Friday, September 22, 2017

U-16 ഏഷ്യാകപ്പ് യോഗ്യത; ഇന്ത്യ നേപ്പാൾ മത്സരം സമനിലയിൽ




അണ്ടർ 16 ഏഷ്യാകപ്പ്  ആദ്യ മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയിരുന്നു . എന്നാൽ ഇന്ന് നേപ്പാളിനെതിരെ നടന്ന മത്സരം 2-2 എന്ന സ്കോറിന് സമനിലയിൽ കലാശിച്ചു .ഇന്ത്യയുടെ പ്രകടനം ഇന്ന് മോശമായിരുന്നു .നേപ്പാളിൽ നടന്ന  ആദ്യ മത്സരത്തിൽ പാലസ്തീനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തു വിട്ടത്.

എന്നാൽ ആ പ്രകടനം ഇന്ന് ഇന്ത്യക്ക് വീണ്ടെടുക്കാൻ ആയില്ല .ഇന്ത്യക്ക് വേണ്ടി ഹർപീതാണ് രണ്ട് ഗോൾ നേടി തോൽവി ഒഴിവാക്കിയത്  . കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത രവി , വിക്രം , ഗിവ്‌സൺ എന്നിവർക്ക് തിളങ്ങാനായില്ല .


സെപ്റ്റംബർ 24ന്  ഇറാഖിനെതിരെയാണ്  ഇന്ത്യയുടെ അടുത്ത മത്സരം.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers