Saturday, June 30, 2018

ആശാന്റെ മൂന്നാമത്തെ വരവ് കൊൽക്കത്തയോടൊപ്പം





         മുൻ കേരള ബ്ലാസ്റ്റേഴ്‌സ്,    ജെംഷദ്പൂര്  എഫ് സി കോച്ച് സ്‌റ്റീവ്‌ കോപ്പെൽ ഐ എസ് ലിൽ ഇത്തവണ കൊൽക്കത്ത ടീമിന്റെ ഒപ്പം ആണ്. കഴിഞ്ഞ വർഷം ജെംഷദ്പൂര് എഫ് സി യെ അഞ്ചാം സ്ഥാനത്തു എത്തിച്ചു അതിനു മുൻപുള്ള സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ റണ്ണേഴ്‌സ്അപ്പും ആക്കി. തന്റെ ഇന്ത്യയിലേക്ക് ഉള്ള മൂന്നാം വരവിനെ കുറിച്ച് ആശാൻ പ്രതികരിക്കുന്നു.  
                  കഴിഞ്ഞ രണ്ട് തവണയും ബ്ലാസ്റ്റേഴ്സും, ടാറ്റാ ടീമും ആയി  ഓരോ വർഷത്തെ കരാറിൽ ആയിരുന്നു ആശാൻ ഒപ്പിട്ടിട്ടുണ്ടായിരുന്നത്. എന്നാൽ ഇത്തവണ മൂന്ന് വർഷത്തെ കരാറിൽ ആണ് ആശാൻ ഒപ്പിട്ടിരിക്കുന്നത്. എന്താണ് പുതിയ ക്ലബ് തിരഞ്ഞെടുക്കാൻ ഉള്ള കാരണം എന്ന ചോദ്യത്തിന് ആശാൻ മറുപടി പറഞ്ഞു. 
          " ഞാൻ ആയിട്ട് ഒന്നും തിരഞ്ഞെടുത്തത് അല്ല. ആദ്യം വർഷം ബ്ലാസ്റ്റേഴ്‌സിൽ ഞാൻ സംതൃപ്ത്തൻ ആയിരുന്നു. എന്നാൽ അടുത്ത സീസണിന്റെ തുടക്കത്തിൽ ടീമും ആയി ചില കാര്യങ്ങളിൽ യോജിപ്പിൽ എത്താൻ സാധിക്കാതെ വന്നതിനാൽ പിന്മാറി. അപ്പോൾ ജെംഷദ്പൂര് എഫ് സി ഓഫർ തന്നു അങ്ങനെ അവരുമായി ചേർന്നു പ്രവർത്തിച്ചു.ഒരു വർഷത്തെ കരാർ ആയിരുന്നു അവരുമായി ഉണ്ടായിരുന്നത്. നല്ല രീതിയിൽ തന്നെ കഴിഞ്ഞ സീസണിൽ അവരുമായി ചേർന്നു പ്രവർത്തിക്കാൻ പറ്റി. അതിനു ശേഷം ഞാൻ വിചാരിച്ചു ഇനി ഇന്ത്യയിലെക്ക് മടങ്ങി വരില്ല എന്ന്. അപ്പോൾ ആണ് എ ടി കെ മാനേജ്മെന്റ് തന്നെ സമീപിക്കുന്നത്. അവരുമായി ചർച്ചകൾ നടത്തിയപ്പോൾ എനിക്ക് തോന്നി ചേർന്നു പ്രവർത്തിക്കാം എന്ന്. 
        കഴിഞ്ഞ സീസണിൽ മോശം പ്രകടനം ആണ് എ ടി കെ നടത്തിയത്. മൂന്ന് കോച്ചുമാരുടെ കീഴിൽ ആണ് സീസൺ പൂർത്തി ആക്കിയത്. 9ആം സ്ഥാനത്താണ് അവർ ലീഗിൽ എത്തിയത്. 
           ഒട്ടേറെ അനുകൂല സാഹചര്യങ്ങൾ ഉള്ള ക്ലബാണ് എ ടി കെ എന്ന് കോപ്പൽ വിശ്വസിക്കുന്നു. കഴിഞ്ഞ സീസണുകളിൽ അവരുമായി എനിക്ക് മത്സരിക്കേണ്ടി വന്നപ്പോൾ എനിക്കതു മനസിലായതാണ്.. ജെംഷദ്പൂര്മായി പുതിയ കരാർ ഉണ്ടാക്കാതിനെകുറിച്ചും കോപ്പെൽ പ്രതികരിച്ചു. അവര് പുതിയ ക്ലബായിരുന്നു. എല്ലാം പുതിയതായി ഉണ്ടാകേണ്ടിയിരുന്നു. അവരുമായി ചേർന്നു പ്രവർത്തിക്കാൻ പറ്റിയത് പുതിയ അനുഭവം ആയിരുന്നു. ഞാൻ ആവശ്യപെട്ട രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്താൻ അവർ തയാറായി. എന്നാൽ ഒരു വർഷത്തെ കരാർ കഴിഞ്ഞപ്പോൾ ഇനി ഇന്ത്യയിലേക്ക്‌ വരണ്ട എന്ന് വിചാരിച്ചു. പുതിയ ഒരു ക്ലബ് തേടാം എന്ന് തോന്നി. 
              ഈ വർഷം എ ടി കെ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ ഒരു നീക്കം ആണ് നടത്താൻ ഉദ്ദേശിക്കുന്നത്.കഴിഞ്ഞ തവണ ഉണ്ടായ പാളിച്ചകൾ മനസിലാക്കി ഉള്ള ടീം തിരെഞ്ഞെടുപ്പ് ആയിരിക്കും ഈ സീസണിൽ ഉണ്ടാകുക.  കുറച്ച്‌ താരങ്ങളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല എല്ലാ ക്ലബുകളും സീസൺ കഴിയുമ്പോൾ തന്നെ കുറച്ച്‌ പ്ലയേഴ്‌സിനെ എടുക്കും. അങ്ങിനെ എ ടി കെ യും ചെയ്തു എന്ന് മാത്രം. മാനേജ്മെന്റ് എന്നിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു. സ്റ്റാർ പ്ലയേഴ്‌സിനെ എനിക്ക് തരുന്നുണ്ട്. ഇനി പന്ത് എന്റെ കോർട്ടിൽ ആണ്. 
ആത്മവിശ്വാസത്തോടെ കോപ്പെൽ സംസാരിച്ചു. അടുത്ത രണ്ടാഴ്ക്കുള്ളിൽ മികച്ച താരങ്ങളെ സൈൻ ചെയ്യും എന്ന് ആശാൻ പറഞ്ഞു. 
       കഴിഞ്ഞ രണ്ട് തവണത്തെ പോലെ തന്നെ പ്രീ സീസൺ തായ്‌ലാൻന്റിൽ ആയിരിക്കും എന്ന് കോപ്പെൽ പറഞ്ഞു.
 
  സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ജിറോണ , മെൽബൺ സിറ്റി യെയും കേരളത്തിൽ എത്തിച്ചത് ബ്ലാസ്റ്റേർസ് ആരാധകരുടെ പിന്തുണ കണ്ട് തന്നെ




അടുത്ത മാസം നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ എത്തുന്നതോടെ ഏഷ്യയിലെ ഫുട്ബോൾ പ്രദാന്യം യൂറോപ്പ്യൻ രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ തെളിവാണ് അതോടൊപ്പം ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയും . എന്നിരുന്നാലും വമ്പൻ ടീമുകൾ കൊച്ചിയിൽ എത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ കണ്ട് തന്നെ എന്ന്  പറയാം .


ഇന്ത്യ ഓൺ ട്രാക്കിന്റെ സി യും ടൂർണമെന്റ് പ്രൊമോട്ടർ കൂടിയായ വിവേക് സെത്തിയ പറയുന്നു " ഇത് പോലൊരു ടൂർണമെന്റ് ചിലവേറിയതിനാൽ ഇന്ത്യയിൽ നടത്തുക എന്നത് വളരെ വെല്ലുവിളിനിറഞ്ഞതാണ് .അത് കൊണ്ട് തന്നെ കേരളമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ , ഒരു ഫോർമാറ്റ് മറ്റൊരു സിറ്റിയിൽ ഒരു പക്ഷെ വിജയക്കില്ലേ. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും അവരുടെ ആരാധക പിന്തുണയും ഇതിന് കൂടുതൽ സഹായിക്കും .


ടൂർണമെന്റിന്റെ കുറച്ച് ചിലവുകൾ ടിക്കറ്റ് വില്പനയിലൂടെ തിരിച്ച് പിടിക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .അതായത് ടൂർണമെന്റിൽ നഷ്ട്ടമുണ്ടാകില്ല , ഇത് ഞങ്ങൾക്ക്  ഇത് പോലെ കൂടുതൽ ടൂർണമെന്റുകൾ നടത്താനും ആത്മവിശ്വാസം നൽകും .     

ഫിഫ ലോകകപ്പ്: സോണിയിൽ ആദ്യ 26 മത്സരങ്ങൾ ഇന്ത്യയിൽ കണ്ടത് 69.3 മില്യൺ ആരാധകർ



സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ (എസ്പിഎൻ) യുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം സോണി ടെൻ  2, സോണി ടെൻ 3, സോണി ഇഎസ്എസ്എൻ ചാനലുകൾ എന്നിവയിൽ ആദ്യ 26 മത്സരങ്ങൾ കണ്ടത് 69.3 മില്യൺ ആരാധകരാണ് .


മൊത്തത്തിൽ 117.3 മില്യൺ ആരാധകർ  ടൂർണമെന്റ് വീക്ഷിച്ചിട്ടുണ്ട് . SPN സ്പോർട്സ് നെറ്റ് വർക്കിലൂടെയും വീഡിയോ സ്ട്രീമിംഗ് സേവനമായ SonyLIV ലും ഫിഫ ലോകകപ്പിന്റെ തൽസമയ മത്സരങ്ങൾ, മത്സരത്തിന് ശേഷമുള്ള ഷോകൾ, ഹൈലൈറ്റുകൾ, ആവർത്തനങ്ങളും പരിപാടികളും ഉൾപ്പെടുന്നതാണ് കണക്ക് .


SPN അനുസരിച്ച് പ്രാദേശിക ഭാഷാ ഫീഡ്സ് - 46 ശതമാനം വ്യൂവേർഷിപ്പും ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ലൈവ് മാച്ചുകളിൽ നിന്നാണ് .


കേരളത്തിൽ  6.8 മില്യൺ കാഴ്ചക്കാർ  മലയാളം കോമെന്ററി ട്യൂൺ ചെയ്തപ്പോൾ , ബംഗാളിൽ  5.4 മില്യൺ ജനങ്ങൾ ബംഗാളി കോമെന്ററി ട്യൂൺ ചെയ്തിട്ടുണ്ട് .

സോണിലൈവ്  സ്ട്രീമിങ്ങിലൂടെ മത്സരങ്ങൾ വീക്ഷിച്ചത് 18 മില്യൺ  പേരാണ് .

ലൈവ് മച്ചിന്റെ ഉയർന്ന മാർക്കറ്റ് നോക്കിയാൽ  പശ്ചിമ ബംഗാളിൽ 14.8 മില്യൺ  പേരുംതൊട്ടു പിന്നിൽ കേരളം (14.5 മില്യൺ ), നോർത്ത് ഈസ്റ്റ് (8.4 മില്യൺ ), മഹാരാഷ്ട്ര (7.1 മില്യൺ ) എന്നിങ്ങനെയാണ് വ്യൂവേർഷിപ്പ് കണക്കുകൾ

Friday, June 29, 2018

ഇന്ത്യ U16; ചൈന മാത്രമല്ല തായ്‌ലൻഡും , മലേഷ്യയും പ്രകമ്പനം കൊള്ളിക്കാൻ നീലക്കടുവകൾ എത്തുന്നു




U 16 AFC ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായി ചൈന മാത്രമല്ല  തായ്‌ലൻഡും , മലേഷ്യയും ഇന്ത്യ U16 ടീം ഒരു മാസത്തോളം മൂന്ന് രാജ്യങ്ങളിൽ പര്യടനം നടത്തും .ഇന്ത്യൻ ചുണക്കുട്ടികൾ 10 മുതൽ 12 ഇന്റർനാഷണൽ സൗഹൃത മത്സരം കളിക്കും , ഇതിൽ 7എണ്ണം U16 നാഷണൽ ടീമിനോടായിരിക്കും . സെർബിയയിൽ നടന്ന പര്യടനത്തിന് ശെഷം 5 ആഴ്ചകളോളം കൊൽക്കത്തയിൽ പരിശീലനം നടത്തി വരുകയായിരുന്നു ബിബിയാനോ ഫെർണാണ്ടസും കുട്ടികളും . 7 സ്റ്റാഫുകൾ ഉൾപ്പടെ 25 അംഗ സ്‌ക്വാഡും നാളെ ജൂൺ 30ന് ചൈനയിലെ വെയ്‌നാൻ സിറ്റിയിലേക്ക് തിരിക്കും .


ഹോസ്റ്റ് രാജ്യം ചൈന ഉൾപ്പടെ തായ്‌ലൻഡ് ,ഡി പി ആർ കൊറിയ അടങ്ങുന്ന നാല് രാജ്യ ടൂർണമെന്റിൽ ഇന്ത്യ കളിക്കും . ജൂലൈ മൂന്നിന് ചൈനയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം . തുടർന്ന് ജൂലൈ 5ന് തായ്ലൻഡിനോടും , ജൂലൈ 7ന് ഡി പി ആർ കൊറിയയോടും ഏറ്റുമുട്ടും .അത് കഴിഞ്ഞ ഇന്ത്യൻ ടീം തായ്‌ലൻഡിലേക്ക് തിരിക്കും . അവിടെ തായ്‌ലൻഡ് u16 ടീമിനോടും രണ്ട് ലോക്കൽ ക്ലബ്ബ്കളുമായും മത്സരം നടത്തും .ജൂലൈ അവസാനത്തോട് കുലാ ലംപൂരിൽ മലേഷ്യൻ U16 ടീമുമായി മത്സരം നടത്തി ഒരു മാസത്തെ പര്യടനം അവസാനിപ്പിക്കും  





പര്യടനങ്ങൾ ഒരു  വെല്ലുവിളി ആയിരിക്കും അതോടൊപ്പം മലേഷ്യയിൽ നടക്കാനിരിക്കുന്ന  AFC U-16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിന് കൂടുതൽ സഹായകരമാകും . എഫ് സി ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ ഇറാൻ, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായാണ്  ഇന്ത്യ മത്സരിക്കുക . ഗ്രൂപ്പിലെ രണ്ട് ടീമുകൾ ക്വാർട്ടർഫൈനലിനായി യോഗ്യത നേടും. ഇന്ത്യ ആദ്യമായി സെമിഫൈനൽ വരെ കടന്നാൽ  2019 ഇൽ പെറുവിൽ നടക്കാനിരിക്കുന്ന ഫിഫ U-17 ലോകകപ്പിന് യോഗ്യതയും നേടാം .

Tuesday, June 26, 2018

കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന അഞ്ചുദിന ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ




കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന അഞ്ചുദിന ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ വർഷത്തെ എസ് ടൂർണമെന്റ്ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗം ആയി ആണ് ഇങ്ങനെ ഒരു ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു ഫുട്‍ബോൾ ക്ലബ് രീതിയിൽ ഒരു പ്രീസീസൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ കളിച്ച ജെറോണ എഫ് സി പോയിന്റ്‌ ടേബിളിൽ പത്താം സ്ഥാനത്തായിരുന്നു. ലീഗിൽ   റയൽ മാഡ്രിഡിനെ തോൽപ്പിക്കാനും അവർക്കു കഴിഞ്ഞു. ആസ്ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാർ ആണ് മെൽബൺ സിറ്റി എഫ് സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ആയ മാഞ്ചസ്റ്റർ സിറ്റി യുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് മെൽബൺ സിറ്റി എഫ് സി. എന്തായാലും മികച്ച ടീമുകളുടെ പ്രകടങ്ങൾ കാണാൻ ഉള്ള അവസരം ആണ് കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾക്ക് കിട്ടിയിരിക്കുന്നത്.

ജൂലൈ 24-28 വരെ ആയിരിക്കും കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം അരങ്ങേറുക .ടൂര്ണമെന്റിനായുള്ള ടിക്കറ്റ് നിരക്കുകൾ 275 രൂപ മുതൽ തുടങ്ങും . PayTM ആയിരിക്കും ടൂർണമെന്റ് ടിക്കറ്റിങ് പാർട്നെർസ് .ലാലിഗ അംബാസിഡറും സ്പാനിഷ് ഫുട്ബോൾ ലെജൻഡ് കൂടിയായ ഫെർണണ്ടോ മോരിന്റ്‌സ് ടൂർണമെന്റ് അതിഥിയായി എത്തും





ഡേവിഡ് ജെയിംസിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേർസ് 2018/19 സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച് മുന്നൊരുക്കം തുടങ്ങിരിക്കുകയാണ് .


ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ അനസ് എടത്തൊടിക , മലയാളി യുവ താരം അബ്ദുൽ ഹക്കു , U-17 ലോകകപ്പ് താരം ധീരജ് സിങ് ,ഹാലിച്ചരൻ നഴ്‌സറി , ടൗങ്ങേൽ ഇത് വരെ പുതുതായി സൈൻ ചെയ്ത താരങ്ങളെ . മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിക്കാൻ കൂടിയാണ് ഇനി ബ്ലാസ്റ്റേർസ് ശ്രമിക്കുക .കൂടാതെ എഫ് കേരള സന്തോഷ് ട്രോഫി താരവും നിലവിലെ എഫ് സി കേരളയുടെ താരവും ആയ ജിതിൻ എം സ് ബ്ലാസ്റ്റേഴ്സിൽ എത്തിച്ചിരിക്കുകയാണ് .




 2016-17 സീസണിൽ ആദ്യമായിട്ടാണ് ജിറോണ എഫ് സി ലാ ലീഗയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലാലിഗയിൽ 10 ആം സ്ഥാനത്തെത്തിയ ജിറോണയുടെ ഏറ്റവും വലിയ നേട്ടം ചാമ്പ്യൻസ് ലീഗ് ജേതാക്കൾ  റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയതാണ് .


Tournament Schedule

Match 1 - 24th July, 7 PM - Kerala Blasters FC vs Melbourne City FC

Match 2 - 27th July, 7 PM - Girona FC vs Melbourne City FC

Match 3 - 28th July, 7 PM - Kerala Blasters FC vs Girona FC

കേരള സന്തോഷ് ട്രോഫി താരവും നിലവിലെ എഫ് സി കേരളയുടെ താരവും ആയ ജിതിൻ എം സ് ബ്ലാസ്റ്റേഴ്സിൽ.




സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച കേരളത്തിന്റെ പുത്തൻ താരോദയത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നു.നിലവിൽ  എഫ് സി കേരളയുടെ ഭാഗമായിരുന്ന ജിതിൻ അവർക്ക് വേണ്ടി ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ, കേരള പ്രീമിയാർ ലീഗ് എന്നിവയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. മാത്രമല്ല ഒരു ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിൽ എത്തിക്കുന്നതിന്  മികച്ച പോരാട്ടം നടത്തിയ താരമാണ് ജിതിൻ എംഎസ്. ഒരുപോലെ അറ്റാക്കിങ്ങിലും മിഡ് ഫീൽഡിലും തിളങ്ങുന്ന ജിതിനെ പ്രൊഫഷണൽ ഫുട്ബോളിന്റെ മേഖലയിലേക്ക് കൂട്ടികൊണ്ട് വന്നത് എഫ് സി കേരള ചീഫ് കോച്ച് പുരുഷോത്തമനാണ്. അടുത്ത ഐ എം വിജയനാകാൻ സാധ്യത കല്പിക്കുന്ന യുവ താരത്തിന്റെ സൈനിങ്‌ ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത്. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ് ബിരുദ വിദ്യാർത്ഥി കൂടിയാണ് ജിതിൻ.

