ആദ്യ സൂപ്പർ കപ്പിനുള്ള റൗണ്ട് ഓഫ് 16 ഡോ കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ് സിയാണ് എതിരാളികൾ. ഏപ്രിൽ ആറിനാണ് കേരള ബ്ലാസ്റ്റേഴ് - നെരോക്ക മത്സരം. റൗണ്ട് ഓഫ് 16 ന് മാർച്ച് 31 ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സി ഐസ്വാൾ എഫ് സിയെ നേരിടും. ഐ ലീഗ് ജേതാക്കളായ മിനർവ്വ പഞ്ചാബിന് എതിരാളികൾ ജെംഷഡ്പൂർ എഫ് സിയാണ്. ബെംഗളൂരു എഫ് സി ഗോകുലം എഫ് സി - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. മാർച്ച് 31 ന് ആരംഭിച്ചിരിക്കുന്ന റൗണ്ട് ഓഫ് 16 മത്സരങ്ങൾ ഏപ്രിൽ 6 ന് അവസാനിക്കും
സൂപ്പർ കപ്പ് റൗണ്ട് ഓഫ് 16 ഫിക്സ്ചർ
മാർച്ച് 31 - ചെന്നൈ Vs ഐസ്വാൾ
ഏപ്രിൽ 1 - ബെംഗളൂരു എഫ് സി Vs ക്വാളിഫയർ 2 ജേതാക്കൾ
ഏപ്രിൽ 1 - മോഹൻ ബഗാൻ Vs ക്വാളിഫയർ 1 ജേതാക്കൾ
ഏപ്രിൽ 2 - മിനർവ്വ പഞ്ചാബ് Vs ജെംഷഡ്പൂർ എഫ് സി
ഏപ്രിൽ 3 - എഫ് സി ഗോവ Vs ക്വാളിഫയർ 4 ജേതാക്കൾ
ഏപ്രിൽ 4 - പൂനെ സിറ്റി എഫ് സി Vs ഷില്ലോങ് ലജോങ്
ഏപ്രിൽ 5 - ഈസ്റ്റ് ബംഗാൾ Vs ക്വാളിഫയർ 3 ജേതാക്കൾ
ഏപ്രിൽ 6 - നെരോക്ക എഫ് സി Vs കേരള ബ്ലാസ്റ്റേഴ്സ്
0 comments:
Post a Comment