വി പി സത്യനെയും സി.കെ വിനീതിനെയും പോലുള്ള പ്രതിഭാധനർക്ക് ജന്മം നൽകിയ കണ്ണൂരിന്റെ മണ്ണിൽ നിന്നും പ്രതിസന്ധികളേയും പ്രതികൂല സാഹചര്യങ്ങളെയും തന്റെ നിശ്ചയഥാര്ട്യം കൊണ്ട് പൊരുതി തോല്പിച്ച് മറ്റൊരു താരോദയം റിജാസ് ടി. പി.
മികച്ച പ്രകടനം നടത്തി രണ്ട് തവണ കണ്ണൂർ ജില്ലാ അണ്ടർ 19 ടീമിലും ഒരു തവണ സ്റ്റേറ്റ് ടീമിലേക്കും തെരഞ്ഞെടുകപ്പെട്ട കണ്ണൂർ നാറാത്ത് സ്വദേശി റിജാസിന് മുന്നിൽ പരുക്കായിരുന്നു വില്ലനായി അവതരിച്ചത് എങ്കിലും ഫുട്ബോളിനോടുള്ള ഈ ചെറുപ്പക്കാരന്റെ അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും കൊണ്ട് കണ്ണൂർ ജില്ലാ അണ്ടർ 21 ടീമിലേക്ക് തെരഞ്ഞെടുക്കപെട്ടിരിക്കുകയാണ് ഇപ്പോൾ.
പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്റെ നാട്ടിലെ കമ്പിൽ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം സ്ഥിരമായി പരിശീലനത്തിൽ മുഴുകിയ റിജാസ് വരാനിരിക്കുന്ന മത്സരങ്ങൾക്കായി താൻ പൂർണ്ണ സജ്ജനാണെന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു.
കഠിനാധ്വാനവും കഴിവുംകൊണ്ട് ഫുട്‌ബോൾ ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ റിജാസിന് സാധിക്കട്ടെ.
®️സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
0 comments:
Post a Comment