Friday, September 15, 2017

AWES കപ്പ് 2107: സാൽഗോക്കറിനെ കീഴടക്കി ഗോകുലം ഫൈനലിൽ



അഡലജയുടെ മികവിൽ ഗോകുലം എഫ് സി AWES കപ്പ് ഫൈനലിൽ . സാൽഗോകർ എഫ് സിക്കെതിരെ  അഡലജയുടെ അവസാന നിമിഷ ഗോളിലാണ് ഗോകുലം ചരിത്രം കുറിക്കുന്നത്

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലം എഫ് സി സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ  വാസ്കോ ഗോവയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് തുടങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ സ്പോർട്ടിങ്ങ് ഡി ഗോവയോട് ഇഞ്ചുറി ടൈമിലെ ഗോളിൽ സമനില പിടിച്ചാണ് സെമി ബർത്ത് ഉറപ്പിച്ചത്. ടൂർണമെന്റിൽ ഒരു ഹാട്രിക് ഉൾപ്പെടെ അഞ്ചു  ഗോളുകൾ നേടിയാണ്  വിദേശ താരം അഡലെജയുടെ ഇതുവരെയുള്ള പ്രകടനം . സെപ്റ്റംബർ 17ന് ഫൈനലിൽ  ഗോകുലം എഫ് സി ടെമ്പോ എഫ് സി യെ നേരിടുമ്പോൾ അഡലെജയിൽ ആയിരിക്കും ഗോകുലം പ്രതീക്ഷ അർപ്പിക്കുന്നത്. അഡലെജയ്ക്ക് കൂട്ടായി മലയാളി താരം ആഷിഖ് ഉസ്മാനും ഉണ്ട് .


0 comments:

Post a Comment

Blog Archive

Labels

Followers