Wednesday, March 21, 2018

മധ്യ ഭാരതിനെയും കീഴടക്കി ചെമ്പടയുടെ അശ്വമേധം




മലയാളികളുടെ സ്വന്തം ജനകീയ പ്രൊഫഷണൽ ക്ലബ്, കേരളത്തിന്റെ ചെമ്പട, എഫ് സി കേരള രണ്ടാമത്തെ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത്.സെക്കന്റ് ഡിവിഷൻ ഐ ലീഗിലെ രണ്ടാമത്തെ ഹോം മത്സരത്തിൽ കരുത്തരായ മധ്യ ഭാരത് എസ് സിയെയാണ് എഫ്സി കേരള എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയത്.. ആദ്യ ഗോൾ നേടിയ ശ്രേയസ്സും പിന്നീട് ഇരട്ട ഗോൾ നേടിയ വിദേശ താരം ബാലയും ആണ് എഫ്സി കേരളയുടെ വിജയശിൽപ്പികൾ. കരുത്തരായ പ്രതിരോധ താരങ്ങളും ബാറിന് കീഴിൽ ചെമ്പടയുടെ സൂപ്പർമാൻ അസ്ഫറും കോട്ട കെട്ടിയതോടെ മധ്യഭാരത് ടീമിന്റെ മുന്നേറ്റം തകർന്നടിഞ്ഞു..
"എതിരാളികളുടെ പേരും പെരുമയും നോക്കാതെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചും അതുപോലെത്തന്നെ ആസ്വദിച്ചും കളിക്കാനാണ് കുട്ടികളോട് പറഞ്ഞത്.അവർ അത് ഫീൽഡിൽ പ്രവർത്തികമാക്കി. ഓരോ മത്സരങ്ങളും വിലപ്പെട്ടതാണ്. ഓരോ അവസരങ്ങളും. അവസരങ്ങൾ പാഴാക്കാതെ ഗോൾ നേടിയും എതിരാക്രമണങ്ങളെ പ്രതിരോധിച്ചുംവിജയം പിടിച്ചെടുത്ത് മുന്നോട്ട് പോകുകയാണ് ലക്ഷ്യം"
എഫ് സി കേരള മുഖ്യ പരിശീലകൻ ടി ജി പുരുഷോത്തമൻ പ്രതികരിച്ചു.

0 comments:

Post a Comment

Blog Archive

Labels

Followers