പ്രഥമ AWES കപ്പ് ലക്ഷ്യമാക്കി ഗോകുലം എഫ് സി ഇന്ന് ഫൈനലിനിറങ്ങും. കരുത്തരായ ഡെമ്പോ ഗോവയുമായിട്ടാണ് ഗോകുലം എഫ് സിയുടെ കലാശപോ ര് . ഇന്ന് വൈകിട്ട് നാലിന് മാപുസയിലെ ദുലർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സി മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിന് എത്തുന്നത്. ആദ്യമത്സരത്തിൽ തന്നെ ഗോൾ മഴ പെയ്യിച്ചാണ് ഗോകുലം എഫ് സി ടൂർണമെന്റിന് തുടക്കമിട്ടത്. വാസ്കോ ഗോവയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോകുലം തകർത്തു വിട്ടത്. സ്റ്റാർ സ്ട്രൈക്കർ അഡലജെയുടെ ഹാട്രിക്ക് മികവിലായിരുന്നു ഗോകുലത്തിന്റെ വിജയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ മലയാളി താരം ഷിയാദ് നെല്ലിപറമ്പറിന്റെ തകർപ്പൻ ഗോളിൽ സ്പോർട്ടിംഗ് ഡി ഗോവയെ 2-2 എന്ന സ്കോറിന് സമനില പിടിച്ചാണ് സെമി ബർത്ത് ഗോകുലം ഉറപ്പിച്ചത്. സെമി ഫൈനലിൽ ഗോവൻ ശക്തികളിൽ ഒന്നായ സാൽഗോക്കറിനെ സ്റ്റാർ സ്ട്രൈക്കർ അഡലജെയുടെ ഏക ഗോളിന് മറികടക്കുന്നാണ് ഗോകുലം കീരീടം പോരാട്ടത്തിന് കച്ച മുറുക്കുന്നത്. സ്റ്റാർ സ്ട്രൈക്കർ അഡലജെയുടെ മിന്നുന്ന ഫോം തന്നെയാണ് ഗോകുലം എഫ് സിയുടെ പ്രതീക്ഷ. ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ചു ഗോളുകൾ ഇതിനോടകം അഡലജെ കണ്ടെത്തി കഴിഞ്ഞു.
മലയാളികളായ ആഷിഖ് ഉസ്മാൻ, ഷിയാദ് നെല്ലിപറമ്പൻ സുശാന്ത് മാത്യൂ എന്നിവരും മികച്ച ഫോമിലാണെന്നത് ഗോകുലം എഫ് സിയുടെ പ്രതീക്ഷയോകുന്നു.
മറുവശത്ത് ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മുൻ ഐ ലീഗ് ചാമ്പ്യൻമാരായ ഡെമ്പോ ഗോവ ഫൈനലിന് എത്തുന്നത്. ആദ്യ മത്സരത്തിൽ കാലൻഗുട്ടെ അസോസിയേഷനെ മരിയോ മസ്ക്കരാനസിന്റെ ഏക ഗോളിന് മറികടക്കുന്ന ഡെംമ്പോ ഇതോ സ്കോറിന് ഒ എൻ ജി സിയെ തോൽപ്പിച്ചാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ബീവൻ ഡി മെല്ലോയാണ് ഡെമ്പോ എഫ് സി ക്ക് വേണ്ടി ഗോൾ നേടിയത്. സെമിയിൽ കരുത്തരായ എഫ് സി പുണെ സിറ്റി റിസർവ് ടീമിനെ നെസ്റ്റർ ഡയാസിന്റെ ഏക ഗോളിന് മറികടക്കുന്നാണ് കലാശപോരാട്ടത്തിന് എത്തുന്നത്. ടൂർണമെന്റിൽ കൂടുതൽ ഗോൾ നേടിയവരും ഇതുവരെ ഗോൾ വഴങ്ങാത്തവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്രഥമ ഫൈനൽ പോരാട്ടം തന്നെ തീപാറും.
0 comments:
Post a Comment