കൊണ്ടോട്ടി ഇ എം ഇ എ കോളേജിന്റെ താരം സുഹൈൽ കൊണ്ടോട്ടി ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. ഈ മാസം നടക്കുന്ന സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിലേക്കാണ് സുഹൈലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2017 ആൾ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കാലികറ്റ് യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടി ബൂട്ടു കെട്ടിയ താരമാണ് സുഹൈൽ. കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ് സുഹൈൽ.
ഗോകുലം എഫ് സിക്കു വേണ്ടിയും ഈ യുവതാരം കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 21 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിലും സുഹൈൽ ഉണ്ടായിരുന്നു. മുമ്പ് സുബ്രതോ മുഖർജി ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ സാന്റോ അന്റോണിയോ ബ്രസീൽ സ്കൂൾ ടീമിനെ നേരിട്ട മലപ്പുറം എം എസ് പി യുടെ ക്യാപ്റ്റൻ കൂടിയായിരുന്നു. മുൻ ഫുട്ബോൾ താരം കോടങ്ങാട് സ്വദേശി ശംസുദിന്റെന്റെയും സുഹറാബി എന്നിവരുടെ മകനാണ്.
@fanport
0 comments:
Post a Comment