്.തികച്ചും ശാസ്ത്രീയമായതും പ്രൊഫഷണൽ രീതിയിലുമാണ് മലയാളി താരങ്ങൾക്ക് മുൻഗണന നൽകികൊണ്ട് മലയാളികളുടെ സ്വന്തം ടീമിനെ വാർത്തെടുത്തിരിക്കുന്നത്. ആകർഷകവും അക്രമണോത്സകവുമായ കേളീശൈലികളാണ് എഫ് സി കേരള അവലംബിക്കുന്നത്..  രാജ്യത്തെ തന്നെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരളയെന്ന മലയാളത്തിന്റെ സ്വന്തം ചെമ്പടയിൽ നിന്നും കൂടുതൽ മികച്ച പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങൾക്ക് ജന്മനാടിന്റെ ആദരം




മലപ്പുറത്തെ അരിമ്പ്ര എന്ന ദേശത്തു നിന്നും ഉദയം കൊണ്ട രണ്ടു പൊൻനക്ഷത്രങ്ങളാണ് ഷഹബാസും ജുനൈനും..സ്വദേശത്തും വിദേശത്തും കൽപ്പന്തിന്റെ കളിയഴക് കാട്ടി കയ്യടി വാങ്ങിയ മലയാളികളുടെ അഭിമാനം.. ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ U17 ഇന്ത്യൻ ടീമിന്റെ ഭാഗമായി ഇറാനിൽ പോയി കളിച്ച ജുനൈനും ഖത്തറിൽ സൗഹൃദ മത്സരങ്ങളിലും ഏഷ്യൻ യോഗ്യതക്കായി നേപ്പാളിലും കളിച്ച  ഇന്ത്യൻ U15 ടീമിലെ താരമായ ഷഹബാസിനും ജന്മനാടായ അരിമ്പ്രയിലാണ് സ്വീകരണം ഒരുക്കുന്നത്..കാൽപ്പന്തു കളിയുടെ മക്കായായ മലപ്പുറത്തിന്റെ പെരുമ വാനോളം ഉയർത്തിയ ഈ ചുണക്കുട്ടികൾക്കു പ്രശസ്തരുടെ സാന്നിധ്യത്തിൽ വൻ വരവേൽപ്പ് നൽകാനാണ് അരിമ്പ്രക്കാർ തയ്യാറെടുക്കുന്നത്..



അരിമ്പ്ര ബിരിയപ്പുറത്തെ ബഷീർ സൗദ ദമ്പതികളുടെ മകനാണ് ഷഹബാസ്..അരിമ്പ്ര തടപ്പറമ്പിൽ കടവിളത്തു അലവി ജമീല ദമ്പതികളുടെ മകനാണ് ജുനൈൻ..അനസ് എടത്തൊടിക്ക അടക്കമുള്ള പ്രശസ്ത താരങ്ങളും പ്രശസ്ത പരിശീലകരും 24ന് നടക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും.. ഇന്ത്യൻ ഫുട്ബാളിന്റെ ഈ മണിമുത്തുകൾക്ക് സൗത്ത് സോക്കേഴ്സ് എല്ലാ ഭാവുകങ്ങളും നേരുന്നു.

Friday, December 22, 2017

സീസണിലെ രണ്ടാം കിരീടം തേടി ചെമ്പട ഇന്നിറങ്ങുന്നു




ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ പ്രൊഫെഷണൽ ക്ലബ്‌ ആയ മലയാളികളുടെ സ്വന്തം എഫ് സി കേരള തങ്ങളുടെ രണ്ടാം ഫൈനലിന് തയ്യാറെടുക്കുന്നു. ഗോരഖ്പുർ ഓൾ ഇന്ത്യ ടൂർണമെന്റിന്റെ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ CRPF ജലന്ധർ ആണ്‌ എതിരാളികൾ.. ഉത്തർപ്രദേശിന്റെയും ഒറീസ്സയുടെയും സന്തോഷ് ട്രോഫിക്ക് തയ്യാറെടുക്കുന്ന കരുത്തുറ്റ ടീമുകളെ തകർത്താണ് എഫ് സി കേരള ഫൈനലിൽ പ്രവേശിച്ചത്.. ഐ ലീഗ് രണ്ടാം ഡിവിഷൻ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്ന എഫ് സി കേരള  മഹാരാഷ്ട്രയിലെ ഗാധിൻലഞ്ച് ഇൻവിറ്റേഷൻ ടൂർണമെന്റ് ചാമ്പ്യന്മാർ കൂടിയാണ്..പോരാട്ടവീര്യം നിറഞ്ഞ കരുത്തുറ്റ ഒരു യുവനിരയെയാണ് പരിശീലകൻ പുരുഷോത്തമനും മാനേജർ നവാസും അണിനിരത്തുന്നത്..
 
