Showing posts with label FIFA WORLDCUP. Show all posts
Showing posts with label FIFA WORLDCUP. Show all posts

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, September 4, 2019

ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട


ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.

© SouthSoccers

Thursday, August 22, 2019

ലോകകപ്പ് യോഗ്യത; 28 അംഗ സാധ്യതാ ടീമിൽ അനസും സഹലും ആഷിക്കും. ജോബി ജസ്റ്റിൻ പുറത്ത്


2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ഉള്ള 28 അംഗ ടീമിൽ സാധ്യത ടീമിൽ അനസ് എടത്തൊടികയും സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ഇടം നേടി. എന്നാൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ പുറത്തായി. ജോബി ജസ്റ്റിനെ കൂടാതെ അൻവർ അലി, ഫറൂഖ് ചൗധരി, പ്രണോയ് ഹാർഡർ, സലാം രഞ്ജൻ സിംഗ്,ജെറി എന്നിവരും പുറത്തായി.ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. സെപ്റ്റംബർ അഞ്ചിന് ഗുവാഹത്തിയിലാണ് മത്സരം


The list of players is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowlin borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Thursday, January 17, 2019

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന് അനുമതി നൽകി കേന്ദ്ര സർക്കാർ.


ഇന്ത്യൻ ഫുട്ബോളിന് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത് . 2020 ൽ നടക്കുന്ന  ഫിഫ അണ്ടർ 17 വനിതാ  ലോകകപ്പിന് ബിഡ് നൽകാൻ ഒരുങ്ങുകയാണ് എ ഐ എഫ് എഫ് . ഇതിനായി  കേന്ദ്ര സർക്കാറിൽ നിന്ന് നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കേഷൻ  ലഭിച്ചിരിക്കുകയാണ് ഇന്ത്യൻ  ഫുട്‍ബോൾ ഫെഡറെഷന് . കൂടാതെ 50 കോടി രൂപ ലോകകപ്പിന്റെ നടത്തിപ്പിനായി ഫുട്‍ബോൾ ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാൽ ഈ തുക നൽകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല . ഈ പണം എങ്ങനെ ചെലവാക്കുമെന്നതിന്റെ ബ്ലൂ പ്രിന്റ് നൽകി ബോധിച്ചാൽ ഇതിനായി തുക നൽകാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത് .

INDIAN U17 TEAM

16 ടീമുകൾ ഉൾപ്പെടുന്ന വനിതാ ലോകകപ്പ് നാല് വേദികളിലായി നടത്താൻ ആണ് ഫെഡറെഷൻ പദ്ധതി ഇടുന്നത് . 2017 ഇൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് 100 കോടി രൂപയോളം കേന്ദ്രം ചെലവാക്കിയിരുന്നു , ഇത് ഫിഫ നടത്തിപ്പ് ചെലവായ 85 കോടി രൂപയിൽ നിന്ന് പുറമെയായിരുന്നു .

Saturday, July 14, 2018

നീലപ്പടയോ ക്രോട്ടുകളോ... ആര് നേടും ലോകകിരീടം

ഫ്രാൻസ് vs  ക്രോയേഷ്യ പ്രിവ്യു 

ഫുട്ബോളിനെ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായി നെഞ്ചിലേറ്റുന്ന  ഒരു ടീമായി മാറി ക്രോയേഷ്യ. ഫ്രാൻസ് നാളെ ജയിച്ചാൽ തൊപ്പിയിൽ ഒരു തൂവൽ മാത്രം ക്രോയേഷ്യ ജയിച്ചാൽ ലോകത്തിന്റെ  നെറുകയിൽ. കൈ മെയ് മറന്നടിയാൽ മാത്രമേ നാളെ ഉന്നതകുലജാതരുടെ ശ്രേണിയിൽ  വിരാജിക്കുകയുള്ളു എന്നറിയാവുന്നതുകൊണ്ടു ക്രൊയേഷ്യ  ചോര മണത്ത വ്യാഘ്രത്തെ പോലെയായിരിക്കും  പക്ഷെ എടുത്തു  ചാടി മണ്ടത്തരം  കാണിക്കാൻ അവരുടെ പരിശീലകൻ ഒരു മണ്ടനല്ല. 
ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ ആയിരിക്കും കളിക്കാനിറങ്ങുക . ഡിഫെൻസ്  ൽ 4 3 3 എന്ന രീതിയിലാകും  അവർ വിന്യസിക്കപ്പെടുക. ഇതേ  രീതി തന്നെയായിരിക്കും ക്രോയേഷ്യയും പിന്തുടരുക. ഡിഫെൻസ്  ഏറെക്കുറെ  തുല്യമാണെങ്കിലും മധ്യനിര ഫ്രാൻസിന്റെ മികച്ചു നില്കുന്നു. റാക്കിറ്റിച്ചും  മോഡ്രിച്ചും  മോശമാണ്  എന്നല്ല അതിനർത്ഥം. ക്രീയേറ്റീവ്  ഫുട്ബോളിൽ പോഗ്ബയും  കാൻറെയും  നാളിതുവരെ നടത്തിയ  ഇടപെടലുകൾ  മികച്ചു  നിൽക്കുന്നു. 
               ഇംഗ്ലണ്ടുമായി കളിച്ചപ്പോൾ   ക്രോയേഷ്യ അവരെ പ്ലേ ഡെവലപ്പ്  ചെയ്യാൻ പോലും അനുവദിച്ചില്ല. ക്രോയേഷ്യയുടെ പ്രെസ്സിങ്  ഹൈ ഇന്റെൻസിറ്റിയിൽ  ആയിരുന്നു. ഗോൾ അടിച്ചപ്പോൾ  ക്രോയേഷ്യ  ഫ്രണ്ട് ലൈനിൽ  5  പേരെ  വെച്ചാണ്  കളിച്ചതു. ഒരുതരത്തിൽ പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ വിത്ത്  ഇംഗ്ലണ്ടിന്റെ  വയലിൽ  തന്നെ എറിഞ്ഞു. ഗതികെട്ട്  ഇംഗ്ലണ്ട് അവസാനം  ലോങ്ങ്‌ ബോൾ കളിക്കെണ്ടി വന്നു. ക്രോയേഷ്യയുടെ  മിഡ്ഫീൽഡിൽ  ആരുമുണ്ടായില്ല.  ഇംഗ്ലണ്ടിനാണെങ്കിൽ  അത് മുതലെടുക്കാനും  കഴിഞ്ഞില്ല. ഈ തന്ത്രം ഫ്രാൻസിന്റെ  അടുത്ത്  വിലപ്പോവില്ല  കൊണ്ടേ യും  പോഗ്ബയും  മേയുന്ന സ്ഥലമാണത്.   
ജിറൗഡ് ഇതു  വരെ ഗോൾ അടിച്ചിട്ടില്ല.  പക്ഷെ നാളെ ഗിറൗഡ് ലാസ്റ്റ് ഇലവനിൽ  കളിച്ചിരിക്കും.  വിതൗട് ബോളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ  ദെഷാംസ്  ഒരിക്കലും  അവഗണിക്കില്ല. ഗോൾ  അടിക്കുന്ന  രാജാക്കന്മാരേക്കാൾ ഗോൾ അടിക്കാത്ത  സേവകരെയാണ് പരിശീലകന് ആ റോളിൽ ആവിശ്യം. അദ്ദേഹത്തിന്റെ  Link- up play  ടീമിന്  മുതൽക്കൂട്ടാണ്. ബെൽജിയമായിട്ടുള്ള  കളിയിൽ  ഗിറൗഡ്, മറ്റുദിയെയും  ഗ്രീസ്മാനെയും  Link -up ചെയ്യുന്നതിനോടൊപ്പം  എംബപ്പേക്കു ആവിശ്യത്തിന്ന്  സ്പേസ്  ഒരുക്കുകയും  ചെയ്തു. 
ഫ്രഞ്ച്  സൈഡ്  പ്രതിരോധത്തിന്റെ  കൂടാരമാണ്. ക്രോയേഷ്യയെ അപേക്ഷിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക്  മികച്ചതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട  മറ്റൊരുകാര്യം ഒഫൻസിവ്  സ്വഭാവമുള്ള ടീമുകളുടെ അടുത്താണ് ഫ്രാൻസിന്റെ കൌണ്ടർ   അറ്റാക്ക്  ഫലവത്തായിട്ടൊള്ളു. അതുകൊണ്ടാണ്  പ്രധിരോധത് മകമായി  ഫുട്ബാൾ കളിച്ച  ഓസ്‌ട്രേലിയയോടും  ഡെന്മാർക്കിനോടും ഫ്രാൻസ്  വിയർത്തു  നേടിയത്. നേരെ മറിച്ചു കടുത്ത  ആക്രമണം  അഴിച്ചു  വിട്ട  അർജന്റീനയെ കൌണ്ടർ അറ്റാക്കുകൊണ്ടു  പറപറപ്പിച്ചു. ഇതറിയാവുന്ന  ക്രോയേഷ്യ  പ്രതിരോധാത്മക  കളിയെപ്പറ്റി ആലോചിക്കുവാനാണ്  സാധ്യത അതുകൊണ്ട്  4-1-4-1 എന്ന  ഫോർമേഷനിൽ  ആയിരിക്കും  ക്രോയേഷ്യ  ഇറങ്ങുക. ക്രോയേഷ്യ  പ്രതിരോധം  കടുപ്പിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്കിനെ  തടയിടാനായിരിക്കും  ആദ്യം  ശ്രമിക്കുക. ക്രോയേഷ്യയുടെ  ബാക്ക്ഫോർ നു  കടുത്ത പരീക്ഷണമായിരിക്കും വരാനിരിക്കുന്നത്. ക്രോയേഷ്യയുടെ  വിങ്ങർ മാരായ  perisic ഉം  Rebic  ഉം വേഗമേറിയ നീക്കങ്ങൾ  നടത്തുവാൻ  ശേഷിയുള്ളവരാണ്. 
ക്രോയേഷ്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എംബപ്പേ  ആയിരിക്കും അയാളെ വെറുതെ  വിട്ടാൽ അയാളുടെ  വേഗത കൊണ്ടും ട്രൈബ്ബ്ലിങ്  പാടവം  കൊണ്ടുംക്രോയേഷ്യൻ  ഡിഫെൻസിൽ  വിള്ളലുണ്ടാക്കും.  മാർക്ക്‌ ചെയ്യപ്പെട്ടാൽ  അയാൾ മറ്റൊരാൾക്ക്  സ്പേസ്  ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്  മാന്  മാർക്കിങ്ങിനു  പകരം  സോണൽ മാർക്കിങ്  ആയിരിക്കും  എംബപ്പേക്കായി  ഒരുക്കിയിരിക്കുന്നത്. ഏത്  എരിയിലാണോ  കളിക്കുന്നത് അവിടുത്തെയാൾ  എംബാപ്പയെ  മാർക്ക്‌ ചെയ്യും. അര്ജന്റീനയുമായുള്ള  കളിയിൽ ക്രോയേഷ്യ  മെസ്സിയെ  പൂട്ടിയത്  അങ്ങനെയാണ്. ചുരുക്കത്തിൽ  ക്രോയേഷ്യ  അറ്റാക്ക്  ചെയ്യാൻ  ശ്രമിച്ചാൽ  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക് ഉണ്ടാകുമെന്നുള്ളതുകൊണ്ടു പ്രധിരോധത്തിലൂന്നിയായിരിക്കും  കളിക്കുക. ഇതു തന്നെയായിരിക്കും  ഫ്രഞ്ച്  നിലപാടും

