Saturday, September 30, 2017

ആരാധകരോട് ഒരു മുന്നറിയിപ്പ്



അടുത്ത മാസം മുതൽ മാർച്ച്/ഏപ്രിൽ വരെ നീണ്ട് നിൽക്കുന്ന ഫുട്ബോൾ വസന്തത്തിന് ആണ് ഇന്ത്യ സാക്ഷിയാവാൻ പോകുന്നത്.u17 ലോകകപ്പ്, എസ് എൽ, ലീഗ് തുടങ്ങി ഇടക്ക് വരുന്ന എഫ് സി യോഗ്യതാ മത്സരങ്ങൾ വരെ ഇതിൽ പെടും,ചെറുതും വലുതുമായി മലയാളി സാനിധ്യം ഇവ പലതിലും നമ്മുക്ക് പ്രകടമാവാം.



ഗോകുലം എഫ് സി ലീഗിലേക്ക് പ്രവേശിച്ചതോടെ കൊച്ചു കേരളത്തിന്റെ വലിയ ഫുട്ബോൾ ആവേശം ഉച്ചസ്ഥായിൽ എത്തിയിരിക്കുകയാണ് .അതുകൊണ്ട് നമ്മൾ ഒരുപാട് മുൻകരുതലുകളോടെ വേണം ഇവയെല്ലാം സ്വീകരിക്കാൻ.പല ടീമുകളായി തരം തിരിച്ച് അവരുടെ ആരാധകന്മാർ ആയി നമ്മൾ പല വെല്ലുവിളികളും വാക്ക് തർക്കങ്ങളിലും ഏർപ്പെട്ടിട്ടുണ്ട് ,പക്ഷെ അന്നത്തെ സാഹചര്യയാമോ  അല്ലെങ്കിൽ അന്നത്തെ ടീമുകളോ അല്ല ഇപ്പോൾ നിലവിൽ ഉള്ളത്.



ബ്ലാസ്റ്റേഴ്‌സ് 3 വര്ഷം കൊണ്ട് എത്രത്തോളം ജനമനസ്സുകൾ കീഴടക്കി എന്ന് നമ്മൾ കണ്ട് കഴിഞ്ഞു,അതെ പിന്തുണ തന്നെയാവും ഗോകുലം എഫ് സിക്കും ലഭിക്കാൻ പോകുന്നത്.പിന്തുണയുടെ  ശക്തി കൂടിയത് കൊണ്ട് മാത്രം ടീമിന്റെ ആരാധകരേ ശക്തരായി ആരും കണക്കാകില്ല അതിന് വേണ്ടത് ഐക്യമാണ്,ഒരു ടീമിന്റെ ആരാധകർ ആണ് തങ്ങൾ എന്ന് പറഞ്ഞ് 30 കൂട്ടായിമകൾ ഉണ്ടാവുന്നതിലും എത്രയോ നല്ലതാണ് അതെ പേരിൽ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നത്.ഒരുമയുള്ള കൂട്ടായിമകൾ വിജയിച്ച ചരിത്രമേ നമ്മൾ കണ്ടിട്ടുള്ളു അത് കൊണ്ട് എല്ലാ ടീമും ഒറ്റകെട്ടായി നിൽക്കുകയാണെങ്കിൽ അത് ടീമിന്റെ പ്രകടനത്തെ അദൃശ്യമായി ഗുണം ചെയ്യും.ഒരു ടീമിന്റെ ആരാധക കൂട്ടായ്മ്മ ഉണ്ടാക്കുക,അതിന്റെ തലപ്പത്ത് ഒരുപാട് പേരെ വേറെ പ്രതിഷ്ഠിക്കുക ,ഇതിന്റെയൊക്കെ ആവിശ്യം നമ്മുക്ക് ഉണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു.ബ്ലാസ്റ്റേഴ്സിന് ഇത് എത്രത്തോളം സാധിക്കും എന്നറിയില്ല ,പക്ഷെ ഗോകുലം എഫ് സിയുടെ ആരാധകർ എങ്കിലും രീതിയിൽ മുന്നോട്ട് പോകുന്നത് വളരേ നന്നായിരിക്കും 



