Friday, March 23, 2018

ഗോകുലത്തിന്റെ അഭിമാനം ,മലയാളികളുടെ അഹങ്കാരം , ഇന്ത്യയുടെ ലിറ്റിൽ അനസ്




കേരള ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന മലപ്പുറത്തിന്റെ യശസുയർത്താൻ വീണ്ടുമൊരു ചുണക്കുട്ടി കൂടി... പങ്കെടുക്കുന്ന കളികളിലെല്ലാം കാൽപന്തിന്റെ വിജയാരവം മുഴക്കെ കേൾപ്പിച്ചുകൊണ്ട് മുന്നേറുന്ന അരിമ്പ്രക്കാരൻ  ഷഹബാസ് അഹമ്മദ്.. 

ഇന്ത്യയുടെ ലിറ്റിൽ അനസ്    എന്ന നാമത്തിനു ഒരു പുലികുട്ടി ഷഹബാസ് മലപ്പുറത്തിന്റെ മണ്ണിൽ നിന്നും  എതിർടീമിലെ ഫോർവെഡുകളെ നിശ്ചലമാക്കുന്ന ഒരു വന്മതിൽ ഏത് ബോളും  സ്വന്തം കാൽവരുത്തിയിൽ നിശ്ചലമാക്കാൻ കഴിയുന്ന ഒരു പുലികുട്ടി എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ടാക്കിൾസ് ..ബോൾ കൺട്രോളിങ് ടൈമിംഗ് ചീറ്റപ്പുലിയുടെ വേഗത ഏത് ബോളും  നിഷ്പ്രയാസം  ഡിഫെൻഡിൽ നിന്നും ഫോർവെഡുകളുടെ കാലിലെത്തിക്കാൻ കഴിയുന്ന കളിമികവ്  ഇതൊക്കെയാണ് ഷഹബാസിനെ ഭാവിയിലെ അനസ് എടത്തൊടിക എന്ന് വിശേഷിപ്പിക്കുന്നത്. ഇന്നും നമ്മൾ കണ്ടു ഗോകുലം കേരള എഫ് സി യെ 2018 യൂത്ത് കപ്പിലും വൻ മതിൽ തീർത്ത  പ്രതിഭയുടെ മറ്റൊരു പ്രകടനം . ഹോങ്കോങ്ങിൽ വെച്ച് ഇന്ന് നടന്ന ജോക്കി ക്ലബ് ടൂർണമെന്റിൽ നാല് ഗോളുകൾക്കാണ് ഇന്ത്യ ചൈനീസ് തായ്‌പേ യെ തകർത്തെറിഞ്ഞത് .അതിൽ ഒരു ഗോൾ പിറന്നത് മലയാളി മുത്തിന്റെ കാലിൽ നിന്ന് . 52 ആം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വിക്രം അടിച്ചത് ഗോളിയുടെ കൈകളിലേക്ക് , തട്ടി തെറുപ്പിച്ച ബോൾ വന്നത് ഷഹബാസിന്റെ മുന്നിലേക്ക് , ഒരു നിമിഷം പോലും ആലോചിക്കാതെ ചൈനീസ് പടയുടെ വല കുലുക്കി നമ്മുടെ മുത്ത് .


ഇന്ത്യയുടെ വൻ മതിലായി ഷഹബാസ് ഭാവിയിലെ ഒരു മികച്ച പ്രതിഭയാകുമെന്ന് തീർച്ച .ഷഹബാസിനെ പോലെ ഒരാളായിരം പ്രതിഭകൾ  ഇനിയും കേരള ഫുടബോളിലും ഇന്ത്യൻ ഫുടബോളിലും വരട്ടെ എന്ന് നമുക്ക്  പ്രതീക്ഷിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers