Thursday, May 31, 2018

ചൈന , സൗദി അറേബ്യ , തായ്‌ലൻഡ് ഉൾപ്പടെ ചൈനയിൽ ടൂർണമെന്റിൽ കളിക്കാനൊരുങ്ങി ഇന്ത്യ U -16സെർബിയയിലെ നാല് രാജ്യ ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യ U-16 ചൈനയിലെ വെയ്‌നൻ സിറ്റിയിൽ ടൂർണമെന്റിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ എട്ട് വരെ നടക്കുന്ന ടൂര്ണമെന്റിലേക്ക് ചൈന ഫുട്ബോൾ അസോസിയേഷന്റെ (സിഎഫ്എ) ഓഫർ ഓൾ ഇന്ത്യ  ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്) സ്വീകരിക്കുകയായൊരുന്നു .


ഇന്ത്യയും ഹോസ്റ്റ് രാജ്യമായ ചൈന കൂടാതെ തായ്ലൻഡും സൗദി അറേബ്യയുമാണ്  ബാക്കി ടീമുകൾ. ഇന്ത്യ, ചൈന, തായ്ലൻഡ്, എന്നീ രാജ്യങ്ങൾ തങ്ങളുടെ U-16 ടീമുകളെ അയക്കും, സൗദി അറേബ്യ അവരുടെ U-17 ടീമിനെ അയക്കും .

മലേഷ്യയിൽ നടക്കാനിരിക്കുന്ന  AFC U-16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിന്റെ  ഭാഗമാണ് ടൂർണമെന്റുകൾ. ഗ്രൂപ്പ് സിയിൽ ഇറാൻ, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായാണ്  ഇന്ത്യ മത്സരിക്കുക . ഗ്രൂപ്പിലെ രണ്ട് ടീമുകൾ ക്വാർട്ടർഫൈനലിനായി യോഗ്യത നേടും. ഇന്ത്യ ആദ്യമായി സെമിഫൈനൽ വരെ കടന്നാൽ  2019 ഇൽ പെറുവിൽ നടക്കാനിരിക്കുന്ന ഫിഫ U-17 ലോകകപ്പിന് യോഗ്യതയും നേടാം .

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ; ഇന്ത്യ - ചൈനീസ് തായ്‌പേ മാച്ച് പ്രീവ്യൂ

ടീം                     : ഇന്ത്യ - ചൈനീസ് തായ്‌പേ തിയതി             : വെള്ളിയാഴ്ച്ച , ജൂൺ 1

സമയം              : ഇന്ത്യൻ സമയം രാത്രി 8                        

                           മണിക്ക് 

സ്റ്റേഡിയം         : മുംബൈ ഫുട്ബാൾ അരേന 

സംപ്രേക്ഷണം  : സ്റ്റാർ സ്പോർട്സ് 2/2 എച് 

                           ഡി 

ഓൺലൈൻ.    : ഹോട്സ്റ്റാർ 


സാധ്യത ലൈൻ അപ്പ് (XI) :

ജെജെ ,നഴ്സറി , സുനിൽ ഛേത്രി , ആഷിഖ് കുറുനിയൻ , നാരായൺ ദാസ് , ബോർഗ്‌സ് , ഹാൽഡർ , കോട്ടൽ , ജിങ്കാൻ , അനസ് , ഗുർപീത് 


ജെജെ ലാൽപെഖ്ലുവ, സുനിൽ ഛേത്രി എന്നിവരെയാകും കോൺസ്റ്റന്റൈൻ അറ്റാക്കിങ്ങിൽ ഒരുക്കുക .

വിങ്ങുകളിൽ ഹലിചരൻ നർസറിയും ആഷിക് കുരുണിയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. മിഡ്ഫീൽഡിൽ  റൗളിന് ബോർഗ്സും , പ്രതിരോധത്തിൽ  സന്ധീഷ് ജിങ്കാനും , അനസ് എടത്തൊടികയും അണിനിരക്കും .


മറുവശത്ത് ചൈനീസ്‌ തായ്പേ 2019 ലെ AFC ഏഷ്യൻ കപ്പ് യോഗ്യതാ അവർ യോഗ്യത നേടിയില്ലെങ്കിലും, ബ്രിട്ടീഷ് പരിശീലകനായ ഗാരി വൈറ്റിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനമാണ് അവരുടെ അടുത്തിടെ നടന്ന മത്സരങ്ങളിൽ കാഴ്ചവച്ചത് . ഫിലിപ്പൈൻസ്, തിമൂർ-ലെസ്റ്റെ, ലാവോസ് കൂടാതെ അവരുടെ അവസാന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപിച്ചും മികച്ച ഫോമിലാണ് .


എന്നിരുന്നാലും 121 ആം റാങ്കിങിലുള്ള ചൈനീസ് തായ്‌പേയേക്കാൾ 97ആം സ്ഥാനത്തുള്ള ഇന്ത്യക്ക് തന്നെയാണ് കൂടുതൽ വിജയ സാധ്യത .


Wednesday, May 30, 2018

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് മാച്ച് പ്രീവ്യൂ
ഇന്റർ കോണ്ടിനെന്റൽ കപ്പിന്  ജൂൺ ഒന്നിന് തുടക്കം, ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ഈ ടൂർണ്ണമെന്റ് ഒരു മുന്നൊരുക്കം കൂടെയാണ്, അതുപോലെ തന്നെ ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് വേൾഡ് കപ്പിന് മുന്നോടിയായി ആഘോഷമാക്കാൻ ഒരു ടൂർണ്ണമെന്റും. 

ഇന്ത്യക്ക് ഈ ടൂർണ്ണമെന്റ് നല്ല വെല്ലുവിളി തന്നെയാണ് നൽകുന്നത്, വേൾഡ് കപ്പിൽ കളിച്ച പരിചയവുമായി വരുന്ന ന്യൂസിലാന്റും, യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടി താരങ്ങളും ആഫ്രിക്കൻ കരുത്തുമായി എത്തുന്ന കെനിയ, കൂടെ അട്ടിമറികളിലൂടെ പല ഏഷ്യൻ കരുത്തരേയും ഞെട്ടിച്ച  ചൈനീസ് തായ്പേയും. ഫിഫ റാങ്കിംഗിൽ ഇവരെക്കാളെല്ലാം മുന്നിലാണെങ്കിലും വിജയത്തിനായി ടീം ഇന്ത്യ കുറച്ചതികം വിയർക്കേണ്ടി വരും.
എന്നത്തേയും പോലെ മിഡ്ഫീൽഡ് തന്നെയാണ് ഇന്ത്യയുടെ വീക്ക് പോയിന്റ്, മികച്ച പല താരങ്ങൾക്കും ഇത്തവണയും കോൺസ്റ്റന്റൈൻ അവസരം നൽകിയില്ല, ഇന്ത്യൻ ലീഗുകളിൽ തിളങ്ങിയ മധ്യ നിരാ താരങ്ങളായ ബ്രണ്ടൻ ഫെർണ്ണാണ്ടസ്, സൂസൈ രാജ്, മന്ദാർ റാവു ദേശായി,  ലാല്ലിയൻ സുവാല ചാങ്തെ, ആദിൽ ഖാൻ തുടങ്ങിയവർ ഇപ്പോഴും കളത്തിന് പുറത്ത് തന്നെ. എന്നാൽ ആഷിക് കുരുണിയൻ, അനിരുദ്ധ് ഥാപ്പ, ഉദന്ത സിംങ് എന്നിവരടങ്ങിയ യുവനിര നമുക്ക് പ്രതീക്ഷ നൽകുന്നു.ജിങ്കനും അനസും അടങ്ങുന്ന പ്രതിരോധവും ഗുർപ്രീത് എന്ന വല കാക്കും ഭൂതവും കൂടുമ്പോൾ എതിരാളികൾക്ക് ഇന്ത്യൻ വല ചലിപ്പിക്കാൻ ഏറെ വിയർക്കേണ്ടിവരും.  
അറ്റാക്കിൽ നമ്മുടെ കുന്തമുന സുനിൽ ഛേത്രി തന്നെ, തന്റെ നൂറാം മത്സരം കളിക്കാനൊരുങ്ങുന്ന ഈ മുപ്പത്തിമൂന്നുകാരനിൽ തന്നെയാണ് ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും. ഐ എസ് എല്ലിലേയും സൂപ്പർ കപ്പിലേയും തന്റെ ഫോം ഛേത്രി തുടർന്നാൽ എതിരാളികൾക്ക് അത് വലിയ വെല്ലുവിളിയാകും. ഛേത്രിക്കൊപ്പം ബൽവന്തും ജെജെയും ഫോമിലേക്കെത്തിയാൽ ഇന്ത്യയെ പിടിച്ചു കെട്ടുക അത്ര എളുപ്പമാവില്ല.

എന്തായാലും പുതിയ വെല്ലുവിളികളെ കോൺസ്റ്റന്റൈനും സംഘവും എങ്ങിനെ നേരിടും എന്ന് നമുക്ക് കണ്ടു തന്നെ അറിയാം

രാഹുൽ തെന്നാട്ട്

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ 100 തികക്കാനൊരുങ്ങി സുനിൽ ഛേത്രി
ഇന്ത്യ ഉൾപ്പടെ കെന്യ , ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്നിന്  മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും .എന്നാൽ ജൂൺ 4 ന് കെന്യയുമായുള്ള മത്സരം ഏറ്റവും പ്രത്യേകതയുള്ളതായിരിക്കും .എന്താണെന്നല്ലേ ? അതെ ദേശീയ ഫുട്ബോളിലെ നായകൻ സുനിൽ ഛേത്രിയുടെ നൂറാം മത്സരം. അത്തരമൊരു നാഴികക്കല്ലിലെത്തിയ ബെയ്ച്ചുങ് ബൂട്ടിയയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കും ബെംഗളൂരു എഫ് സി സ്ട്രൈക്കർ.

2005 ജൂൺ 12 ന് പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച 33 കാരൻ ഇതുവരെ 98 ക്യാപ്സുകൾ  നേടിയിട്ടുണ്ട്. ഇന്റർകോണ്ടിനെൻറൽ കപ്പ് ചൈനീസ് തായ്പേയ്ക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തോടെ  ഇത് 99 ആകും . രാജ്യത്തിന് വേണ്ടി 104 മത്സരങ്ങളിൽ കളിച്ച് ഇതിഹാസ താരം ബൂട്ടിയയാണ് മുന്നിൽ.

ബംഗളൂരു എഫ്സി ക്യാപ്റ്റൻ ഛേത്രി ഇന്ത്യക്ക് വേണ്ടി ഇത് വരെ 56 ഗോളുകൾ നേടിയിട്ടുണ്ട് , അതിൽ ഛേത്രിയുടെ ആദ്യ ഹാട്രിക്ക് പിറന്നത് 2008 ഓഗസ്റ്റ്  13 ന് എഫ് സി ചല്ലന്ജ്  കപ്പ് ഫൈനലിൽ താജാകിസ്താനെ ഇന്ത്യ  4-1 ന് കീഴടക്കിയപ്പോഴാണ് . കഴിഞ്ഞ ജൂണിൽ ഛേത്രി ലോകത്തിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിലും  നാലാം സ്ഥാനത്തെത്തി. കിർഗ്ഗിസ്ഥാന് എതിരെ മത്സരത്തിൽ  54 ാം ഗോൾ നേടിയതോടെ  ഇംഗ്ലണ്ടിൻറെ ഇതിഹാസം വെയ്ൻ റൂണിയെ മറികടനന്നായിരുന്നു  നേട്ടം .


റിപ്പോർട്ടുകൾ അനുസരിച്ച് 100ആം  മത്സരോത്തോട് അനുബന്ധിച്ച് ഛേത്രിയെ ആദരിക്കാൻ എഫ് എഫ് പദ്ദതി ഇടുന്നുന്നുണ്ട് , കൂടാതെ മുംബൈ ഫുട്ബോൾ അസോസിയേഷനും പല പരിവാടികളും ആസൂത്രണം ചെയ്യുന്നുണ്ട് .നേരത്തെ എഫ് എഫ് രാജ്യത്തെ നാലാമത്തെ ഉയർന്ന അവാര്ഡായ പദ്മശ്രീക്ക് വേണ്ടി ഛേത്രിയുടെ പേര് ശുപാർശ ചെയ്തിരുന്നു .ഹിന്ദുസ്ഥാൻ എഫ് സി - റിയൽ കാശ്മീർ ; ഇന്നറിയാം ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരെ2017/18 ലെ ലീഗ് രണ്ടാം ഡിവിഷനിൽ  ഇന്ന് (മെയ് 30, 2018) റിയൽ കശ്മീരും ഹിന്ദുസ്ഥാൻ എഫ്.സി.യും ബംഗളൂരിലെ  എഫ്.എസ്.വി അരീനയിൽ ഏറ്റുമുട്ടുന്നതോടെ അടുത്ത സീസണിൽ  ഹീറോ -ലീഗിൽ കളിക്കുന്ന ടീമിനെ മത്സരം നിർണയിക്കും .
ഇതോടെ ഇന്ത്യൻ ഫുട്ബോൾ 2017/18 സീസണിന് അവസാനമാകും

വെർച്വൽ ഫൈനലിൽ റിയൽ കാശ്മീർ മൽസരത്തിൽ പ്രവേശിക്കുമ്പോൾ ചാമ്പ്യന്മാരാകാൻ മുൻതൂക്കത്തോടെയാണ് ഇറങ്ങുക . 4 പോയിന്റുമായി ഇരു ടീമുകളും ഒരുമിച്ച് നിൽക്കുമ്പോൾ റിയൽ കശ്മീർ ഗോൾ ഡിഫറെൻസിൽ മുന്നിലാണ് . മത്സരം അവസാനിപ്പിക്കുമ്പോൾ ഹിന്ദുസ്ഥാൻ എഫ്സിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും  അവരെ ചാമ്പ്യന്മാരാക്കില്ല . മറിച്ച് മത്സരം അവസാനിക്കുമ്പോൾ സമനില ആയാൽ  റിയൽ കശ്മീർ ചാമ്പ്യന്മാരായി ഹീറോ -ലീഗിന്റെ അടുത്ത എഡിഷനിൽ പങ്കെടുക്കും.

Tuesday, May 29, 2018

തങ്കോസയം ഹോക്കിപും നിഷു കുമാറും ബംഗളൂരു എഫ്സിയുമായുള്ള കരാർ നീട്ടിബംഗളൂരു എഫ്സി താരങ്ങളായ തങ്കോസയം ഹോക്കിപും നിഷു കുമാറും ക്ലബുമായി 2020 വരെ കരാർ നീട്ടി .