Saturday, June 23, 2018

ഫിഫ ലോകകപ്പ് ആദ്യ 48 മണിക്കൂറിൽ ഇന്ത്യയിൽ കണ്ടത് 47 മില്യൺ ആരാധകർ , വ്യൂവേർഷിപ്പിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കേരളവും




റൊണാള്‍ഡോ...............ഡോ.......... നിങ്ങൾ ഇതു കാണുക. ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’. കളി മലയാളത്തെ സ്വതസിദ്ധമായ ഭാഷയിൽ തന്റെ വരുതിയിലാക്കിയ ഷൈജുവിന്റെ വൈറൽ ആയി മാറിയ  ലോകകപ്പിലെ  മലയാളം കമന്ററി പറഞ്ഞ് ഇന്ത്യ മുഴുവനുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തുക മാത്രമല്ല ഇത് ടി വി റേറ്റിങ്ങിലും പ്രതിഫലിച്ച് കണ്ടിരിക്കുകയാണ് .

കഴിഞ്ഞ ആഴ്ച്ചയിലെ കണക്ക് പ്രകാരം ആദ്യത്തെ നാല് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ടി വി യിൽ കണ്ടത് 47.3 മില്യൺ പേരാണ് അതിൽ കൂടുതൽ പങ്കും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുകേരളത്തിന് പിറകിലായി ബംഗാൾ , മഹാരാഷ്ട്ര , നോർത്ത് ഈസ്റ്റിലുമാണ് കൂടുതൽ വ്യൂവേർഷിപ്പ് . ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് ടി വി യിൽ ലോകകപ്പ് കണ്ടിരിക്കുന്നത്


ലോകകപ്പ് തുടങ്ങിയത് മുതൽ ആദ്യ 48 മണിക്കൂറിന്റെയാണ്   കണക്കുകൾ . ഓൺലൈൻ വഴി വീക്ഷിച്ചവർ 6മില്യൺ പേരാണ് . ഇതിൽ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ആദ്യ മത്സരം മാത്രം കണ്ടത് 19.3 മില്യൺ ആരാധകരാണ് . BARC കണക്കുകൾ പ്രകാരം ആവറേജ് 39 മിനിറ്റോളം ആണ് കളികൾ കണ്ടിരിക്കുന്നത് .


Thursday, June 21, 2018

ലാ ലീഗ ടീമുമായി കൊച്ചിയിൽ സൗഹൃദ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്




ആരാധകരെ ആവേശത്തിലാഴ്ത്തി ലാലിഗ ക്ലബ്ബായ ജിറോണ എഫ് സി യുമായി കൊച്ചിയിൽ സൗഹൃത മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേർസ് .ഗോൾ ഡോട്ട് കോം ആണ് കേരള ബ്ലാസ്റ്റേർസ് - ജിറോണ എഫ് സി മത്സരം നടക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഡേവിഡ് ജെയിംസിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേർസ് 2018/19 സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച് മുന്നൊരുക്കം തുടങ്ങിരിക്കുകയാണ് .


ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ അനസ് എടത്തൊടിക , മലയാളി യുവ താരം അബ്ദുൽ ഹക്കു , U-17 ലോകകപ്പ് താരം ധീരജ് സിങ് ,ഹാലിച്ചരൻ നഴ്‌സറി , ടൗങ്ങേൽ ഇത് വരെ പുതുതായി സൈൻ ചെയ്ത താരങ്ങളാണ്  . മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിക്കാൻ കൂടിയാണ് ഇനി ബ്ലാസ്റ്റേർസ് ശ്രമിക്കുക .


 2016-17 സീസണിൽ ആദ്യമായിട്ടാണ് ജിറോണ എഫ് സി ലാ ലീഗയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലാലിഗയിൽ 10 ആം സ്ഥാനത്തെത്തിയ ജിറോണയുടെ ഏറ്റവും വലിയ നേട്ടം ചാമ്പ്യൻസ് ലീഗ് ജേതാക്കൾ  റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയതാണ് . ജിറോണ എഫ് സി യുമായുള്ള സൗഹൃത മത്സരം നടത്താനുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേർസ് മാനേജ്‌മന്റ് ഇപ്പോൾ .

Wednesday, June 20, 2018

ജനങ്ങളുടെ സ്വന്തം ടീമായ എഫ് സി കേരളയുടെ സീനിയർ ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ്'


ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരള ഇത്തവണയും ഓപ്പൺ ട്രയൽസിന്  തയ്യാറെടുക്കുന്നു.

ഒരു ക്ലബിന്റെയോ, ജില്ലാ ടീമിന്റെയോ, കോളേജ്,  യൂണിവേഴ്സിറ്റി ടീമുകളുടെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല..

ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കുക.. നാടൻ ശൈലിയിൽ പറഞ്ഞാൽ കാലിമേൽ കളിയുണ്ടേൽ നിങ്ങൾക്കും എഫ് സി കേരളയുടെ (ചെമ്പടയുടെ) ഭാഗമാകാം..

എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ  തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഈ വരുന്ന 24-06-2018 ഞായറാഴ്ച രാവിലെ 7.30 നു കേരളത്തിലെ കളിക്കാർക്കും, 25-06-2018  തിങ്കളാഴ്ച  രാവിലെ 7.30 നു വിദേശ കളിക്കാരുടെയും, അന്യ സംസ്ഥാന കളിക്കാരുടെയും  ട്രയൽസും നടക്കും.

വരുന്ന സീസണിലെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, കേരള പ്രീമിയർ ലീഗ്, അഖിലേന്ത്യ ടൂർണമെന്റുകൾ മുതലായ ടൂർണമെന്റുകൾക്ക് തയ്യാറാക്കാനുള്ള സീനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസ് ആണ് നടക്കുന്നത്.

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Monday, June 18, 2018

നാലായിരം കിലോമീറ്റര്‍ താണ്ടി റഷ്യൻ ലോകകപ്പ്‌ കാണാന്‍ മലയാളി.


നാലായിരം കിലോമീറ്റര്‍ താണ്ടി റഷ്യൻ ലോകകപ്പ്‌ കാണാന്‍ മലയാളി. ഇരുപ്പത്തിയെട്ടുക്കാരനായ ക്ളിഫിന്‍ ഫ്രാന്‍സിസ് ആണ് ഈ സാഹസത്തിനു മുതിര്‍ന്ന മലയാളി.

ആലപുഴ ചേര്‍ത്തലയിലെ തുറവൂര്‍ സ്വദേശിയാണ് ഇദേഹം. എറണാകുളത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കണക്ക് അദ്ധ്യാപകനാണ് ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ ദിവസമാണ് നാലായിരം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇദേഹം മോസ്ക്കോയില്‍ എത്തിയത്.

ഒരു മത്സര ടിക്കറ്റ് മാത്രമാണ് ഇദ്ദേഹത്തിന്റെ കൈയില്‍ ഉള്ളത്. ജൂണ്‍ 26നു നടക്കുന്ന ഫ്രാന്‍സ് / ഡെന്മാര്‍ക്ക് മത്സരം കാണാന്‍ മാത്രമാണ് ഇദേഹത്തിന്‍റെ കൈയില്‍ ടിക്കറ്റ് ഉള്ളത്. സ്വന്തം വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച പണവുമായാണ്‌ ഇദേഹം റഷ്യയിലേക്ക് യാത്ര തിരിച്ചത്....
റെസ്പെക്ക്റ്റ് ക്ളിഫിന്‍.....
(കടപ്പാട്.. നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ)
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Saturday, June 16, 2018

സുനിൽ ഛേത്രി എഫക്റ്റ്‌ ; ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് BARC റേറ്റിംഗ് പട്ടികയിൽ ഒന്നാമത്



സുനിൽ ഛേത്രി എഫക്റ്റ് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം മാത്രമല്ല , ഇതാ  ഇപ്പൊ BARC പുറത്ത് വിട്ട 23 ആം ആഴ്ച്ചയിലെ റാങ്കിങ്ങിൽ  ഒന്നാം സ്ഥാനം നേടി ഏറ്റവും കൂടുതൽ ആരാധകർ ടി വി യിൽ വീക്ഷിച്ച മത്സരം കൂടി ആയിരിക്കുന്നു  .  ഭാരതത്തിന്റെ കാൽപ്പന്ത് ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതി ചേർത്ത ഇതിഹാസതാരം അപേക്ഷിച്ച വീഡിയോ  ഇന്ത്യ  മുഴുവൻ ചർച്ച വിഷയമായിരുന്നു . വളരെ ചുരുക്കം കാണികൾക്ക് മുൻപിൽ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങിയ നായകന്റെ ചങ്കുകലങ്ങിയ വാക്കുകൾ... ചൈനീസ് തായ്‌പേയ്ക്കെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം നേടിയെങ്കിലും സ്വന്തം നാട്ടിലെ കാണികളുടെ എണ്ണം ഇന്ത്യൻ നായകന്റെ മനസ്സിൽ ഒരു നീറ്റലായി മാറിയിരുന്നു.ഇതോടെയാണ് ഛേത്രി തന്റെ ട്വിറ്ററിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തതും വൈറൽ ആയതും .


BARC കണക്കുകൾ പ്രകാരം കേന്യക്കെതിരെ സുനിൽ ഛേത്രിയുടെ 100 ആം മത്സരം 701,000 റേറ്റിംഗ് നേടി സ്റ്റാർസ്പോർട്സ് 2 23ആം  ആഴ്ചയിൽ  ഒന്നാം റാങ്കിങ് കരസ്ഥമാക്കി .അതിന് തോട്ട് പിന്നാലെ ഉള്ളത് ഇന്റർ കോണ്ടിനെന്റൽ കപ്പിലേ ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ മത്സരമാണ് ,ഇത് 685,000 റേറ്റിംഗ് നേടി .ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് സ്ഥിരമായി ഒന്നാം സ്ഥാനത്തെത്തുന്ന WWE raw മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ഇന്ത്യ കെന്യ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിന്റെ  റേറ്റിംഗ് പുറത്ത് വിട്ടിട്ടില്ല , അടുത്ത ആഴ്ച്ഛയിലായിരിക്കും പുറത്തു വിടുക . ഇന്ത്യ ചാമ്പ്യന്മാരായ ഫൈൻൽ മത്സരത്തിന്റെ റേറ്റിംഗ് ഒരു പക്ഷെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് റേറ്റിംഗ് തകർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .


Thursday, June 14, 2018

റഷ്യൻ ലോകകപ്പിന്റെ ചൂടും ചൂരും സിരകളിൽ ആവാഹിച്ചു കോരി ചൊരിയുന്ന മഴയിലും മലയാളക്കരയെ ഫുട്‌ബോൾ ആവേശത്തിലാക്കി സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കാർണിവൽ.

2018 ഫിഫ ലോക കപ്പിൽ ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലായി സ്‌ഥിതി ചെയ്യുന്ന പന്ത്രണ്ടു വേദികളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമിരിക്കെ സൗത്ത് സോക്കേഴ്‌സ് ലോകകപ്പ് ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലേക്ക്. ചുരുങ്ങിയ കാലംകൊണ്ട് കേരള ഫുട്‌ബോളിന്റെ ഹൃദയ തുടിപ്പായി മാറി കാൽപന്തു കളിയെ ഭ്രാന്തമായി പ്രണയിക്കുന്ന സൗത്ത് സോക്കേഴ്‌സ് കുടുംബം കേരളത്തിന്റെ കായിക ചരിത്രത്തിൽ ഒരു പുത്തൻ വിപ്ലവത്തിന്റെ മാറ്റൊലി മുഴക്കിയിരിക്കുന്നു. 
കാല്‍പ്പന്ത് കളി എന്ന വികാരത്തിന് മുന്നില്‍ ജാതിമത കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ലാതെ, വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ, വലിപ്പച്ചെറുപ്പങ്ങളില്ലാതെ സൗത്ത് സോക്കേഴ്സിലൂടെ ഒരുമിക്കുകയാണ് ഓരോ മലയാളി കളിയാരാധകനും. 

ഈ ലോകകപ്പിന്റെ ലഹരി ആവോളം നുണയാൻ ലോകകപ്പിന്റെ ആവേശം പതിമടങ്ങാക്കാൻ സൗത്ത് സോക്കേഴ്സിന്റെ ഫുട്‌ബോൾ വിപ്ലവകാരികൾ നിരവധി പരിപാടികൾ ആണ് അണിയിച്ചൊരുക്കിരിക്കുന്നത്.

കേരളത്തിലെ പ്രശസ്തരായ ഫുട്‌ബോൾ താരങ്ങളും പരിശീലകരും അവരുടെ ലോകകപ്പ് പ്രതീക്ഷകളും വീക്ഷണങ്ങളും സൗത്ത് സോക്കേഴ്സിലൂടെ ഓരോ ഫുട്‌ബോൾ പ്രേമികൾക്കുമായി പങ്കുവെക്കുന്നു.