പരസ്പരം തമ്മിലടിക്കുന്ന അർരാധാകർ മറ്റ് ടീമുകളുടെ സപ്പോർട്ടേഴ്സിന്  മുന്നിൽ കോമാളികൾ  ആണെന്ന് ചിലപ്പോൾ അവർ മനസ്സിലാക്കി എന്ന് വരില്ല,ആരാധകരുടെ ചില പ്രവർത്തികൾ മൂലം തല കുനിക്കേണ്ടി വന്ന പല വമ്പൻ ലോകോത്തര ക്ലബുകളെ നമ്മുക്ക് അറിയാം,ക്ലബ്ബിന്റെ ഔദ്യോഗിക ഫാൻ ക്ലബ് ആവാനുള്ള രണ്ട് കൂട്ടരുടെ കടിപിടിക്ക് ഒടുവിൽ ക്ലബ് തന്നെ പിരിച്ചു വീടേണ്ട സ്ഥിതി വിശേഷം വന്നൊരു ക്ലബ് ജർമൻ ചരിത്രത്തിൽ തന്നെയുണ്ട് . ഗണത്തിലേക്ക് കേരളത്തിന്റെ വക ഒന്ന് വേണ്ടാ നമ്മുക്ക്.



മറ്റൊന്ന് കൂടി സന്ദർഭോചിതമായി ഓര്മപെടുത്താൻ ഉള്ളത് സ്വപ്നം പോലെ ആണെങ്കിലും നമ്മുടെ ടീം ഇന്ത്യ ആദ്യമായി ഒരു ലോകകപ്പിന് പന്ത് തട്ടാൻ പോവുകയാണ്,അവരെ പിന്തുണക്കുമ്പോൾ ഒരിക്കലും  മനസ്സ് കൊണ്ട് പോലും രണ്ട് രീതിയിൽ ചിന്തിക്കരുത് ,അവിടെയും നമ്മൾ എല്ലാവരും ഒരുമയോടെ  ഐക്യത്തോടെ വേണം അവർക്ക് വേണ്ടി കയ്യടിക്കാൻ .ഒരേ സ്വരത്തിൽ വേണം ജന ഗണ മന ആലപിക്കാൻ അവർ അടിക്കുന്ന ഓരോ ഗോളും ഒരു ചേരിതിരിവും  ഇല്ലാതെ ജാതി മത രാഷ്ട്രീയ ഭേദമന്യേ നമ്മൾ ആഘോഷിക്കണം

ഫിഫ U 17 ലോകകപ്പ് ; വിനീഷ്യസ് ജൂനിയർ കൊച്ചിയിൽ കളിക്കില്ല



ഫലമെൻഗോ  സ്‌ട്രൈക്കർ വിൻഷ്യസ് ജൂനിയർ ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്റെ ഭാഗമാകില്ല്ല , ഇത് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു .


വിനീഷ്യസ് ജൂനിയറിന് 18 തികയാന്‍ കാത്തിരിക്കുന്നു സ്പാനീഷ് വമ്പന്മാരായ  റയല്‍ മാഡ്രിഡ് ,45 മില്ല്യണ്‍ യൂറോ നല്‍കിയാണ് റയല്‍ ബ്രസീലിന്‍റെ വണ്ടര്‍ ബോയിയെ കഴിഞ്ഞ വര്‍ഷം ടീമിലെത്തിച്ചത്. വേഗവും കൗശലവും കൊണ്ട് ലോകകപ്പിന്‍റെ താരമാകാന്‍ കാത്തിരിക്കുന്നവരില്‍ പ്രധാനി വിനീഷ്യസ് ജൂനിയറായിരുന്നു .എന്നാൽ ഇപ്പോഴും വിൻഷ്യസ് ഫലമെൻഗോയിൽ ലോണിൽ തുടരുകയാണ് . ആഴ്ച്ചയിൽ നടന്ന കോപ്പ ടോ ബ്രസീൽ ഫൈനലിൽ ഫലമെൻഗോ  തോറ്റതോടെ വിനീഷിയാസിനെ ക്ലബ്ബ് ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനായി വിട്ടു നൽകില്ല എന്ന് ബ്രസീൽ ഫെർഡറേഷന് അറിയിച്ചു .

