Tuesday, March 13, 2018

കൃഷാനു ദെയ്‌ അഥവാ ഇന്ത്യൻ മറഡോണ





2003 വേള്‍ഡ് കപ്പ് സെമിയില്‍ സെഞ്ചറി നേടിയ ശേക്ഷം സൗരവ് ഗാംഗുലി തന്‍െറ സെഞ്ചറി കാഴ്ച്ച വച്ചത് അടുത്ത ദിവസങളില്‍ മരിച്ച കിഷാനു ഡേയ്ക്കായിരുന്നു. കാരണം അയാളുടെ ചെറുപ്പത്തില്‍ ഫുട്ബോള്‍ ഫാനായിരുന്ന ഒരാള്‍ക്ക് അത് ചെയാതിരിക്കാനാകില്ലായിരുന്നു . കിഷാനു ഡേ എന്ന ''ഇന്ത്യന്‍ മറഡോണ '' കളിയുടെ സൗന്ദര്യത്തിന്‍െറ കൊല്‍ക്കത്തയുടെ അവസാന വാക്കായിരുന്നു. അയാളുടെ ഫുട്ബോളിന്‍െറ സൗന്ദര്യം കാണികളെ ഗ്രൗണ്ടിലേക്ക് ഒഴുക്കി കൊണ്ടിരുന്നിരുന്നു. ഒരു തലമുറയെ തന്‍െറ ക്ളബിന്‍റെ ഫാനാക്കിയ താരമായിരുന്നു അയാള്‍. ഇന്ത്യ കണ്ട എക്കാലത്തെയും നാച്ചുറല്‍ പ്രതിഭകളിലൊരാള്‍. സ്കില്‍സ് കൊണ്ട് ഗ്രൗണ്ട് കീഴടക്കിയ താരം.

     പത്താം വയസ്സില്‍ അച്ഛന്‍ വെറ്ററന്‍ ക്ളബില്‍ ചേര്‍ക്കുമ്പോഴാണ് കിഷാനു ഡേയുടെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്. 1979 ല്‍ കൊല്‍ക്കത്ത പോലീസിനാണ് അയാളുടെ സീനിയര്‍ കരിയര്‍ തുടങ്ങുന്നത് . അടുത്ത 2 വര്‍ക്ഷം കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് . ഇക്കാലത്ത് അയാള്‍ റെയില്‍വേസിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചു. രണ്ട് വര്‍ക്ഷം അടുപ്പിച്ച് അവര്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപെട്ടു .

   1982 ലാണ് കിഷാനു ഡേ ബഗാനിലെത്തുന്നത്. അയാളുടെ ഫിസിക്കലില്‍ ബഗാന്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അയാളുടെ ടാലന്‍െറ് കൊണ്ടവരുടെ ചിന്തകള്‍ തെറ്റാണെന്നയാള്‍,തെളിയിച്ചു. തന്‍െറ ഡ്രിബിളിങ് കൊണ്ടും ആക്സിലറേഷന്‍ കൊണ്ടും അയാള്‍ എതിര്‍ ഡിഫന്‍സുകളെ കീറിമുറിച്ചു. അയാളുടേത് മാത്രമായ പൊസഷന്‍ ഫുട്ബോള്‍ ടെക്ക്നിക്ക്  കൊണ്ട് എതിര്‍ ഡിഫന്‍സിനെ വട്ടം കറക്കി. ത്രൂഗ് ബോള്‍ കൊണ്ട് അയാള്‍ ചാന്‍സുകള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഡിഫന്‍സില്‍ നിന്ന് സ്ട്രൈക്കേഴ്സിലേക്കുളള ലിങ്കായി മാറി. ഒരിക്കല്‍ സ്ട്രൈക്കര്‍ ആയി കളിച്ച അയാള്‍ പൂര്‍ണ്ണമായും ഒരു പ്ളേമേക്കറായി മാറി. ഇഫര്‍ട്ട്ലെസ്സും , അലസ്സവുമായ ടെക്ക്നിക്ക് കൊണ്ടയാള്‍ കളം വാണു.

   1982 ല്‍ ബഗാന്‍ റോവേഴ്സ് കപ്പ് , ഫെഡറേഷന്‍ കപ്പ് IFA ഷീല്‍ഡ് കപ്പുകള്‍ നേടി ഇന്ത്യന്‍ ഫുട്ബോളില്‍ അപൂര്‍വ ട്രെബിള്‍ നേടി. അടുത്ത വര്‍ക്ഷം അവര്‍ കൊല്‍ക്കത്ത ലീഗും ലീഗ് IFA ഷീല്‍ഡും ജയിച്ചു. അയാള്‍ ബഗാനില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി മാറി അപ്പോഴേക്കും. ഇക്കാലത്ത് ആണ് ബികാഷ് പാഞ്ചി ബഗാനില്‍ വരുന്നത് . അവര്‍ വലിയ കൂട്ടുകാരാവുകയും വര്‍ക്ഷങളോളം ഒന്നിച്ച് കളിക്കുകയും ചെയ്തു.



      1985ല്‍ ഡേ- പാഞ്ചി സഖ്യം ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറി. അവരുടെ കൂട്ടുകെട്ട് 85,86 വര്‍ക്ഷങളില്‍ തുടര്‍ച്ചയായി ഫെഡറേഷന്‍ കപ്പും കൊല്‍ക്കത്ത ലീഗും ഈസ്റ്റ് ബംഗാളിന് നേടി കൊടുത്തു. 1986 ല്‍ IFA ഷീല്‍ഡും അവര്‍ നേടി. 1987 ല്‍ ചീമ ഒക്കേരിയും ഈസ്റ്റ് ബംഗാളിലെത്തി. തുടര്‍ച്ചായായി മൂന്ന് കൊല്‍ക്കത്ത ലീഗ് കിരീടങളും രണ്ട് ഡ്യൂറന്‍െറ് കപ്പുകളും നേടി. 1990 ല്‍ ഡ്യൂറന്‍െറ് കപ്പ് റോവേഴ്സ് ഷീല്‍ഡ് കിരീടങള്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചു. എങ്കിലും 1987 കളുടെ അവസാനം കിഷാനു ഡേയ്ക്ക് പരിക്കേല്‍ക്കുകയും 1988 സീസണ്‍ ഒരുപാട് മത്സരങള്‍ നക്ഷടപെടുകയും ചെയ്തു. പിന്നിട് തിരിച്ച്വന്നെങ്കിലും പഴയ ഷാര്‍പ്പനസ് നക്ഷടപെട്ടിരുന്നു. എന്നാല്‍ സയീദ് നയിമുദിന്‍ ഈസ്റ്റ് ബംഗാള്‍ കോച്ചായതോടെ അയാളുടെ കീഴില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ടീമിനെ സൃഷ്ടിക്കുകയും കിഷാനു ഡേ ഫിറ്റനസ്സ് വീണ്ടെടുക്കുകയും ചെയ്തു. ട്രിപ്പിള്‍ കിരീടങളില്‍ പ്രധാന പങ്കു വച്ചത് ഇതാണ്. അക്കാലത്ത് മാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുളള കളികാരന്‍ കിഷാനു ഡേയായിരുന്നു. 

     പിന്നീട്  1992 ല്‍ അയാള്‍ ബഗാനിലേക്ക് പോയി. അപ്പോഴേക്കും പഴയ പ്രതാപം അവസാനിച്ചിരുന്നു. എങ്കിലും 1994 ല്‍ അവരെ ഫെഡറേഷന്‍ കപ്പ് ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. തന്‍െറ കരിയറിന്‍െറ അവസാനകാലത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടിയാണയാള്‍ കളിച്ചത്. ഈസ്റ്റ് ബംഗാളിന് വേണ്ടി 41 ഗോളുകളും ബഗാന് വേണ്ടി 33 ഗോളുകളു നേടി..

     1982 മുതല്‍ 1987 ല്‍ പരിക്ക് പറ്റുന്നത് വരെ അയാള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1987 മെഡേര്‍ക്ക കപ്പ് ഫൈനലില്‍ തായ്ലാന്‍െറിനെതിരെയുളള ഹാട്രിക്ക് ആണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ നേട്ടം. 1987  സാഫ് ഗെയിംസ് കിരീട നേട്ടത്തിലും അയാള്‍ പ്രധാന പങ്കു വഹിച്ചു. എങ്കിലും അയാളുടെ ശാരീരിക ക്ഷമതയുടെ കുറവ് ഇന്ത്യന്‍ ടീമില്‍ അധിക കാലം കളിക്കുന്നതിന് വിലങ് തടിയായി.

  ഒരു അമേച്വര്‍ മത്സരത്തിന് ഇടയില്‍ പരിക്കേറ്റതാണ് അദ്ദേഹത്തിന്‍റെ മരണത്തില്‍ കലാശിച്ചത്. അതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത കാലില്‍ ഇന്‍ഫക്ഷന്‍ കയറി വൈറസ് ബാധയേല്‍ക്കുകയും ചെയ്തു. അവസാനം ശരീരം മുഴുവന്‍ ബ്ളഡ് കോട്ട് ചെയ്തു. 2003 ഏപ്രില്‍ 20 തിന് കിഷാനു ഡേ അന്തരിച്ചു.

കടപ്പാട് : റെയ്‌മോൻ റോയ് മാമ്പിള്ളി,  ജസ്റ്റ്‌ ഫുട്ബോൾ

0 comments:

Post a Comment

Blog Archive

Labels

Followers