 

രണ്ടാം വിജയം വെട്ടി പിടിക്കാൻ ബ്ലാസ്റ്റേർസ് ഇന്ന് ചെന്നൈയിൽ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ  ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും കേരള ബ്ലാസ്‌റ്റേഴ്സ്  ഇന്ന്   കളത്തിലിറങ്ങുക . വെള്ളിയാഴ്ച്ച  ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ, 2015-ലെ ചാമ്പ്യൻമാരും ആതിഥേയരുമായ  ചെന്നൈയിൻ എഫ്സി-യേയാണ്  അവരുടെ തട്ടകത്തിൽ കേരളത്തിന് നേരിടേണ്ടി വരിക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിനുശേഷം ആറ് ദിവസത്തെ ഇടവേളയാണ് കേരള ബ്ലാസ്‌റ്റേഴ്സിന്   ലഭിച്ചിട്ടുളളത്. പ്രാരംഭ മൽസരങ്ങളിലെ ഗോൾരഹിത സമനിലകളുടെ നിരാശയും അതിന് ശേഷമുളള ഗോവയിൽ നിന്നേറ്റ ഭീമൻ പരാജയവും മറക്കുന്നതിന്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മൽസരത്തിലെ വിജയം രണ്ട് വട്ടം ഐഎസ്എൽ ഫൈനൽ കണ്ട കേരള ബ്ലാസ്‌റ്റേഴ്സിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വീട്ടിൽ നിന്ന് അൽപ്പം ദൂരെയുളള മൽസരത്തിൽ, ഒരു നേരിയ വിജയമാണെങ്കിൽക്കൂടിയും നേടുന്നത് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിക്കുന്നതിന് കേരളത്തിന് നിർണ്ണായകമായിരിക്കും. 


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

ചെന്നൈയിൻ എഫ്‌സി:
ചെന്നൈയിൻ എഫ്‌സിയുടെ മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി താൽപ്പര്യപ്പെടുക 4-2-3-1 എന്ന വിന്യാസത്തിനായിരിക്കും. മിഡ്ഫീൽഡിൽ നിന്നും വിംഗുകളിൽ നിന്നുമുളള പിന്തുണയോടെ ആക്രമിക്കുന്നതിന് സഹായകമാകും.
ഗോൾകീപ്പർ: കരൻജിത് സിംഗ്
ഡിഫന്റർമാർ: ജെറി ലാൽറിൻസുവാല, മെയിൽസൺ ആൽവ്‌സ്, ഹെന്റ്റിക് സെറേനോ, ഇനിഗോ കാൽഡെറോൺ
മിഡ്ഫീൽഡർമാർ:  ധനപാൽ ഗണേഷ്, ബിക്രമജീത് സിംഗ്, ഗ്രിഗറി നെൽസൺ, റാഫേൽ അഗസ്റ്റോ, ഫ്രാൻസിസ്‌കോ ഫെർണാണ്ടസ്,
ഫോർവാർഡുകൾ: ജെജെ ലാൽപെക്‌ളുവ

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി
കഴിഞ്ഞ മൽസരത്തിൽ വിജയം കൊണ്ടു വന്ന 4-1-4-1 എന്ന ക്രമത്തിൽ തന്നെ റെനെ മൊളൻസ്റ്റീൻ കേരള നിരയെ വിന്യസിപ്പിച്ചേക്കാം.
ഗോൾകീപ്പർ: പോൾ റചൂബ്ക
ഡിഫന്റർമാർ: ലാറുവത്താറ, നെമാൻജ ലാക്കിസ് പെസിക്ക്, സന്ദേശ് ജിങ്കൻ, റിനോ ആന്റോ
മിഡ്ഫീൽഡർമാർ: വെസ് ബ്രൗൺ, കറേജ് പെക്കൂസൺ, സിയാം ഹങ്കൽ, സി. കെ. വിനീത്, ജാക്കിചന്ദ് സിംഗ്
ഫോർവാർഡുകൾ: മാർക്ക് സിഫ്‌ന്യോസ്

