നവംബറില്‍ കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും.
ഞങ്ങൾ ഫുട്ബോൾ ആരാധകർക്ക് സന്തോഷിക്കാൻ വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ , അതിൽ ഒന്ന് ഫുട്ബോൾ പിച്ച് ആണെന്നും അതിനെ തട്ടിയെടുക്കരുതെന്നും ഛേത്രി ട്വീറ്റ് ചെയ്തു .
ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീതും റിനോ ആന്റോയുമെല്ലാം #SaveKochiTurf എന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനു പിന്തുണയുമായി നേരത്തെ എത്തിയിരുന്നു .എഫ് സി പൂനെ സിറ്റി ക്യാപ്റ്റൻ മാർസെലിനോയും മുൻ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറും പിന്തുണയുമായി എത്തിയിട്ടുണ്ട് .
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
https://m.facebook.com/SouthSoccers/
0 comments:
Post a Comment