ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസന്റെ ഫിക്സ്ചർ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് കളിക്ക് മുന്നേ ട്വിറ്ററിൽ അംഗം തുടങ്ങിയത് .ആദ്യം ബെംഗളൂരു എഫ് സി യാണ് ട്വിറ്ററിൽ ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കുന്ന രീതിയിൽ പോളുമായി ട്വീറ്റ് ചെയ്തത് .പോൾ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനോട് ഇങ്ങനെയായിരുന്നു , നിങ്ങൾ ഏതു ടീമുമായുള്ള മത്സരമാണ് കാത്തിരിക്കുന്നത് .ഇതിന്റെ ഓപ്ഷനിൽ നാലും കേരള ബ്ലാസ്റ്റേർസ് തന്നെയായിരുന്നു .അതായത് ഞങ്ങളുടെ എതിരാളികൾ ബ്ലാസ്റ്റേർസ് മാത്രമാണ് എന്ന രീതിയിലായിരുന്നു
കുറച്ചു ദിവസങ്ങൾക്ക് മുന്പ് എ എഫ് സി കപ്പ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് മോശമായ ബാന്റർ വിളിച്ചിരുന്നു .ഇത് ബ്ലാസ്റ്റേർസ് ആരാധകരെ ചൊടിപ്പിക്കുകയും ബ്ലാസ്റ്റേർസ് ആരാധകർ വെല്ലുവിളിയുമായി അന്ന് തന്നെ രണ്ട് ടീമുകൾ തമ്മിലുള്ള അംഗം മുറുകിയതാണ് .
ഇപ്പോൾ ബെംഗളൂരു എഫ് സി യുടെ പോളിന് ചുട്ട മറുപടിയുമായാണ് ബ്ലാസ്റ്റേർസ് സോഷ്യൽ മീഡിയയിൽ എത്തിയത് .മഞ്ഞ കടലിൽ ആരാധകരെ കൊണ്ട് നിറഞ്ഞ കൊച്ചി സ്റ്റേഡിയത്തിന്റെ ചിത്രം പോസ്റ്റിയാണ് മറുപടി .മറുപടി ഇങ്ങനെ...ഏ ബെംഗളൂരു എഫ് സി ന്യൂ ഇയർ ദിവസം ഇതായിരിക്കും കൊച്ചി എന്ന് .
അന്നാണ് കേരള ബ്ലാസ്റ്റേർസ് ബെംഗളൂരു എഫ് സിയുമായി കൊച്ചിയിൽ ഏറ്റുമുട്ടുന്നത് .ന്യൂ ഇയർ രാത്രിയിലെ മത്സരം തീപ്പാറും എന്നതിൽ സംശയം വേണ്ട .
അടുത്ത വെല്ലുവിളി ജംഷഡ്‌പൂർ എഫ് സി യുടെത് .ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത് ..ജംഷഡ്‌പൂർ നവംബർ 24ന് കൊച്ചിയിൽ എത്തുമ്പോൾ കോപ്പൽ ആശാൻ ഈ വട്ടം നിങ്ങളുടെ കൂടെ അല്ല എന്നായിരുന്നു ബ്ലാസ്റ്റേഴ്സിനോട് വെല്ലുവിളി .
ഇതിന് സിനിമാ സ്റ്റൈലിലായിരുന്നു മറുപടി ..എന്താണന്നല്ലേ ..വി ആർ വെയ്റ്റിംഗ് ...
ഐ എസ് എൽ തുടങ്ങുന്നതിന് മുന്പ് തന്നെ അംഗം തുടങ്ങി കഴിഞ്ഞു .നവംബറിൽ എ ടി കെയും ബെംഗളൂരും ജംഷഡ്‌പൂർ എഫ് സിയും ബ്ലാസ്റ്റേഴ്‌സുമായി മത്സരിക്കുമ്പോൾ തീപ്പാറും എന്ന് തീർച്ച .
0 comments:
Post a Comment