എ എഫ് സി കപ്പ് ഇന്റർ സോണൽ ആദ്യ പാദ ഫൈനലിൽ ബെംഗളൂരു എഫ് സി ഇന്ന് താജാകിസ്ഥാൻ ക്ലബ്ബ് ഇസ്റ്റിക്ലോലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 ന് ഇസ്റ്റിക്ലോലിന്റെ തട്ടകമായ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിലാണ് മത്സരം.
ബെംഗളൂരു എഫ് സി ഇന്റർ സോണൽ സെമി ഫൈനലിൽ വടക്കൻ കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 നെ 3-0 എന്ന സ്കോറിന് തകർത്താണ് ഫൈനലിലേക്ക് മുന്നേറിയത്. ബെംഗളൂരുവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ സുനിൽ ഛേത്രി, ഉദ്ദാന്ത സിംഗ്, ലെനി റോഡ്രിഗസ് എന്നിവർ നേടിയ ഗോളിൽ വിജയം നേടി. രണ്ടാം. പാദത്തിൽ കൊറിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ ശക്തമായ പ്രതിരോധം തീർത്തത് സമനില നേടി ഇന്റർ സോണൽ ഫൈനൽ ഉറപ്പിച്ചു. നിലവിലെ റണ്ണേഴ്സായ ബെംഗളൂരു എഫ് സി ഇസ്റ്റിക്ലോലിന്റെ തട്ടകത്തിൽ ഇറങ്ങുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യമാക്കുന്നത്.
താജാകിസ്ഥാൻ ലീഗ് ജേതാക്കളായ ഇസ്റ്റിക്ലോൽ നിലവിൽ മികച്ച ഫോമിലാണ്. ഇന്റർ സോണൽ സെമി ഫൈനലിൽ ഫിലിപ്പെൻ ക്ലബ്ബ് നെഗ്രോസിനെ സ്വന്തം തട്ടകത്തിൽ 5-1 നാണ് തകർത്തു വിട്ടത്. രണ്ടാം പാദത്തിൽ 1-1 ന് സമനിലയും നേടി ഇന്റർ സോണൽ ഫൈനൽ ഉറപ്പിച്ചു. താജാകിസ്ഥാൻ ലീഗിലെ അവസാന മത്സരത്തിൽ എഫ് സി പഞ്ഷറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ഇസ്റ്റിക്ലോൽ തോൽപ്പിച്ചത്. എഫ് സി കപ്പ് 2015 ലെ രണ്ടാം സ്ഥാനാകാരാണ് ഇസ്റ്റിക്ലോൽ.
കഴിഞ്ഞ രണ്ടു വർഷത്തെ റണ്ണേഴ്സുകൾ തമ്മിലുള്ള പോരാട്ടം വാശിയേറും
മത്സരം എ എഫ് സി കപ്പിന്റെ ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment