Sunday, May 13, 2018

ഭാവി താരങ്ങൾക്ക് തട്ടകമൊരുക്കി അശമന്നൂർ



അശമന്നൂർ പഞ്ചായത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനം നൽകാനും അശമന്നൂർ സൂപ്പർ ലീഗ് വരുന്നു.. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂർ പഞ്ചായത്താണ് ഇനിമുതൽ ഫുട്ബോൾ ഉത്സവകാലം കൊണ്ടാടാൻ ഒരുങ്ങുന്നത്.. വ്യക്തിഗത രെജിസ്ട്രഷൻ, താരലേലം എന്നിവക്ക് ശേഷം  ടീമുകൾക്ക് വിദഗ്ധ പരിശീലനം നൽകും.ഓണാവധിക്കാണ് സൂപ്പർ ലീഗ് ആരംഭിക്കുന്നത്.. നാട്ടിലെ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ കുറച്ചു ഫുട്ബോൾ പ്രേമികളാണ് സൂപ്പർ ലീഗ് എന്ന ആശയവുമായി മുന്നോട്ട് വരുന്നത്.. ലീഗിൽ വിജയിക്കുന്നവർക്ക് മികച്ച പാരിതോഷികവും കൊടുക്കുന്നുണ്ട്.. 



ടീമുകളും ആരാധകരും ഒത്തു ചേർന്നു അശമന്നൂരിനെ മറ്റൊരു ഫുട്ബോൾ പെരുങ്കളിയാട്ടത്തിലേക്ക് കൊണ്ടു പോകുകയാണ്.. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഇത്തരം ലീഗുകളിൽ നിന്നാകും ഭാവിയുടെ പൊൻ താരങ്ങളെ കണ്ടെത്താനാകുക എന്നാണ് സംഘാടകരുടെ വിശ്വാസം... അശമന്നൂർ പ്രീമിയർ ലീഗിന് സൗത്ത് സോക്കേഴ്സിന്റെ എല്ലാ ആശംസകളും നേരുന്നു..

0 comments:

Post a Comment

Blog Archive

Labels

Followers