മുഖ്യ വിശേഷത: 
ഹീറോ ഐഎസ്എൽ-ന്റെ ലീഗ് ഘട്ടത്തിൽ ഒരിക്കൽ മാത്രമേ കേരളം ചെന്നൈയിൻ-
നെ പരാജയപ്പെടുത്തിയിട്ടുളളു.
ഏറ്റുമൊടുവിലത്തെ മൽസരം:
കേരള ബ്ലാസ്‌റ്റേഴ്സ് എഫ്സി 3 - 1 ചെന്നൈയിൻ എഫ്സി (12 നവംബർ 2016, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി)

Wednesday, December 20, 2017

അണ്ടർ 15 ഐ ലീഗ്; കോവളം എഫ് സിക്കെതിരെ പ്രോഡിജി സ്പോർട്സിന് വിജയം



അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ പ്രോഡിജി സ്പോർട്സിന് ആദ്യ വിജയം. കോവളം എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പ്രോഡിജി തോൽപ്പിച്ചത്. 
ഗോൾരഹിതമായിരുന്നു ആദ്യ പകുതി. 76ആം മിനുട്ടിൽ മുഹമ്മദ് ഷാഫി നേടിയ ഏക ഗോളിനാണ് പ്രോഡിജി സ്പോർട്സ് വിജയിച്ചത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന് എം എസ് പിയോട് പ്രോഡിജി സ്പോർട്സ് തോറ്റിരുന്നു.  ഡിസംബർ 22ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് പ്രോഡിജിയുടെ അടുത്ത മത്സരം. കോവളം എഫ് സി അടുത്ത മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയെ നേരിടും

ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും വിജയിച്ചു എം എസ് പി ഫുട്ബോൾ അക്കാദമിയാണ് ഒന്നാമത്.

അണ്ടർ 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി എം എസ് പിയുടെ ചുണക്കുട്ടികൾ



അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഒഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ എം എസ് പിക്കു തുടർച്ചയായ രണ്ടാം വിജയം. കേരള ബ്ലാസ്റ്റേഴ്സിനെയാണ് എം എസ് പി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയത്. 

കേരള ബ്ലാസ്റ്റേഴ്സിയാണ് കളിയിൽ ആദ്യം ലീഡ് സ്വന്തമാക്കിയത്. 31ആം മിനുട്ടിൽ ജോഷുവ എം ജോഷിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് എം എസ് പി നടത്തിയത്. 53ആം ഷഹാൻ സലീം എം എസ് പിക്കായി സമനില ഗോൾ നേടി. 70ആം മിനുട്ടിൽ അഭിജിത്ത് കൂടെ എം എസ് പിക്കായി വലകുലുക്കിയതോടെ എം എസ് പി വിജയം ഉറപ്പിച്ചു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് എം എസ് പി.


ഇന്നത്തെ രണ്ടാം മത്സരത്തിൽ കോവളം എഫ് സി പ്രോഡിജി സ്പോർട്സിനെ നേരിടും.വൈകീട്ട് 3.45 ന്  മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരം.

Tuesday, December 19, 2017

ഇത്രത്തോളം ഇന്ത്യൻ ഫുട്ബോളിനെ മനസ്സിലാക്കിയ ഒരാൾ പോലും ഇന്ത്യയിൽ ഉണ്ടാകില്ല ; ഇവൻ ഒരു മരണ മാസ്സ് തന്നെ




ഇന്ത്യൻ ഫുട്ബാളിനെയും അതിന് വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ച് മനസ്സിലാക്കിയ ഒരു വ്യക്തി ഇന്ത്യയിൽ ഉണ്ടാകുമോ എന്ന് സംശയമാണ് . ഇന്ത്യൻ ഫുട്ബോളിനെ ആഴത്തിൽ പഠിച്ച് ഇത്രത്തോളം മാറ്റങ്ങൾ കൊണ്ട് വന്ന മറ്റാരുമല്ല ഇന്ത്യയിൽ നടന്ന ഫിഫ ലോകകപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ജാവിയർ സിപ്പിയാണ് . ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചു നടത്തിയ സ്റ്റാർ സ്പോർട്സ് ഫുട്ബോൾ ഫോറത്തിൽ ജാവിയർ സിപ്പി ഇന്ത്യൻ ഫുട്ബാളിനെയും ലോകകപ്പിനായി ഇന്ത്യയിൽ വരുത്തുയി മാറ്റങ്ങളും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് പറഞ്ഞത് കേട്ടാൽ ഞെട്ടും .



