അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സാന്നിധ്യമായി രാഹുൽ കണ്ണോളി പ്രവീൺ ടീമിൽ ഇടം പിടിച്ചു. എന്നാൽ മറ്റൊരു മലയാളി താരവുമായ അജിൻ ടോമിന് ടീമിൽ ഇടം ലഭിച്ചില്ല. കോച്ച് ലൂയിസ് നോർട്ടൺ ഡി മാറ്റോസ് 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വളരെ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. നോർട്ടൺ ഡി മാറ്റോസ് പ്രഖ്യാപിച്ച ടീമിൽ മധ്യനിരയ്ക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നേറ്റ നിരയിൽ രണ്ടു താരങ്ങളെ മാത്രമേ ഉൾപ്പെടുത്തിയുള്ളൂ എന്നതും ശ്രദ്ധേയമാണ്.ലോകക്കപ്പിൽ ഒക്ടോബർ ആറിന് ശക്തരായ യു എസ് എ കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഘാന, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
തിരഞ്ഞെടുത്ത 21 കളിക്കാർ പട്ടിക താഴെ കൊടുക്കുന്നു:
ഗോൾ കീപ്പർ : ധീരാജ് സിംഗ്, പ്രഭുകുമാ ഗിൽ, സണ്ണി ധലിവാൾ
പ്രതിരോധ നിര: ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, ഹെൻട്രി ആന്റണി, നമിത് ദേശ്പാണ്ഡെ
മധ്യനിര: സുരേഷ് സിംഗ്, നിൻതോയ്ന്ദൻബ മീറ്റി, അമർജിത് സിംഗ് കിയാം, അഭിജിത് സർകാർ, കോമൽ തട്ടാൽ , ലാലെൻഗാവിയ, ജെകെസൺ സിംഗ്, നോങ്ഡാംബ നൊറോം, രാഹുൽ കണ്ണോളി പ്രവീൺ, മുഹമ്മദ് ഷാജഹാൻ
മുന്നേറ്റ നിര: റഹിം അലി, അങ്കീത് ജാദവ്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment