Saturday, December 2, 2017

ഐ ലീഗിൽ ഇന്ന് ഷില്ലോങ് - ചർച്ചിൽ പോരാട്ടം




ഐ ലീഗിൽ ഇന്ന് ഷില്ലോങ് ലജോങ് ഗോവൻ ശക്തികളായ ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. തുടർച്ചായ രണ്ടാം വിജയമാണ് ഷില്ലോങ്ങിന്റ ലക്ഷ്യം. ചർച്ചിന് ഇത് ഐ ലീഗിലെ ആദ്യ മത്സരമാണ്. 

ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി തോൽപ്പിച്ചു തുടങ്ങിയ ഷില്ലോങ് തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ഗോകുലത്തിനെതിരെ ഏകപക്ഷീയ ഒരു ഗോളിനായിരുന്നു ഷില്ലോങ്ങിന്റെ വിജയം. ഗോൾകീപ്പറുടെ മികച്ച പ്രകടനമാണ് ഷില്ലോങ്ങിനെ തുണച്ചത്. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തിലുണ്ടായ വീഴ്ചകൾ പരിഹരിച്ചാകും ബോബി നോങ്ബെറ്റ് ടീമിനെ ഇറക്കുക. ചർച്ചിനെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുകയാണ് ഷില്ലോങ്ങിന്റ ലക്ഷ്യം



പഴയ പ്രതാഭം തിരിച്ചു പിടിക്കാൻ രണ്ടു തവണ ഐ ലീഗിൽ മുത്തമിട്ട ചർച്ചിൽ ബ്രദേഴ്സ് ഒരുങ്ങുന്നത്. മറ്റു ഗോവൻ ക്ലബ്ബുകളെല്ലാം ഐ ലീഗിൽ നിന്നും പിൻമാറിയപ്പോൾ ചർച്ചിൽ മാത്രമാണ് ഐ ലീഗിൽ തുടർന്നത്. പഴയ കരുത്തൊന്നും ചർച്ചിലിന് അവകാശപ്പെടാനില്ല. പുതിയ താരങ്ങളെ അണിനിരത്തിയാണ് ചർച്ചിൽ ഐ ലീഗിൽ എത്തുന്നത്. ഒരു പറ്റം യുവാക്കളുടെ കരുത്തിൽ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാമെന്നാണ് ചർച്ചിൽ കണക്ക് കൂട്ടുന്നത്. ഷില്ലോങിന്റെ  തട്ടകത്തലാണ് ആദ്യ മത്സരം എന്നത് ചർച്ചിലിന് കനത്ത വെല്ലുവിളിയാകും.

മത്സരം വൈകുന്നേരം 5.30 ന് ഷില്ലോങ്ങിലെ നെഹ്റു സ്റ്റേഡിയത്തിലാണ്. സ്റ്റാർ സ്പോർട്സ് 2 ,ഹോട്ട് സ്റ്റാർ എന്നിവയിൽ മത്സരം തത്സമയം കാണാം

0 comments:

Post a Comment

Blog Archive

Labels

Followers