ഏതാനും ആഴ്ചകൾ മുൻപാണ് ബൾഗേറിയൻ സ്ട്രൈക്കെറും മുൻ മാഞ്ചസ്റ്റർ യൂണിറ്റെഡ്ഡ് , ഫുൾഹാം താരവും ആയിരുന്ന ദിമിറ്റർ ബെർബെറ്റോവ് തന്റെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ തന്നെ സഹ കളിക്കാരൻ വെസ്റ്റ് ബ്രൗണിനും തങ്ങളുടെ മുൻ അസിസ്റ്റന്റ് കോച്ച് റെനേ മെലെൻസ്റ്റീനയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്‌ക്വാഡിൽ ജോയിൻ ചെയ്തത്. യഥാർത്ഥത്തിൽ ഒരു റീ-യൂണിയൻ ആണിവിടെ നടന്നത്
പുതിയ വെല്ലുവിളികൾ ആസ്വദിക്കുകയാണെന്നും ഐ എസ് എല്ലിൽ തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു....മുൻ പ്രിയമിർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവുകൂടിയായിരുന്ന ഇദ്ദേഹത്തിനെ ടീമിലെത്തിക്കുന്നതിൽ കോച്ച് റെനേ മെലെൻസ്റ്റീൻ വഹിച്ച പങ്ക് വളരെ വലുതാണ്
"ഇതിലെ വലിയ കാര്യമെന്തെന്നാൽ ഞാനും കോച്ചും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു അതിൽ അദ്ദേഹം എന്നോട് ഒരിക്കൽകൂടി കൂടെ പ്രവർത്തിക്കാനുള്ള ആശയം പങ്കുവെച്ചു... അദ്ദേഹം ഫുട്ബോളിനെ ഏതു തരത്തിൽ;ആണ് കാണുന്നത് എന്ന് എനിക്കറിയാവുന്നതു കൊണ്ടും പിന്നെ ക്ലബ് തന്നെ വളരെയധികം പ്രധീക്ഷിക്കുന്നതു കൊണ്ടും എല്ലായ്‌പോളും എന്റെ ഏജന്റുമായി സംസാരിക്കാൻ അവർ ശ്രമിച്ചിരുന്നു അത് കൊണ്ട് തന്നെ വരുന്ന ഐ എസ എൽ സീസൺ 4 ന്റെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു...." ബെർബെറ്റോവ് ഗോൾ ഇന്ത്യയോടാണ് (goal.com) ഇക്കാര്യം വെളിപ്പെടുത്തിയത് ..
ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് റെനേ മെലെൻസ്റ്റീന് മാഞ്ചസ്റ്ററിൽ സർ , അലക്സ് ഫെർഗുസണിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ച് ആയി പ്രവർത്തിച്ചിരുന്ന കാലം തൊട്ടേ ബെർബെറ്റവുമായി നല്ല ബന്ധത്തിലായിരുന്നു.. മെലെൻസ്റ്റീന് പിന്നീട് ഫുൾഹാമിലേക്ക് ചേക്കേറിയപ്പോളും ബെർബെറ്റോവിനെ കൂട്ടാൻ .മറന്നില്ല...
"ഇത് മൂന്നാമത്തെ തവണയാണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാൻ പോകുന്നത് മെലെൻസ്റ്റീന് എന്നെക്കുറിച്ചു നന്നായി അറിയാം, ഞാൻ എങ്ങനെ ഫുട്ബോൾ കളിക്കുന്നു തനിക്കുള്ള പരിശീലനങ്ങൾ എങ്ങനെ ആയിരിക്കണം എന്നും എന്റെ ഫുട്ബോൾ കരിയറിലെ മികച്ച സമയത്ത് എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് ഇദ്ദേഹം എന്നും തങ്ങൾ ഒരുമിച്ച് ധാരാളം ട്രോഫികൾ ഉയർത്തിയിട്ടുണ്ടെന്നും ഇനി അടുത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരിക്കും എന്നും അദ്ദേഹം ഉറപ്പിച്ചു ....
