ഹീറോ ഐ എസ് എൽ ക്ലബ്ബായ ഡൽഹി ഡയനാമോസ് എഫ് സിയും ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രോതേഴ്സും ഹീറോ സൂപ്പർ കപ്പിലേ ആദ്യ യോഗ്യത മത്സരത്തിൽ കൊമ്പ് കോർക്കും .ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം അരങ്ങേറുക . മത്സരം സ്റ്റാർ സ്പോർട്സ് 2/എച് ഡിയിലും ഹോട് സ്റ്റാറിലും സംപ്രേഷണം ചെയ്യും .
ഹീറോ ഐ എസ് എല്ലിൽ എട്ടാം സ്ഥാനക്കരാണെങ്കിലും സീസൺ അവസാനത്തിൽ മികച്ച പ്രകടനമാണ് ഡൽഹി കാഴ്ച്ച വെച്ചത് . മറുവശത്തു മോശം പ്രകടനം കാരണം ചർച്ചിൽ ബ്രോതേഴ്സ് ഐ ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായി റെലഗേഷൻ ലഭിച്ചേക്കാവുന്ന ടീമാണ് . അത് കൊണ്ട് തന്നെ സൂപ്പർ കപ്പിൽ യോഗ്യത നേടാൻ കൂടുതൽ സാധ്യത ഡൽഹിക്ക് തന്നെയാണ് . ഈ മത്സരത്തിൽ യോഗ്യത നേടിയ ടീം ഏപ്രിൽ ഒന്നിന് കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ നേരിടും .
0 comments:
Post a Comment