ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യുമായുള്ള മത്സരത്തോടെ നവംബർ 17ന് തുടക്കം .കൊൽക്കത്തയിലെ യുവ ഭാരതി കിരൻഗനിലാണ് ആദ്യ മത്സരം അരങ്ങേറുക .
8 മണിക്ക് തുടങ്ങുന്ന മത്സരം ബുധനാഴ്ച്ച മുതൽ നാറായ്ഴ്ച്ച വരെ നടക്കും ,നാറാഴ്ചകളിൽ 2 മത്സരം നടക്കും ,അതിൽ ആദ്യ മത്സരം 5:30ന് തുടങ്ങും .
നവംബർ 17ന് ബെർബെറ്റോവും റോബി കീനും ഏറ്റു മുട്ടുമ്പോൾ മത്‌സരത്തിന് ആവേശം കൂടും .നവംബർ 24നായിരിക്കും കൊച്ചിയിലെ ആദ്യ മത്സരം .കേരള ബ്ലാസ്റ്റേർസ് ജംഷദ്‌പുർ എഫ് സി യെ നേരിടുമ്പോൾ കലൂർ സ്റ്റേഡിയം നിറഞ് കവിയും .കൊപ്പൽ ആശാനും റെനേ അച്ചായനും തന്ത്രങ്ങൾ മെനെയുമ്പോൾ കൊച്ചിയിൽ തീപാറുമെന്ന് തീർച്ച .
ഐ എ സ് എൽ സീസൺ 4 ഇൽ മൊത്തത്തിൽ 95 മത്സരങ്ങൾ ഉണ്ടാകും ,ഇതിൽ 90 മത്സരങ്ങൾ 10 ക്ലബ്ബ്കൾ ഹോം എവേയ് ഫോർമാറ്റിൽ കളിക്കും .അത് കഴിഞ്ഞാൽ രണ്ട് പാത സെമി ഫൈനലും ഫൈനലും ഉണ്ടാകും .ഫൈനൽ തിയതികൾ പിന്നീട് അറിയിക്കുന്നതാണ് .
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നാലിന്റെ ഫിക്‌സ്ച്ചറിനായി താഴെ കാണുന്ന ലിങ്ക് സന്ദർശക്കു :
0 comments:
Post a Comment