Tuesday, September 12, 2017

നെൽസണ് വണക്കം പറഞ്ഞ് ചെന്നൈയൻ എഫ് സി




ഡച്ച് വിങ്ങർ ഗ്രിഗറി നെൽസണെ ചെന്നൈയൻ എഫ് സി സൈൻ ചെയ്തു. ചെന്നൈയൻ എഫ് സി സ്വന്തമാക്കിയ അഞ്ചാമത്തെ വിദേശിയാണ് നെൽസൺ. ബഹ്റൈൻ ക്ലബ്ബ് അൽ- മുഹറാഖിൽ നിന്നാണ് ഈ 29 കാരൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്.

AZ അറക്കമാറിലൂടെ കരിയറിന് തുടക്കമിട്ട ഈ ഡച്ച് വിങ്ങർ ബൾഗേറിയ, യുക്രൈൻ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് സൂപ്പർ മച്ചാൻസിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ ബഹ്റൈൻ ക്ലബ്ബ് അൽ-മുഹറാഖിൽ കളിച്ച നെൽസൺ എ എഫ് സി കപ്പിൽ ടീമിന് വേണ്ടി ഗോൾ നേടിയിരുന്നു.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers