തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 മുതൽ നടത്താൻ പോകുന്ന മേയേഴ്സ് കപ്പിൽ ഇന്ത്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. 23 വർഷമായി മുടങ്ങി കിടന്നിരുന്ന ടൂർണമെന്റിനാണ് ഇപ്പോൾ പുതിയൊരു തുടക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളുടെ ഫിക്സർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനന്തപുരിയിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ ഉത്സവം നേരിട്ട് കാണാൻ ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ എസ് ൽ ഐ ലീഗ് ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഐ എസ് ൽ ചാമ്പ്യന്മാർ ആയ ബാംഗ്ലൂർ എഫ് സി, ഐ ലീഗ് ചാമ്പ്യന്മാർ ആയ ചെന്നൈ സിറ്റി എഫ് സി കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീം ഗോകുലം എഫ് സി, അനന്തപുരിയുടെ സ്വന്തം ടീം ആയ കോവളം എഫ് സി തുടങ്ങിയ ടീമുകൾ പങ്കെടുക്കും കൂടാതെ കേരളത്തിലെ ഡിപ്പാർട്മെന്റൽ ടീമുകൾ ആയ കെ എസ് ഇ ബി, കേരള പോലീസ്, ടൈറ്റാനിയം, എ ജി സ് കേരള, എസ് ബി ഐ കേരള തുടങ്ങിയ ടീമുകളും കോർപ്പറേഷൻ ഇലവനും ഇന്ത്യൻ നേവിയും മത്സരത്തിനുണ്ടാകും മാസങ്ങൾക്കു മുൻപ് തന്നെ ടൂർണമെന്റിന് വേണ്ടി നഗരസഭ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
MAYOR'S CUP FIXTURES
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്