പൂനെ സിറ്റി എഫ് സി AWES കപ്പിന്റെ സെമിഫൈനലിൽ കടന്നു. മലയാളി താരം അഹ്‌മദ് ഗനി നിഗത്തിന്റെ ഏക ഗോളിൽ ബർഡേസ് ഗോവയെ തോൽപിച്ചാണ് പൂനെ സിറ്റി റിസർവ് ടീം AWES കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. ഡെംബോ ഗോവയ്ക്ക് എതിരായ മത്സരത്തിലും ഗനി നിഗം പൂനെയ്ക്കായി ഗോൾ നേടിയിരുന്നു.
പൂനെക്ക് വേണ്ടി മറ്റൊരു മലയാളി താരം ആഷിക്ക് കുരുണിയാനും കളത്തിലിറങ്ങി.
കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സി നാളെ ഗോവൻ ക്ലബ് സ്പോർട്ടിംഗ് ക്ലബ് ഗോവയെ നേരിടും. ആദ്യ മത്സരത്തിൽ വാസ്കോ ഗോവയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗോകുലം എഫ് സി തകർത്തു വിട്ടത്. നാളെ സമനില നേടാനായാൽ പോലും ഗോകുലം എഫ് സിയ്ക്ക് സെമിഫൈനലിൽ പ്രവേശനം എളുപ്പമാകും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment