Showing posts with label SUPER CUP. Show all posts
Showing posts with label SUPER CUP. Show all posts

Friday, March 15, 2019

ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു.





ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ആരോസ് ബ്ലാസ്റ്റാക്കിയത്.. ആരോസ് നായകൻ അമർജിത്ത് കിയാം ആണ് രണ്ടു ഗോളുകളും നേടിയത്. ബാറിന് കീഴിൽ തകർത്തു കളിച്ച ആരോസിന്റെ 'ഗില്ലി'
 സുഖൻ ഗിൽ മാൻ ഓഫ് ദ മാച്ച് ആയി..മത്സരത്തിൽ രണ്ടു ചുവപ്പ് കാർഡുകളും റഫറി പുറത്തെടുത്തു.. ബ്ലാസ്റ്റേഴ്‌സിന്റെ അനസും ആരോസിന്റെ ജിതേന്ദ്രയുമാണ്  മാച്ചിംഗ് ഓർഡർ വാങ്ങി പുറത്തു പോയത്.

സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സും ആരോസും


ടീമുകളുടെ പിന്മാറ്റ ആശങ്കൾക്കിടയിൽ സൂപ്പർകപ്പിന് ഇന്ന് തുടക്കം.ഒഡിഷ തലസ്ഥാനമായ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സ് - ഇന്ത്യൻ ആരോസ് പോരാട്ടത്തോട് കൂടിയാണ്  യോഗ്യത മത്സരങ്ങൾക്ക് തുടക്കം.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കൗമാരങ്ങളെ നേരിടുമ്പോൾ തീപാറും അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം.

Sunday, April 8, 2018

ഈസ്റ്റ് ബംഗാൾ ഹീറോ സൂപ്പർ കപ്പ് സെമി ഫൈനലിൽ




ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമിഫൈനലിസ്റ്റായി  ഈസ്റ്റ് ബംഗാൾ എഫ് സി .തുടക്കത്തിൽ തന്നെ ഈസ്റ്റ് ബെംഗാളിന് ലഭിക്കേണ്ട പെനാൽറ്റി റഫറീ നിഷേധിച്ചതോടെ ലീഡ് നേടാൻ ആവാതെ 90 മിനിറ്റും അവസാനിച്ചു . അവസാനം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഈസ്റ്റ് ബംഗാളിന് തുണയായി . ബി ക്ക് വേണ്ടി റാൾട്ടെയാണ് പെനാൽറ്റി ഗോൾ ആക്കിയത്ഇനി രണ്ടാമത്തെ ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ ഷില്ലോങ് ലജോങ് എഫ് സി ഏപ്രിൽ 11ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നേരിടും .

Friday, April 6, 2018

സൂപ്പർ കപ്പിലെങ്കിലും കലിപ്പടക്കുമോ ബ്ലാസ്റ്റേർസ്?




ഐ എസ് എല്ലിലേയും ഐ ലീഗിലേയും മികച്ച ആരാധന പിന്തുണയുള്ള രണ്ടു ടീമുകൾ തമ്മിൽ ഇന്ന് കൊമ്പ് കോർക്കും, മണിപ്പൂരിലെ കരുത്തറായ  നെരോക്കയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേർസും ആണ് സൂപ്പർ കപ്പിന്റെ അവസാന പ്രീകോർട്ടറിൽ ഇന്നിറങ്ങുന്നത്. ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായാണ് നെരോക്ക എഫ് സി യുടെ വരവ് അതുകൊണ്ടു തന്നെ ഡേവിഡ് ജെയിംസിനും സംങ്കത്തിനും കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. മികച്ചൊരു സ്ട്രൈക്കറുടെ അഭാവം തന്നെയാകും ബ്ലാസ്റ്റേർസിന്റെ പ്രധാന വെല്ലുവിളി, കരാർ കഴിഞ്ഞ് ബാൾഡ് വിൻസൻ നാട്ടിലേക്ക് മടങ്ങിയതും ഹ്യൂം പരിക്കേറ്റ് പുറത്തു പോയതും കൊമ്പന്മാർക്ക് കനത്ത തിരിച്ചടിയായി, മികച്ച ഇന്ത്യൻ സ്ട്രൈക്കർമാർ ടീമിലില്ല എന്നുള്ളതും ഒരു ന്യുനതയായി തുടരുന്നു.വിനീത് ഫോമിലെത്താത്തതും ബ്ലാസ്റ്റേർസിനെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. എന്നാൽ ഡിഫൻസിലാണ് കേരളത്തിന്റെ ശക്തി ജി ങ്കനും ബ്രൗണും ലാൽറുവാതാരയും അടങ്ങിയ ഡിഫൻസ് അവസരത്തിനൊത്തുയർന്നാൽ നെറോക്കക്കും കാര്യങ്ങൾ അത്ര എളുപ്പമാവില്ല.
               ഇന്നത്തെ മത്സരം ISL ടീമുകളുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്, കാരണം 4 ഐ ലീഗ് ടീമുകൾ ഇതോടകം തന്നെ കോർട്ടറിൽ കടന്നു കഴിഞ്ഞു ഐ എസ് എല്ലിലെ പല വമ്പന്മാരെയും  വീഴ്തി കൊണ്ട് ഐ ലീഗ് ടീമുകൾ കരുത്തു കാട്ടി കഴിഞ്ഞു. ഫിക്സ്ച്ചർ പ്രകാരം രണ്ട് ഐ ലീഗ് ടീമുകൾ സെമിയിലെത്തുമെന്ന് ഉറപ്പാണ്, ഇന്ന് ബ്ലാസ്റ്റേർസിന് ജയിക്കാനായാൽ രണ്ട് ഐ എസ് എൽ ടീമുകളും സെമിയിലെത്തുമെന്ന് ഉറപ്പിക്കാം. എന്തായാലും സൂപ്പർ കപ്പിൽ അദ്യമായി നിറഞ്ഞ ഗാലറികൾ നമുക്കിന്ന് കാണാൻ കഴിഞ്ഞേക്കാം.
@രാഹുൽ തെന്നാട്ട് 

Thursday, April 5, 2018

ഐ ലീഗ് ക്ലബ്ബ്കളുടെ ആധിപത്യം തുടരുന്നു ; മുബൈ സിറ്റിയെ തകർത്ത് ഈസ്റ്റ് ബംഗാൾ




ഹീറോ സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റി എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിൽ കടന്നു . എഡിസിമ്പി മുബൈ സിറ്റി എഫ് സിക്ക് 22 ആം മിനിറ്റിൽ ലീഡ് നേടിയെങ്കിലും അധിക നേരം ലീഡ് തുടരാൻ ആയില്ല , 26 ആം മിനിറ്റിൽ തന്നെ കത്സൂമി യൂസയിലൂടെ ഈസ്റ്റ് ബംഗാൾ തിരിച്ചടിക്കുകയായിരുന്നു .ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 1-1. മികച്ച പ്രകടനം കാഴ്ച്ച വെച്ച് 73ആം മിനിറ്റിൽ മഹ്മൂദുൽ അംനയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വിജയ ഗോൾ നേടി കൊടുത്തത് . നാളെ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ കേരള ബ്ലാസ്റ്റേർസ് നെറോക്ക എഫ് സിയെ നേരിടും .

Saturday, March 31, 2018

ഗോകുലം കേരള എഫ് സി ശക്തരായ എതിരാളികൾ- സുനിൽ ഛേത്രി




ഹീറോ ലീഗിലെ ജയന്റ് കില്ലേഴ്‌സായ ഗോകുലം കേരള എഫ് സി നാറാഴ്ച്ച എസ്‌ എൽ ടേബിൾ ടോപ്പേഴ്‌സായ ബെംഗളൂരു എഫ് സി യെ ഹീറോ സൂപ്പർ കപ്പിൽ നേരിടും .

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനെയുമൊക്കെ വീഴ്ത്തിയ ഗോകുലം ബെംഗളൂരു എഫ് സിക്കും കടുത്ത എതിരിലകൾ തന്നെ ആയിരിക്കും . ഇത് തന്നെയാണ് ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും പറയാനുള്ളത് .

ബെംഗളൂരു ഇത് വരെ ഗോകുലത്തിനോട് ഏറ്റു മുട്ടിയിട്ടല്ല , എന്നാലും അവരെ നേരിടുക അത്ര എളുപ്പമാകില്ല . ഞങ്ങൾ  അവരോട്  പ്രീ  സീസണിൽ കളിച്ചിരുന്നു ; അന്ന് തന്നെ അവർ ഒരു ഗുണനിലവാരമുള്ള ടീമാണെന്നും ഇപ്പോൾ അവർ കൂടുതൽ മെച്ചപ്പെട്ടതാണെന്നും എനിക്ക് ഉറപ്പുണ്ട്. സുനിൽ ഛേത്രി പറഞ്ഞു "

ഹീറോ സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ ഇന്ന് മുതൽ ; ആദ്യ മത്സരത്തിൽ ചെന്നൈയിൻ ഐസ്വാളിനെ നേരിടും




2018 ലെ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ  ഇന്ന്  ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ അരങ്ങേറും . ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന എട്ട് ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ലീഗിൽ ഓരോന്നിനും അഭിമുഖീകരിക്കുകയാണ്. .


നാല് പതിറ്റാണ്ടുകളായി നടന്നിരുന്ന  ഫെഡറേഷൻ കപ്പ് പുതുതായി രൂപകൽപ്പന ചെയ്ത്  സൂപ്പർ കപ്പ്, ആദ്യമായി ഐഎസ്എൽ, ലീഗ് എന്നീ ടീമുകളെ അന്തിമമായി അന്യോന്യം നേരിടുകയാണ്.


സൂപ്പർ കപ്പ് - പ്രീ ക്വാർട്ടർ ഫൈനൽ  ആദ്യ മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യൻമാരായ ചെന്നൈയ്ൻ എഫ്സി മുൻ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ്സിയെ നേരിടും .രണ്ടാം മത്സരത്തിൽ ഏപ്രിൽ ഒന്നിന് ബംഗളുരു എഫ്.സി. യോഗ്യത റൌണ്ട് വിജയികളായ  ഗോകുലം കേരള എഫ്സിയുമായി ഏറ്റുമുട്ടും .ഏപ്രിൽ ആറിനാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം , നേർകയാണ് എതിരാളികൾ .


ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഏപ്രിൽ 22 നാണ് ടൂർണമെന്റിന്റെ ഫൈനൽ.


2018 SUPER CUP

Qualifiers

15-Mar-2018: Delhi Dynamos 1-2 Churchill Brothers (after extratime)

15-Mar-2018: NorthEast United FC 0-2 Gokulam Kerala FC

16-Mar-2018: Mumbai City FC 2-1 Indian Arrows (after extratime)

16-Mar-2018: ATK 4-1 Chennai City FC

Round of 16

31-Mar-2018: Chennaiyin FC – Aizawl FC

01-Apr-2018: Bengaluru FC – Gokulam Kerala FC (Q2)

01-Apr-2018: Mohun Bagan AC – Churchill Brothers (Q1)

02-Apr-2018: Minerva Punjab FC – Jamshedpur FC

03-Apr-2018: FC Goa – ATK (Q4)

04-Apr-2018: FC Pune City – Shillong Lajong FC

05-Apr-2018: East Bengal Club – Mumbai City FC FC (Q3)

06-Apr-2018: NEROCA FC vs Kerala Blasters FC


Quarterfinals

??-Apr-2018: Winner Match 01 – Winner Match 08

??-Apr-2018: Winner Match 02 – Winner Match 07

??-Apr-2018: Winner Match 03 – Winner Match 06

??-Apr-2018: Winner Match 04 – Winner Match 05

Semifinals

16-Apr-2018: Winner Match 09 – Winner Match 11

17-Apr-2018: Winner Match 10 – Winner Match 12

Final

20-Apr-2018: Winner Match SF1 – Winner Match SF2

Sunday, March 25, 2018

മലയാളി താരം വി പി സുഹൈർ ഇനി ഗോകുലം കേരള എഫ് സിയിൽ



ഹീറോ സൂപ്പർ കപ്പിന് മുന്നോടിയായി വി പി സുഹൈറിനെ ഈസ്റ്റ് ബംഗാളിൽ നിന്നും സ്വന്തമാക്കി ഗോകുലം കേരള എഫ് സി . സീസണിൽ പരുക്ക് മൂലം സുഹൈർ  ഈസ്റ്റ് ബംഗാളിന് ഐ ലീഗിൽ കളിച്ചിരുന്നില്ല , പക്ഷെ അതിന് മുമ്പ് നടന്ന കൽക്കട്ട ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഈസ്റ്റ് ബംഗാളിന് വേണ്ടി 5 ഗോളുകൾ നേടിയിട്ടുണ്ട്   .സുഹൈർ  നിലവിൽ ഗോകുലം കേരള എഫ് സിയിൽ പരിശീലനം തുടങ്ങി കഴിഞ്ഞു .ഹീറോ സൂപ്പർ കപ്പിൽ ബെംഗളൂരു എഫ് സി യെ നേരിടാനുള്ള മികച്ച തയ്യാറെടുപ്പിലാണ് ഗോകുലം .

Thursday, March 22, 2018

ഹീറോ സൂപ്പർ കപ്പ് അഞ്ച് ഭാഷകളിൽ സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യും


ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), ഹീറോ -ലീഗ് എന്നീ സീസണുകൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രിയപ്പെട്ട ടീമിന്റെ കളി കാണാൻ സൂപ്പർ കപ്പിലൂടെ വീണ്ടും അവസരം ഒരുങ്ങുകയാണ് . 2018 മാർച്ച് 31 മുതൽ ആരംഭിക്കുന്ന സൂപ്പർ കപ്പ് സ്റ്റാർ നെറ്റ്വർക്കിൽ അഞ്ചു ഭാഷകളിൽ സംപ്രേഷണം ചെയ്യും .


ആദ്യമായി നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ ഹിന്ദി , തമിഴ്, ബംഗ്ല, കന്നഡ, മലയാളം എന്നിങ്ങനെ ആറ് ചാനലുകളിലായി  സംപ്രേഷണം ചെയ്യും.



ഇംഗ്ലീഷ്: സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി


കന്നഡ: സ്റ്റാർ സുവർണ്ണ പ്ലസ്


തമിഴ്: സ്റ്റാർ സ്പോർട്സ് 1 തമിഴ്


ബംഗ്ല: ജൽഷ മൂവീസ്


മലയാളം: ഏഷ്യാനെറ്റ് മൂവീസ്

 

2018 മാർച്ച് 31 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ ഹോട് സ്റ്റാറിലും ഓൺലൈൻ വഴി സംപ്രേഷണം ചെയ്യും .

Thursday, March 15, 2018

സൂപ്പർ കപ്പിലും ജയന്റ് കില്ലേഴ്സ് ആകാൻ ഒരുങ്ങി ഗോകുലം കേരള എഫ് സി




സൂപ്പർ കപ്പിലും  ജയന്റ് കില്ലേഴ്സ് ആകാൻ ഒരുങ്ങി  ഗോകുലം കേരള എഫ് സി ഇന്ന്  നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യെ  രാത്രി 8 മണിക്ക് ഭുവനേശ്വർ സ്റ്റേഡിയത്തിൽ വെച്ച് നേരിടും . സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, ഹോട്ട് സ്റ്റാർ, ജിയോ ടിവി എന്നിവയിൽ മത്സരം  ലൈവ് സംപ്രേഷണം ചെയ്യും.


ഹീറോ ലീഗിലെ ഏഴാം സ്ഥാനക്കാരും എസ്‌ എൽ പത്താം സ്ഥാനക്കാരുമായാണ് രണ്ടാം യോഗ്യത മത്സരം . ലീഗിൽ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും തോൽപ്പിച്ചതോടെയാണ് ഗോകുലത്തിന് ജയന്റ് കില്ലേഴ്സ് എന്ന് ആരാധകർ പേര് നൽകിയത് . ഇതേ ആത്മവിശ്വാസത്തിൽ ആയിരിക്കും ഗോകുലം നാളെ ഇറങ്ങുക .





ലീഗ് തുടക്കം മോശമായിരുന്നെങ്കിലും സീസൺ അവസാനത്തിൽ കാഴ്ച്ച വെച്ച മികച്ച ഫോം തുടരുമെന്ന് ഗോകുലം കേരള കോച്ച് ബിനോ ജോർജ് അഭിപ്രായപ്പെട്ടു .ഇതിൽ യോഗ്യത നേടുന്നവർ റൌണ്ട് 16 ഇൽ എസ്‌ എൽ ടോപ്പേഴ്‌സായ ബെംഗളൂരു എഫ് സി യെയാരിക്കും നേരിടുക . പുതിയ വിദേശ താരമായ മെസിഡിയോനിയൻ സ്‌ട്രൈക്കർ ടീമിന് കൂടുതൽ ശക്തി പകരും . മലയാളി താരങ്ങളായ അർജുനും സൽമാനിൽ നിന്നുമൊക്കെ  മികച്ച പ്രകടങ്ങൾ ഇന്ന് പ്രതീക്ഷിക്കാം


ഹീറോ സൂപ്പർ കപ്പ് ആദ്യ യോഗ്യത മത്സരത്തിൽ ഡൽഹി ഡയനാമോസ് ചർച്ചിൽ ബ്രോതേഴ്സിനെ നേരിടും



ഹീറോ എസ്‌ എൽ ക്ലബ്ബായ ഡൽഹി ഡയനാമോസ് എഫ് സിയും ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രോതേഴ്സും ഹീറോ സൂപ്പർ കപ്പിലേ ആദ്യ  യോഗ്യത മത്സരത്തിൽ കൊമ്പ് കോർക്കും .ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം അരങ്ങേറുക . മത്സരം സ്റ്റാർ സ്പോർട്സ് 2/എച് ഡിയിലും ഹോട് സ്റ്റാറിലും സംപ്രേഷണം ചെയ്യും .


ഹീറോ എസ്‌ എല്ലിൽ എട്ടാം സ്ഥാനക്കരാണെങ്കിലും സീസൺ അവസാനത്തിൽ മികച്ച പ്രകടനമാണ് ഡൽഹി കാഴ്ച്ച വെച്ചത് . മറുവശത്തു മോശം പ്രകടനം കാരണം ചർച്ചിൽ ബ്രോതേഴ്സ്‌ ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായി റെലഗേഷൻ ലഭിച്ചേക്കാവുന്ന ടീമാണ് . അത് കൊണ്ട് തന്നെ സൂപ്പർ കപ്പിൽ യോഗ്യത നേടാൻ കൂടുതൽ സാധ്യത ഡൽഹിക്ക് തന്നെയാണ് .   മത്സരത്തിൽ യോഗ്യത നേടിയ ടീം ഏപ്രിൽ ഒന്നിന് കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ നേരിടും .

