Tuesday, September 12, 2017

യൂറോപ്പിന്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം




ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി, ബാഴ്സലോണ, ചെൽസി, യുവന്റസ്, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ് എന്നിവർ കളത്തിലിറങ്ങും.

ബാഴ്സലോണ × യുവന്റസ് മത്സരമാണ് ആദ്യദിനത്തെ ശ്രദ്ധേയനാക്കുന്നത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ യുവന്റസിനോട് ഇരുപാദങ്ങളിലുമായി 3-0 ന്റ തോൽവി ഏറ്റുവാങ്ങിയ ബാഴ്സലോണ യുവന്റസിന് മേൽ ജയത്തെ കുറഞ്ഞ് ഒന്നും ചിന്തിക്കുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന ബാഴ്സയ്ക്ക് വിജയം അനിവാര്യമാണ്. നെയ്മർ ടീം വിട്ടതിന് പുറമേ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ സ്വന്തമാക്കാനും ബാഴ്സലോണ ആയിട്ടില്ല. കൂടാതെ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനോട് ഏറ്റുവാങ്ങിയ തോൽവിയും ബാഴ്സലോണ അലട്ടുന്നുണ്ട്. സ്പാനിഷ് ലീഗിൽ മികച്ച പ്രകടനം   ബാഴ്സലോണ ആരാധകർക്ക്  ആശ്വാസം നൽകുന്നതാണ്. മികച്ച ഫോമിൽ കളിക്കുന്ന മെസ്സിയും യുവതാരം സെമെദൊയും ബാഴ്സലോണയ്ക്ക് പ്രതീക്ഷ നൽകുന്നു. ബെറൂസിയ ഡോർട്ടുമുണ്ടിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഡെംബെലെയും അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങിയത് കോച്ച് വാൽവെർദെയ്ക്ക് ആത്മവിശ്വാസം നൽകുന്നു.
   മറുവശത്ത് യുവന്റസ് ഇറ്റാലിയൻ ലീഗിൽ തുടക്കം ഗംഭീരമാക്കി മുന്നേറുകയാണ്. അർജന്റീന താരങ്ങളായ ഡിബാലയും ഹിഗ്വെയ്നും മികച്ച ഫോമിലാണ്. ഒപ്പം ശക്തമായ പ്രതിരോധനിര കൂടെ ചേരുമ്പോൾ ബാഴ്സലോണയ്ക്ക് കാര്യങ്ങൾ അത്ര സുരക്ഷിതമല്ല.



 പി എസ് ജി × സെൽറ്റിക് മത്സരവും ഇന്ന് അരങ്ങേറും. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തോടെ ട്രാൻസ്ഫർ മാർക്കറ്റിൽ വൻതുക മുടക്കിയ പി എസ് ജിയയുടെ മത്സരമാണ് പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ  പ്രീ ക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് എതിരായ തോൽവിക്ക് കാരണക്കാരനായ നെയ്മർ സ്വന്തം പാളയത്തിൽ എത്തിച്ചാണ് പി എസ്  ജിയുടെ വരവ്. കൂടാതെ ഫ്രഞ്ച് യുവതാരം എംബാപ്പെയും ഡാനി ആൽവസ് എന്നിവരും ടീമിലെത്തി യോടെ ചാമ്പ്യൻസ് ലീഗിലെ സ്വപ്ന ടീമുകളിൽ ഒന്നായി പി എസ് ജി മാറി കഴിഞ്ഞു.


മറ്റൊരു പ്രധാന മത്സരം നടത്തുന്നത് മരണഗ്രൂപ്പുകളിൽ ഒന്നായ സി യിലാണ് ഇറ്റാലിയൻ വമ്പന്മാരായ  റോമയും സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും തമ്മിലാണ് .
കഴിഞ്ഞ വർഷം സെമിയിലെത്തിയ അത്‌ലറ്റികോ മാഡ്രിഡിന് തന്നെയാണ്  നിലവിലെ പ്രകടനത്തിൽ മുന്തൂക്കം. ഇറ്റാലിയൻ ലീഗിൽ മോശം ഫോം തുടരുന്ന റോമയ്ക്ക് ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനം വഴി തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ  പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസി ക്വറാബാഗിനെ നേരിടും.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വിസ് ക്ലബ്ബായ എഫ് സി ബേസലുമായി ഏറ്റുമുട്ടും. പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടുന്ന ലുക്കാകുവും മികച്ച പ്രകടനം തുടരുന്ന പോഗ്ബയിലുമാണ് യുണൈറ്റഡിന്റെ പ്രതീക്ഷ
മറ്റൊരു മത്സരങ്ങളിൽ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്  അന്റർലെച്ടുമായും ബെൻഫിക്ക സി എസ് കെ എ മോസ്കോയുമായും ഒളിമ്പിയാകോസ് സ്പോർട്ടിങ്ങ് സി പി യുമായും ഏറ്റുമുട്ടും.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers