ധാക്കയിൽ നടക്കുന്ന അണ്ടർ 15 വനിത സാഫ് കപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. നേപ്പാളിനെ എതിരില്ലാത്ത പത്തു ഗോളുകക്കാണ് ഇന്ത്യയുടെ പെൺപട വിജയം കുറിച്ചത്. പ്രിയങ്ക ദേവി, സുനിത മുണ്ട എന്നിവരുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്.
കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ വരാനിരിക്കുന്ന ഗോൾ മഴയുടെ സൂചന നൽകി. 4 ആം മിനുട്ടിൽ ലിൻഡ കോമിലൂടെ ഇന്ത്യ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു.31ആം മിനുട്ടിൽ ലിൻഡ തന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി.33ആം മിനുട്ടിൽ സുനിതയും 40 മിനുട്ടിൽ സന്ധ്യയും 43 ആം പ്രിയങ്കയും ഗോൾ നേടി ആദ്യ പകുതിയിൽ ഇന്ത്യ 5 ഗോളിന്റെ ലീഡ് നേടി.
രണ്ടാം പകുതിയിൽ 53,76 മിനിറ്റുകളിൽ ഗോൾ നേടി പ്രിയങ്കയും 62,86 മിനിറ്റുകളിൽ ഗോൾ നേടി സുനിത മുണ്ടയും ഹാട്രിക് പൂർത്തിയാക്കി, 68 മിനുട്ടിൽ പകരക്കാരിയായി ഇറങ്ങിയ അനായി ഭായിയും ഇന്ത്യക്കായി ഒരു ഗോൾ നേടി. ജയത്തോടെ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. 21ആം തിയതി ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
0 comments:
Post a Comment