72ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം. നീണ്ട കാലത്തെ കീരീട വരൾച്ച തീർക്കാൻ ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെ നേരിടും. വൈകിട്ട് 3 മണിക്ക് രബ്രീന്ദ സരോവർ സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ ആതിഥേയകരും നിലവിലെ ജേതാക്കളായ ബംഗാൾ മണിപ്പൂരിനെ നേരിടും
ആറാം കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരളം ശുഭപ്രതീക്ഷയിലാണ്. ദക്ഷിണ മേഖല ഗ്രൂപ്പ് ബിയിൽ നിന്നും ഒന്നാമതായാണ് കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ആന്ധ്രാപ്രദേശിനെ ഏഴ് ഗോളുകൾക്ക് കീഴടക്കിയ കേരളം ശക്തരായ തമിഴ്നാടിനെ സമനിലയിൽ കുരുക്കിയാണ് ഫൈനൽ റൗണ്ടിന് എത്തിയത്. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പിൽ താരതമ്യേന ദുർബലരായ ചണ്ഡീഗഡിനെ കീഴടക്കി ആത്മവിശ്വാസത്തോടെ മുന്നേറാനാകും ടീമിന്റെ ശ്രമം. ശക്തരായ എതിരാളികളാണ് ഗ്രൂപ്പിൽ കേരളത്തെ കാത്തിരിക്കുന്നത്. നിലവിലെ ജേതാക്കളായ ബംഗാൾ, കരുത്തരായ മണിപ്പൂരും മഹാരാഷ്ട്രയും അതുകൊണ്ട് തന്നെ കേരളത്തിന് ഒരോ മത്സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്. സതീവൻ ബാലനാണ് ടീമിന്റെ പരിശീലകൻ. രാഹുൽ വി രാജ് നയിക്കുന്ന 20 അംഗ ടീമിൽ 13 പേർ പുതുമുഖങ്ങളാണ് 5 അണ്ടർ 21 താരങ്ങളും ടീമിൽ ഉണ്ട്.
പതിനാലു വർഷത്തെ കിരീട വരൾച്ചക്ക് രാഹുലും ടീമും അറുതി വരുത്തും എന്ന പ്രതീക്ഷയിലാണ് കേരളം.
0 comments:
Post a Comment