അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യക്ക് നിറം മങ്ങിയ തുടക്കമാണ് . ഭൂട്ടാനിൽനടക്കുന്ന ടൂർണമെന്റിന്റെ ആദ്യമത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശ് ഇന്ത്യയെ 4-3 സ്കോറിന് പരാജയപ്പെടുത്തിയിരുന്നു . മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യക്ക് തോൽവി വഴങ്ങേണ്ടി വന്നത്. ഈ തോൽവിയിൽ നിന്ന് തിരിച്ചു വരാൻ ഇന്ത്യ നാളെ ഭൂട്ടാനിനെതിരെ മത്സരത്തിൽ ശ്രമിക്കും .
ഈ ടൂർണമെന്റ് കഴിഞ്ഞാൽ ഇന്ത്യ നവംബർ നാലിന് സൗദി അറബിയയുമായി എ എഫ് സി u19 യോഗ്യത മത്സരത്തിൽ പങ്കെടുക്കും .അത് കൊണ്ട് തന്നെ സാഫ് കപ്പിലെ പ്രകടനം സൗദി പോലെയുള്ള ടീമിനെ നേരിടാൻ നിർണായകമായിരിക്കും .
0 comments:
Post a Comment