Saturday, December 9, 2017

ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേർസ് ഇന്ന് എഫ് സി ഗോവയെ നേരിടും



ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗിന്റെ പുത്തൻ സീസണിൽ ഒരു സമ്പൂർണ്ണ വിജയത്തിനു വേണ്ടിയുളള  അന്വേഷണത്തിന് പര്യവസാനം കുറിക്കാൻ, ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ എഫ്‌സി ഗോവയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്  ഇന്നത്തെ  മൽസരത്തിൽ കൊമ്പു കോർക്കും

സ്വന്തം തട്ടകത്തിൽ  മൂന്ന് പ്രാവശ്യവും  അവസരം ലഭിച്ചിട്ടും എതിരാളികൾക്ക് മുകളിൽ സമ്പൂർണ്ണ വിജയം കൈവരിക്കാൻ  ഇതേ വരെ സാധിക്കാത്ത ചെറിയൊരു നിരാശയോടെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരുമായി കളിക്കുക. മുൻ സീസണുകളിൽ രണ്ട് പ്രാവശ്യം ഫൈനലിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ചരിത്രം ആവർത്തിക്കണമെങ്കിൽ, ഇതേ വരെയുളള  കളി ശൈലിയിൽ നിന്ന് മാറി, എതിരാളികളുടെ ഗോൾമുഖത്തെ ആക്രണത്തിന്റെ മുന കൂർപ്പിച്ച്, പിഴവുകൾ ഒഴിവാക്കി  ഗോളുകൾ നേടിയേ മതിയാകൂഇയാൻ ഹ്യൂം തന്റെ പൂർവ്വകാല പ്രതാപത്തിലേക്ക് മടങ്ങേണ്ടതും കേരളത്തിന് വിജയത്തിനായി നിർണ്ണായകമാണ്. പ്രത്യാക്രമണങ്ങളിലും  പാസുകളിലും ബ്ലാസ്‌റ്റേഴ്‌സ് ഏറെ മുൻതൂക്കം പ്രദർശിപ്പിക്കുന്നുണ്ട്. ഇതേ വരെ ബ്ലാസ്‌റ്റേഴ്‌സ് 31 ഏരിയൽ പാസുകൾ നടത്തിയിട്ടുണ്ട്. സീസണിൽ ഇതേ വരെ വിജയം രുചിക്കുന്നതിന് സാധിച്ചില്ലെങ്കിലും കഴിഞ്ഞ മൽസരത്തിൽ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായാണ്  ആദ്യ ഗോൾ സ്‌കോർ ചെയ്തത്, കേരള ടീമിന്റെ ആക്രമണനിരയ്ക്ക് സാവധാനം താളവും ഇണക്കവും കണ്ടെത്തുന്നതിന് കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മറുവശത്ത്, പന്ത് കവർന്നെടുക്കുന്നതിലും പന്ത് പാസ് ചെയ്യുന്നതിലും കൃത്യത പുലർത്തുന്ന ഷോട്ടുകൾ ഗോൾ ലക്ഷ്യത്തിലേക്കു തൊടുക്കുന്നതിലും ഗോവൻ ടീം വളരെ മുന്നിലാണ്. സീസണിലെ ആദ്യ ഹാട്രിക്കോടെ മിന്നുന്ന ഫെറാൻ കോറോമിനാസായിരിക്കും അവരുടെ തുറുപ്പു ചീട്ട്.      

               



പ്രധാന താരങ്ങൾ:


ഫെറാൻ കോറോമിനാസ് (എഫ്‌സി ഗോവ)

ഗോവയുടെ മുൻ മൽസരത്തിൽ ബ്ലൂസിനെതിരേ ഏറ്റവും അപകടകാരിയായ ആയുധധാരിയുടെ രൂപത്തിലായിരുന്നു സ്‌പെയിൻ താരം. തന്റെ ഹാട്രിക്കിലേക്കുളള വഴിയിൽ, മറുപക്ഷത്തിന്റെ പ്രതിരോധ നിരക്കാരെ നിരന്തരം മുൾുമുനയിൽ നിർത്തിയ താരത്തിന്റെ വേഗതയ്ക്കും കൗശലം നിറഞ്ഞ നീക്കങ്ങൾക്കും അവർക്കാർക്കും മറുപടിയില്ലായിരുന്നു. ആദ്യ വിജയം തേടുന്ന കേരള പക്ഷത്തിനെതിരായും തന്റെ ആവനാഴികയിൽ ഇനിയും ബാക്കിയുളള അസ്ത്രങ്ങൾ പുറത്തെടുത്ത് സ്വന്തം പേരിലുളള ഗോൾ സംഖ്യ കൂട്ടുകയെന്നതായിരിക്കും താരം ലക്ഷ്യമിടുക


മാർക്ക് സിഫ്‌ന്യോസ് (കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി)

മഞ്ഞക്കുപ്പായക്കാർക്കായി സീസണിൽ എതിർ ഗോൾ വല ചലിപ്പിച്ച ആദ്യ താരമായാണ് ചരിത്രത്താളിലേക്ക് സിഫ്‌ന്യോസ് ഇറങ്ങുന്നത്. മുംബൈ സിറ്റി എഫ്‌സിക്ക് എതിരായി കൃത്യതയാർന്ന പാസ്സുകൾ കൊണ്ട് കളിയുടെ ഗതി ഒരു പരിധി വരെ നിയന്ത്രിച്ച ഡച്ച് താരം, അവസരം ലഭിച്ചപ്പോൾ അത് കൈവിട്ടു പോകാതെ രണ്ട് കൈയ്യും നീട്ടി പുണർന്നു. ഗോവയ്‌ക്കെതിരേ ആധിപത്യം പ്രദർശിപ്പിക്കുന്നതിന് കേരളത്തിന്റെ ടീം വേഗക്കാരൻ താരത്തെയും ഏറെ ആശ്രയിക്കും.


നേർക്കു നേർ: എഫ്‌സി ഗോവ 3 - 3 കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ:


എഫ്‌സി ഗോവ

മുഖ്യ പരിശീലകൻ സെർജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തിൽ തന്നെ താരങ്ങളെ അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതൽ സാദ്ധ്യത.


ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി

ഡിഫന്റർമാർ: നാരായണൻ ദാസ്, സെറിറ്റൺ ഫെർണാണ്ടസ്, ചിംഗ്ലൻസന സിംഗ്, മുഹമ്മദ് അലി

മിഡ്ഫീൽഡർമാർ: എഡ്യൂ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേൽ അറാന

ഫോർവാർഡുകൾ: മന്ദാർ റാവു ദേശായിഫെറാൻ കോറോമിനാസ്, മാനുവേൽ ലാൻസറോട്ടി


കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി


കേരളം 4-5-1 എന്ന ക്രമത്തിലുളള വിന്യാസത്തിൽ കളിക്കുന്നതിനായിരിക്കും കൂടുതൽ സാദ്ധ്യത. ഇത് മിഡ്ഫീൽഡിൽ കളിക്കാരെക്കൊണ്ട് നിറയ്ക്കും.


ഗോൾകീപ്പർ: പോൾ റചൂബ്ക

ഡിഫന്റർമാർ: ലാൽറുത്താറ, നെമാൻജ ലാക്കിക് പെസിച്ച്, സന്ദേശ് ജിങ്കൻ, റിനോ ആന്റോ

മിഡ്ഫീൽഡർമാർ: അരാട്ടാ ഇസുമി, കറേജ് പെക്കൂസൺ, മിലാൻ സിംഗ്, ദിമിത്ർ ബെർബാറ്റോവ്, ജാക്കിചന്ദ് സിംഗ്

ഫോർവാർഡുകൾ: മാർക്ക് സിഫ്‌ന്യോസ്

0 comments:

Post a Comment

Blog Archive

Labels

Followers