ശൂന്യത്തിൽ നിന്ന് തുടങ്ങി സിപ്പിയും 317 പേർ അടങ്ങുന്ന ഓർഗനൈസിങ് കമ്മിറ്റി ലോകക്കപ്പ് നടത്തിയത് എങ്ങനെ എന്ന് സിപ്പി ഈ പരിവാടിയിൽ പറയുന്നു .സ്റ്റേഡിയത്തിനേക്കാൾ ഉപരി ട്രെയിനിങ് ഗ്രൗണ്ടുകൾക്ക് നൽകിയ പ്രാധാന്യം അത് ഭാവിലേക്ക് തരുന്ന നേട്ടങ്ങളെയും കുറിച്ചു സിപ്പി വ്യക്തമാക്കുന്നു .കൊച്ചിയിലെ 60000 വരുന്ന സ്റ്റേഡിയം കപ്പാസിറ്റി ചുരുക്കിയതിന്റെ കാരണങ്ങളും വ്യക്തമാക്കി സിപ്പി . മൂന്നാം നിലയിൽ ആളുകളെ കയറ്റിയാലുള്ള അപകടത്തെ ചൂണ്ടി കാട്ടി സിപ്പി പറഞ്ഞത് 30000 കൂടുതൽ ആളുകളെ കയറ്റിയാൽ അത് ക്രിമിനൽ കുറ്റമാണ് .


ബോളിവുഡ് താരങ്ങളെ കൂട്ട് പിടിക്കുന്നതിനെതിരെയും അവരെ ഫുട്ബാൾ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് കൊണ്ട് വരുന്നതിനെതിരെ ആഞ്ഞടിച്ച് സിപ്പി പറഞ്ഞത് - ബോളിവുഡിനെ കൂട്ട് പിടിച്ചാൽ ഫുട്ബാളിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നും ഇതുപോലുള്ള ചടങ്ങുകൾ ഫുട്ബോളിന് നല്ലതല്ല മറിച്ച് കളങ്കമുണ്ടാക്കുമെന്നും സിപ്പി തുറന്നടിക്കുന്നു .
മിഷൻ ഇലവൻ മില്യൺ പരിവാടിയുടെ വിജയത്തെ കുറിച്ചും ലോകകപ്പിനായി വോളന്റീർസിന് നൽകിയ പരിശീലത്തിനെയും പിച്ചുകൾ ഒരുക്കാൻ നൽകിയ പരിശീലനത്തെയും കുറിച്ചും സിപ്പി ഫുട്ബോൾ ഫോറത്തിൽ പറഞ്ഞു . ഇനി ഒരു ലോകകപ്പ് നടത്താൻ തന്റെയോ പുറത്ത് നിന്ന് വേറൊരു സഹായത്തിന്റെയും ആവശ്യം വരില്ല , ഇന്ത്യയിലെ ഈ 316 പേർ അടങ്ങുന്ന പ്രാദേശിക കമ്മിറ്റി തന്നെ ധാരാളം എന്ന് പറഞ്ഞു സിപ്പി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .



ജാവിയർ സിപ്പിയുടെ ഈ വാക്കുകൾ ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും കേൾക്കേണ്ടത്‍ തന്നെ . മുംബൈയിൽ വെച്ച് നടന്ന ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൽ ഡിസംബർ 15ന്  ലോകകപ്പിന്റെ ഒരുക്കങ്ങളെ കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ജാവിയർ സിപ്പി നടത്തിയ വെളിപ്പെടുത്തലുകൾ കാണാൻ ഈ വീഡിയോ ലിങ്ക് നോക്കു .

Blog Archive

Labels

Followers