ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് പുതിയ മാറ്റങ്ങളോടെയാണ് നവംബർ 17 അരങ്ങേറ്റം കുറിച്ചത് . കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് രണ്ട് പുതിയ ടീമുകളും ഫീൽഡിൽ 6 ഇന്ത്യൻ താരങ്ങളെ കളിപ്പിക്കാവുന്നതും , സീസൺ നാലു മാസത്തേക്ക് നീണ്ടു നിൽക്കുന്നതും , ഐ എസ് എല്ലിന് എ എഫ് സി അംഗീകാരവും ലഭിച്ചതൊക്കെ പ്രത്യേകതകളാണ്
നാലു ആഴ്ച്ചകൾ പിന്നിട്ട് അഞ്ചാം ആഴ്ചയിൽ നിൽക്കുമ്പോൾ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് വിസ്മയിപ്പിച്ചാണ് മുന്നേറുന്നത് .22 മത്സരങ്ങൾ പിന്നിട്ടപ്പോൾ 59 ഗോളുകളാണ് കണ്ടത് , ഇത് കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ് .എഫ് സി ഗോവയുടെ കോറോമിനാസാണ് 7 ഗോളുകളോടെ ടോപ് സ്‌കോറർ . ഗോവയുടെ തന്നെ താരമായ ലാൻസറൊട്ടേയാണ് 4 ഗോളുകളോടെ രണ്ടാമത് . ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം ഗോവ തന്നെയാണ് -13 ഗോളുകൾ ,ഒപ്പത്തിനൊപ്പം ബെംഗളൂരു എഫ് സിയും ഉണ്ട് .
22 മത്സരങ്ങൾ പിന്നിട്ടപ്പോൾ 10 ടീമുകളും ഒരു മത്സരത്തിൽ ശരാശരി 2.68 ഗോളുകൾ നേടിയുട്ടുണ്ട് , ഇത് ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആണ് .അത് മാത്രമല്ല ഗോൾ പരിവർത്തന റേറ്റും എക്കാലത്തെയും ഉയർന്നതാണ് , 14.14
നിൽക്കുന്നു .
ഇന്ത്യൻ യുവ താരങ്ങളും വിസ്മയിപ്പിക്കുകയാണ് ഈ സീസണിൽ , 22 മത്സരങ്ങളിൽ 17 ഇന്ത്യൻ താരങ്ങളാണ് ടീമിന്റെ വിജയത്തിൽ ഗോൾ അസിസ്റ്റ് ചെയ്തിരിക്കുന്നത് .ഗോൾ വേട്ടയിലും പിറകിലല്ല 11 ഇന്ത്യൻ യുവ താരങ്ങളാണ് ഇത് വരെ സ്കോർ ചെയ്തിട്ടുണ്ട് , ഇത് ഈ വേളയിലെ കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഒരുപാട് മുമ്പിലാണ് . ഒരുപാട് പുതിയ താരോദയങ്ങളും കാണാൻ കഴിഞ്ഞു , ലാലിൻസുല ചാങ്‌ട്ടെ അവന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോളും അസിസ്റ്റും നേടി വരവ് അറിയിച്ചു .അതെ മത്സരത്തിൽ അസ്സിസ്‌റ്റ് നേടിയ മറ്റൊരു ഇന്ത്യൻ പ്രതിഭയായിരുന്നു സാർത്ഥക് ഗുയി .ചെന്നൈയിൻ എഫ് സി യുടെ ബോറിംഗോ ബോഡോ യാണ് ഐ എസ് എല്ലിൽ ഏറ്റവും പ്രായം കുറഞ്ഞ താരം .
ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ പുതിയ റെക്കോർഡുകളും താരോദയവും മികച്ച കാണികളെ കൊണ്ടും ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് വിസ്മയിപ്പിക്കുമെന്ന് തീർച്ച.
0 comments:
Post a Comment