ഇന്ത്യ ആതിഥേയമരുളുന്ന കൗമാര ലോകകപ്പില്‍ പന്ത് തട്ടാനെത്തുന്നത് വരുംകാല ഇതിഹാസങ്ങള്‍. മെസിയും നെയ്മറും റൊണാള്‍ഡിഞ്ഞോയും വരവറിയിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇക്കുറിയും വിലപിടിപ്പുള്ള താരങ്ങളേറെയുണ്ട്. എന്നാൽ ഇന്ത്യയുടെ സുനിൽ ഛേത്രിയും , ജിങ്കാനും ,ജിജിയുമൊക്കെ ആവാൻ അല്ലെങ്കിൽ അവരെക്കാൾ മികച്ച ഇന്ത്യൻ ഫുടബോളിന്റ ഭാവി താരങ്ങളെ നമ്മുക്ക് ഈ ലോകകപ്പിൽ കാണാൻ കഴിയും .
ഈ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ പ്രാപ്തരായ കളിക്കാരിൽ 5 പേരെ നമുക്ക് പരിചയപ്പെടാം .
1.ധീരജ് സിങ് ( ഗോൾ കീപ്പർ ,മണിപ്പൂർ )
ഇന്ത്യൻ ടീമിലെ മൂന്ന് ഗോൾ കീപ്പർമാരിൽ കോച്ച് മറ്റോസിനി ഏറ്റവും പ്രിയപ്പെട്ടയാൾ . ഇത് വരെ നടന്ന മിക്ക മത്സരങ്ങളിലും ധീരജ് തന്നെയായിരുന്നു ഗോൾ കീപ്പർ . പെനാൽറ്റി സേവ് ചെയ്യുന്നതിൽ കേമൻ , കഴിഞ്ഞ വർഷം AFC U-16 ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ പെനാൽറ്റി സേവ് ചെയ്തിട്ടുണ്ട് ധീരജ് .
ഏറ്റവും കൂടുതൽ പരിചയസമ്പത്തും , 2013 മുതൽ ദേശീയ ടീമുകളോടൊപ്പം സയിദ് അണ്ടർ -16 സാഫ് ചാമ്പ്യൻഷിപ്പും സിങ് നേടി .
2.സഞ്ജീവ് സ്റ്റാലിൻ (ഡിഫെൻഡർ ,കാരനാടക )
ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കർ (ഫ്രീ കിക്ക് , കോർണർ ) , രണ്ട് കാലിലും തുല്യമായി കളിക്കുന്ന ഒരു മികച്ച താരം .ആദം കോച്ചായിരിക്കുമ്പോൾ വിങ്‌സിലായിരുന്നു സ്റ്റാലിൻ കളിച്ചിരുന്നത് , ഇപ്പോൾ ലെഫ്റ് ബാക്കിലായി കളിക്കുന്നു .
ആക്രമിച്ച് കളിക്കാനും സ്കോറിങ് ചെയ്യാനും ഇഷ്ടപെടുന്ന ആളാണ് , എന്നിരുന്നാലും ഡിഫെൻസിലും തന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും സ്റ്റാലിൻ പറയുന്നു .
തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നാണ് ഹാഫ് ലൈനിൽ നിന്ന് ഗോൾ സ്കോർ ചെയ്തത് . പ്രൊഫഷണലായി കളിച്ച് തന്റെ പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിനുള്ള ആഗ്രഹമാണ് അദ്ദേഹം ഇന്ത്യൻ ലോകകപ്പ് ടീമിലെത്തി നിറവേറ്റിയിരിക്കുന്നത് .
3.സുരേഷ് സിങ് വാങ്‌ജം (മിഡ്‌ഫീൽഡർ ,മണിപ്പൂർ )
ബ്രിക്സ് ടോർണ്ണമെന്റിൽ ഇന്ത്യൻ നായകനായിരുന്ന സുരേഷ് മിഡ്ഫീൽഡിന്റെ ഹൃദയം കൂടിയാണ്. ശക്തമായ ഫിറ്റ്നസ്സും ശാരീരികതയും വേഗതയുമുള്ള താരമാണ് , അവസരം നൽകിയാൽ വാങ്ജാം ഗെയിം തന്നെ മാറ്റി മറിക്കും .
ഇന്ത്യ കഴിഞ്ഞ വർഷം എ.എഫ്.സി U -16 യോഗ്യത നേടിയത് വാങ്‌ജമിന്റെ നാല് ഗോളിലൂടെയാണ് . അതെ ടൂർണമെന്റിൽ തന്നെ 97 ാം മിനുട്ടിൽ അദ്ദേഹത്തിന്റെ ഒരു മികച്ച പെനാൽറ്റിയിലൂടെ ആയിരുന്നു ഇന്ത്യ സൗദി അറേബിയയുമായി സെമി ഫൈനലിൽ 3-3 സമനിലയിൽ കളി അവസാനിപ്പിച്ചത് . ലോകകപ്പിൽ മിഡ്ഫീൽഡിൽ ഇന്ത്യക്ക് വാങ്‌ജമിന്റെ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും .
4.കൊമാല്‍ തതാല്‍ (അറ്റാക്കിങ് മിഡ്‌ഫീൽഡർ /ഫോർവേഡ് ,സിക്കിം )
ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്സ് അണ്ടര്‍ 17 ചാമ്ബ്യന്‍ഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.
5.അനികേത് ജാദവ് (ഫോർവേഡ് ,മഹാരാഷ്ടരാ )
അനികേത് ജാദവ് തന്റെ കരിയറിൽ ഒരു വിങ്ങറായി കരിയറിന് തുടക്കം കുറിച്ചെങ്കിലും കളിക്കാരെ തോൽപ്പിച്ച് മുന്നോട്ട് പോകാനുള്ള കഴിവുള്ളത് കൊണ്ട് കോച്ച് അദ്ദേഹത്തെ ഫോർവേഡായി കളിക്കാൻ പ്രേരിപ്പിച്ചു . അദ്ദേഹത്തിന്റെ പ്രധാന കഴിവുകൾ, പശ്ചിമ ജർമ്മൻ ഇതിഹാസം പോൾ ബ്രെറ്റ്നർ 2014 ൽ എഫ് ഐ ബേർൺ യൂത്ത് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ജാദവിനെ തിരഞ്ഞെടുത്തു. പൂന എഫ്.സി.യിൽ ചെറുപ്പത്തിൽത്തന്നെ യൂത്ത് ലെവെലിലും U -17 ടീമിനു വേണ്ടി തിളങ്ങുമ്പോഴും ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. ഒരു ദിവസം ഇന്ത്യക്ക് പുറത്തുള്ള ഒരു മികച്ച ക്ലബിൽ കളിക്കാനാണ് അങ്കീത്ത് ജാദവ് ശ്രമിക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി ചില നല്ല പ്രകടനങ്ങൾ കാഴ്ച്ച വെക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .
സൗത്ത് സോക്കേർസ്
0 comments:
Post a Comment