Wednesday, July 11, 2018

ചെകുത്താന്മാരെ തുരത്തിയ മാലാഖമാർ



     France vs belgium       1-0
     ലോകത്തിലെ  ഏറ്റവും സുന്ദരമായ 90 നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബെൽജിയം ഫുട്ബോൾ മാമാങ്കത്തിൽ നിന്നും പുറത്തായി. അവരുടെ തീവ്രാഭിലാഷത്തെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഫ്രഞ്ച് പട നിഷ്കരുണം നിരാശയുടെ ആഴക്കയത്തിലേക്കു തള്ളിയിട്ടു. ഫ്രാൻസിന്റെ  സുവർണ നിര ലോകകിരീടം ചൂടിയപ്പോൾ  ക്യാപ്റ്റൻ  ആയിരുന്ന  ദെഷാംപ്‌സ്  പരിശീലക വേഷത്തിലും ചരിത്ര  നേട്ടത്തിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്നു. ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തെ 1-0 നു ഏകപക്ഷീയമായി തോൽപിച്ചു.
            ആദ്യ പകുതിയിൽ  അതി ധ്രുത നീക്കങ്ങൾ  നടത്തി ഒരേപോലെ അവസരങ്ങൾ സൃഷ്ടിച്ചു ഇരു  ടീമുകളും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ബെൽജിയം 3 പേരെ  വെച്ചാണ് പ്രതിരോധ  കോട്ട കെട്ടിയതു  ഡിബ്രൂഇന് മധ്യ നിര കയ്യാളിയപ്പോൾ ലുക്കാക്കുവും ഹസാർഡും മുന്നേറ്റത്തിൽ പ്രധാന റോൾ വഹിച്ചു . കളി 1-0 നു ജയിച്ചതിനു ഫ്രഞ്ച് നിര അവരുടെ ഗോളിയോട്  കടപ്പെട്ടിരിക്കുന്നു. വരാണെയുടെയും ഉംറ്റിട്യുയുടെയും  പ്രധിരോധ മികവിൽ ലുക്ക് തീരെ നിറം മങ്ങിപ്പോയ്. പക്ഷെ ഹസാഡ്  ആകട്ടെ  തൊടുന്ന  പന്തുകളെയെല്ലാം ഗോൾ ആക്കിമാറ്റുമെന്നുള്ള തോന്നലുകൾ ജനിപ്പിച്ചുകൊണ്ടു കാണികളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
      ഫ്രാൻസിന്റെ ഏക സ്ട്രക്കർ ആയ ജിറൗഡ്  ഈ ടൂർണമെന്റിൽ ഒരു ഗോളും നേടാനാകാതെ നിരാശനാകേണ്ടി വന്നു. അയാൾക്ക്‌ അവസരങ്ങൾ യഥേഷ്ടം ലഭിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.ജിറോയ്ഡിന്റെ  goal  എന്നുറപ്പിച്ച  shot കേമ്പനിയുടെ ഇടപെടലിൽ കോർണർ ആയിമാറി.  ഗ്രെയ്‌സ്‌മെൻ  ന്റെ കോർണർ കിക്കിൽ തല വെച്ച് ഉംറ്റിറ്റി  അത് ഗോൾ ആക്കി മാറ്റി. എംബപ്പേ യുടെ ഡ്രിബ്ലിങ് മികവ്  ഒരുപാടു ഗോൾ  അവസരങ്ങൾ  ലഭിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.   രണ്ടാം പകുതിയിൽ, ഗോൾ വഴങ്ങിയതിനു ശേഷം പന്ത് മുഴുവൻ സമയവയും ഫ്രഞ്ചുകാരുടെ പകുതിയിലായിരുന്നു ബെൽജിയം മൂസക്കു പകരം മാർട്ടിനെസിനെ  ഇറക്കിയപ്പോൾ ആക്രമണത്തിന് ഒരു മൂർച്ച വന്നതുപോലെ തോന്നി. കളി സമനില ഗോൾ നേടി എക്സ്ട്രാ ടൈമിലേക്കു നീണ്ടു പോകാൻ  സാധ്യതയുണ്ടെന്ന് തോന്നിയായിരിക്കും മാർട്ടിനെസിനെയും,  കരസ്‌ക്കയെയും   താമസിച്ചിറക്കിയത്. ആ തീരുമാനം വളരെ താമസിച്ചു പോയിരുന്നു. അപ്പോഴേക്കും ഫ്രാൻസ് വിജയത്തിലേക്കടുത്തിരുന്നു. ഹ്യൂഗോ ലോറിസ് ബെൽജിയത്തിന്റ  സ്വപ്നങ്ങളെ തട്ടിയകറ്റിയപോലെ ബെൽജിയം ഗോളിയും ഫ്രാൻസിനെ മനോഹരമായി തടുത്തിട്ടു.
       ആവശ്യമില്ലാതെ പന്ത് കൈവശം വെക്കേണ്ട കാര്യം ഫ്രാൻസിനില്ലായിരുന്നു  എംബപ്പേ അവസാന നിമിഷങ്ങളിൽ നെയ്മർ നു  പഠിക്കുന്നത് കണ്ടിട്ട് അല്പത്വം തോന്നിയെങ്കിലും അത് ഫ്രഞ്ച് നിരയെ സംബന്ധിച്ചു സമയം കൊല്ലിയായിരുന്നു. അത്യുത്സാഹിയായ ഹസാർഡും  d bruinum  തകർത്തു  കളിച്ചെങ്കിലും മൂർച്ഛയില്ലാത്തതും സംഘടിതമായ ആസൂത്രണത്തിന്റെ അഭാവവും  ബെൽജിയം നിരയിൽ കാണാനുണ്ടായിരുന്നു.
 ഒരു ഗോൾ നേടുന്നത് പോലെ തന്നെ ആസൂത്രിതമാണ്   ഒരു  ഗോളിലേക്കുള്ള  സംഘടിത ശ്രമങ്ങളെ തടയിടുന്നത്. ഉംറിറ്റി യുടെ  പിഴവുകൾക്ക്  കുറവ്  തീർത്തത്  വരനെയായിരുന്നു  പ്രതിരോധത്തെ വിശുദ്ധകർമമായിക്കണ്ട ദെഷാംപ്‌സിനെ പോലെ  ഡിഫെൻസ്  എന്ന കല  വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ varane  ക്കു  കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ  പ്രധിരോധകലയെ ഭംഗിയായി നടപ്പിൽ വരുത്തിയ ഫ്രഞ്ച്  നിര  തന്നെയാണ്  വിജയത്തിനർഹർ.

