Wednesday, June 6, 2018

സിറിയയ്ക്കും സൗദി അറേബ്യയ്ക്കും എതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ പദ്ദതി ഇട്ട് എ ഐ എഫ് എഫ്




ഏഷ്യൻ കപ്പിന്റെ തായ്യ്യാറെടുപ്പിന്റെ  ഭാഗമായി ഒക്ടോബറിലും നവംബറിലും സിറിയയ്ക്കും സൗദി അറേബ്യയ്ക്കും എതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ സമീപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്).


സിറിയ ലോകത്തിൽ 76-ാം റാങ്കിലാണെങ്കിലും സൌദി ലോകകപ്പിന് യോഗ്യത നേടിയ ടീമുമാണ് .


ഇന്റർകോണ്ടിനെന്റൽ കപ്പിന് ശേഷം, ഇന്ത്യൻ ടീമിന്റെ അടുത്ത പ്രധാന ലക്ഷ്യം സിറിയയുമായി  അന്താരാഷ്ട്ര സൗഹൃദ മത്സരം ഹോസ്റ്റ് ചെയ്യുക തന്നെയായിരിക്കും.


അതിന്റെ അടുത്ത മാസം നവംബറിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ സംഘം ജെദ്ദയിലേക്ക് യാത്ര ചെയ്യുകയും സൗദിക്കെതിരെ  കളിക്കുകയും ചെയ്യും.


ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഡിസംബറിലെ ആദ്യ ആഴ്ച മുതൽ ബ്രേക്കാണ്. ഇടവേളയിൽ ഏഷ്യൻ കപ്പിന് മുന്നോടിയായി ദേശീയ ടീമിനെ തയ്യാറെടുപ്പിക്കും.


തായ്ലൻഡിനെതിരെ ജനുവരി 6 ന് ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ ആദ്യ മത്സരം നടക്കുന്നതിന് മുമ്പ് സന്നാഹ മത്സരങ്ങൾ  കളിക്കാൻ ഡിസംബർ പകുതിയിൽ തന്നെ  ഇന്ത്യ യൂ യിലേക്ക് പറക്കും .

0 comments:

Post a Comment

Blog Archive

Labels

Followers