സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ നെരോക്ക എഫ് സി ചെന്നൈ സിറ്റിയെ അവസാന നിമിഷ ഗോളിൽ മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നെരോക്കയുടെ വിജയം. കിയതമ്പ,റൊണാൾഡ് സിംഗ് എന്നിവർ നെരോക്കയ്ക്കു വേണ്ടി ഗോൾ നേടിയപ്പോൾ ജവോകീയുടെ വകയായിരുന്നു ചെന്നൈയുടെ ഗോൾ
ഗോകുലം എഫ് സിക്കെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് നെരോക്ക സ്വന്തം തട്ടകത്തിൽ ചെന്നൈയെ നേരിടാൻ ഇറങ്ങിയത്. തുടക്കം മുതൽ ചെന്നൈ നെരോക്ക ഗോൾ മുഖത്ത് നിരത്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിന്റെ ഫലമായി 18 ആം മിനുട്ടിൽ ഗോവിൻ സിംഗ് മുരിലോയെ ഫൗൾ ചെയ്തതിന് ചെന്നൈക്ക് അനുകൂലമായി പെനാൾട്ടി വിധിച്ചു. എന്നാൽ മുരീലോ എടുത്ത കിക്ക് ഗോൾകീപ്പർ താപ്പ രക്ഷപ്പെടുത്തി. 26 ആം മിനുട്ടിൽ കിയതമ്പ നെരോക്കക്കു ലീഡ് സമ്മാനിച്ചു. എന്നാൽ 64 ആം മിനുട്ടിൽ ജവോകിമിലൂടെ ചെന്നൈ സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുന്ന ഘട്ടത്തിൽ ഗോൾ നേടി റൊണാൾഡ് സിംഗ് നെരോക്കയുടെ ഹീറോയായി.
ജയത്തോടെ നെരോക്ക ലീഗിൽ നാലാമതെത്തി.
0 comments:
Post a Comment