കൊച്ചിയിൽ ബ്രസീലിന്റെ മത്സരസങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട് .എന്നാൽ വിനിഷ്യസിന്റെ അഭാവം കേരളത്തിലെ ആരാധകരെ നിരാശപ്പെടുത്തുമെന്ന് തീർച്ച .

Friday, September 29, 2017

ഫിഫ U 17 ലോകകപ്പ് ; ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ പ്രാപ്തരായ കളിക്കാരിൽ 5 പേരെ നമുക്ക് പരിചയപ്പെടാം


ഇന്ത്യ ആതിഥേയമരുളുന്ന കൗമാര ലോകകപ്പില്‍ പന്ത് തട്ടാനെത്തുന്നത്  വരുംകാല ഇതിഹാസങ്ങള്‍. മെസിയും നെയ്മറും റൊണാള്‍ഡിഞ്ഞോയും വരവറിയിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇക്കുറിയും വിലപിടിപ്പുള്ള താരങ്ങളേറെയുണ്ട്. എന്നാൽ ഇന്ത്യയുടെ സുനിൽ ഛേത്രിയും , ജിങ്കാനും ,ജിജിയുമൊക്കെ ആവാൻ അല്ലെങ്കിൽ അവരെക്കാൾ മികച്ച ഇന്ത്യൻ ഫുടബോളിന്റ ഭാവി താരങ്ങളെ നമ്മുക്ക് ലോകകപ്പിൽ കാണാൻ കഴിയും

ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ പ്രാപ്തരായ കളിക്കാരിൽ  5 പേരെ നമുക്ക് പരിചയപ്പെടാം .




1.ധീരജ് സിങ് ( ഗോൾ കീപ്പർ ,മണിപ്പൂർ )


ഇന്ത്യൻ ടീമിലെ മൂന്ന് ഗോൾ കീപ്പർമാരിൽ കോച്ച് മറ്റോസിനി ഏറ്റവും പ്രിയപ്പെട്ടയാൾ . ഇത് വരെ നടന്ന മിക്ക മത്സരങ്ങളിലും ധീരജ് തന്നെയായിരുന്നു ഗോൾ കീപ്പർ . പെനാൽറ്റി സേവ് ചെയ്യുന്നതിൽ കേമൻ , കഴിഞ്ഞ വർഷം AFC U-16 ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ പെനാൽറ്റി സേവ് ചെയ്തിട്ടുണ്ട് ധീരജ് .

ഏറ്റവും കൂടുതൽ പരിചയസമ്പത്തും , 2013 മുതൽ ദേശീയ ടീമുകളോടൊപ്പം സയിദ് അണ്ടർ -16 സാഫ് ചാമ്പ്യൻഷിപ്പും സിങ് നേടി .




2.സഞ്ജീവ് സ്റ്റാലിൻ (ഡിഫെൻഡർ ,കാരനാടക )


ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കർ (ഫ്രീ കിക്ക്‌ , കോർണർ ) , രണ്ട് കാലിലും തുല്യമായി കളിക്കുന്ന ഒരു മികച്ച താരം .ആദം കോച്ചായിരിക്കുമ്പോൾ വിങ്‌സിലായിരുന്നു സ്റ്റാലിൻ കളിച്ചിരുന്നത് , ഇപ്പോൾ ലെഫ്റ് ബാക്കിലായി കളിക്കുന്നു .


ആക്രമിച്ച് കളിക്കാനും സ്കോറിങ് ചെയ്യാനും ഇഷ്ടപെടുന്ന ആളാണ്  , എന്നിരുന്നാലും ഡിഫെൻസിലും തന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും സ്റ്റാലിൻ പറയുന്നു .

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നാണ് ഹാഫ് ലൈനിൽ നിന്ന് ഗോൾ സ്കോർ ചെയ്തത് . പ്രൊഫഷണലായി കളിച്ച്  തന്റെ പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിനുള്ള ആഗ്രഹമാണ് അദ്ദേഹം ഇന്ത്യൻ ലോകകപ്പ് ടീമിലെത്തി നിറവേറ്റിയിരിക്കുന്നത് .



3.സുരേഷ് സിങ് വാങ്‌ജം (മിഡ്‌ഫീൽഡർ ,മണിപ്പൂർ )


ബ്രിക്സ് ടോർണ്ണമെന്റിൽ ഇന്ത്യൻ നായകനായിരുന്ന  സുരേഷ് മിഡ്ഫീൽഡിന്റെ ഹൃദയം കൂടിയാണ്. ശക്തമായ ഫിറ്റ്നസ്സും ശാരീരികതയും  വേഗതയുമുള്ള താരമാണ് , അവസരം നൽകിയാൽ വാങ്ജാം ഗെയിം തന്നെ മാറ്റി മറിക്കും .

 ഇന്ത്യ കഴിഞ്ഞ വർഷം .എഫ്.സി U -16  യോഗ്യത നേടിയത് വാങ്‌ജമിന്റെ നാല് ഗോളിലൂടെയാണ് . അതെ ടൂർണമെന്റിൽ തന്നെ 97 ാം മിനുട്ടിൽ അദ്ദേഹത്തിന്റെ ഒരു മികച്ച പെനാൽറ്റിയിലൂടെ ആയിരുന്നു ഇന്ത്യ സൗദി അറേബിയയുമായി സെമി ഫൈനലിൽ 3-3 സമനിലയിൽ കളി അവസാനിപ്പിച്ചത്   . ലോകകപ്പിൽ മിഡ്ഫീൽഡിൽ ഇന്ത്യക്ക് വാങ്‌ജമിന്റെ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും .



4.കൊമാല്‍ തതാല്‍ (അറ്റാക്കിങ് മിഡ്‌ഫീൽഡർ /ഫോർവേഡ് ,സിക്കിം )


ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്സ് അണ്ടര്‍ 17 ചാമ്ബ്യന്‍ഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.




5.അനികേത്  ജാദവ് (ഫോർവേഡ് ,മഹാരാഷ്ടരാ  )


അനികേത് ജാദവ് തന്റെ കരിയറിൽ  ഒരു വിങ്ങറായി  കരിയറിന് തുടക്കം കുറിച്ചെങ്കിലും കളിക്കാരെ തോൽപ്പിച്ച് മുന്നോട്ട് പോകാനുള്ള കഴിവുള്ളത് കൊണ്ട് കോച്ച് അദ്ദേഹത്തെ ഫോർവേഡായി കളിക്കാൻ പ്രേരിപ്പിച്ചു . അദ്ദേഹത്തിന്റെ പ്രധാന കഴിവുകൾ, പശ്ചിമ ജർമ്മൻ ഇതിഹാസം പോൾ ബ്രെറ്റ്നർ 2014 എഫ് ബേർൺ യൂത്ത് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ജാദവിനെ തിരഞ്ഞെടുത്തു. പൂന എഫ്.സി.യിൽ ചെറുപ്പത്തിൽത്തന്നെ യൂത്ത് ലെവെലിലും  U -17 ടീമിനു വേണ്ടി തിളങ്ങുമ്പോഴും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. ഒരു ദിവസം ഇന്ത്യക്ക് പുറത്തുള്ള ഒരു മികച്ച ക്ലബിൽ കളിക്കാനാണ് അങ്കീത്ത് ജാദവ് ശ്രമിക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി ചില നല്ല പ്രകടനങ്ങൾ കാഴ്ച്ച വെക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .

സൗത്ത് സോക്കേർസ് 



ബ്രസീലും, സ്പെയിനും കൊച്ചിയിൽ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ

          


