ചെന്നൈ സിറ്റി എഫ് സി താരം സൂസൈരാജിനെ സ്വന്തമാക്കി ജംഷഡ്‌പൂർ എഫ് സി .25 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സിറ്റിയിൽ നിന്ന് ഈ താരത്തെ സ്വന്തമാക്കിയത് .ചെന്നൈ സിറ്റി എഫ് ക്യാപ്റ്റൻ കൂടിയാണ് മൈക്കിൾ സൂസൈരാജ് . മിഡ്‌ഫീൽഡർ കൂടിയായ സൂസൈരാജ് ചെന്നൈ സിറ്റി എഫ് സിക്ക് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട് .
ജംഷഡ്‌പൂർ എഫ് സി യിൽ നിന്നും വരുന്ന മറ്റൊരു വാർത്ത കോപ്പൽ ആശാൻ അടുത്ത സീസണിൽ തുടരില്ല എന്നാണ് .
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ബ്ലാസ്റ്റേർസ് ഡിഫൻഡർ ലാൽറുവത്താരാ ടീമിൽ 2021 വരെ തുടരും . കൂടാതെ മിലാൻ സിങിന് പകരക്കാരനായി മുംബൈ സിറ്റി മിഡ്‌ഫീൽഡർ സകീർ മോണ്ടമ്പ്രയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേർസ് .
ഈ സീസണിൽ മികച്ച പ്രകടനങ്ങളാണ് ചെന്നൈയിൻ കാഴ്ച്ച വെച്ചത് . അത് കൊണ്ട് തന്നെ ചെന്നൈയിൻ എഫ് സി കോച്ച് ജോൺ ഗ്രിഗറിയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടി .മറ്റൊരു ട്രാൻസ്ഫർ ന്യൂസ് ഷില്ലോങ് ലജോങ് താരം അലൻ ഡോറിയെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി ഐഫ് സി .കൂടാതെ മുംബൈ സിറ്റി എഫ് സി താരം രാജു ഗൈക്വാദിനെ സ്വന്തമാക്കാൻ ലക്ഷ്യമിടുകയാണ് എ ടി കെയും ജംഷഡ്‌പൂരും .
0 comments:
Post a Comment