ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 4 ന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഡൽഹി ഡൈനാമോസ് എഫ്.സി സെപ്റ്റംബർ 10 മുതൽ ആരംഭിക്കുന്ന 41 ദിവസം നീണ്ടു നിൽക്കുന്ന പ്രീ-സെക്ഷൻ ട്രെയിനിംഗ് സ്പെയിനിലും ശേഷംഖത്തറിലും വെച്ച് നടത്തപ്പെടും.
സ്‌പെയിനിലെ ലിയോണിൽ വെച്ച് നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ സ്പാനിഷ് സെക്കന്റ് ഡിവിഷനിലെ പ്രശസ്ഥമായ ക്ലബ്ബുകളുമായി സൗഹ്രധ മത്സരങ്ങളും കളിച്ചതിനുശേഷം പ്രീ-സെക്ഷൻ ട്രൈനിംഗിന്റെ രണ്ടാം ഘട്ടത്തിനായി ഖത്തറിലേക്ക് തിരിക്കും.
ഖത്തറിൽ ലോകപ്രശസ്ത ഫുട്ബോൾ അക്കാദമികളിൽ ഒന്നായ ആസ്പർ അക്കാദമിയിലാണ് പരിശീലനത്തിനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഇവിടെവച്ച് 3 സൗഹൃദ മത്സരങ്ങളും കളിക്കും.
✍ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
0 comments:
Post a Comment