Tuesday, March 13, 2018

സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയാൽ മിനിർവക്കെതിരെ ഫെഡറേഷനിൽ നിന്ന് നടപടി ഉണ്ടയേക്കും



ഹീറോ ലീഗ് ചാമ്പ്യന്മാരായ മിനിർവ പഞ്ചാബ് എഫ് സി സൂപ്പർ കപ്പ് കളിക്കാനുള്ള ചിലവ് വഹിക്കാൻ ആകില്ല എന്ന കാരണം പറഞ്ഞാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരുന്നത്  . തിങ്കളാഴ്ച്ച  നടന്ന ഡ്രായിൽ ജംഷഡ്‌പൂർ എഫ് സി ആയിരുന്നു സൂപ്പർ കപ്പിൽ മിനിർവയുടെ എതിരാളികളായി തെരെഞ്ഞെടുത്തത്  .


എന്നാൽ മിനിർവ സൂപ്പർ കപ്പിൽ നിന്ന് പൂർണമായി പിന്മാറിയിട്ടില്ല എന്നും , ഇതിനായി വഹിക്കേണ്ടി വരുന്ന ചിലവ് ചൂണ്ടി കാട്ടി ഫെഡറേഷന് കത്ത് അയച്ചതായാണ് അറിയാൻ കഴിയുന്നത് . അത് കൊണ്ട് സൂപ്പർ കപ്പിൽ കളിക്കാൻ പ്രേത്യേഗം സബ്സിഡി നൽകണമെന്നും മിനിർവ ആവശ്യപെടുന്നു .

മിനിർവ യുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലങ്കിൽ പിന്മാറുമെന്ന ഭീഷണിയിലാണ് കത്ത് . പക്ഷെ ഫെഡറേഷന് പറയാനുള്ളത് ഇങ്ങനെ , ലീഗിനും ഫെഡറേഷൻ കപ്പിനായും എല്ലാ വർഷം 45 ലക്ഷം രൂപ അനുവദിക്കാറുണ്ട് . അത് സീസണിൽ ലീഗിനും സൂപ്പർ കപ്പിനായും 75 ലക്ഷമായി ഉയർത്തിയതാണ് , പിന്നെ എങ്ങനെ ചിലവ് വഹിക്കാൻ ആകില്ല എന്ന് പറയുന്നത് എന്നാണ് ഫെഡറേഷന്റെ ചോദ്യം .





മറ്റൊരു കാരണം മിനിർവ പിന്മാറാനായി ചൂണ്ടി കാണിക്കുന്നത് ഒരു നോക്ക് ഔട്ട് ടൂര്ണമെന്റിനായി താരങ്ങൾക്ക് രണ്ട് മാസത്തേക്ക് കൂടുതൽ വേദനം നൽകണം എന്നാണ് . എന്നാൽ ഫെഡറേഷന്റെ അഭിപ്രായത്തിൽ ഓരോ താരത്തിനെയും ഫിഫ നിയമ പ്രകാരം മെയ് വരെ ആയിരിക്കണം കരാർ , അങ്ങനെ വരുമ്പോൾ എങ്ങനെ അത് കൂടുതൽ വേദനം നൽകേണ്ടി വരുന്നത് . ഒരു താരത്തിനെ സൈൻ ചെയ്യുമ്പോൾ മെയ് വരെയുള്ള കരാറിന് ഇത്ര തുക എന്നായിരിക്കും നിശ്ചയിക്കുക . അപ്പോൾ എങ്ങനെ കൂടുതൽ നൽകേണ്ടി  വരുമെന്നാണ് ഫെഡറേഷൻ ഉന്നയിക്കുന്ന ചോദ്യം .


മിനിർവയുടെ ഇമൈലിന് മറുപടി ഫെഡറേഷൻ നൽകിയിട്ടുണ്ടെന്നും സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയാൽ ഡിസിപ്ലിനറി കമ്മിറ്റി നടപടി എടുക്കുമെന്ന് എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി . കൂടാതെ സൂപ്പർ കപ്പ് വിജയികൾക്കായി 25 ലക്ഷം രൂപയും റണ്ണേഴ്‌സിന് 15 ലക്ഷം രൂപ സമ്മാന തുക ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .


Labels

Followers