കഴിഞ്ഞ മാസം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിറ്റർ ബെർബെറ്റോവിനെ ടീമിലെത്തിച്ചുകൊണ്ട് ഐ എസ് എൽ ചരിത്രത്തിലെ തന്നെ ഇതുവരെയുള്ള മികച്ച സൈനിങ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
ടീമിന് കൂടുതൽ കരുത്ത് പകരാനായി കോച്ച് റെനേ മേലെൻസ്റ്റിനും ഉണ്ട്. 2.31 കോടി ഇന്ത്യൻ രൂപയ്ക്കാണ് ബെർബെറ്റോവ് ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഏർപ്പെട്ടത് എന്നാണ് അറിയാൻ സാധിക്കുന്നത്. വരാനിരിക്കുന്ന ഐ എസ് എൽ സീസണിൽ കേരളം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തന്റെ മുഴുവൻ ഫിറ്റനസ്സോടെ കളിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ബെർബെറ്റോവ് ഇപ്പോൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ആഴ്ച ബൾഗേറിയയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ബെരോയും ബൾഗേറിയ യൂണിവേഴ്സിറ്റി അണ്ടർ 21 ടീമുമായി സൗഹൃദ മത്സരത്തിലും ബെർബെറ്റോവ് കളിച്ചിരുന്നു. തന്റെ നഷ്ടപെട്ട ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് വേണ്ടി വിവിധ ബൾഗേറിയൻ ടീമുകളുമായി ബെർബെറ്റോവ് മത്സരങ്ങളിൽ ഏർപെടുന്നുണ്ട്. ഗ്രീസിലെ ക്ലബ്ബിൽ നിന്ന് ഒരു വർഷം മുമ്പ് വിട്ട് വന്ന ബെർബെറ്റോവ് തന്റെ കഠിന പരിശ്രമത്തിലൂടെ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാനാകും എന്ന പ്രതീക്ഷയിലാണ്.
സെപ്തംബർ 20 നു ബാർസിലോണ ഡ്രീം ടീമും ബൾഗേറിയൻ ലെജിൻഡ്‌സ് ടീമായി വരുന്ന കളിയിൽ ബൾഗേറിയൻ ടീമിൽ ബെർബെറ്റോവിനേയും ഉൾപെടുത്തിയിരിക്കുന്നു എന്നാണ് ബൾഗേറിയൻ റൈറ്റർ ഷുമനോവ് വെളിപ്പെടുത്തിയത്.
അടുത്ത മാസം നടക്കുന്ന സ്പെയിനിലെ പ്രീ - സീസൺ മാച്ചിൽ ബെർബെറ്റോവ് ടീമിനൊപ്പം ചേരും. വെസ്റ്റ് ബ്രൗൺ , ബെർബെറ്റോവ് എന്നിവരുടെ വരവ് ബ്ലാസ്റ്റേഴ്സിന്റെയും അത് പോലെ തന്നെ ഇന്ത്യയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment