Tuesday, September 26, 2017

U 20 ലോകകപ്പിന് ആതിഥേയം വഹിക്കാൻ ഫിഫയ്ക്ക്ക് ബിഡ് സമർപ്പിച്ച് ഇന്ത്യ



അണ്ടർ 17 ലോകകപ്പിന് പിറകെ അണ്ടർ 20 ലോകകപ്പിനും ആതിഥേയം വഹിക്കാനൊരുങ്ങി ഇന്ത്യ .ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഇക്കാര്യം ഔദ്യോകികമായി അറിയിച്ചത് .ഒക്ടോബറിൽ  ആദ്യമായി ഫിഫയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് ഇന്ത്യയിൽ നടക്കുണ്ട് .  മീറ്റിങിനിടെ ഇന്ത്യക്ക് ഫിഫ u 20 ലോകകപ്പ് ആതിഥേയം വഹിക്കാൻ ഫിഫയോട് അപേക്ഷിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു . ആദ്യമായി നടക്കുന്ന ഫിഫയുടെ മീറ്റിങ് ഇന്ത്യയൻ  ഫുടബോളിൽ മാറ്റം വന്നതിന്റെ സൂചനയാണ്  പട്ടേൽ കൂട്ടി ചേർത്തു .മീറ്റിങ്ങിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രദാന മന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതായും പട്ടേൽ പറഞ്ഞു .ഒക്ടോബർ 26 മുതൽ 28 വരെ കൊൽക്കത്തയിലായിരിക്കും മീറ്റിംഗ് നടക്കുക .


അണ്ടർ 17 ലോകകപ്പിന്റെ മത്സരത്തിനായി  6 വേദികളും മത്സരങ്ങൾക്ക് 100 ശദമാനവും തയ്യാറണെന്നും പട്ടേൽ പറഞ്ഞു .ലോകകപ്പിന്റെ പ്രചരണത്തിനായി ആതിഥേയം വഹിക്കുന്ന ഓരോ വേദികളിലും പരിസരത്തും 100 ഓളം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കും .ഡി ഡി നാഷണൽ സ്പോർട്സ് ചാനലിലും ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന സോണി ടി വി യിലും ലോകകപ്പിന്റെ മാർക്കറ്റിങ് നടത്തും .അണ്ടർ 17 ലോകകപ്പ് കഴിയുന്നതോടെ ഫുടബോളിന് കൂടുതൽ ആകർഷണം ലഭിക്കും , പ്രഫുൽ പട്ടേൽ കൂട്ടി ചേർത്തു

0 comments:

Post a Comment

Blog Archive

Labels

Followers