       അതെ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ  ഇന്നലെ വരെ തങ്ങൾ ആരാധിച്ചിരുന്ന പിന്തുണച്ചിരുന്ന തങ്ങളുടെ ഇഷ്ട്ട ടീമുകൾ തങ്ങളുടെ കൺമുന്നിൽ പന്ത് തട്ടുന്നു. U17 ലോകകപ്പിന് കൊച്ചി വേദി ആകുന്നു എന്നറിഞ്ഞപ്പോൾ മുതല് മലപ്പുറം ആകാംക്ഷയിൽ ആയിരുന്നു. തങ്ങളുടെ ഇഷ്ട്ട ടീമുകൾ കൊച്ചിയിൽ കളിക്കുമോ   എന്നായിരുന്നു ഈ ആകാംഷക്ക് ഉള്ള പ്രധാന കാരണം. നറുക്കെടുപ്പിൽ ഗ്രുപ്പ് തിരിച്ചപ്പോൾ ആവേശം അലതല്ലി തങ്ങളുടെ ഇഷ്ട്ട ടീമുകൾ  ആയ ബ്രസീലും സ്പെയിനും,ജർമനിയും. കൂടാതെ ആഫ്രിക്കൻ ശക്തികൾ ആയ നൈജറും, ഗിനിയയും, ഏഷ്യൻ ശക്തികൾ ആയ ഉത്തരകൊറിയയും കൊച്ചിയിൽ പന്ത് തട്ടും. പ്രത്യേകിച്ച് ബ്രസീൽ എത്തുന്നു. എന്ത് വേണം ഇതിൽ കൂടുതൽ സന്തോഷിക്കാൻ.അതെ തങ്ങളുടെ ആഗ്രഹം പൂവണിയാൻ പോകുന്നു. ആയിരകണക്കിന് മൈലുകൾക്കു അപ്പുറം കളി നടക്കുമ്പോൾ പോലും ആവേശത്തോടെ എതിരേറ്റിരുന്ന മലപ്പുറത്തെ ഫുട്‍ബോൾ പ്രേമികൾക്ക് നമ്മുടെ നാടായ കൊച്ചിയിൽ കളി വരുമ്പോൾ പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ. ആയിരകണക്കിന് ഫുട്‍ബോൾ ആരധകർ തയാറെടുത്തുകൊണ്ടിരിക്കുന്നു.ഇതിൽ ഏറ്റവും ആവേശം ഉണ്ടാകാൻ പോകുന്ന മത്സരം ബ്രസീലും സ്പെയിനും തമ്മിലുള്ള മത്സരം ആകും . ഒരു പക്ഷെ u17 വേൾഡ് കപ്പിന്റെ ചരിത്രത്തിലെ തന്നെ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കാൻ പോകുന്ന ഒരു മത്സരമായിരിക്കും. ഫുട്‍ബോൾ ലോകം തന്നെ കൊച്ചിയിലെ ആരാധകരുടെ ആവേശം സാക്ഷ്യം വഹിക്കാൻ പോകുന്ന മത്സരമായിരിക്കും എന്നതിൽ സംശയം വേണ്ട.നൈനാൻ വളപ്പ് ഫുട്‍ബോൾ ഫാൻസ്‌ പ്രസിഡന്റ് പറയുന്നു "ഞങ്ങൾ ലോകകപ്പും യൂറോകപ്പും എല്ലാം ആഘോഷമാക്കാറുണ്ട്. ആരധകർ എല്ലാം വളരെ ആവേശത്തിൽ ആണ്. കൊച്ചിയിൽ മത്സരം കാണാൻ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് ഞങ്ങൾ ". 
            സെവൻസ് ഫുട്‍ബോൾ പ്ലെയറും ബ്രസീൽ ആരാധകനും ആയ മുഹമ്മദ് റഫീഖ് ഇങ്ങനെ പറയുന്നു "എല്ലാ ടീമുകളുടെയും ആരാധകർ ചർച്ചകൾ തുടങ്ങി കഴിഞ്ഞു" 1960 കളിലെ പെലെയുടെ കളിയാണ് ബ്രസീൽ ടീമിനോടുള്ള ആരധകർ ആക്കിയത് മലപ്പുറത്തുകാരെ. അതിനു ശേഷം 1986 ലെ ലോകകപ്പിൽ മറൊഡോണയുടെ മാന്ത്രിക പ്രകടനത്തിൽ  അർജന്റീന കപ്പ് ഉയർത്തിയപ്പോൾ അർജന്റീനക്കും മലപ്പുറത്ത് ആരാധകർ ഉണ്ടായി. ഈ രണ്ടു ടീമുകൾക്കും ആണ് ആരാധകർ ഏറെ ഉള്ളത് എങ്കിലും മറ്റു യൂറോപ്പിയൻ, ആഫ്രിക്കൻ ടീമുകൾക്കും മലപ്പുറത്ത് ആരാധകർ ഏറെ. സ്വന്തം മുറ്റത്തു ഈ ടീമുകൾ എല്ലാം എത്തുമ്പോൾ അവരുടെ കളികൾ കാണാനും അവരെ ആവേശം കൊള്ളിക്കാനും ആയി കാത്തിരിക്കുകയാണ് ഈ ആരാധകർ. 
സൗത്ത് സോക്കേഴ്സ്