തങ്ഖോസോയി, അല്ലെങ്കിൽ സേംബോ ഹൊക്കിപ്പ് 2017 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഡ്രാഫ്റ്റിലൂടെയാണ്  ബംഗളൂരു എഫ്സിയിൽ എത്തുന്നത് . .എസ്‌ .എല്ലിൽ വെറും രണ്ടു മത്സരങ്ങൾ കളിച്ചു, എന്നാൽ AFC കപ്പിൽ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. കോണ്ടിനെന്റൽ കോംപെറ്റീഷനിൽ ക്ലബ്ബിന് വേണ്ടി മൂന്ന് ഗോളുകളും സ്വന്തമാക്കിയിരുന്നു.


2015-ന് മുതൽ തന്നെ ബംഗളൂരു എഫ്.സി. ടീമിന്റെ ഭാഗമാണ് നിഷു കുമാർ. ആൽബർട്ട് റോക്കയുടെ നേതൃത്വത്തിൽ അദ്ദേഹം പ്രാമുഖ്യം നേടി. അദാനി ലിമിറ്റഡ് ക്ലബിനിനെതിരെ .എഫ്.സി കപ്പ് ഗ്രൂപ്പ് ഫൈനൽ മത്സരത്തിൽ നിഷു കുമാറിന്റെ ഗോളിലാണ് ബെംഗളൂരു നോക്ക് ഔട്ട് ഘട്ടം ഉറപ്പിച്ചത് .

Monday, May 28, 2018

ഇന്ത്യൻ ഫുട്‍ബോൾ വികസനത്തിന്‌ നെതർലാൻഡ്‌സും ഇന്ത്യയും കൈകോർക്കുന്നു

2018 മെയ് 24 ന് നെതർലാന്റ്സിലെ ഫുട്ബോൾ ഭരണസംവിധാനമായ കെ എൻ വിബുമായി പരസ്പര സഹകരണ കരാർ  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒപ്പുവെച്ചു. എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്, കെഎൻവിബിയുടെ സെക്രട്ടറി ജനറൽ ജിജോസ് ഡി ജോംഗ് എന്നിവ ഒപ്പിട്ട രേഖകളിൽ ഒപ്പുവച്ചു.

യൂത്ത് ഫുട്ബോൾ വികസനം , വനിതാ ഫുട്ബോൾ, കോച്ച് എജ്യുക്കേഷൻ തുടങ്ങിയവ  കാര്യങ്ങളിൽ ആണ് കരാർ. 

2011 മുതൽ  കെ എൻ വിബിനുമായുള്ള ബന്ധം സ്ഥാപിക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് സാധിച്ചതിൽ കുശാൽ ദാസ്‌   സന്തോഷം പ്രകടിപ്പിച്ചു.  "കെ എൻ വിബുമായി ഒരു ഔപചാരിക ധാരണയിൽ ഒപ്പുവയ്ക്കുന്നത് വലിയ കാര്യമാണ്. ഡച്ച് ഫുട്ബോളുമായി ഞങ്ങളുടെ ബന്ധം 2011-ൽ വീണ്ടും ആരംഭിച്ചു. റോബർട്ട് ബാൻ ഞങ്ങൾക്ക് ടെക്നിക്കൽ ഡയറക്ടറായി ചേർന്നു പ്രവർത്തിച്ചു . അദ്ദേഹം ആണ് നമ്മുടെ ഫുട്‍ബോളിന്റെ വളർച്ചക്ക് വേണ്ടിയുള്ള റോഡ് മാപ്പ് തയാറാക്കിയത് ലക്ഷ്യ എന്ന് പേരിട്ട ആ പദ്ധതി ഇപ്പോളും മുന്നോട്ടു പോകുന്നു . "

വനിതകളുടെ ഫുട്ബോൾ വളരെ വലുതാണ്. ഇന്ത്യൻ വനിതാ കോച്ചുകളുടെ അഭിവൃദ്ധിയെക്കുറിച്ച് കെഎൻവിബിയുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. കൂടാതെ, വനിതാ ഫുട്ബോളിൽ നമ്മെ മികവുറ്റതാക്കാൻ ആരെങ്കിലും വന്നാൽ ഞങ്ങൾ തീർച്ചയായും നന്ദിയുള്ളവരായിരിക്കും, "അദ്ദേഹം പറഞ്ഞു.

കെ എൻ വി ബി സെക്രട്ടറി ജനറലായ ഗിജസ് ഡി ജോംഗ് എം.ഒ.യുവിൽ ഒപ്പുവയ്ക്കാൻ "സന്തോഷം" പ്രകടിപ്പിച്ചു.

"സത്യസന്ധതയോടെ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പോലുള്ള വലിയ പ്രസ്ഥനവും ആയി  അത്തരമൊരു ധാരണയിൽ ഒപ്പുവയ്ക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോക നിലവാരത്തിൽ ഞങ്ങൾക്ക് അനുഭവപരിചയം ഉണ്ട്. ഇന്ത്യ ഒരു വലിയ പ്രതിഭ കൂട്ടുന്ന ഒരു വലിയ രാജ്യമാണ്. പരസ്പരം സഹകരിക്കാനും സഹായിക്കാനും നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, "അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ശരിയായ ദിശയിൽ രണ്ട് പേർക്കും പ്രവർത്തിക്കാൻ കഴിഞ്ഞാൽ  സമീപഭാവിയിൽ ഇന്ത്യക്ക് ഫിഫ വനിതാ ലോകകപ്പ് കളിക്കാൻ കഴിയും,".അദ്ദേഹം കൂട്ടിച്ചേർത്തു 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

