ബുധനാഴ്ച്ച നടന്ന ബാർസ ലെജന്റ്‌സും മുൻ ബൾഗേറിയൻ താരങ്ങളും ഉൾപ്പെടുന്ന ബൾഗേറിയൻ ടീമായ ഹരിസ്റ്റോ സ്റ്റോയ്ച്ചക്കോവും തമ്മിലുള്ള മത്സരത്തിലാണ് ബെർബെറ്റോവ് ഹാട്രിക് ഗോൾ നേടിയത് . ബൾഗേറിയയിലെ ബെറോ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത് . ആദ്യ പകുതിയിൽ തന്നെ ബെർബെറ്റോവിന്റെ രണ്ട് ഹെഡർ ഗോളിലൂടെ
ബൾഗേറിയൻ ടീം ലീഡ് നേടി . രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി ബാർസ ലെജന്റ്സ് സമനില നേടിയെങ്കിലും , 75 ആം മിനിറ്റിൽ ബെർബയുടെ ഉഗ്രൻ ഗോളിലൂടെ ബൾഗേറിയൻ ടീമിനെ വിജയത്തിൽ എത്തിക്കുക്കയിരുന്നു .
ഇന്നത്തെ പ്രകടനം ബെർബെറ്റോവിന്റെ ഫിറ്റ്നസ് തെളിയിക്കുന്നതായിരുന്നു.
കഴിഞ്ഞ ആഴ്ച ബൾഗേറിയയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ബെരോയും ബൾഗേറിയ യൂണിവേഴ്സിറ്റി അണ്ടർ 21 ടീമുമായി സൗഹൃദ മത്സരത്തിലും ബെർബെറ്റോവ് കളിച്ചിരുന്നു. തന്റെ നഷ്ടപെട്ട ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് വേണ്ടി വിവിധ ബൾഗേറിയൻ ടീമുകളുമായി ബെർബെറ്റോവ് മത്സരങ്ങളിൽ ഏർപെടുന്നുണ്ട്. ഗ്രീസിലെ ക്ലബ്ബിൽ നിന്ന് ഒരു വർഷം മുമ്പ് വിട്ട് വന്ന ബെർബെറ്റോവ് തന്റെ കഠിന പരിശ്രമത്തിലൂടെ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാനാകും എന്ന പ്രതീക്ഷയിലാണ്.
അടുത്ത മാസം നടക്കുന്ന സ്പെയിനിലെ പ്രീ - സീസൺ മാച്ചിൽ ബെർബെറ്റോവ് ടീമിനൊപ്പം ചേരും. വെസ്റ്റ് ബ്രൗൺ , ബെർബെറ്റോവ് എന്നിവരുടെ വരവ് ബ്ലാസ്റ്റേഴ്സിന്റെയും അത് പോലെ തന്നെ ഇന്ത്യയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
0 comments:
Post a Comment