ഫിഫ അണ്ടർ 17 ലോകകപ്പ്: 6 വേദികളിലേക്കും ഒരു എത്തിനോട്ടം


ഒക്ടോബറിൽ നടക്കുന്ന ഫിഫ യു 17 ലോകകപ്പിനുളള എല്ലാ വേദികളെ പറ്റിയും നിങ്ങൾ അറിയേണ്ടത് ഇതാ.

🔰 സാൾട്ട് ലേക്ക് സ്റ്റേഡിയം (യുവ ഭാരതി ക്രാറംഗൻ) കൊൽക്കത്ത

നഗരം: കൊൽക്കത്ത

ശേഷി: 85,000

സാൾട്ട് ലേക് സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. . ലീഗ് ഭീമന്മാരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗൻ, ഇന്ത്യൻ സൂപ്പർ ലീഗ് ടീം അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്നിവരുടെ തട്ടകംകൂടെയാണ് സ്റ്റേഡിയം. അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനായി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. ഫുട്‌ബോൾ ഇതിഹാസം, ഗോൾകീപ്പർ ഒലിവർ ഖാന്റെ വിടവാങ്ങൽ മത്സരത്തിൽ ബയേൺ മ്യൂണിക്ക് മോഹൻബഗാനെതിരെ കളിച്ചതും ഇവിടെ വെച്ചാണ്. ഡീഗോ മറഡോണ, റോജർ മില്ല, ഡീഗോ ഫോർലൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ സ്റ്റേഡിയത്തിൽ പന്തു തട്ടിയിട്ടുണ്ട്

ചരിത്ര സമ്പന്നമായ സാൾട്ട് ലേക്ക് സ്റ്റേഡിയം ഫിഫ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിന് ആതിഥ്യം വഹിക്കാൻ എന്തുകൊണ്ടും യോഗ്യരാണ്. ഇതു കൂടാതെ ഗ്രൂപ്പ് എഫ് ഗെയിംസ്, ലൂസേഴ്സ് ഫൈനൽ, ഒരു ക്വാർട്ടർ ഫൈനൽ മത്സരവും ഇവിടെ നടക്കും.

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം ന്യൂഡൽഹി

നഗരം: ന്യൂ ഡെൽഹി

ശേഷി: 60,000

ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നണ്. 2010 കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ചതായിരുന്നു സ്റ്റേഡിയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന്റെ ഹോം സ്റ്റേഡിയം കൂടിയാണ് ഇത്. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം ഇന്ത്യൻ ഫുട്ബാൾ ഐക്കൺ ബൈച്യുങ് ബൂട്ടിയയുടെ വിടവാങ്ങൽ മത്സരമായിരുന്നു. യൂറോപ്യൻ ഭീമൻമാരായ ബയേൺ മ്യൂണിക്കിനെതിരെ 2012 ആയിരുന്നു മത്സരം. ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരങ്ങളും രണ്ട് റൗണ്ട് മത്സരങ്ങളൾക്കും സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.

🔰 ഡി.വൈ. പാട്ടീൽ സ്റ്റേഡിയം

നഗരം: മുംബൈ

കപ്പാസിറ്റി: 56,000

യഥാർത്ഥത്തിൽ ക്രിക്കറ്റ് മൽസരങ്ങൾക്കായി നിർമ്മിക്കപ്പെട്ട സ്റ്റേഡിയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടാണ്. 2014-, ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്.സി അവരുടെ ഹോം ഗ്രൌണ്ടായി ഡി.വൈ. പാട്ടീൽ സ്റ്റേഡിയം തിരഞ്ഞെടുതു. അത്ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സം തമ്മിൽ നടന്ന .എസ്.എൽ. 2014 ഫൈനലിൽ ആതിഥേയത്വം വഹിച്ചതും ഇവിടെവെച്ചായിരുന്നു.

ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലും നിലവാരത്തിലും ഫിഫ ഇൻസ്പെക്ഷൻ ടീം തുടക്കത്തിൽ തന്നെ അവരുടെ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങളും ഒരു സെമിഫൈനലും ഇവിടെ വെച്ചുനടക്കും.

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം (ഗോവ)


നഗരം: ഗോവ

ശേഷി: 19,088

ഗോവയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നാണ് ഫറ്റോഡ സ്റ്റേഡിയം. പ്രമുഖ ലീഗ് ടീമുകളായ ഡെംപോ എസ്.സി, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോകാർ എസ്.സി, വാസ്കോ എസ്.സി എന്നിവയോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി ഗോവ തുടങ്ങിയ ടീമുകളുടെ ഹോം ഗ്രൗണ്ട് കൂടിയാണ് സ്റ്റേഡിയം. ഫറ്റോർഡ സ്റ്റേഡിയം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പല സുപ്രധാന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ നടന്ന മറ്റൊരു പ്രധാനപെട്ട സംഭവം 2014 ലെ ലുസോഫൊനിയ ഗെയിംസ്(Lusofonia Games)ആയിരുന്നു.

ഗ്രൂപ്പ് സി മത്സരങ്ങളോടൊപ്പം ഒരു ക്വാർട്ടർ ഫൈനൽ മത്സരവുമടക്കം മൊത്തം 8 മത്സരങ്ങൾ സ്റ്റേഡിയത്തിൽ കളിക്കും.

🔰 ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം

നഗരം: ഗുവാഹത്തി

ശേഷി: 25,000

നഗരത്തിന്റെ ഹൃദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം
സാരസജായി സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.യുടെ ഹോം ഗ്രൗണ്ട്കൂടിയാണ് സ്റ്റേഡിയം. 2018 ലെ ഫിഫ ലോകകപ്പിന്റെ ക്വാളിഫയർ മത്സരങ്ങളിൽ മലേഷ്യയെയും നേപ്പാളിനേയും, 2019 ലെ ഏഷ്യൻ കപ്പ് ക്വാളിഫയർ  മത്സരത്തിൽ ലാവോസ് (Laos) എതിരെയും ഇന്ത്യൻ ഫുട്ബോൾ ടീം കളിച്ചത് ഇവിടെ വെച്ചായിരുന്നു. സ്റ്റേഡിയതിന്റെ ശേഷി 25000 മാത്രം ആണെങ്കിലും .എസ്.എൽ മത്സരങ്ങളിൽ ആരാധകരെ കൊണ്ട് തിങ്ങിനിറയുന്ന സ്റ്റേഡിയംU17 ലോകകപ്പ് വരുമ്പോൾ ഇതിൽ കുറവൊന്നും ഉണ്ടാവില്ല എന്ന് തന്നെ കരുതാം.

ടൂർണമെന്റിൽ ഗ്രൂപ്പ് '' യിലെ മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലും സെമി ഫൈനലു മടക്കം ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ മൊത്തം 9 കളികൾ കളിക്ക്
 ആതിഥേയത്വം വഹിക്കും

🔰 ജവഹർലാൽ നെഹ്രു സ്റ്റേഡിയം (കൊച്ചി)

നഗരം: കൊച്ചി

ശേഷി: 41,748

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ്. ക്രിക്കറ്റിനും ഫുട്ബോളിനും ഒരേപോലെ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നു. പല അന്താരാഷ്ട്ര മത്സരങ്ങളും ഇവിടെ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായിരുന്ന മുൻ ലീഗ് ക്ലബ് എഫ്.സി. കൊച്ചിൻ, അവരുടെ ഹോം മത്സരങ്ങൾ വളരെക്കാലം കളിച്ചി രുന്നത് ഇവിടെ ആയിരുന്നു. 2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ് ആക്കി

കലൂർ സ്റ്റേഡിയം ഗ്രൂപ്പ് 'ഡി' മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവു മടക്കം 8 മത്സരങ്ങൾ കൊച്ചിയിൽ നടക്കും.
സൗത്ത് സോക്കേർസ് (മോൾബിൻ )

Blog Archive

Labels

Followers