രണ്ടു തവണ ഫൈനലിൽ എത്തിയ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാൽ രണ്ടു തവണയും ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ കാണികളെ നിരാശരാക്കി ... എന്നാൽ ബെർബെറ്റോവിന്റെയും വെസ്റ്റ് ബ്രൗണിന്റെയും വരവോടെ നാലാം സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം ലക്‌ഷ്യം വെക്കുന്നില്ല .. എന്നാൽ തന്റെ ഫുട്ബോൾ കരിയറിലെ അവസാന ടീമായിരിക്കുമോ ബ്ലാസ്റ്റേഴ്‌സ് എന്നതിനെ കുറിച്ച അദ്ദേഹം പ്രതികരിച്ചില്ല...
" താൻ ഫുട്ബോളിനെ സ്നേഹിക്കുന്നു... ധാരാളം പ്രഗത്ഭരായ കളിക്കാരുടെ ഒപ്പം കളിക്കാനും, നല്ല നല്ല ക്ലബ്ബുകളിൽ കളിക്കാനും , ധാരാളം ട്രോഫികൾ കരസ്ഥമാക്കാനും, നിറയെ ഗോളുകൾ നേടാനും സാധിച്ചിട്ടുണ്ട്... അതിനാൽ തന്നെ കോച്ച് റെനേ മെലെൻസ്റ്റീന് കീഴിൽ മികച്ച പരിശീലനത്തിലൂടെ തന്റെ ഫുട്ബോൾ ഭാവിയിൽ തനിക് ഇനിയും ഏറെ ചെയ്യാനുണ്ട്
സർ, അലക്സ് ഫെർഗുസനും റെനേ മെലെൻസ്റ്റീനും തമ്മിലുള്ള സ്വഭാവ സാദൃശ്യവും അദ്ദേഹം പറയാൻ മറന്നില്ല... " ഇവർ രണ്ടു വ്യക്തികളും ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ആളുകളാണ്... എല്ലാ മത്സരവും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ടീമിനെ പരിശീലിപ്പിക്കുന്നത് , ഫെർഗുസൻറെ കീഴിൽ കളിക്കുന്നതിലൂടെ ഫുട്ബോളിനെ കുറിച്ച കൂടുതൽ മനസിലാക്കാനും , വിജയിക്കാണുക്ക തീക്ഷയും നേടാനാകും... എനിക്കുറപ്പാണ് റെനേ മെലെൻസ്റ്റീനും ഈ എല്ലാ വെല്ലുവിളികളും നേരിടാൻ തയ്യാറായി തന്നെയാണ് വന്നിരിക്കുന്നത് "
അതുപോലെ തന്നെ സ്റ്റേഡിയത്തിനു അകത്തും പുറത്തും മഞ്ഞ കടൽ തീർക്കുന്ന ആരാധകരെ കുറിച്ചും പറയാൻ അദ്ദേഹം മറന്നില്ല.... ഓരോ തവണയും അമ്പതിനായിരത്തിൽ അധികം വരുന്ന ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറയുമ്പോൾ അവര്ക് നമ്മൾ സ്പെഷ്യൽ ആയി എന്തെകിലും നൽകേണ്ടതുണ്ട്.... താൻ എപ്പോഴത്തെയും പോലെ മനോഹരമായ ഫുട്ബോൾ കാഴ്ച വെക്കുക , വിജയത്തിനായി കളിക്കുക , കൂടാതെ തന്നെക്കൊണ്ട് സാധിക്കുന്ന തരത്തിൽ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രെമിക്കുക.. എന്നിവയൊക്കെ തന്റെ പുതിയ ക്ലബ്ബിലൂടെ സാധിക്കുകയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...
ക്രിസ്റ്റ്യാനോ റൊണാൾഡോ , വെയ്‌ൻ റൂണി എന്നീ ലോകോത്തര സ്‌ട്രൈക്കർമാർക്കൊപ്പം കളിച്ച ബേര്ബട്ടോവിന് ഇനി ഐ എസ് എല്ലിലെ തന്നെ മികച്ച മുന്നേറ്റ നിര താരങ്ങളായ ഇയാൻ ഹ്യൂമിനും സി കെ വിനീതും ആയിരിക്കും കൂട്ട്
0 comments:
Post a Comment