FACEBOOK PROFILE FRAME LINK FOR ALL WORLD CUP TEAM

FACEBOOK PROFILE FRAME LINK FOR ALL WORLD CUP TEAM
നിങ്ങളുടെ ടീമിനെ സപ്പോർട്ട് ചെയ്യാൻ ഇതാ സൗത്ത് സോക്കേഴ്സിന്റെ ലോകകപ്പ് സമ്മാനം

നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിൽ ഇഷ്ടരാജ്യത്തിന്റെ ഫ്രെയിം ആഡ് ചെയ്യുവാൻ താഴെകൊടുത്തിരിക്കുന്നവയിൽ നിന്നും  ആ രാജ്യത്തിൻറെ പേര് സെലക്ട് ചെയ്യുക 

Friday, May 25, 2018

U 18 യൂത്ത് ലീഗ് ഫൈനൽ ; കേരള ബ്ലാസ്റ്റേർസ് ഷില്ലോങ് ലജോങ് എഫ് സി മാച്ച് പ്രീവ്യൂ
ഷില്ലോങ്ങിലെ ജെ എൻ സ്റ്റേഡിയത്തിൽ നടക്കുന്ന U -18 യൂത്ത് ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേർസ് ഷില്ലോങ്  ലജോങ് എഫ്സിയെ ശെനിയാഴ്ച്ച നേരിടും , വൈകിട്ട്  4:30 നാണ് മത്സരം അരങ്ങേറുക .


U -18 യൂത്ത് ലീഗ് യോഗ്യതാ റൗണ്ട് വർഷം ആദ്യത്തോടെ ആരംഭിച്ചു. ഷില്ലോങ്-ഗുവാഹത്തി മേഖലയിൽ ലജോങ് എഫ് സി  ആറു മത്സരങ്ങളിൽ  നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു . ഈസ്റ്റ് ബംഗാളിനെ 2-0 ത്തിനു തോൽപ്പിച്ച് സെമി ഫൈനലിൽ അവർ ജയിച്ചു. ടൂർണമെന്റിൽ മൊത്തം  21 ഗോളുകൾ നേടിയിട്ടുള്ള ലാജോങ് വഴങ്ങിയത് മൂന്നു ഗോളുകൾ മാത്രം .


അതേസമയം, റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ കേരള ബ്ളാസ്റ്റേഴ്സ് എഫ്സി 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു . പ്ലേയ് ഓഫിൽ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ വീണ്ടും രണ്ടാം സ്ഥാനം നേടി . ഗ്രൂപ്പ് സിയിൽ ഫൈനൽ റൗണ്ടിൽ അവർ മൂന്നു മൽസരങ്ങളിൽ നിന്ന് 7 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായി  അവസാനിച്ചു. ബ്ലാസ്റ്റേഴ്‌‌സ് 11  മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ നേടിയിട്ടുണ്ട് .


സെമിയിൽ സായ് കൊൽക്കത്തയെ  2-1ന് വീഴ്ത്തിയാണ് കേരള ബ്ലാസ്റ്റേർസ്‌  ഫൈനൽ ഉറപ്പിച്ചത് . ഏതായാലും നാളത്തെ മത്സരം തീപാറുമെന്ന് തീർച്ച . കേരള ബ്ലാസ്റ്റേർസ് ആദ്യ  കിരീടം യൂത്ത് ടീമിലൂടെയാന്നെകിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ .

റഷ്യൻ മണ്ണിൽ ചരിത്രം രചിക്കാൻ ഇതിഹാസങ്ങൾ.


ഫിഫ ലോകകപ്പിന്റെ 21–ാം പതിപ്പ് ലോക ഫുട്ബോളിലെ രണ്ടു പ്രമുഖതാരങ്ങളുടെ കരിയറിലെ അവസാന അധ്യായമായേക്കാം. ഇപ്പോൾ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇനിയൊരു ലോകകപ്പിന് അവസരമുണ്ടാകുമോ..?– സംശയമാണ്. ക്ലബ് കരിയറിൽ കിരീടങ്ങളെല്ലാമുള്ള ഇരുവർക്കും ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി അമരത്വത്തിലേക്ക് ഉയരാം. തലയെടുപ്പിൽ ഒപ്പം നിൽക്കുന്ന ഇരുവരുടെയും ‘കാലിലുള്ള’ ഉത്തരവാദിത്തം പക്ഷേ വ്യത്യസ്ത രീതിയിലാണ്.


മെസ്സിക്ക് ഇതൊരു ‘ഡൂ ഓർ ഡൈ’ ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും അർജന്റീന തോറ്റ മുറിവുണക്കാനുള്ള ഒറ്റമൂലി. റൊണാൾഡോയ്ക്കു മേൽ അത്ര സമ്മർദമില്ല. ടീമെന്നനിലയിൽ അർജന്റീനയോളം സാധ്യത കൽപിക്കപ്പെടുന്നവരല്ല പോർച്ചുഗൽ എന്നതൊരുകാരണം. പിന്നെ, 2016ൽ യൂറോകപ്പിൽ ടീമിനെ വിജയത്തിലേക്കു നയിച്ചതിന്റെ ആനുകൂല്യവും. കിരീടം നേടിയാൽ മെസ്സിക്കും റൊണാൾഡോയ്ക്കും പെലെ, മറഡോണ, ബെക്കൻബോവർ, സിദാൻ തുടങ്ങിയ വിജയികളുടെ നിരയിൽ ഇടം പിടിക്കാം. വീണുപോയാൽ ഫെറങ്ക് പുസ്കാസ്, യൊഹാൻ ക്രൈഫ് തുടങ്ങിയ നഷ്ടനായകരുടെ ഇടയിലും. 

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

https://www.facebook.com/SouthSoccers/

Wednesday, May 23, 2018

Aidoo from Ghana, Interview with Quartz FC starlet from Ghana.


Ghana failed to make it into 2018 world cup Russia. The news came with no surprise, the 7 time African champions EGYPT reserved a spot in Russia. Ghana is always a place with no lack of football wonder kids. Likes of Micheal Essien, Andre Ayew, Abedi pele contributed a lot to the Ghana national team. The great talents from Ghana are playing in many countries across the globe. And in this article it is the story about a versatile striker Emmanuel Aidoo who plays for Kerala premier league side Quartz FC, Calicut.
Emmanuel, who is from Takoradi - western Ghana has moved to kerala since the beginning of 2018. Towards the conclusion of KPL, SouthSoccers media team had an interview with the person himself. Below is the glimpse from the interview.

Interviewer: - Mr. Emmanuel. Namaskaaram (Greeted in Malayalam - holding the palms upright in front)
Aidoo:- (with a short smile, tried to imitate Interviewer)
Interviewer: - It’s been 5 months you are here in India. What do you think about Indian Football?
Aidoo:- Firstly, Indian football is very attractive. That is the reason why so many foreign players are coming to play here. And the fans are very passionate and supportive, that gives us more energy to play. And I think India has the best league in Asia
Interviewer: - Before you came to India, how was your stint in Ghana?
Aidoo:- I started playing for U17 at western united, during my time we promoted to second division. Winning many trophies with the team.
Then I moved to another club called Westlanders who plays in second division, again I won several cups there. And then I moved to Orlando FC. The best team I played so far in Ghana is Soccer stars.
Interviewer: - I can understand, you had a good career in Ghana. And how did you come to India? Any scouting program?
Aidoo:- When I was playing for Soccer stars my manager called me and asked to sign for Quartz fc for 1 season contract. Not just for KPL but also for division league, which we play.
Interviewer:- Did you hear about Kerala blasters?
Aidoo :- Ofcourse I heard a lot about it and I wish to play for the team very soon.
Interviewer:- Courage Pekuson, Kerala Blaster’s Midfielder, he was an important player for KBFC last season. He is from Ghana. Do you know him or ever played along or against him? What do you think about hi,
Aidoo:- Yes, I know him, I know he is from Ghana. But I never met him before. I hope one day I will meet him and all the great players.
Also he is a great player, with great technique and speed.
Interviewer:- Let me ask about Kerala. What do you think about our state?
Aidoo:- Very beautiful place, good feeling, nice food and nice people. I like Poratta and beef fry a lot. And the weather is cooler than Ghana.
Interviewer:- Do you want me to add something apart from this?
Aidoo:- Yes, Kerala people are very very good. They always show us love, passion. I feel like home. Thank you Kerala. 

He expressed most of his feelings and joy with us. It was very evident that he is having a good time with Quartz fc and in Kerala. From SouthSoccers we wish him all the best.
SouthSoccers Media Wing
For More Football news and updates follow us on.,
https://www.facebook.com/SouthSoccers/

Tuesday, May 22, 2018

മെഹ്താബ് ഹുസൈൻ മോഹൻ ബഗാനിലേക്ക്2018/19 സീസണിലേക്ക് മോഹൻ ബഗാനുമായി  കരാറിൽ ഒപ്പിട്ട് ജംഷഡ്പൂർ എഫ്സി മിഡ്ഫീൽഡർ മെഹ്താബ് ഹുസൈൻ. 2003-06 കാലഘട്ടത്തിൽ മെഹ്താബ്  മോഹൻ ബഗാന് വേണ്ടി കളിച്ചിരുന്നു . ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഒരു വർഷം ചെലവഴിച്ചതോടെ ജംഷഡ്പൂർ എഫ്സി ഫ്രാഞ്ചയ്സുമായി ചേർന്ന ഹൊസൈൻ വീണ്ടും കൊൽക്കത്തയിൽ തിരിച്ചെത്തി. സീസണിൽ സ്റ്റീവ് കോപ്പെലിന്റെ കീഴിൽ  12 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്

Monday, May 21, 2018

ടീം സെലെക്ഷനെ ന്യായികരിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ

             
അടുത്ത മാസം ഇന്ത്യയിൽ വെച്ചു നടക്കുന്ന   ഇന്റകോണ്ടിനെണ്ടൽ ഫുട്‍ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയെ ഇന്ത്യൻ ഫുട്‍ബോൾ ആരധകർ വളരെ രൂക്ഷമായി ആണ് വിമർശിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യൻ ആരാധകർ പരിശീലകൻ   സ്റ്റീഫൻ കോൺസ്റ്റന്റൈനെ ആണ് മുഖ്യമായും വിമർശിക്കുന്നത്. ഇതിനുള്ള വിശദീകരണവും ആയി കോൺസ്റ്റന്റൈൻ തന്നെ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി. 
                  വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ല എന്നും തന്റെ ടീം സെലക്ഷനെ മോശം ആയി കാണുന്നില്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു.ടീമിന്റെ ഘടനക്ക് ചേരുന്ന കളിക്കാരെ ആണ് തിരഞ്ഞെടുത്തത് അല്ലാതെ   വ്യക്തികത പ്രകടനം നോക്കി അല്ല ടീം തിരഞ്ഞെടുപ്പ് നടത്തിയത് എന്നും അദ്ദേഹം അഭിപ്രായപെട്ടു.
                30 പേരെ ആണ് ടൂർണമെന്റിന്റെ ക്യാമ്പിലേക്ക്‌ കോച്ച് തിരഞ്ഞെടുത്തത്. ജൂൺ ഒന്നിനാണു ഇന്ത്യയുടെ ആദ്യ മത്സരം. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത പല താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയില്ല ഇതാണ് ആരാധകർ പരിശീലനകന് എതിരെ തിരിയാൻ കാരണം. എഫ് സി ഗോവയുടെ മന്ദർ റാവു ദേശായി, ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ സിറ്റി എഫ് സി യുടെ സൂസിരാജ്, രാഹുൽ ബെക്കേ, ആദിൽ ഖാൻ, ബ്രെൻഡൻ ഫെർണാഡസ് തുടങ്ങി മികച്ച ഫോമിൽ ഉള്ള താരങ്ങളെ ആണ് കോൺസ്റ്റന്റൈൻ ടീമിലെക്ക് പരിഗണിക്കാതിരുന്നത്. 
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ 
        "എനിക്ക് വേണ്ടത് ടീമിന്റെ ഘടനക്ക് ചേർന്ന കളിക്കാരെ ആണ്. ഒന്നോ രണ്ടോ ഗോളുകൾ ഐ എസ് ലിലും, ഐ ലീഗിലും നേടിയത് നല്ലത് തന്നെ പക്ഷെ അതുകൊണ്ട് മാത്രം ദേശിയ ടീമിൽ കളിക്കാൻ അവർ പ്രാപ്തി നേടി എന്ന് എനിക്ക് തോന്നുന്നില്ല. ലീഗുകളിൽ അവർ മികച്ച പ്രകടനം നടത്തിയിരിക്കാം. പക്ഷെ ആ പ്രകടനം കൊണ്ട്  ഇന്റർനാഷണൽ മാച്ചുകളിൽ അവർക്കു ഇറാനും അഫ്ഗാനും പോലുള്ള ടീമുകളുടെ അടുത്ത് കളിക്കാൻ സാധിക്കുമോ. ഇന്റർനാഷണൽ മത്സരങ്ങൾ ക്ലബ് ഫുട്‍ബോളിൽ നിന്നും തികച്ചു വ്യത്യസ്തം ആണ്. കഴിഞ്ഞ മത്സരത്തിനു മുൻപ് വരെ തുടർച്ച ആയി 13 മത്സരത്തിൽ നമ്മൾ തോൽവി അറിയാതെ മുന്നേറി. ഏഷ്യ കപ്പിനും നമ്മൾ യോഗ്യത നേടി. സാഫ് കപ്പും ത്രീ രാഷ്ട്ര ടൂർണമെന്റിലും നമ്മൾ വിജയിച്ചു. അതുകൊണ്ട് ടീമിന്റെ പ്രകടനം നോക്കി അല്ല ആളുകൾ വിമർശിക്കുന്നത്.എന്നെ വ്യക്തിപരമായി ഇഷ്ട്ടം അല്ലാത്തവർ ആണ് വിമർശനങ്ങൾ നടത്തുന്നത്.ഒരു പക്ഷെ അവർക്ക് ഞാൻ എന്ന വ്യക്തിയെ ഇഷ്ട്ടം അല്ലാത്തതായിരിക്കാം അതിന് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഫുട്‍ബോളിനെ കുറിച്ച് ചിന്തിക്കുന്നവർ എന്റെ പുറകിൽ ഉണ്ട് ഞാൻ വന്ന നാൾ മുതൽ അവരോട് ഞാൻ നന്ദി പറയുന്നു "
                     ഇന്ത്യൻ താരങ്ങളുടെ കളിയിൽ ഉള്ള മനോഭാവത്തെയും മുന്നോട്ടു പോകുമ്പോൾ അവർ എന്തിക്കെ മാറ്റങ്ങൾ വരുത്തണം എന്നും അദ്ദേഹം സംസാരിച്ചു. 
                  "നമ്മളുടെ പ്രധാന പ്രശ്നം മനോഭാവം ആണ്.  പ്രീമിയർ ലീഗിലേക്ക്‌ അടുത്ത സീസനിൽ  സ്ഥാനകയറ്റം കയറ്റം കിട്ടിയ വോൾവസ് ടീമിന്റെ ക്യാപ്റ്റനും ഇന്ത്യൻ വംശജനും ആയ ഡാനി ബാത്തിനോട് സംസാരിക്കുകയുണ്ടായി.അദ്ദേഹം 6 ദിവസം അവധിയിൽ  ആയിരുന്നു പക്ഷെ അപ്പോളും ഡാനി പരിശീലനം മുടക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ ഉള്ള മനോഭാവം നമ്മളുടെ താരങ്ങൾക്ക് ഇല്ല. 
      താരങ്ങൾ എല്ലാം ഇപ്പോൾ മുംബയിൽ ക്യാമ്പിൽ ആണ്. 
          "ന്യൂസിലാൻഡിനെ പോലുള്ള ടീമുകൾ വരുന്നത് നല്ലതാണ്. അവർ മികച്ച ടീം ആണ്. ചൈനീസ് തായിപേയിയും കുറച്ച്‌ നാളുകൾ ആയി മികച്ച പ്രകടനം നടത്തുന്ന ടീം ആണ്. കെനീയ ശാരികമായി വളരെ മുന്നിൽ ഉള്ള ടീം ആണ്. എനിക്ക് തോന്നുന്നു ഇതുപോലുള്ള ടൂർണമെന്റ്കൾ നമ്മളുടെ ഫുട്‍ബോളിന്റെ വളർച്ചക്ക് സഹായകം ആകും എന്ന്. നമ്മൾ എപ്പോളും നമ്മളെക്കാൾ ശക്തർ ആയ എതിരാളികളും ആയി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ശ്രമിക്കാർ ഉണ്ട്. അങ്ങിനെ ഉള്ള ടീമുകളിൽ നിന്നും നമ്മുക്ക് ഏറെ പഠിക്കാൻ ഉണ്ട് " അദ്ദേഹം അഭിപ്രായപെട്ടു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Saturday, May 19, 2018

