Wednesday, September 13, 2017

ഇന്ത്യയെ ഭാവിയിലെ ഫുട്‍ബോൾ രാജ്യം ആക്കാൻ u17 ഫിഫ വേൾഡ് കപ്പിനെ പ്രയോജനപെടുത്തണം: പി.കെ ബാനർജി

കൊൽക്കത്ത :U17 ലോകകപ്പ് നമ്മൾ പരമാവധി പ്രയോജനപെടുത്തണം എന്നും ഭാവിയിൽ ഫുട്‍ബോൾ രാജ്യം ആകാൻ ആയി ഈ അവസരം നമ്മൾ ഉറപ്പിക്കണം എന്നും ഇപ്പോഴത്തെ ടീമിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ഉള്ള നടപടികൾ AIFF എടുക്കണം എന്നും ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം പി. കെ ബാനർജി അഭിപ്രായപെട്ടു.  
               ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫുട്‍ബോളർ ആയി ഫിഫ തിരഞ്ഞെടുത്ത താരം ആണ് ബാനർജി. U17 ഇന്ത്യൻ ടീമിന് രാജ്യം മുഴുവൻ പിന്തുണ കൊടുക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. 
        "നമ്മളുടെ കുട്ടികളുടെ പ്രകടനം എനിക്ക് ഇത് വരെ കാണാൻ സാധിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം ഭാവിയിലേക്കുള്ള നമ്മളുടെ ടീം ആണിത്. നമുക്ക് അവർക്കു വേണ്ട സപ്പോർട്ട് കൊടുക്കണം.ഇനിയും നമ്മൾക്ക് ഒരു പാട് താരങ്ങളെ കണ്ടെത്തണം. U17 u19 തലങ്ങളിൽ ഉള്ള താരങ്ങളെ വളർത്തണം.എന്നാലേ നമ്മളുടെ ഫുട്‍ബോളിലെ ഭാവി ശക്തമാക്കാൻ ആകു. 80 വയസുള്ള ബാനർജി അഭിപ്രായപെട്ടു.  വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ ഉള്ള തരത്തിൽ ടീമുകളെ വളർത്തിയെടുക്കാൻ ഫുട്‍ബോൾ ഫെഡറേഷൻ ഡെവലപ്പ്മെന്റ് നടത്തണം. ഇപ്പോൾ കളിക്കുന്ന ടീമിനെ ലോകകപ്പ് കഴിഞ്ഞാലും ഒരുമിച്ചു കളിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം.u19 ടീമായും u20 ലോകകപ്പിനുള്ള ടീമായും വളർത്തി എടുക്കണം. ടീമിന്റെ ലോകകപ്പിലെ സാധ്യതകളെ കുറിച്ചും അദ്ദേഹം അഭിപ്രായപെട്ടു. 
            
u16 എഎഫ്സി കപ്പിൽ ഇന്ത്യ 7 പ്രാവശ്യം കളിച്ചു.ഇതിൽ  2002 മാത്രമാണ് നമുക്ക് ആദ്യ റൗണ്ട് കടക്കാൻ ആയത്. പക്ഷെ ഇതെല്ലാം നമുക്ക് മറക്കാം. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. നമുക്ക് എല്ലാവർക്കും അവർക്കു വേണ്ടി കൈയ്യടിക്കാം. നമുക്ക് എല്ലാവർക്കും അഭിമാനിക്കവുന്ന സമയം ആണിത്. ഒക്ടോബർ ആറിനു യുഎസ്എക്കെതിരെ ആണ് നമ്മളുടെ ആദ്യ മത്സരം. കോളമ്പിയക്കെതീരെ ഒക്ടോബർ 9 നും ഘാനക്കെതീരെ 12 നും ആണ് കളികൾ. കോളമ്പിയക്കെതീരെ കഴിഞ്ഞ മാസം നടന്ന ടൂർണമെന്റിൽ നമ്മൾ പരാജയ പെട്ടിരുന്നു. എന്നാൽ ചിലിക്കെതിരെ നമ്മൾ സമനില പിടിച്ചു. ലോകകപ്പിൽ ഇന്ത്യയെ കൂടാതെ മറ്റു രണ്ട് രാജ്യങ്ങളും ലോകകപ്പിൽ ആദ്യമായി കളിക്കുന്നവർ ആണ് ന്യൂ കലേഡോണിയും ആഫ്രിക്കൻ രാജ്യമായ നൈജറും ആണ് ആ രണ്ട് രാജ്യങ്ങൾ.  
            ബാനർജി തുടർന്നു "ഈ സമയം താരങ്ങൾ തങ്ങളുടെ ജീവിതം തന്നെ മാറ്റിവെക്കണം വേൾഡ് കപ്പിനായി.മുൻപ് നമുക്ക് ഇതുപോലെ ഉള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഈ അവസരം നമ്മൾ മുതലക്കണം. 

ലോകകപ്പിലൂടെ സിറ്റികൾക്ക് തന്നെ  ഒരുപാടു മാറ്റങ്ങൾ ഉണ്ടായി.റോഡ് മുതൽ സ്റ്റേഡിയം വരെ നമുക്കു ആ മാറ്റം കാണാനാകും. ഇതൊരു നല്ല മാറ്റം ആണ്.  
       ബാനർജി  ഇന്ത്യക്കായി 13 വർഷത്തെ ഫുട്‍ബോൾ ജീവിതത്തിൽ 84 മത്സരങ്ങൾ കളിച്ചു. മൂന്ന് ഏഷ്യന് ഗെയിംസിൽ പങ്കെടുത്തു.1956 മെൽബണ് ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയ ടീമിൽ അംഗം ആയിരുന്നു. 1960 ലെ റോമ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നായകൻ ആയിരുന്നു. 1990 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1970 മുതൽ 1986 വരെ ദേശീയ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗം ആയിരുന്നു. 
 തന്റെ ഇഷ്ട്ട ടീമായ ജെർമനിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 
   " കഴിഞ്ഞ തവണ അവർ പ്രീ ക്വാർട്ടറിൽ ക്രോയെഷ്യയോട് തോറ്റു പുറത്തായിരുന്നു. ഏതൊരു ലെവലിൽ ഉള്ള അവരുടെ ടീമായാലും ആർക്കും എഴുതിതള്ളാൻ ആകില്ല. സ്കിൽ ഫുൾ ആയ ടീം ആണ് അവരുടേത്. ആഫ്രിക്കൻ ടീമുകൾ ശാരിരിക ക്ഷമതയിൽ മുന്നിൽ ആയിരിക്കും. പക്ഷെ ഫുട്‍ബോൾ സ്‌കില്ലിന്റെയും റ്റാറ്റിക്സിന്റെയെയും ഗെയിം ആണ്. മത്സരങ്ങൾ കാണാനുള്ള ആകാംഷയിൽ ആണ് താൻ എന്ന് പറഞ്ഞു അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക്.https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers