ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റാ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരത്തിന് ആതിഥ്യം വഹിക്കുന്നതിന് അവസരമൊരുങ്ങുകയാണ്. നിലവിലുളള ചാമ്പ്യൻമാരായ എടികെയോട് ഏറ്റുമുട്ടിക്കൊണ്ടാണ് ആതിഥേയരും ലീഗിന്റെ ഈ സീസണിൽ അരങ്ങേറ്റം കുറിച്ചവരുമായ ജാംഷെഡ്പൂർ എഫ്‌സി ഈ സ്‌റ്റേഡിയത്തിലെ ഐഎസ്എൽ മത്സരത്തിന് ആരംഭം കുറിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോടും കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയോടും ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്ന ജാംഷെഡ്പൂർ എഫ്‌സിക്ക് ഈ സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കണമെങ്കിൽ, ഗോളുകൾ നേടി കൂടുതൽ സംയുക്തമായ കളിമിടുക്ക് പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നു.
അതേ സമയം എടികെ, എഫ്‌സി പൂനെ സിറ്റിയെ നേരിട്ട അവരുടെ മുൻ മത്സരത്തിൽ, ആദ്യമായി നാല് ഗോളുകൾ വഴങ്ങേണ്ടി വന്ന പരിതാപകരമായ നിലയിലായിരുന്നു. ലീഗിലെ ഏറ്റവും ഉയർന്ന നിലയിലുളള വിജയം കൈയ്യാളി ഒരു ടീമായിരുന്ന എടികെ-ക്ക്, താരങ്ങൾക്കേറ്റ പരിക്കുകൾ കനത്ത തിരിച്ചടിയായി. ഇരു വട്ടം ചാമ്പ്യൻ പട്ടമണിഞ്ഞ ടീമിന്, സീസണിലെ തങ്ങളുടെ യാത്രയിലെ ആദ്യ വിജയം കരസ്ഥമാക്കുന്നതിന് ജാംഷെഡ്പൂരിനെതിരേ മൂർച്ചയേറിയ ആക്രമണവും പ്രതിരോധത്തെ തുളച്ചു കടക്കുന്നതിനുളള തന്ത്രങ്ങളും പുറത്തെടുക്കേണ്ടിയിരിക്കുന്നു.
മുഖ്യ താരങ്ങൾ
കെർവെൻസ് ബെൽഫോർട്ട് (ജാംഷെഡ്പൂർ എഫ്‌സി)
കഴിഞ്ഞ സീസണിൽ എതിരായി കളിച്ച ടീമുകൾക്കെല്ലാം നിരന്തര ഭീഷണിയായിത്തീർന്ന ഈ ഹെയ്തി താരം, തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കരുത്തുറ്റ നീക്കങ്ങളോടെ, അതിവേഗത്തിൽ പന്തിനൊപ്പം കുതിക്കുന്ന കെർവെൻസ്, ഏത് പ്രതിരോധത്തേയും ശിഥിലമാക്കുന്നതിന് കെൽപ്പുളള കളിക്കാരനാണ്. ജാംഷെഡ്പൂരിന്റെ മുൻ കളിയിലെ ഏറ്റവും അവസാനത്തെ മിനിറ്റുകളിൽ ഗോൾ നേടാനുളള അവസരം തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതിന്റെ ഖേദം തീർക്കുന്നതിന് എടികെ-യുമായുളള പോരാട്ടം ഒരു അവസരമാക്കി മാറ്റുന്നതിനായിരിക്കും കെർവെൻസിന്റെ ശ്രദ്ധ.
നജാസി കൂക്വി (എടികെ)
എതിർ ടീമിനെ ആക്രമിക്കുന്നതിൽ ഏറ്റവും കൂടുതൽ എടികെ ആശ്രയിക്കുക ഈ ഫിന്നിഷിങ് സ്‌ട്രൈക്കറെ ആയിരിക്കും. ഭൂരിഭാഗം സമയവും പന്ത് കൈക്കലാക്കി എതിർ പക്ഷത്തിന് മുകളിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തി ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. കളിക്കളത്തിലങ്ങോളമിങ്ങോളമുളള സാന്നിദ്ധ്യമാണ് അദ്ദേഹം. ടാർഗറ്റ്-മാൻ ആയ അദ്ദേഹം, കൊൽക്കത്തയുടെ മുൻ മത്സരത്തിൽ പൂനെയുടെ പ്രതിരോധത്തിന് അപകടം വിതച്ച എടികെയുടെ പക്ഷത്തെ ഏതാനും ചില കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ
ജാംഷെഡ്പൂർ എഫ്‌സി
പരിശീലകൻ സ്റ്റീവ് കോപ്പൽ പരമ്പരാഗത ശൈലിയായ 4-4-2 എന്ന വിന്യാസം പിന്തുടരുന്നതിനാണ് സാദ്ധ്യത. ഇത് എതിരാളികളെ ആക്രമിക്കുന്നതിനും അതേ സമയം അവരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനും അവസരമൊരുക്കും.
ഗോൾകീപ്പർ: സുബ്രതാ പോൾ
ഡിഫന്റർമാർ: ഷൗവിക് ഘോഷ്, അനസ് എടത്തൊടിക, തിരി, സൗവിക് ചക്രബർത്തി
മിഡ്ഫീൽഡർമാർ: ജെറി മാവ്മിംഗ്താംഗ, മെഹ്താബ് ഹുസൈൻ, ട്രിൻഡാഡ് ഗോൺകാൽവ്‌സ്, സമീഗ് ഡൗട്ടി
ഫോർവാർഡുകൾ: ഇസു അസൂക്ക, കെർവെൻസ് ബെൽഫോർട്ട്
എടികെ
എടികെ മുഖ്യ പരിശീലകൻ ടെഡി ഷെറിംഗം, കോപ്പലിന്റെ കളിയോടുളള സമീപനത്തിന് മുകളിൽ ആധിപത്യം പുലർത്തുന്നതിന് 4-4-2 എന്ന ശൈലി തന്നെ പ്രയോജനപ്പെടുത്തിയേക്കാം.
ഗോൾകീപ്പർ: ദേബ്ജിത് മജുംദർ
ഡിഫന്റർമാർ: കീഗൻ പെരേക, തോമസ് ജോസഫ് തോർപ്, ജോർഡി ഫിഗ്വേറാസ് മോണ്ടൽ, പ്രബീർ ദാസ്
മിഡ്ഫീൽഡർമാർ: റൂപ്പർട്ട് നോൺഗ്രം, യൂജെൻസൺ ലിംഗ്‌ദോ, കോണർ തോമസ്, ഹിതേഷ് ശർമ്മ
ഫോർവാർഡുകൾ: സെക്വീന, നജാസി കൂക്വി
0 comments:
Post a Comment