ഈ ലോകകപ്പിന്റെ നഷ്ടങ്ങൾ.


എല്ലാ നിറങ്ങളുമുള്ള മഴവിൽ ലോകകപ്പല്ല ഇത്. ഫുട്ബോളിലെ മൂന്ന് പ്രാഥമിക വർണങ്ങൾ– ഇറ്റലിയുടെ നീലയും ഹോളണ്ടിന്റെ ഓറഞ്ചും ചില്ലിയുടെ ചുവപ്പും ഈ ലോകകപ്പിൽ കാണില്ല. ലോകകപ്പിനു യോഗ്യത നേടുമോ എന്ന നിലയിൽ അർജന്റീനയ്ക്കു മുകളിൽ തൂങ്ങിനിന്നിരുന്ന വാൾ ഒടുവിൽ വീണത് ഇറ്റലിയുടെ തലയ്ക്കു മുകളിലാണ്. ഇരുപാദങ്ങളിലുമായി സ്വീഡനോടു തോറ്റതോടെ അസ്സൂറിപ്പട 1958നു ശേഷം ആദ്യമായി ലോകകപ്പ് കാണാതെ പുറത്ത്. ജിയാൻല്യൂജി ബുഫൺ, ആൻഡ്രിയ ബർസാഗ്ലി, ലിയൊനാർഡോ ബൊന്നൂച്ചി, ജോർജിയോ കില്ലെനി എന്നിവർക്കും അതോടെ റഷ്യയിലെ മൈതാനങ്ങൾ അന്യമായി.

ഹോളണ്ടിന്റേതു പ്രവചിക്കപ്പെട്ട പതനമാണ്. 2016 യൂറോകപ്പിനു യോഗ്യത നേടാതെ പോയതു മുതൽ അവരുടെ ജഴ്സിയിലെ നിറം ഇളകിത്തുടങ്ങിയിരുന്നു. ഒടുവിൽ പ്ലേഓഫിനു പോലും യോഗ്യത നേടാനാകാതെ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ പുറത്ത്. ലാറ്റിനമേരിക്കൻ ചാംപ്യൻമാരായ ചിലെയുടെ പതനം പക്ഷേ അപ്രതീക്ഷിതമായിപ്പോയി. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിലും തങ്ങൾ തോൽപിച്ച അർജന്റീനയുടെ ശാപമാണോ അവരെ പിടികൂടിയത്? അലക്സിസ് സാഞ്ചെസ്, അർതുറോ വിദാൽ (ചിലെ), ആര്യൻ റോബൻ (ഹോളണ്ട്), ഗാരെത് ബെയ്ൽ (വെയ്‌ൽസ്)– ഈ ലോകകപ്പിന്റെ നഷ്ടതാരങ്ങളുടെ നിര അങ്ങനെ നീളുന്നു.

Blog Archive

Labels

Followers