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ആവേശോജ്വലമായ ലോകകപ്പ് ക്വിസ്സ് മത്സരങ്ങൾ, വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ എല്ലാം മുതലെടുത്തുകൊണ്ട് സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്ങിന്റെ അത്യദ്ധ്വാനത്താൽ സാധ്യമായ ഡിജിറ്റൽ വിർച്വൽ ലോകകപ്പ് പെസ്സ് 2018. പെസ് വിർച്വൽ ലോകകപ്പിന്റെ മലയാളം കമന്ററി മലയാളികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഷൈജു ദാമോദരൻ എന്ന പ്രശസ്ത കളി വിവരണക്കാരനെ പോലും വെല്ലുന്ന രീതിയിൽ ആണ് സൂപ്പർ ഡ്യൂപ്പർ ഡയലോഗുകളും ആയി പെസ് ടൂർണമെന്റിന്റെ ആവേശം വാനോളം ഉയർത്തിയ സൗത്ത് സോക്കേഴ്‌സ് കമന്റേറ്റർ ജസീം സലാമിന്റെ അത്യഗ്രൻ കളി വിവരണം. ജസീം സലാമിന്റെ ആവേശം വാരി വിതച്ച കമന്ററി ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയി കഴിഞ്ഞിരിക്കുന്നു.
വന്‍കരകളിലെ ജീവ മരണ പോരാട്ടങ്ങൾ ജയിച്ചു കേറി അവസാന കടമ്പയും കടന്നു അവസാന യുദ്ധത്തിനായി എത്തിയ  31 രാജ്യങ്ങളിലെ പോരാളികളെയും ആതിഥേയരായ റഷ്യൻ ചുണകുട്ടികളെയും അടക്കം 32 ടീമിലെ മിന്നും താരങ്ങളെ ഉൾപ്പെടുത്തി കളിയാരാധകരുടെ വിരൽത്തുമ്പ്കൊണ്ടു വിസ്മയം തീർക്കുന്ന ചാണക്യ തന്ത്രങ്ങൾ ആവിഷ്കരിച്ചു സൗത്ത് സോക്കേഴ്‌സ് മെംബേഴ്സിനു തമ്മിൽ തമ്മിൽ പോരാടാൻ ഇത് സൗത്ത് സോക്കേഴ്സ് ഫാന്റസി ലീഗ്.
ഒപ്പം സമ്മാന പെരുമഴ തീർക്കാൻ നിരവധി പ്രവചന മത്സരങ്ങളും.
സൗത്ത് സോക്കേഴ്‌സ് ഒരുക്കുന്ന ഫുട്‌ബോൾ കാർണിവലിൽ പങ്കുചേരാനായി എല്ലാ കളിയാരാധകരെയും ക്ഷണിക്കുന്നു. കാൽ പന്തുകളിയുടെ ലഹരി ആവോളം നിങ്ങൾക്ക് ഇവിടെ നുണയാം. ടീമുകൾക്ക് അതീതമായി ഫൂട്ബോളിനെ സ്നേഹിക്കുന്ന സൗത്ത് സോക്കേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്കായി പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം ഒരുക്കുന്നു. വരു. ഫുട്‌ബോൾ പ്രണയത്താൽ തീർത്ത ഈ കുടുംബത്തിലെ ഒരംഗമായി കാൽപന്തു കളിയെ മതിവരുവോളം സ്നേഹിക്കാൻ.. സൗത്ത് സോക്കേഴ്‌സ് ആരംഭിച്ചിരിക്കുന്ന ഈ ഫുട്‌ബോൾ വിപ്ലവം നാടെങ്ങും കാട്ടു തീയെന്ന പോലെ കത്തി പടരട്ടെ. ഒരിക്കൽ ഇന്ത്യ എന്ന മഹാരാജ്യവും ലോകകപ്പിൽ പന്ത് തട്ടുമ്പോൾ സംതൃപ്തിയോടെ നമുക്കും പറയാം. ഞാനും എന്റെ സൗത്ത് സോക്കേഴ്‌സ് കുടുംബവും ഈ വലിയ സ്വപ്നം യദാർഥ്യമാക്കാൻ പങ്കു വഹിച്ചിട്ടുണ്ടന്നു. അതേ കാൽപന്തു കളിയുടെ ഈ വിപ്ലവത്തെ നമുക്ക് ആളി കത്തിക്കാം. സൗത്ത് സോക്കേഴ്‌സിൽ അണിചേരാം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Wednesday, June 13, 2018

ഇന്ത്യ U-16 ടീം ഉൾപ്പടെ ചൈന , തായ്‌ലൻഡ് ,ഡി പി ആർ കൊറിയ അടങ്ങുന്ന ടൂർണമെന്റ് ജൂലൈ ഒന്നിന് തുടങ്ങും




സെർബിയയിലെ നാല് രാജ്യ ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യ U-16 ചൈനയിലെ വെയ്‌നൻ സിറ്റിയിൽ ടൂർണമെന്റിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന  ടൂര്ണമെന്റിലേക്ക് ചൈന ഫുട്ബോൾ അസോസിയേഷന്റെ (സിഎഫ്എ) ഓഫർ ഓൾ ഇന്ത്യ  ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്) സ്വീകരിക്കുകയായിരുന്നു .


ഇന്ത്യയും ഹോസ്റ്റ് രാജ്യമായ ചൈന കൂടാതെ തായ്ലൻഡും ഡി പി ആറ് കൊറിയ യുമാണ് ബാക്കി ടീമുകൾ. ഇതിൽ തായ്‌ലൻഡും ഡി പി ആർ കൊറിയയും AFC U-16 ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ടീമുകളാണ് . 01-01-2001ന് ശെഷം ജനിച്ച കുട്ടികളാണ് ടൂർണമെന്റിൽ പങ്കെടുക്കക . പക്ഷെ ഇന്ത്യൻ ടീമിലെ എല്ലാവരും 2002 ഇൽ ജനിച്ച കുട്ടികളാണ് , അത് കൊണ്ട് ഇന്ത്യ U-16 നേരിടുന്നത് മറ്റ് രാജ്യങ്ങളുടെ U-17 ടീമുകളെ ആയിരിക്കും .


ഇതൊരു വെല്ലുവിളി ആയിരിക്കും അതോടൊപ്പം മലേഷ്യയിൽ നടക്കാനിരിക്കുന്ന  AFC U-16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിന് കൂടുതൽ സഹായകരമാകും . എഫ് സി ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ ഇറാൻ, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായാണ്  ഇന്ത്യ മത്സരിക്കുക . ഗ്രൂപ്പിലെ രണ്ട് ടീമുകൾ ക്വാർട്ടർഫൈനലിനായി യോഗ്യത നേടും. ഇന്ത്യ ആദ്യമായി സെമിഫൈനൽ വരെ കടന്നാൽ  2019 ഇൽ പെറുവിൽ നടക്കാനിരിക്കുന്ന ഫിഫ U-17 ലോകകപ്പിന് യോഗ്യതയും നേടാം .

Blog Archive

Labels

Followers