ലേഖകൻ  കോട്ടപ്പടി ഫുട്ബോൾ അക്കാഡമിയുടെ പരിശീലകൻ  ബോബി തറയിൽ

Saturday, June 23, 2018

ഫിഫ ലോകകപ്പ് ആദ്യ 48 മണിക്കൂറിൽ ഇന്ത്യയിൽ കണ്ടത് 47 മില്യൺ ആരാധകർ , വ്യൂവേർഷിപ്പിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കേരളവും




റൊണാള്‍ഡോ...............ഡോ.......... നിങ്ങൾ ഇതു കാണുക. ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’. കളി മലയാളത്തെ സ്വതസിദ്ധമായ ഭാഷയിൽ തന്റെ വരുതിയിലാക്കിയ ഷൈജുവിന്റെ വൈറൽ ആയി മാറിയ  ലോകകപ്പിലെ  മലയാളം കമന്ററി പറഞ്ഞ് ഇന്ത്യ മുഴുവനുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തുക മാത്രമല്ല ഇത് ടി വി റേറ്റിങ്ങിലും പ്രതിഫലിച്ച് കണ്ടിരിക്കുകയാണ് .

കഴിഞ്ഞ ആഴ്ച്ചയിലെ കണക്ക് പ്രകാരം ആദ്യത്തെ നാല് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ടി വി യിൽ കണ്ടത് 47.3 മില്യൺ പേരാണ് അതിൽ കൂടുതൽ പങ്കും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുകേരളത്തിന് പിറകിലായി ബംഗാൾ , മഹാരാഷ്ട്ര , നോർത്ത് ഈസ്റ്റിലുമാണ് കൂടുതൽ വ്യൂവേർഷിപ്പ് . ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് ടി വി യിൽ ലോകകപ്പ് കണ്ടിരിക്കുന്നത്


ലോകകപ്പ് തുടങ്ങിയത് മുതൽ ആദ്യ 48 മണിക്കൂറിന്റെയാണ്   കണക്കുകൾ . ഓൺലൈൻ വഴി വീക്ഷിച്ചവർ 6മില്യൺ പേരാണ് . ഇതിൽ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ആദ്യ മത്സരം മാത്രം കണ്ടത് 19.3 മില്യൺ ആരാധകരാണ് . BARC കണക്കുകൾ പ്രകാരം ആവറേജ് 39 മിനിറ്റോളം ആണ് കളികൾ കണ്ടിരിക്കുന്നത് .


Labels

Followers