മലയാളികളുടെ ഫുട്ബോൾ പ്രണയം എന്ന് മുതൽ എന്ന് ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ അതിനു ഒരു ദശാബ്ദത്തിന്റെ പഴക്കം ഉണ്ട്.
ക്രിക്കറ്റ് ന്റെ അതി പ്രസരത്തിൽ അതിനു കുറച്ചു മങ്ങൽ ഇടയ്ക്കു സംഭവിച്ചിരുന്നെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് ന്റെ കടന്ന് വരവോടെ പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്നു തുടങ്ങി. ഇന്നുള്ള പുതു തലമുറയ്ക്ക് പഴയകാല ഫുട് ബോൾ കളിക്കാരെ ഞങ്ങൾ പരിചയപ്പെടുത്തുന്നു സൗത്ത് സോക്കേഴ്സ് സൺഡേ സ്റ്റാറിലൂടെ.
1950 മുതൽ 1960 കാലഘട്ടം ഇന്ത്യൻ ഫുട്ബോൾ ന്റെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. ഈ കാലയളവിൽ ജീവിച്ചിരുന്ന അഞ്ചു പ്രമുഖ കളിക്കാരായിരുന്നു സലേഹ് , അബ്ദുൾ റഹ്മാൻ , ചന്ദ്രശേഖരൻ, നാരായണനും തിരുവല്ല പപ്പനും.
ഒളിമ്പിയൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്മാൻ 1934 ജനുവരി 20 ന് കോഴിക്കോട് ജനിച്ചു 2002 ഡിസംബർ 15 നു അറുപത്തി എട്ടാം വയസ്സിൽ മരണമടഞ്ഞു. കൊൽക്കത്തയിലെ മോഹൻ ബഗാൻ ക്ലബ്ബ്, രാജസ്ഥാൻ ക്ലബ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾക്കായും ഇന്ത്യൻ ടീം നു വേണ്ടിയും ഏറ്റവും മികച്ച ഇടത്പ്രതിരോധവും , ഇടത് വിംഗർ എന്ന നിലയിലും അദ്ദേഹം കളിച്ചു. കൂടാതെ മോഹൻ ബഗാന്റെ നായക സ്ഥാനവും അലങ്കരിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിന്റെ നേടും തൂണായിരുന്നു. ഫുട്ബോളർ ആകുവാനുള്ള സ്വപനം തന്റെ കൈപ്പിടിയലാക്കുവാൻ അദ്ദേഹം നാലാം ക്ലാസ്സിൽ വച്ച് പഠിത്തം ഉപേക്ഷിച്ചു.
കോഴിക്കോട്ടെ ഇൻഡിപെൻഡൻസ് സ്പോർട്സ് ക്ലബ്ബിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് യൂണിവേഴ്സൽ ക്ലബിൽ ചേരുകയും ചെയ്തു. ആ കാലഘട്ടത്തിൽ മലബാർ ഫുട്ബാളിന്റെ ആകർഷണ കേന്ദ്രമായി റഹ്മാൻ മാറി.
1954 ൽ റോവേഴ്സ് കപ്പിൽ സെമിഫൈനലിൽ എത്തിച്ച മലബാർ ടീമിനെ പ്രതിനിധീകരിച്ചു. ഈ കാലഘട്ടത്തിൽ ദേശീയ ടീമിലേക്കുള്ള റഹ്മാന്റെ കടന്നു വരവും സ്വാഭാവികം ആയി വന്നു ചേർന്നു. റഹ്മാന്റെ 19 ആം വയസ്സിൽ തിരുവനന്തപുരത്ത് വച്ച് 1955 ൽ രാജ്യത്തിനു വേണ്ടി റഷ്യയ്ക്കെതിരേ അരങ്ങേറ്റം നടത്തി. മുൻ ഇന്ത്യൻ താരം അജിത് സിംഗ്, രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ 1959 ൽ മോഹൻ ബഗാനു വേണ്ടി ബൂട്ട് അണിഞ്ഞു. 1955 മുതൽ 1966 വരെ സന്തോഷ് ട്രോഫി നാഷണൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബംഗാൾ പ്രതിനിധിയായിരുന്നു. ഈ ടൂർണമെന്റിൽ ടീമിന്റെ വിജയത്തിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. 1962 ൽ ബാംഗ്ലൂർ നു വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തു.
1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഇന്ത്യൻ ഫുട്ബോൾ ടീംൽ റഹമാന് ഭാഗമായിരുന്നു. ഈ ഒളിമ്പിക്സ്ൽ ഇന്ത്യ അഭിമാനകരമായ നേട്ടം ആണ് ഓസ്ട്രേലിയയിൽ ഉണ്ടാക്കിയത്. ആതിഥേയരെ 4 -2 നു കീഴ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ചു. ഈ വിജയത്തിന്റെ ഓർമ്മകൾ ഇപ്പോഴും ഇന്ത്യൻ സ്പോർട്സ് ആരാധകരുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. 1960 ലെ റൊമ് ഒളിമ്പിക്സ് റഹ്മാന് പരിക്കു കാരണം നഷ്ടമായി. 1967 നവംബർ 10 നു റഹ്മാൻ തന്റെ ബൂട്ട് അഴിച്ചു. പിന്നീട് അദ്ദേഹം പരിശീലകന്റെ സ്ഥാനം അലങ്കരിച്ചു.
മുഹെമ്മദൻ സ്പോർട്ടിങ് , പ്രീമിയർ ടയേഴ്സ് , ട്രാവൻകൂർ ടൈറ്റാനിയം എന്നീ ക്ലബ്ബുകൾക്ക് പരിശീലനം നൽകി.
അദ്ദേഹത്തിന്റെ മരണ ശേഷം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിന്റെ സ്മരണക്കായി ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ അക്കാദമി ഓഫ് ഫുട്ബാൾ എന്ന സ്ഥാപനം സ്ഥാപിച്ചു.
Written by: nipun (SouthSoccers)
Courtesy : google & wikipedia

0 comments:
Post a Comment