സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് തകർപ്പൻ ജയം . ഇന്ന് നടന്ന മത്സരത്തിൽ മണിപ്പൂരിനെയാണ് കേരളം എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തെറിഞ്ഞത് . ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം ഇന്ന് ഇറങ്ങിയത് . എന്നാൽ ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ കേരത്തിന് ലഭിച്ചില്ല , മണിപ്പൂരാകട്ടെ കൂടുതൽ അവസരം ലഭിച്ചിട്ടും ഗോൾ ആക്കിയുമില്ല . ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ ഒതുങ്ങി .
രണ്ടാം പകുതി തുടങ്ങിയ ആദ്യ നിമിഷം തന്നെ സൂപ്പർ സുബ്ബായി വന്ന അഫ്ദൽ കോർണറിൽ നിന്ന് ലഭിച്ച അവസരം ഗോൾ ആകുകയായിരുന്നു . പിന്നെ അങ്ങോട്ട് മണിപ്പൂരിന്റെ പോസ്റ്റിലേക്ക് കേരളത്തിന്റെ ആക്രമണമായിരുന്നു .കൌണ്ടർ അറ്റാക്കിലൂടെ 59ആം മിനിറ്റിൽ രാഹുൽ കെ പി കേരളത്തിന് രണ്ടാം ഗോൾ നേടി . നിമിഷ മിനിറ്റിൽ തന്നെ ആക്രമണം നടത്തി ജിതിൻ ഗോപാലൻ കേരളത്തിന് മൂന്നാം ഗോൾ നേടി .മൂന്ന് ഗോൾ വഴങ്ങിയതോടെ മണിപ്പൂർ പതറി . പിന്നെ കേരളത്തിന് എളുപ്പമായിരുന്നു , 71 ആം മിനിറ്റിൽ ജിതിൻ എം എസ് ഗോൾ വല കുലുക്കി സ്‌കോർ 4-0 ഇൽ എത്തിച്ചു .82ആം മിനിറ്റിൽ ജിതിൻ ഗോപാലൻ തന്റെ രണ്ടാം ഗോളും കേരളത്തിന്
നേടി സ്കോർ അഞ്ചിൽ എത്തിച്ചു .ഇഞ്ചുറി ടൈമിൽ മണിപ്പൂർ ഔൺ ഗോൾ വഴങ്ങി മത്സരം അവസാനിക്കുമ്പോൾ കേരളത്തിന്റെ സ്കോർ 6-0 . ഇതോടെ മണിപ്പൂർ 72ആമത് സതോഷ് ട്രോഫിയിൽ നിന്നും പുറത്തായി .കേരളത്തിന്റെ അടുത്ത മത്സരം ഇനി മാർച്ച് 25ന് മഹാരാഷ്ട്രയുമായാണ് .
0 comments:
Post a Comment